Monday, 9 November 2015

Kanda 1,Prapataka 3,Anuvaka 14

https://soundcloud.com/iyer-4/verse-1314-krishna-yajurveda-taittariya-samhita

ത്വമഗ്നെ   രുദ്രോ  അസുരോ മഹോ  ദിവസ്ഥഗും

ശർധോ   മാരുതം  പ്രുക്ഷ   ഈശിഷേ .

ത്വം  വാതൈരരുണർയ്യാസി  ശംഘയസ്ത്വം

പൂഷാ  വിധത  പാസി  നു  ത്മനാ.

ആ  വോ  രാജാനമധ്വരസ്യ  രുദ്രഘും

ഹോതാരഗും   സത്യയജഗും   രോദസ്യോ .

അഗ്നിം  പുരാ  തനയിത്നോ രചിത്താബ്ധി

ഹിരണ്യരൂപമവസേ   ക്രിണ്ധ്വം.

അഗ്നിർഹോതാ   നി   ഴസാദാ യജീ യാനുപസ്ത്തെ

മാതു    സുരഭാവു   ലോകേ.

യുവാ  കവി  പുരുനിഷ്ട  ഋതാവാ   ധർതാ

കൃഷ്ടീനാമുത   മധ്യ  ഇധ്യ.

സാധ്വീമകർദേവവീതിം   നോ  അധ്യ

യജ്ഞസ്യ  ജിഹ്വാമവിധാമ   ഗുഹ്യാം .

സ  ആയുരാഗാസ്തുരഭിർവസാനൊ

ഭ്രധാമകർദേവഹൂതിം  നോ  ആദ്യ.

അക്രന്തദഗ്നി   സ്ഥനയന്നിവ  ധ്യൗ

ക്ഷാമാ  രേരിഹദ്വിരുദ്ധ  സമജ്ജൻ .

സദ്യോ  ജജ്ഞാനൊ  വി  ഹീമിദ്ധോ

ആഖ്യധാ  രോധസീ   ഭാനുനാ  ഭാത്യന്ത.

ത്വേ  വസൂനി  പുർവണീക

ഹോതർദോഷാ   വസതോരെരിരെ  യജ്നിയാസ.

ക്ഷാമേവ  വിശ്വാ  ഭുവനാനി  യസ്മിൻസഗും

സൌഭഗാനി   ദധിരേ   പാവകേ .

തുഭ്യം  താ  അങ്കിരസ്തമ  വിശ്വാ

സുഷിതയ   പ്രിധക്ക് .

അഗ്നേ   കാമായ   യേമിരേ .

ആശ്യാമ  തം  കാമമഗ്നെ തവോത്യ ശ്യാമ

രയിഗും  രയിവ  സുവീരം.

ആശ്യാമ  വാജമഭി വാജയന്തോശ്യാമ

ധ്യുമ്ന മജരാജരം  തേ .

ശ്രേഷ്ഠം  യവിഷ്ട  ഭാരതാഗ്നെ

ധ്യുമന്തമാ  ഭരാ.

വസോ   പുരുസപ്രിഹഗും  രയിം.

സ  സ്ചിതാനതന്യൂത്   രോചനസ്താ

അജരേഭിർ നാനധദ്ഭിർ യവിഷ്ട.

യ  പാവക  പുരുതമ  പുരൂണി

പ്രുധൂന്യഗ്നിരനുയാതി   ഭർവന്ന് .

ആയുഷ്ട്ടേ   വിശ്വതോ ദധദയമഗ്നിർ   വരേണ്യ.

പുനസ്തെ  പ്രാണ   ആയതി

പരാ  യക്ഷ്മഗും  സുവാമി   തേ .

ആയുർദാ   ആഗ്നേ ഹവിഷോ    ജുഷാണോ

 ഘ്രതപ്രതീകോ  ഘ്രിധയോനിരേധി .

ഘൃതം  പീത്വാ  മധു  ചാരു   ഗവ്യം

പിതേവ  പുത്രമഭി  രക്ഷതാദിമം.

തസ്മൈ  തേ   പ്രതിഹര്യതേ

ജാതവേദൊ    വിചർഷണേ .

ആഗ്നേ   ജനാമി  സുഷ്ടുതിം .

ദിവസ്പ്പരി  പ്രഥമം  ജജ്നെ

അഗ്നിരസ്മ ദ്വിദീയം  പരി   ജാതവേ ദാ .

ത്രിതീയമപ്സു  നൃമണാ അജശ്രമിന്ധാന

ഏനം ജരതെ സ്വാധീ.

ശുചി  പാവക വന്ദ്യോഗ്നെ

ബ്രിഹദ്ഭി   രോചസെ

ത്വം  ഘ്രുതേഭി രാഹുത .

ദൃശാനോ   രുക്മ ഉര്യാ

വ്യദ് യൗ ധ്രുർമർഷമായു   സൃയേ   രുചാന .

അഗ്നിസ്മൃതോ  അഭവദ്യൊഭി

യധേനം   ദൌര ജനയസ്സുരേതാ

ആ  യദിഷെ നൃപതിം

തേന  ആനട്രുചി രേതോ

നിഷിക്തം  ധൗരഭീകേ .

അഗ്നി ശർധമനവദ്യം യുവനഘു

സ്വാധിയം  ജനയ ദ്സൂധയസ്ച്ച .

സ  തേജീയസാ   മനസാ  ത്വോത  ഉത

ശിക്ഷ  സ്വപത്യസ്യ ശിക്ഷോ.

അഗ്നേ   രായോ നൃതമസ്യ പ്രഭൂതൗ

ഭൂയാമ  തേ സുഷ്ടുതയസ്ച്ച  വസ്വ .

അഗ്നെ  സഹന്തമാ  ഭര

ധ്യുമ്നസ്യ  പ്രാസഹാ  രയിം.

വിശ്വാ  യ  ഛര്ഷനീരഭ്യാസ

വാചേഷു  സാസഹത്.

തമഗ്നെ  പ്രിതനാസഹഗും

രയിഗും  സഹസ്വ  ആ  ഭര.

ത്വഗും  ഹി സത്യോ അധ്ഭുതോ

ധാതാ  വാചസ്യ ഗോമത .

ഉക്ഷാന്നായ   വശാന്നായ

സോമാപ്രുഷ്ട്ടായ   വേധസേ

സ്തൊമൈർവിധേമാഗ്നയെ

വദ്ധാ  ഹി സൂനോ അസ്യ ധസബ്ധ

ചക്രേ അഗ്നിർജനുഷാജ്മാന്നം .

സ  ത്വം  ന  ഊര്ജസന  ഊര്ജം ധാ

രാജേവ  ജേരവൃകെ ക്ഷേക്ഷ്യന്ത.

അഗ്ന  ആയുഗുംഷി  പവസ ആ

സുവോര്ജമിഷം  ച ന

ആരെ  ബാധസ്വ  ദൃച്ചു നാം.

അഗ്നേ   പവസ്വ  സ്വപാ  ആഗ്നേ

വർച്ച   സുവീര്യം.

ദധസ്പൊഷഗും   രയിം മയി.

അഗ്നേ   പാവക  രോചിഷാ

മന്ത്രായ  ദേവ ജിഹ്വ യാ .

ആ  ദേവാൻ  വക്ഷി  യക്ഷി  ച.

സ ന പാവക  ദീദിവോഗ്നെ

ദേവാഗും   ഇഹാവഹ.

ഉപ  യജ്ഞഘും ഹവിസ്ച്ച  ന.

അഗ്നി  ശുചിവ്രതതമ  ശുചിര്വിപ്ര

ശുചി  കവി.

ശുചീ  രോചത   ആഹുത.

ഉദഗ്നെ   ശുച യസ്തവ

ശുക്രാ  ബ്രാജന്ത  ഈരതെ .

തവ  ജ്യോതിഘ്യര്ചയ .

------------------------------------------------------------------------------------------------------------------

അഗ്നിദേവാ   അങ്ങ്  രൌദ്രമേറിയ   രുദ്രൻ  തന്നെ

അങ്ങ് തന്നെ  സ്വർഗത്തിൻ അധിപൻ .

ലോകത്തിന്റ്റെ   ആഗ്രഹങ്ങൾ  സഫലീകരിക്കുന്നതും  അങ്ങ് തന്നെ.

കേസര  വർണതോടുകൂടിയ   അങ്ങ് സന്തോഷം  ഏകുന്നു.

പൂഷാവായി   അങ്ങ് ഭക്തരെ  കാക്കുന്നു.

അഗ്നിദേവ  രുദ്രനെ പോലെ ഞങ്ങളെ  നയിക്കുക

സ്വർഗത്തിലും   ഭൂമിയിലും  സത്യത്തെ  അറിയുവാൻ  അനുഗ്രഹിക്കുക.

ജ്ഞാനതിന്റ്റെ  സ്വർണ ജ്വാല

രക്ഷക്കായി  ഉള്ളിൽ   ജ്വലിപ്പിക്കുക.

അജ്ഞാനം  അകറ്റുക.

അഗ്നിദേവ   ഞങ്ങളെ  നയിക്കുക

സ്വർഗത്തിലെ   മാതാവിനെ  പോലെ  അനുഗ്രഹിക്കുക

എപ്പോഴും  ഉന്മേഷവാൻ ആയിരിക്കുവാൻ  അനുഗ്രഹിക്കുക.

സത്യം  ജ്ഞാ നവും ഏകുക

ജ്ഞാ നം  ഏകി  അനുഗ്രഹിക്കുക.

ദൈവത്തെ  അറിയുവാൻ  അഗ്നി വഴികാട്ടട്ടെ.

ഗൂഡമായ   സത്യത്തെ  അറിയുവാൻ  അനുഗ്രഹിക്കുക

ജീവന്റ്റെ  സുഗന്ധം  നുകരുവാൻ  അനുഗ്രഹിക്കുക.

അങ്ങയുടെ  ശുഭം  ആയ  അനുഗ്രഹം  നേടുമാറാകട്ടെ

അഗ്നി ആകാശത്ത് നിന്നും  ഇടിമിന്നലായി  പ്രവഹിക്കട്ടെ.

ഭൂമിയിലെ  ജീവനെ  അഗ്നി  പരി പോഷി പ്പിക്കട്ടെ.

ജ്വലിക്കുന്ന  അഗ്നി  സമ്പത്ത്  ചൊരിയട്ടെ.

ഭൂമിക്കും  സ്വര്ഗതിനും  ഇടയിൽ  അഗ്നി ജ്വലിക്കട്ടെ.

അഗ്നി  ദേവ  അങ്ങ് തന്നെ  ഞങ്ങളുടെ  ജ്വലിക്കുന്ന  വഴികാട്ടി.

പകലും  രാത്രിയും  ഞങ്ങൾ  ഏകുന്നതെല്ലാം   അങ്ങേക്ക്  തന്നെ

ഭൂമിയിൽ   സമർപ്പിക്കുന്നതതെല്ലാം  അങ്ങേക്ക്  തന്നെ.

അഗ്നിജ്വാല  എല്ലാ  ഭാവുകങ്ങളും  ഏകുന്നു.

അങ്കിരസ്തമ  എല്ലാം  അങ്ങേക്ക്  സമര്പ്പിക്കുന്നു

ഞങ്ങൾക്കെല്ലാം   സന്തോഷം  ഏകുക

ഞങ്ങളുടെ  ആഗ്രഹങ്ങളെല്ലാം  സഫലീകരിക്കുക.

ജീവിതത്തിലെ  ഉയര്ന്ന  ആശയങ്ങൾ  ഏകുക

നല്ലത് മാത്രം ഏകുക.

സമ്പത്ത് സമൃദ്ധി  ഏകുക

എന്നെന്നേക്കും  ഞങ്ങളെ  അനുഗ്രഹിക്കുക.

അഗ്നിദേവ  അങ്ങ്  യുവാവും  ആദരണീയനും  ആണ്

ഞങ്ങളുടെ  ഉന്നതമായ  ആഗ്രഹങ്ങളെ  സഫലീകരിക്കുക.

അഗ്നിദേവ  അങ്ങ്  വെളിച്ചം  പരത്തുന്നു

അങ്ങ്  ഇടിമിന്നൽ  തന്നെ അല്ലോ.

അങ്ങ്  എപ്പോഴും   യുവാവും  ജ്വലിക്കുന്നവനും   തന്നെ

അങ്ങ് എല്ലാടവും  പരന്ന്   ശുദ്ധീകരിക്കുന്നു.

അങ്ങ്  എല്ലാത്തിനെയും  ഭക്ഷിക്കുന്നു.

അഗ്നിദേവ  ധീഘായുസ്സു  നൽകുക .

എല്ലാ  പ്രാണനും  അങ്ങയിലേക്ക്  മടങ്ങുന്നു

രോഗങ്ങൾ  എല്ലാം  അകറ്റേണമേ .

ഞങ്ങളെ  അനുഗ്രഹിച്ചു  നല്ല ജീവിതം  ഏകുക

അഗ്നിദേവ  അങ്ങ് തന്നെ  വെളിച്ചം ആകുന്നു

അറിവിന്റ്റെ  വെളിച്ചം ഏകുക

പിതാവിനെ  പോലെ സംരക്ഷിക്കുക.

അഗ്നിദേവ  അങ്ങേക്ക് നമസ്കാരം

അങ്ങ് സർവവ്യാപി  തന്നെ അല്ലോ.

അഗ്നി ദേവ അങ്ങ് സ്വർലോക ജാതൻ തന്നെ അല്ലോ

ഞങ്ങളിൽ  ഊര്ജം  നിറച്ചത്  അങ്ങ് തന്നെ.

അങ്ങ് തന്നെ ജലത്തിലും  ഊര്ജം നിറച്ചു

പ്രയത്നിക്കുന്നവരിൽ  എല്ലാം  ഊര്ജം  നിറക്കുക.

അഗ്നിദേവ  ശുദ്ധമായ  മനസ്സിനായി  അനുഗ്രഹിക്കുക

ജ്ഞാനവും  നല്ല ചിന്തയും  ഏകി  അനുഗ്രഹിക്കുക.

എല്ലാടവും നിറഞ്ഞ  സ്വര്ണ വർണം   അങ്ങ് തന്നെ

അങ്ങ്  ജ്വലിക്കുന്ന  ദീപം അല്ലോ.

അഗ്നിദേവ  അങ്ങ് അനശ്വരൻ  തന്നെ അല്ലോ

സ്വര്ഗതിന്റ്റെ  പുത്രൻ  അങ്ങ് തന്നെ.

അഗ്നിദേവ  അങ്ങ്  സ്വർഗത്തിൽ  ജനിച്ചപ്പോൾ

ശക്തിയും  പ്രഭാവവും  അങ്ങിൽ  ഉണ്ടായി വന്നു.

അഗ്നിദേവ  അങ്ങ് ഞങ്ങളിൽ  ഊര്ജസ്വലനായ  മനസ്സായി  അവതരിക്കുക

ഞങ്ങളുടെ മനസ്സ് ശുദ്ധവും  സ്ഫടികവും  ആകട്ടെ.

അഗ്നിദേവ  അങ്ങയുടെ ഊര്ജതാൽ  ഞങ്ങളെ  സംരക്ഷിക്കുക

ഞങ്ങള്ക്ക്  നല്ല സന്തതികൾ  ഉണ്ടാകട്ടെ

ഞങ്ങള്ക്ക്  ജ്ഞാനം ഏകുക

അങ്ങയെ  എപ്പോഴും   പ്രാർധിക്കുവാൻ   അനുഗ്രഹിക്കുക.

അഗ്നിദേവ  മറ്റുള്ളവരേക്കാൾ  കൂടുതൽ  സമ്പത്തും

ജ്ഞാനവും ഞങ്ങള്ക്ക് നല്കി അനുഗ്രഹിക്കുക.

അഗ്നിദേവ  ആലവട്ട സമ്പത്ത് നല്കുക

അങ്ങുതന്നെ  ആണല്ലോ  സമ്പതിന്ന്റ്റ്റെ   അധിപൻ.

അഗ്നിദേവ  ഊര്ജമേകുന്ന   ആഹാരം അരുളിയാലും

അനന്തമായ  ആനന്ദം  നല്കുന്ന സോമം  നല്കിയാലും.

യാഗങ്ങൾ  ചെയ്യുവാൻ  അനുഗ്രഹിച്ചാലും.

അഗ്നിദേവ പിൻഗാമികളെ   ഊര്ജസ്വലരാക്കിയാലും

അങ്ങ് തന്നെ അല്ലോ ജനനം  മുതൽ  ഊര്ജം ഏകുന്നത് .

പിൻഗാമികൾ  അങ്ങയെ  സ്തുതിക്കുമാറാകട്ടെ

എന്നുള്ളിൽ  എപ്പോഴും   രാജാവിനെ പോലെ സ്ഥിതി  ചെയ്യുക.

എല്ലാം  ശുദ്ധീകരിക്കുന്ന   അഗ്നിദേ വാ

ഞങ്ങൾക്ക്   ശക്തിയും ജ്ഞാനവും  ഏകുക

എല്ലാ  വിപരീത  ചിന്തകളും അകറ്റുക.

അഗ്നിദേവ  കർമം  ചെയ്യുവാൻ  പ്രാപ്തരാക്കുക

ആത്മീയമായ  ഔന്നത്യവും  ശക്തിയും  ഏകുക.

അറിവിന്റ്റെ  സമ്പത്ത്  നല്കി അനുഗ്രഹിക്കുക.

അഗ്നിദേവ അങ്ങ്  തിളങ്ങുന്ന  ജ്വാലയോടു കൂടിയവൻ ആകുന്നു

ദൈവത്തെ  അറിയുവാനായി  അനുഗ്രഹിക്കുക.

ഞങ്ങൾ എപ്പോഴും   യാഗങ്ങൾ  അനുഷ്ടിക്കുമാറാ കട്ടെ

അങ്ങയുടെ  വെളിച്ചമാര്ന്ന ജ്വാലയാൽ

ദൈവത്തെ  അറിയുവാനായി  അനുഗ്രഹിക്കുക

അഗ്നിദേവ  എത്രയും ശുദ്ധൻ   അങ്ങ് തന്നെ

അങ്ങ് തന്നെ അല്ലോ  സത്യവും  ഋഷിയും

ഞങ്ങളുടെ  സമാപനം സ്വീകരിച്ച്‌   ത്രിപ്തിയായാലും.

അഗ്നിദേവ   ജ്വാലകളാ ൽ  തിളങ്ങിയാലും

വെളിച്ചത്താൽ  അനുഗ്രഹിച്ചാലും.

https://www.youtube.com/watch?v=sqJj2Km7Ux4

















































No comments:

Post a Comment