Saturday, 23 September 2017

Kanda 2,Prapataka 2,Anuvaka 10


Audio file

അസാവാദിത്യോ  ന വ്യരോചത
തസ്മൈ  ദേവാ  പ്രായശ്ചിത്തം  ഐച്ചൻ
തസ്മാ  ഏതം സോമാ  രൗദ്രൻ  ചരും  നിരവപൻ
തേനൈവ  അസ്മിൻ   റൂച്ചം   അതാതുർ
യോ  ബ്രഹ്മ വർചസഃ കാമാ സ്യാത്
തസ്മാം  ഏതം  സോമ  രൗദ്രം  ചരും  നിർവപേത്
സോമം  ചൈവ  രുദ്രം  ച
സ്വേന  ഭാഗധേയേന  ഉപ ധാവതി
താവേവ  അസ്മിൻ  ബ്രഹ്മ വർച്ചസം   ധത്തോ
ബ്രഹ്മവർച്ചസ്യേവ  ഭവതി.

തിസ്യാ   പൂർണമാസേ   നിർവപേത് രുദ്രോ  വൈ  തിഷ്യ
സോമ  പൂർണമാസാ  സാക്ഷാദേവ
ബ്രഹ്മ വർച്ചസം   അവരുൺദേ.

പരിശ്രുതേ  യാജയതി ബ്രഹ്മവർച്ചസസ്യ രുൺദേ .

ശ്വേതായൈ  ശ്വേത വത്സായൈ ദുഗ്ത്ഥം  മഥിതം
ആജ്യം  ഭവതി  ആജ്യം പ്രോക്ഷണം
ആജ്യേന  മാർജയന്തേ  യാവദേവ
ബ്രഹ്മവർച്ചസം  തത്   സർവം  കരോതി .

അതി  ബ്രഹ്മവർച്ചസം  ക്രിയത ഇതി ആഹുർ  ഈശ്വരോ
ദുസ്ച്ചർമാ  ഭവതിയോർ   ഇതി
മാനവീ  ഋചൗ ധായ്യേ കുര്യാത്   യത്  വൈ   കിം  ച മനൂർ  വദത്
തത്   ഭേഷജം  ഭേഷജം  ഏവ അസ്മൈ  കരോതി

യദി  ബിഭീയാത്   ദുശ്ചര്മാ  ഭവിശ്യാമി   ഇതി
സോമാ  പൗഷ്‌ണം  ചരും നിർവപേത്
സൗമ്യോ  വൈ  ദേവതയാ  പുരുഷ  പൗഷ്‌ണാ  പശവഃ
സ്വയാ  ഏവാസ്മൈ  ദേവതയാ പശുഭിഃ
ത്വചം  കരോതി  ന  ദുസ്ച്ചർമാ  ഭവതി.

സോമാ രൗദ്രം  ചരും  നിർവപേത്  പ്രജാ കാമ
സോമോ  വൈ  രേതോദാ   അഗ്നി  പ്രജാനാം  പ്രജനയിതാ
സോമം  ഏവ അസ്മൈ  രേതോ  ദതാതി
അഗ്നി  പ്രജാം  പ്ര ജനയതി  വിന്ദതേ   പ്രജാം.

സോമാ  രൗദ്രം  ചരും    നിർവപേത്
അഭിചരണ്   സൗമ്യോ  വൈ  ദേവതയാ പുരുഷ
ഏഷ   രുദ്രോ  യാദഗ്നി സ്വായാം ഏവൈണം
ദേവതായൈ   നിഷ്ക്രിയം  രുദ്രായാപി ദതാതി
താജക്  ആർതിം  ആ റൂച്ചതി .

സോമാ  രൗദ്രം  ചരും നിർവപേത് ജ്യോഗാ  മായാവി
സോമം  വാ ഏതസ്യ  രസോ ഗച്ഛതി അഗ്നി  ശരീരം
യസ്യ  ജ്യോ ഗാമയതി  സോമം  വാ ഏതസ്യ  രസം
നിഷ്‌ക്രീനാതി  അഗ്നേ  ശരീരം ഉത യദി  ഇതാസുർ  ഭവതി
ജീവതി  ഏവ  .

സോമാ രൗദ്ര യോർ   വാ  ഏതം  ഗ്രസിതം  ഹോതാ
നിഷ്‌കിടത്തി  സ ഈശ്വര  ആർതിം ആർത്തോർ അനദ്വാൻ
ഹോത്രാ  ദേയോ വഹ്നിർ  വാ അനദ്വാൻ വഹ്നിർ  ഹോതാ
വഹ്നിനാ  ഏവ   വഹ്നിം  ആത്മാനം  സ്പൃ നോതി .

സോമാ   രൗദ്രം  ചരും നിർവപേത്
യ  കാമയേത സ്വേ  അസ്മാ ആയതനെ ഭ്രാതൃവ്യം ജനയേയം ഇതി
വേധിം   പരിഗൃഹ്യ  അർദ്ധം  ഉത് ധന്യാത്   അർദ്ധം ന അർദ്ധം
ബർഹിഷ സ്തൃനീയാത് അർദ്ധം ന അർദ്ധം  ഇധ്മസ്യ അഭയായതി
അർദ്ധം ന സ്വ  ഏവാസമാം ആയതനെ  ഭ്രാതൃവ്യം  ജനയതി.

------------------------------------------------------------------------------------------

ഉള്ളിലെ  വെളിച്ചം  തെളിയിക്കുവാൻ
സത്കർമങ്ങൾ   ചെയ്യുക
സോമമെന്ന  ആനന്ദത്തെയും  രൗദ്രമെന്ന  ഊർജ്ജത്തെയും  നേടുക
അപ്പോൾ  ഉള്ളിലെ  വെളിച്ചം  തെളിയുന്നു
ജീവിത യജ്ഞത്തിൽ   വിളങ്ങുവാനായി
സോമമെന്ന  ആനന്ദത്തെയും  രൗദ്രമെന്ന  ഊർജ്ജത്തെയും  നേടുക
അവരവർക്കു  അർഹതപ്പെട്ടത്‌  ലഭിക്കുന്നു
സോമവും   രൗദ്രവും  നേടുമ്പോൾ
ജീവിതത്തിൽ  വിളങ്ങുവാനാകുന്നു .

പൗർണമി  പോലെ   വിളങ്ങുവാനായി  ദാനം ചെയ്യുക
ദാനമല്ലോ  രൗദ്രമെന്ന  ഊർജം നൽകുന്നു
സോമമെന്ന  ആനന്ദത്താൽ  വിളങ്ങുക
ദൈവീക ഭാവങ്ങൾ  നേടുക.


ജീവിത  വിജയം നേടുവാനായി
സൂഷ്മതയോടെ  പെരുമാറുക.

സത്കര്മങ്ങളിൽ  നിന്നും  സത്കർമങ്ങൾ  ഉണ്ടാകുന്നു
അവയിൽ നിന്നും  ഊർജം നേടുക
സത്കർമങ്ങൾ  ചെയ്യുകയാൽ  ചുറ്റും ഊർജം  വിതറുക
അതിനാൽ  ജീവിതത്തിൽ  വിജയം  നേടുക.

ജീവിതവിജയം  നേടുമ്പോൾ  അഹങ്കരിക്കരുത്
അഹങ്കാരം   ദുഷ് പേരുണ്ടാക്കുന്നു
മന്ത്രങ്ങളെന്ന    ഔഷധങ്ങളാൽ   അഹങ്കാരത്തെ  ശമിപ്പിക്കുക .

അഹങ്കാരം  ഉണ്ടാകുമെന്നു  തോന്നുമ്പോൾ
സോമമെന്ന  ആനന്ദത്തെ  ഉപാസിക്കുക
ഐശ്വര്യത്തിന്റെ  ദേവതയായ  പൂശാവിനെ  സ്മരിക്കുക
സോമമെന്ന  ആനന്ദവും ഐശ്വര്യവും
മനുഷ്യന്റെ  അഹങ്കാരത്തെ നിയന്ത്രിക്കുന്നു.

പിൻഗാമികൾ  വേണ്ടവർ  അത്യന്തമായ  ആനന്ദം ഉള്ളവരും
ഊർജസ്വലരും  ആയിരിക്കുക
സോമമെന്ന  ആനന്ദത്താൽ  രേതസ്സ്  ഭവിക്കുന്നു
അന്തരാഗ്നിയുടെ  ജ്വലനത്താൽ  സന്തതി  ഉണ്ടാകുന്നു
സോമമെന്ന  ആനന്ദം  രേതസ്സ്  നൽകുന്നു അഗ്നി  പ്രജകളെ  നൽകുന്നു
അങ്ങനെ  പിൻഗാമികൾ  ജനിക്കുന്നു.

അഭുതങ്ങൾ  പ്രവർത്തിക്കണമെന്നുള്ളവർ
അത്യന്തമായ  ആനന്ദവും  ഊർജവും നേടുക
മനുഷ്യന്റെ  ദേവത  സോമമെന്ന  ആനന്ദമല്ലോ
അന്തരാഗ്നിയല്ലോ  ഊർജം
സോമമെന്ന  ആനന്ദം  നേടാതെ  ഊർജസ്വലർ ആകുമ്പോൾ
അത്  വിനാശത്തിലേക്കു  നയിക്കുന്നു.

ദീർഘകാലം  രോഗ ഗ്രസ്തരായവർ
സോമമെന്ന  ആനന്ദത്തെയും  രുദ്രനെന്ന  ഊർജ്ജത്തെയും  നേടുക
സോമത്താൽ  ജീവിതത്തിന്റെ  സത്തയെയും
ഊർജത്താൽ  ദേഹത്തേയും  വീണ്ടെടുക്കുക
അങ്ങനെയുള്ളവർ  ദീർഘ കാലം  ജീവിക്കുന്നു.

രോഗ ഗ്രസിതമായവരെ  സോമവും  രൗദ്രവും മോചിപ്പിക്കുന്നു
രോഗത്തിൽ  നിന്നും  മോചിതരായവർ
കഠിനാദ്വാനം  ചെയ്യുക
അദ്വാനത്താൽ   മോചനം  നേടുക.

ജീവിതത്തിൽ   വിപരീത ഫലങ്ങൾ  അവനവൻ തന്നെ ഉണ്ടാക്കുന്നു
സ്വന്ത  ജീവിതത്തിൽ  പകുതിയിലേറെ  ഭാഗം
നിഷ്ക്രിയമായിരിക്കുമ്പോൾ
ജീവിതത്തിൽ  വിപരീത  ഫലങ്ങൾ  ഉണ്ടാകുന്നു.
അതിനാൽ  കർമ്മ നിരതനായിരിക്കുക .



Tuesday, 19 September 2017

Kanda 2,Prapataka 2,Anuvaka 9

Audio file
അഗ്നാ വൈഷ്ണവം ഏകാദശ കപാലം നിർവപേത് അഭിചരൺ
സരസ്വതീ  ആജ്യ ഭാഗാ  സ്യാത്
ബാർഹസ്പത്യാ  ചരുർ യത്  ആഗ്നാ വൈഷ്ണവ
ഏകാദശ  കപാലോ  ഭവതി
അഗ്നി  സർവാ  ദേവതാ
വിഷ്ണുർ  യജ്‌നോ ദേവതാ
ദേവാതാഭിശ്ച  ഏവൈനം   യജ്ഞേന  ചാഭി  ചരതി
സരസ്വത്യാ  യജ്ഞ ഭാഗാ  ഭവതി
വാഗ്‌വൈ   സരസ്വതീ  വാചാ  ഏവൈനം  അഭിചരതി
ബാർഗ്സപത്യ   ചരുർ   ഭവതി
ബ്രഹ്മ  വൈ  ദേവാനാം  ബൃഹസ്പതി
ബ്രഹ്മണാ   ഏവൈനം   അഭിചരതി  .

പ്രതി  വൈ  പരസ്താത്  അഭിചരന്തം  അഭി ചരന്തി
ദ്വെദെ  പുരോ  അനുവാക്യേ  കുര്യാത്  അതി പ്രയുക്ത.

ഏതയാ   ഏവ  യജേത  ആഭിചര്യമാണോ
ദേവതാഭിരേവ  ദേവതാ പ്രതി ചരതി
യജ്ഞേന  യജ്ഞം വാചാ  വാചം ബ്രഹ്മണാ ബ്രഹ്മ
സ  ദേവാതാസ്ചെയ്‌വ   യജ്ഞം  ച   മധ്യതോ  വ്യവസർപ്പതി
തസ്യ  ന  കുത  ചന ഉപാ വ്യാഥോ  ഭവതി
നൈനം   അഭിചരൻ  സ്തൃണുത .

അഗ്നാ വൈഷ്ണവം  ഏകാദശ  കപാലം  നിർവപേത്
യം   യജ്‌നോ  ന  ഉപാനമേത് അഗ്നി  സർവാ  ദേവതാ
വിഷ്ണുർ  യജ്‌നോ അഗ്നിം   ചൈവ  വിഷ്ണും  ച
സ്വേന  ഭാഗധേയേന  ഉപ ധാവതി
താവേവ  അസ്മൈ  യജ്ഞം  പ്ര  യച്ചത
ഉപൈനം   യജ്‌നോ  നമത്യാ .


അഗ്നാ  വൈഷ്ണവം  ഘൃതെ ചരും  നിർവപേത്  ചക്ഷുഷ്ക്കാമോ
ആഗ്നെ   വൈ  ചക്ഷുഷാ  മനുഷ്യാം  വി  പശ്യന്തി
യജ്ഞസ്യ  ദേവാ  അഗ്നിം  ചൈവ  വിഷ്ണും  ച
സ്വേന  ഭാഗധേയേന  ഉപ  ധാവതി
താ വൈവ   അസ്മിൻ   ചക്ഷുർ  ദത്ത
ചക്ഷുഷ്മാനൈവ  ഭവതി .

ഥേൻവൈ   വാ  ഏതദ്  രേതോ  യദ്   ആജ്യം
അനാദുഹാ  തണ്ടുലാ  മിഥുനാഥ്  ഏവ
അസ്മൈ  ചക്ഷു  പ്ര  ജനയതി .

  ഘൃതെ   ഭവതി  തേജോ  വൈ
ഘൃതം  തേജ  ചക്ഷു  തേജസാ ഏവാസ്മൈ
തേജ  ചക്ഷുർ  അവ  രുദ്ധ .

ഇന്ദ്രിയം  വൈ  വീര്യം  വൃങ്തെ ഭ്രാതൃവ്യോ
യജമാനോ  അയജമാനസ്യ  അധ്വരകൽപാം
പ്രതി  നിർവപേത്  ഭ്രാതൃവ്യെ   യജമാനേന
അസ്യ   ഇന്ദ്രിയം  വീര്യം  വൃന്ഘതെ .

പുരാ  വാച പ്രവദിതോർ  നിർവപേത്
യാവതി  ഏവ  വാക്  താം  അപ്രോദിതം
ഭ്രാതൃവ്യസ്യ  വൃന്ഘതെ താം  അസ്യ  വാചം പ്രവദന്തീം
അന്യാ   വാചോ   അനു  പ്ര  വദന്തി താ  ഇന്ദ്രിയം
വീര്യം  യജമാനോ ദതതി.

അഗ്നാ വൈഷ്ണവം  അഷ്ടാകപാലം  നിർവപേത്
പ്രാത  സവനസ്യ   ആകാലെ  സരസ്വതീ  ആജ്യ  ഭാഗാ  സ്യാദ് 
ബാർഹസ്പത്യ  ചരുർ   യദ്   അഷ്ടകപാലോ   ഭവതി 
അഷ്ടാക്ഷരാ   ഗായത്രീ  ഗായത്രം  പ്രാത  സവനം 
പ്രാത  സവനമേവ   തേന  ആപ്നോതി  ആഗ്നാ വൈഷ്ണവം 
ഏകാദശ  കപാലം  നിർവപേത്  

 മാധ്യം ദിനസ്യ   സവനസ്യ   ആകാലെ
സരസ്വതീ  ആജ്യാ ഭാഗാ സ്യാത് 
ബാർഹസ്പത്യ  ചരുർ  യദ്   ഏകാദശ  കപാലോ  ഭവതി 
ഏകാദശാക്ഷരാ  ത്രിഷ്ടുപ്  ത്രൈഷ്ടുഭം  മാധ്യം ദിനം 
സവനം   മാധ്യം ദിനമേവ  സവനം 
തേന  ആപ്നോതി  ആഗ്നാ വൈഷ്ണവം  
ദ്വാദശ കപാലം  നിർവപേത്  
ത്രിതീയ  സവനസ്യ  ആകാലെ 
സരസ്വത്യാ  ആജ്യ  ഭാഗാ സ്യാദ് 
ബാർഹസപാത്യ  ചരുർ   യദ്   ദ്വാദശ  കപാലോ  ഭവതി 
ദ്വാദശാക്ഷരാ  ജഗതി ജാഗതം  ത്രിതീയ  സവനം 
ത്രിതീയ  സവനമേവ   തേന  ആപ്നോതി 
ദേവതാഭിരേവ  ദേവതാ  പ്രതി ചരതി 
യജ്ഞേന  യജ്ഞം  വാച  വാചം  ബ്രഹ്മണാ   ബ്രഹ്മം 
കപാലൈർ  ഏവ   ചന്ദാമ്സി   ആപ്നോതി 
പുരോഡാശൈ  സവനാനി .  

മൈത്രാ  വരുണം  ഏക കപാലം  നിർവപേത്
വശായൈ  കാലേ  ഏവ  അസൗ 
ഭ്രാതൃവ്യസ്യ  വശാ  അനൂബന്ധ്യാ  
സൊ ഏവ  ഏഷാ   ഏതസ്യ  ഏക കപാലോ ഭവതി 
ഹി  കപാലയ്  പശും അർഹതി ആപ്തും .   


----------------------------------------------------------------------------------------------
ജീവിതത്തിൽ  അത്ഭുതങ്ങൾ  പ്രവർത്തിക്കണമെന്നുള്ളവർ
പതിനൊന്നു പേർക്ക്  ദാനം  ചെയ്യുക
അറിവ് എന്ന സരസ്വതിയെ  ഉപാസിക്കുക
ബ്രഹസ്പതിയെന്ന  ഗുരുവിനെ  നേടുക
പതിനൊന്നു  പേർക്ക്  ദാനം  ചെയ്യുകയാൽ
ഉള്ളിലെ  അഗ്നിയെ  ജ്വലിപ്പിക്കുക
ജ്ഞാനം  സർവ്യ വ്യാപിയായ   വിഷ്ണു എന്ന്   അറിയുക
സർവ  ദേവതകളുടെയും  പ്രതിനിധി അഗ്നി എന്നറിയുക
എങ്ങും  നിറഞ്ഞ  ഐശ്വര്യമായ  വിഷ്ണു
യജ്ഞം  തന്നെ എന്നറിയുക
ജ്ഞാനം  വാക് എന്നത്  സരസ്വതി തന്നെ
ബൃഹസ്പതിയായ  ഗുരുവിന്റെ  അനുഗ്രഹം  നേടുക
മന്ത്രങ്ങളാൽ  ബൃഹസ്പതിയായ  ഗുരുവിനെ  അറിയുക
മന്ത്രങ്ങളാൽ   യജ്ഞം  നടത്തുക .


അത്ഭുതങ്ങൾ  പ്രവർത്തിക്കുമ്പോൾ  അവ  വീണ്ടും
ആവർത്തിക്കുന്നു
മുൻപേ  പറഞ്ഞപ്രകാരം  പ്രവർത്തിക്കുക.

അത്ഭുതങ്ങൾ  പ്രവർത്തിക്കുവാൻ  സത്കർമങ്ങൾ  ചെയ്യുക
സത്കർമങ്ങൾ  കൂടുതലായി  ചെയ്യുക
നല്ല  വാക്കുകൾ  എപ്പോഴും   പറയുക
ജ്ഞാനികളോട്  കൂടി സമ്പർക്കം  ചെയ്യുക
സത്കർമങ്ങളാൽ  ജീവിതമെന്ന  യജ്ഞം  തുടരുമ്പോൾ
ആപത്തുകൾ  നേരിടുകയില്ല
വിപരീതശക്തികൾ  അലട്ടുകയില്ല.


ജീവിതയജ്ഞത്തിൽ  വിജയിക്കുവാൻ അന്തരാഗ്നിയെയും
സർവ വ്യാപിയായ  പരമാത്മാവിനെയും പ്രീതി പെടുത്തുക
അതിനായി  പതിനൊന്നു  പേർക്ക്  ദാനം  ചെയ്യുക
എല്ലാ ദേവതകളും  അഗ്നിതന്നെ
ജീവിത യജ്ഞം എന്നത്  വിഷ്ണു തന്നെ
അവരവർക്കു  അർഹത പെട്ട അഗ്നിയേയും  വിഷ്ണുവിനെയും  ലഭിക്കുന്നു
ലഭിച്ച  ജീവിതം  യജ്ഞമായി  ആചരിക്കുക .


അറിവിന്റെ  മികവായ  കാഴ്ച    ലഭിക്കുവാൻ
അന്തരാഗ്നിയെയും  സർവ്വവ്യാപിയായ  പരമാത്മാവിനെയും
ജ്വലിപ്പിക്കുക
അന്തരാഗ്നി  ജ്വലിക്കുമ്പോൾ  കാഴ്ച  ലഭിക്കുന്നു
അവരവർക്കു  അർഹത പെട്ടത്   ലഭിക്കുന്നു
അറിവെന്ന  കാഴ്ച  ലഭിക്കുന്നു.


ഐശ്വര്യത്തിന്റെ    നിധാനവും
ഭൂമിയിലെ    ആഹാരവും  ചേരുമ്പോൾ
അറിവിന്റെ  കാഴ്ച  ലഭിക്കുന്ന്നു .

അറിവിന്റെ  മികവിനാൽ  കർമം  ചെയ്യുക
ജ്ഞാനത്താൽ  അറിവ്  നേടുക
ജ്ഞാനമുണ്ടാകുമ്പോൾ  അറിവ് നേടുന്നു
അറിവും  ജ്ഞാനവും നേടുമ്പോൾ  മികവ്  നേടുന്നു.

കർമം  ചെയ്യാത്തവരെ വിപരീതശക്തികൾ കീഴ്പ്പെടുത്തുന്നു
അവയെ  നേരിടുവാൻ  കർമങ്ങൾ  ചെയ്യുക

സംവാദങ്ങളിൽ   ആദ്യം  സംസാരിക്കുക
ആദ്യം  സംസാരിക്കുമ്പോൾ  മുൻകൈ  നേടുന്നു
ആദ്യം  സംസാരിക്കുകയാൽ  സംവാദത്തിൽ
എല്ലാവരുടയും  മേൽ ആധിപത്യം  നേടുവാനാകുന്നു .

പുലർകാലത്തിൽ   അന്തരാഗ്നിയെ ജ്വലിപ്പിക്കുക 
സർവ വ്യാപിയായ  പരമാത്മാവിനെ ധ്യാനിക്കുക 
എട്ടു പേർക്ക്  ദാനം ചെയ്യുക 
വിദ്യയായ  സരസ്വതിയെ  ഉപാസിക്കുക 
ഗുരുവായ  ബൃഹസ്പതിയെ  നമിക്കുക 
പ്രഭാത   സമയം എട്ടു വാക്കുകളുള്ള  ഗായത്രിയുടേതല്ലോ 
അതിനാൽ എട്ടുപേർക്ക് ദാനം ചെയ്യുക.
മദ്ധ്യാഗ്നത്തിൽ    അന്തരാഗ്നിയെ ജ്വലിപ്പിക്കുക 
സർവ വ്യാപിയായ  പരമാത്മാവിനെ ധ്യാനിക്കുക
പതിനൊന്നു പേർക്ക് ദാനം ചെയ്യുക 
വിദ്യയായ  സരസ്വതിയെ  ഉപാസിക്കുക 
ഗുരുവായ  ബൃഹസ്പതിയെ  നമിക്കുക 
മദ്ധ്യാഗ്ന സമയം പതിനൊന്നു  വാക്കുകളുള്ള  ത്രിഷ്ടുബിന്റെതല്ലോ 
അതിനാൽ പതിനൊന്നു പേർക്ക് ദാനം ചെയ്യുക.
സായം  സന്ധ്യയിൽ  അന്തരാഗ്നിയെ ജ്വലിപ്പിക്കുക 
സർവ വ്യാപിയായ  പരമാത്മാവിനെ ധ്യാനിക്കുക 
പന്ത്രണ്ടു  പേർക്ക്  ദാനം ചെയ്യുക 
വിദ്യയായ  സരസ്വതിയെ  ഉപാസിക്കുക 
ഗുരുവായ  ബൃഹസ്പതിയെ  നമിക്കുക 
സായം സന്ധ്യാ സമയം പന്ത്രണ്ടു  വാക്കുകളുള്ള  ജഗത്തിന്റെതല്ലോ 

അതിനാൽ   പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക.
സല്കര്മങ്ങളാൽ  ദൈവീകത  നേടുക 
ജീവിതം  യജ്ഞമയം  ആക്കുക 
നല്ല  വാക്കുകൾ  മാത്രം  പറയുക 
ജ്ഞാനികളുടെ  കൂടെ  സത്സംഗം  ചെയ്യുക 

മിത്രനെന്ന  പകലിനെയും വരുണനെന്ന  രാത്രിയെയും 
ഒരാൾക്ക്  ദാനം ചെയ്തു  പ്രീതി പെടുത്തുക.
ഉള്ളിലെ  മൃഗീയ  തൃഷ്ണകളെ  അടക്കുക 
മൃഗീയ തൃഷ്ണകളെ  തൃപ്തി പെടുത്തുവാൻ  ശ്രമിക്കരുത്.