Tuesday, 28 February 2017

Kanda 2,Prapataka 1,Anuvaka 3

https://www.youtube.com/attribution_link?a=28L5_o1JPJQ&u=%2Fwatch%3Fv%3DxpsvJ8mKc2c%26feature%3Dshare
ദേവാസുരാ   ഏഷു  ലോകേഷു അസ്ഫർന്ധത 
സ ഏതം   വിഷ്ണുർ  വാമനം  അപശ്യത്
തം  സ്വായൈ  ദേവതായാ  ആ  ആലഭത
തതോ  വൈ  സ ഇമാൻ  ലോകാൻ അഭ്യജയാത്  .

വൈഷ്ണവം  വാമനം  ആ ലഭേത
സ്പർദ്ധമാനോ  വിഷ്ണുരേവ ഭൂത്വ
ഇമാൻ  ലോകാൻ   അഭിജയതി .

വിഷമ  ആ  ലഭേത വിഷമാ ഇവ
ഹി  ഇമേ ലോകാ  സമ്മര്ദ്ദയ്.

ഇന്ദ്രായ  മന്യുമതേ  മനസ്വതെ  ലലാമം
പ്രാസൃന്ഘം  ആ ലഭേത  സംഗ്രാമേ
സംയത്ത  ഇന്ദ്രിയേണ വൈ  മന്യുനാ
മനസാ  സംഗ്രാമം  ജയതി
ഇന്ദ്രമേവ  മന്യുമന്തം മനസ്വന്തം 
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മിൻ  ഇന്ദ്രിയം മൻയും
 മനോ ദതാതി  ജയതി തം  സംഗ്രാമം .

ഇന്ദ്രായ  മരുത്വത്തെ പ്രശ്നിസക്തം ആ  ലഭേത
ഗ്രാമകാമ  ഇന്ദ്രമേവ  മരുത്വന്തം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മൈ  സജാതൻ പ്ര  യച്ഛതി
ഗ്രാംയേവ  ഭവതി.

യദ്  ഋഷഭ  തേന ഐന്ദ്രോ  യത്
പൃഷ്‌നി തേന  മാരുത  സമൃദ്ധയ് .

പശ്ചാത്   പ്രശ്നിസക്തോ   ഭവതി

പശ്ചാത്  അന്വവാ സായിനീം
ഏവാസ്മൈ   വിശം  കരോതി .

സൗമ്യം  ബഭൃം  ആ  ലഭേത അന്നകാമാ
സൗമ്യം  വാ അന്നം സോമമേവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്‌മാ അന്നം  പ്ര യച്ഛതി
അന്നാദ  ഏവ  ഭവതി    .

ബഭ്രുർ  ഭവതി  ഏതദ് വാ
അന്നസ്യ  രൂപം  സമൃദ്ധയ് .

സൗമ്യം  ബഭൃം  ആ ലഭേത
യമ ആലം  രാജ്യായ
സന്തം  രാജ്യം  ന ഉപനമേത്
സൗമ്യം  വൈ  രാജ്യം സോമമേവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മൈ  രാജ്യം  പ്ര യച്ചത്
 ഉപൈനം രാജ്യം  നമതി ബഭ്രുർ  ഭവതി
ഏതദ്  വൈ  സോമസ്യ രൂപം  സമൃദ്ധയ് .


ഇന്ദ്രായ  വൃത്ര തുരെ  ലലാമം
പ്രാ  സൃന്ഘം  ആ ലഭേത
ഗതശ്രീ    പ്രതിഷ്ഠാ  കാമ പാപ്മാനാമേവ
വൃത്രം  തീർഥവാ  പ്രതിഷ്ട്ടാം  ഗച്ഛതി.

ഇന്ദ്രായ  അഭിമാതിഗ്നേ  ലലാമം
പ്രാ ശ്രുങ്കം  ആ ലഭേത  യ  പാപ്മാനാ
ഗൃഹീത  സ്യാത്  പാപ്മാ  വാ  അഭിമാതിർ
ഇന്ദ്രമേവ  അഭിമാതിഗ്നം  
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മാത്  പാപ്മാനം അഭിമാതിം  പ്രണുധതേ  .

ഇന്ദ്രായ  വജ്റിണെ  ലലാമം
പ്രാ ശ്രുങ്കം  ആ ലഭേത  യമലം  രാജ്യായ
സന്തം   രാജ്യം ന  ഉപനമേത് ഇന്ദ്രമേവ  വജ്റിണം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവാസ്മൈ  വജ്രം  പ്ര യച്ഛതി
സ ഏനം  വജ്രോ  ഭൂത്യാ
ഇന്ദ്ര   ഉപൈനം  രാജ്യം  നമതി  ലലാമ
പ്രാ  സൃങ്‌ഹോ   ഭവതി
ഏതദ്വൈ  വജ്രസ്യ  രൂപം  സമൃദ്ധയ് . 

-------------------------------------------------------------------------------------------

ദൈവീക ശക്തികളും  ആസുരിക  ശക്തികളും
ഭൂമിയെ  കീഴടക്കുവാൻ  ശ്രമിച്ചപ്പോൾ
പൊക്കം  കുറഞ്ഞ മനുഷ്യനായ  വാമനനായി  വിഷ്ണു  അവതരിച്ചു.

ലോകത്തിൽ  എപ്പോഴെല്ലാം സ്പർദ്ധ ഉണ്ടാകുന്നുവെന്നോ
വാമന രൂപത്തിൽ ഭഗവാൻ  വിഷ്ണു  അവതരിക്കുന്നു.

തടസ്സങ്ങൾ  വന്നുകൊണ്ടേയിരിക്കും
തടസ്സങ്ങൾ സർവ സാധാരണയല്ലോ .

ഇന്ദ്രിയങ്ങളല്ലോ  സംഘർഷങ്ങൾക്ക്  കാരണം
ഇന്ദ്രിയങ്ങളെ  നിയന്ത്രിച്ചു സംഘർഷങ്ങൾ തരണം ചെയ്യുക
ഇന്ദ്രിയങ്ങളല്ലോ  മനസ്സിനെ  നിയന്ത്രിക്കുന്നത്
ഇന്ദ്രിയങ്ങളെയും മനസ്സിനെയും നിയന്ത്രിക്കുകയാൽ
ജീവിതത്തിൽ  സംഘർഷങ്ങളെ  തരണം ചെയ്യുക.

ഗ്രാമവാസികളെ  തൃപ്തി പെടുത്തുവാൻ
ഇന്ദ്രനെയും മര്ത്തുക്കളെയും  പ്രീതിപ്പെടുത്തുക
അതിനായി   മൃഗങ്ങളെ  ദാനം  ചെയ്യുക.
സ്വന്തം  കയ്യിലുള്ള  ധനം കൊണ്ട്
ഇന്ദ്രനെയും  മര്ത്തുക്കളെയും പ്രീതിപ്പെടുത്തുക
ദാനത്താൽ  ബന്ധുക്കളെയും  ഗ്രാമവാസികളെയും  തൃപ്തിപ്പെടുത്തുക.

ഋഷഭത്തെയും  മറ്റു മൃഗങ്ങളെയും  ദാനം ചെയ്യുകയാൽ
ഇന്ദ്രനെയും  മര്ത്തുക്കളെയും  തൃപ്തിപ്പെടുത്തുക.

ഭരണ  നിപുണത  കൈവരിക്കുവാൻ
പല തരം  കഴിവുകൾ  സ്വായത്തമാക്കണം.

അന്നം  നിയന്ത്രിക്കുന്നത്  സോമ ദേവനല്ലോ
അവരവർക്കുള്ള  അന്നം  ലഭിക്കുമ്പോൾ അന്നം  ദാനം  ചെയ്യുക
സോമമെന്ന  തൃപ്തി  നേടുക.

തവിട്ടു  നിറമുള്ള  അന്നം
സമൃദ്ധിയെ  തരുന്നു.

രാജ്യം  ആഗ്രഹിക്കുന്നവർ  സോമ പ്രീതിക്കായി
തവിട്ടു നിറമുള്ള  മൃഗങ്ങളെ ദാനം  ചെയ്യുക
സോമദേവന്റെ  ഇഷ്ട  നിറം  തവിട്ടല്ലോ
തവിട്ടു  നിറത്താൽ  സമൃദ്ധി  നേടുക.

ഐശ്വര്യം  നഷ്ടപ്പെട്ടവർ  അത് വീണ്ടെടുക്കുവാനായി
നെറ്റിയിൽ  കലയുള്ള  വളഞ്ഞ  കൊമ്പുള്ള മൃഗത്തെ  ദാനം  ചെയ്യുക
ഇന്ദ്രനല്ലോ   ഐശ്വര്യം  ഏകുന്നത്
ഇന്ദ്ര പ്രീതികൊണ്ടു  ഇന്ദ്രിയങ്ങളെ  സംയമനം ചെയ്യുക
ഇന്ദ്രിയ സംയമനത്താൽ  വിപരീത  ശക്തികളെ അകറ്റുക.


വിപരീത  ശക്തികളാൽ  ഗ്രഹിക്കപെട്ടവർ
നെറ്റിയിൽ  കലയുള്ള  വളഞ്ഞ  കൊമ്പുള്ള മൃഗത്തെ  ദാനം  ചെയ്യുക
ഇന്ദ്രനല്ലോ  വിപരീത  ശക്തികളെ അകറ്റുന്നത്
ഇന്ദ്ര  പ്രീതികൊണ്ടു  വിപരീതശക്തികളെ അകറ്റുക


രാജ്യാധികാരം  ഇജ്ചിക്കുന്നവർ  
രാജ്യം  ലഭിക്കുവാനായി
നെറ്റിയിൽ  കലയുള്ള  വളഞ്ഞ  കൊമ്പുള്ള മൃഗത്തെ  ദാനം  ചെയ്യുക
വജ്രായുധം  ഏന്തുന്ന  ഇന്ദ്രനല്ലോ
രാജ്യാധികാരം  നൽകുന്നത്
ഇന്ദ്രിയങ്ങൾക്ക്  വജ്രായുധത്തിണ്റ്റെ  മൂർച്ച  നൽകുമ്പോൾ
രാജ്യാധികാരം  ലഭിക്കുന്നു.






No comments:

Post a Comment