Tuesday, 9 February 2016

Kanda 1,Prapataka 5,Anuvaka 2

https://soundcloud.com/iyer-4/verse-152
പരാ  വാ  ഏഷ  യജ്ഞം

പശൂൻ  വപതി  യോ  അഗ്നിം  ഉദ്വാസ്യതെ

പഞ്ച  കപാല  പുരോഡാശോ  ഭവതി

പാന്ഘ്തോ  യജ്ഞ  പാന്ഘ്ത  പശവോ

യജ്ഞമേവ  പശൂൻ  അവരുന്ധെ .

വീരഹാ  വാ ഏഷ  ദേവാനാം

യോ അഗ്നിം  ഉദ്വാസ്വയതെ

ന വാ ഏതസ്യ ബ്രാഹ്മണാ

ഋതായവ   പുരാ  അന്നം അക്ഷൻ

പങ്ക്ത്യോ  യാജ്യാനുവാക്യ ഭവന്തി

പാങ്ക്ത്യോ  യജ്ഞ  പാങ്ക്ത  പുരുഷോ

ദേവാനേവ  വീരം നിരവദായ

അഗ്നിം  പുനർ  ആദത്തെ .

ശതാക്ഷരാ  ഭവന്തി

ശതായു  പുരുഷ

ശതേന്ദ്രിയ ആയുഷി ഏവ

ഇന്ദ്രിയെ  പ്രതി തിഷ്ടതി.

യദ്വാ  അഗ്നിർ ആഹിതോ

നർധ്യതെ ജ്യായോ ഭാഗധേയം

നികാമയമാനൊ  യദ് ആഗ്നേയം

സർവം  ഭവതി സ ഏവ അസ്യ  ഋധി .

സം വാ ഏതസ്യ ഗൃഹേ വാക്ക് സ്രിജ്യതെ

യോ അഗ്നിം ഉദ്വാസ്യതെ

സ വാചം സംസ്രിഷ്ട്ടാം  യജമാന

ഈശ്വരോ  അനു  പരാഭവിതോർ

വിഭക്തയോ  ഭവന്തി വാചോ  വിധിർതൈ

യജമാനസ്യ  അപരാഭാവായ.

വിഭക്തിം  കരോതി ബ്രഹ്മൈവ തദ്‌ അകർ .

ഉപാംശു യജതി യഥാ വാമം വസു

വിവിധാനോ  ഗൂഹതി തദ്രിക് ഏവ തത് .

അഗ്നിം പ്രതി സ്വിഷ്ടക്രിതം നിരാഹ

യഥാ വാമം വസു വിവിധാന പ്രകാശം

ജിഗമിഷതി  താദ്രിക്  ഏവ തത് .

വിഭക്തിം  ഉക്ത്വാ പ്രജായേന

വഴട്ട്  കരോതി  ആയതനാത് ഏവ  നൈതി .

യജമാനൊ  വൈ പുരോഡാശ

പശവ  ഏതെ  ആഹുതി യത് അഭിത

പുരോഡാശം ഏതെ ആഹുതി

ജുഹോതി യജമാനം ഏവ

ഉഭയത  പശുഭി പരിം ഗ്രിഹ്നാതി.

കൃത യജു സംബ്രുത സംഭാര ഇതി ആഹുർ

ന സംഭ്രിത്യാ സംഭാര ന യജു കർത്തവ്യം ഇതി.

അതോ ഖലു സംഭ്രിത്യാ ഏവ സംഭാര

കർത്തവ്യം യജുർ യജ്ഞസ്യ സംബ്രിത്യൈ .

പുനർ  നിഷ്ക്രിതോ രധോ ദക്ഷിണാ

പുനർ ഉത്സ്യൂതം വാസ

പുനർ ഉത്സ്രിഷ്ടോ അനദ്വാൻ

പുനർ ആധേയസ്യ സമൃധ്യൈ .

സപ്ത തേ അഗ്നേ സമിധ

സപ്ത ജിഹ്വാ ഇതി അഗ്നിഹോത്രം ജുഹോതി

യത്ര യത്രൈവ അസ്യ നി അക്തം

തത ഏവൈനം അവ രുന്ധേ .

വീരഹാ വാ ദേവാനാം

യോ അഗ്നിം ഉദ്വാസയതെ

തസ്യ വരുണ ഏവ രിന്യാത്

അഗ്നി വാരുണം ഏകാദശ കപാലം അനു

നിർവപേദ് യം  ചൈവ ഹന്തി

യ ച അസ്യ രിന്യാത് തൗ

ഭാഗധേയേന പ്രീണാതി

ന ആർതിം  ആ റിച്ചതി യജമാന.
------------------------------------------------------------------------------------------------

ഉള്ളിലെ  അഗ്നി കെടുത്തിയാൽ

കർമം   ചെയ്യുവാനുള്ള ഉത്സാഹം  നശിക്കും

അന്തർ ജ്ഞാനം ഇല്ലാതെ ആകും.

പഞ്ചഭൂത നിർമിതമായ ദേഹമല്ലോ പുരോഡാശം

കർമങ്ങൾ പഞ്ച വിധമല്ലൊ

അന്തർ  ജ്ഞാനവും വെളിച്ചവും പഞ്ച വിധമല്ലൊ

നിരന്തരമായ കർമം കൊണ്ട്

ജീവിത വിജയവും ജ്ഞാനവും  നേടുക.

ഉള്ളിലെ  അഗ്നിയാണ് ദൈവാംശം നില നിർത്തുന്നത്

സത്യാന്വേഷണ  പാതയിൽ

ആഹാരം  തടസ്സം  ആകാതിരിക്കട്ടെ

യാജ്യവും  അനുവാക്യവും പംക്തിയിൽ ആണല്ലോ

കർമങ്ങൾ  പഞ്ച വിധം തന്നെ

ജീവിതവും  പഞ്ച വിധം അല്ലോ.

ദൈവാംശം  നില നിർത്തുവാൻ

ഉള്ളിലെ അഗ്നി കെടാതെ സൂക്ഷിക്കുക.

വാക്കുകൾ നൂറു വിധമല്ലൊ

നൂറു കൊല്ലം കർമനിരതൻ  ആയിരിക്കുവാൻ

പരമാത്മാവ് അനുഗ്രഹിക്കട്ടെ .

നൂറോളം കഴിവുകൾ  ഉണ്ടാകട്ടെ

മനുഷ്യനായി കല്പിക്കപെട്ട  നൂറു വർഷം

ആന്തരീക ഞാനത്തോടുകൂടി

കർമനിരതൻ  ആയി ജീവിക്കുക.

ഉള്ളിലെ അഗ്നിയെ ജ്വലിപ്പിക്കുവാൻ

കർമനിരതനാകുക .

ഉള്ളിലെ അഗ്നിയെ ജ്വലിപ്പിക്കുവാൻ

പരമാത്മാവ്‌  അനുഗ്രഹിക്കട്ടെ.

അഗ്നി ജ്വലിക്കാത്ത  ഗൃഹത്തിൽ

അസ്വാരസ്യം നില നില്ക്കും

അഗ്നി ജ്വലിപ്പിച്ച്  ഗൃഹത്തിൽ സമാധാനം ഉണ്ടാകുവാൻ

പരമാത്മാവ്‌  അനുഗ്രഹിക്കട്ടെ.

മന്ത്രങ്ങൾ ഉച്ചരിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

യജുസ് ഉച്ചരിക്കുവാൻ ഈശ്വരൻ  അനുഗ്രഹിക്കട്ടെ

ഈശ്വരാനുഗ്രഹം എപ്പോഴും  ഉണ്ടാകട്ടെ.

അഗ്നിയെ ഉച്ചത്തിൽ മന്ത്രങ്ങളാൽ  ആരാധിക്കുവാൻ

 ഈശ്വരൻ അനുഗ്രഹിക്കട്ടെ

പരമമായ  സമ്പത്ത്  ഈശ്വരാരാധനയാണെന്ന്

അറിയുവാൻ  അനുഗ്രഹിക്കട്ടെ.

വിവേചന ബുദ്ധി ഉണ്ടാകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

ഗൃഹത്തെ  പരിപാലിക്കുവാൻ അനുഗ്രഹിക്കട്ടെ.

പുരോഡാശം എന്നത് ഈ ദേഹം തന്നെ അല്ലോ

ജീവിതമാകുന്ന യജ്ഞത്തിൽ ഈ ദേഹമല്ലോ സമർപനണം

എല്ലാ സമ്പത്തും ഈ യജ്ഞത്തിൽ സമർപിക്കട്ടെ .

കർമങ്ങൾ ഉപേക്ഷിക്കാതിരിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

എപ്പോഴും കർമനിരതൻ ആകുവാൻ അനുഗ്രഹിക്കട്ടെ .

കർമങ്ങൾ ഉപേക്ഷിക്കാതെ ഇരിക്കട്ടെ

യജ്ഞം സഫലമാകട്ടെ.

യജ്ഞത്താൽ  സമൃദ്ധി ഉണ്ടാകട്ടെ

പുതിയ രഥവും വേഷവും എന്ന പോലെ

ഊര്ജസ്വലനായ  കാളയെ പോലെ

സമൃദ്ധിക്കായി  പ്രയത്നിക്കട്ടെ.

ഏഴു നാവുകൾ ഉള്ള അഗ്നി ജ്വലിക്കട്ടെ

ഏഴു കഴിവുകൾ വളരട്ടെ ഉള്ളിൽ

അഗ്നി ഹോത്രതാൽ അഗ്നി ജ്വലിക്കട്ടെ.

വരുണ ദേവൻ ഉള്ളിലെ അഗ്നി ജ്വലിപ്പിക്കട്ടെ

അഗ്നിയും വരുണനും  അനുഗ്രഹിക്കട്ടെ

യജ്ഞം ചെയ്യുവാൻ എല്ലാ അനുഗ്രഹവും ലഭിക്കട്ടെ.

https://www.youtube.com/watch?v=qEHk-X7KFw8




















2 comments: