Saturday, 25 February 2017

Kanda 2,Prapataka 1,Anuvaka 2

https://www.youtube.com/watch?v=2TsujQynycE

പ്രജാപതി  പ്രജാ  അസൃജത
താ  അസ്മാത് സൃഷ്ടാ പരാചീരായൻ
താ  വര്ണ്ണമാഗച്ഛൻ താ  അന്വവൈത്
താ  പുനരായാച്ചത താ അസ്മൈ ന പുനരദാതത്
സൊ അബ്രവീത് വരം വൃണീഷ്വ അധ മേ
പുനർദേഹി  ഇതി താസാം വരമാലഭത
സ കൃഷ്ണ ഏകശിതിപാത്  അഭാവത് .

യോ  വരുണ ഗൃഹീത  സ്യാത്
സ ഏതം വാരുണം കൃഷ്ണം
ഏകക്ഷിതിപാദം  ആ  ലഭേത
വരുണമേവ  സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവൈനം വരുണ പാശാൻ മുഞ്ചതി.

കൃഷ്ണ  ഏവക്ഷിതിപാദ്  ഭവതി
വാരുണോ  ഹി ഏഷ ദേവതയാ സമൃദ്ധയ് .

സുവർഭാനുരാസുര  സൂര്യം തമസാ വിദ്യാത്
തസ്മൈ ദേവാ പ്രായശ്ചിതമായ്ച്ചൻ
തസ്യ  യത് പ്രഥമം തമോപാഗ്‌നൻ
സാ കൃഷ്ണാ അവർ അഭാവത്
യത്  ദ്യുദീയം യാ  ഫൽഗുണീ
യത്  തൃതീയം  സാ ബാലക്ഷീ
യത്  അധ്യസ്ഥത്   അപാക്രാന്തൻ
സാ ആവിർ  വശാ  സമഭവത്
തേ   ദേവാ  അബ്രുവൻ ദേവ പശുർവാ  അയം സമഭൂത്
കസ്മാൻ  ഇമമാം ലാപ്സ്യാമഹാ  ഇത്യധാ വൈ
താർഹൽപാം  പൃഥിവ്യാസീത്  ജാതാ
ഓഷധ യാസ്‌താം അവിം  വശാം
ആതിഥ്യഏഭ്യ  കാമായ ആ ലാഭന്ത
തതോ വാ അപ്രതത പൃഥിവീ
അഞ്ജായന്ത  ഒഷാദ്ധ്യായ .

യ  കാമയേത പ്രധേയ  പശുഭിഃ പ്ര പ്രജയാം
ജായേയേതി സ ഏതാമാവി വശാ മാതിദേഭ്യ
കാമായാലഭേത  ആദിത്യാൻ  ഏവ കാമം
സ്വേന  ഭാഗധേയേന ഉപ ധാവതി
ത  ഏവൈനം പ്രധയന്തി  പശുഭിഃ
പ്ര  പ്രജയാം  ജനയന്ത്യ .

അസൗ  ആദിത്യോ  ന  വ്യരോചത
തസ്മൈ  ദേവാ  പ്രായശ്ചിത്തി മൈച്ഛൻ
തസ്മാ  ഏതാ  മൽഹാ ആ  ലഭന്ത
ആഗ്നേയീം  കൃഷ്ണഗ്രീവീം സംഹിതാം
ഐൻധ്രീം  സ്വേതാം  ബാർഹാസ്പത്യാം
താഭിർ   ഏവാസ്മിൻ  റൂച്ചം അദ്ദു .

യോ  ബ്രഹ്മാവർചസകാമ  സ്യാത്
തസ്മാൻ  ഏതാ മൽഹാ ആ  ലഭേത
ആഗ്നെയീം  കൃഷ്ണ ഗ്രീവീം  സംഹിതാം
ഐന്ദ്രീമ്  ശ്വേതാം  ബാർഹാസ്പത്യാം
ഏതാ  ഏവ ദേവതാ സ്വേനം ഭാഗധേയേന  ഉപ ധാവതി
താ  ഏവാസ്മിൻ  ബ്രഹ്മ വർച്ചസം  ദധതി
ബ്രഹ്മ വർച്ചസ്ത്യേവ  ഭവതി.

വസന്താ  പ്രാതരാഗ്നേയീം കൃഷ്ണ ഗ്രീവീം  ആലഭേത
ഗ്രീഷ്മേ  മധ്യം ദിനേ സംഹിതാം ഐന്ദ്രീമ്
ശരദ്  അപരാഗനെ ശ്വേതാം  ബാർഹാസ്പത്യാം
ത്രീണീ  വാ ആദിത്യസ്യ  തേജാൻസി
വസന്തം പ്രാതർ
 ഗ്രീഷ്മേ  മദ്ധ്യം ദിനേ
ശരദ് അപരാഗിനെ
യാവാന്ത്യേവ  തേജാൻസി താന്യേവാ അവരുൻദേ .

സംവത്സരം   പര്യാലഭ്യന്തേ
സംവത്സരോ   വൈ  ബ്രഹ്മവർച്ചസ്യ പ്രദാതാ
 സംവത്സര  ഏവാസ്മൈ  ബ്രഹ്മവർച്ചസം
പ്ര  യചതി  ബ്രഹ്മവർച്ചസ്യേവ  ഭവതി .

ഗർഭിണയോ   ഭവന്തി  ഇന്ദ്രിയം വൈ
ഗർഭ  ഇന്ദ്രിയം  ഏവാസ്മിൻ  ദദാതി.

സാരസ്വതീ  മെഷീമാ  ലഭേത
യ  ഈശ്വരോ  വാചോ  വധിതോ  സൻ
വാചം  ന വദേത് വാഗ്‌വൈ
സരസ്വതീ  സരസ്വതീ മേവ
സ്വേന  ഭാഗധേയേന  ഉപ  ധാവതി
സൈവാസ്മിൻ  വാചം  ദാതാതി
പ്രവദിതാ  വാചോ  ഭവത്യ.

അപന്നദതീ  ഭവതി തസ്മാൻ  മനുഷ്യാ
സർവാം  വാചം  വദന്തി.

ആഗ്നേയം  കൃഷ്ണഗ്രീവം  ആ  ലഭേത
സൗമ്യം  ബബ്റും  ജ്യോഗാമയാവി
അഗ്നിം  യാ  ഏതസ്യ  ശരീരം  ഗച്ഛതി
സോമം  രസോ യസ്യ  ജ്യോക്  ആമയതി
അഗ്നേർ   ഏവാസ്യ ശരീരം നിഷ്ക്രാണാതി
സോമം  രസോ ഉത യതി ഇതാസുർ  ഭവതി ജീവത്യേവ.

സൗമ്യം  ബബ്റും ആ  ലഭേത  ആഗ്നേയം
കൃഷ്ണഗ്രീവം  പ്രജാകാമ
സോമോ  വൈ  രേതോധാ
അഗ്നി  പ്രജാനാം  പ്രജനയിതാ
സോമം  ഏവാസ്മൈ   രേതോധാ  അഗ്നി
പ്രജാം  പ്ര  ജനയതി  വിന്ദതേ  പ്രജാ .

ആഗ്നേയം  കൃഷ്ണ ഗ്രീവം ആ  ലഭേത
സൗമ്യം ബബ്റും യോ ബ്രാഹ്മണോ
വിദ്യാമനൂച്യ   ന  വിരോചേത  യദാഗ്നേയോ  ഭവതി
തേജം   ഏവാസ്മിൻ  തേനം  ദതാതി
യത്  സൗമ്യോ  ബ്രഹ്മവർച്ചസം  തേനം കൃഷ്ണ ഗ്രീവ
ആഗ്‌നേയോ  ഭവതി  തമ  ഏവാസ്മാത്  അപ ഹന്തി
ശ്വേതോ   ഭവതി  രുചം ഏവാസ്മിൻ  ദതാതി
ബഭ്രു  സൗമ്യോ  ഭവതി   ബ്രഹ്മവർച്ചസം
ഏവാസ്മിൻ ത്വിഷിം  ദതാതി.

ആഗ്നേയം  കൃഷ്ണ ഗ്രീവം ആ  ലഭേത
സൗമ്യം ബബ്റും
ആഗ്നേയം  കൃഷ്ണ ഗ്രീവം  പുരോധായാം  സ്പർദ്ധമാന
ആഗ്നേയോ  വൈ  ബ്രാഹ്മണ  സൗമ്യോ
രാജ്നയോ  അഭിത സൗമ്യം  ആഗ്നെയൗ ഭവത
തേജസൈവ  ബ്രഹ്മണ  ഉഭയതോ രാഷ്ട്രം
പരി  ഗൃഹ്‌ണാതി  ഏകതാ സമാവൃഗ്‌ന്തേ
പുരാ  ഏനം   ദതതേ.
---------------------------------------------------------------------------------
പ്രജാപതിയാൽ  സൃഷ്ടിക്കപ്പെട്ടവർ
പ്രജാപതിയിൽ നിന്നും അകന്ന്
വരുണനെന്ന  ജീവിത ക്ലേശങ്ങളിൽ  എത്തിപ്പെട്ടു 
പ്രജാപതിയിലേക്കു തിരിച്ചു ചെല്ലുവാൻ
വരുണ പാശം എന്ന ജീവിതത്താൽ  ബന്ധിക്കപ്പെട്ടവർക്കു
സാധ്യമായില്ല
അന്ധകാരമായ ജീവിതത്തിലെ
ചെറിയ ചില സന്തോഷങ്ങളാൽ അവർക്കു
തൃപ്തിപ്പെടേണ്ടി വന്നു.

വരുണ പാശത്താൽ  ബന്ധിത രായവർ
ദുഷ്പ്രവർത്തികൾ  വെടിയുകയാൽ
അവരവുരുടെ  ഭാഗമായ അന്ധകാരമായമായ ജീവിതം
ഉപേക്ഷിക്കുവാൻ  സാധിക്കുന്നു.

ദുഷ്പ്രവർത്തികൾ  കൂടുതലും
സൽ  പ്രവർത്തികൾ  കുറവുമായ  ജീവിതം
വരുണ  പാശത്താൽ  ബന്ധിതമായി
സമ്പത്തിൽ  രമിക്കുന്നു .

ഭൂമിയുടെ  ആദ്യ കാലങ്ങളിൽ
സർവത്ര  ഇരുട്ട് മൂടിയിരുന്നു
കാല പ്രവാഹത്തിൽ  മൂന്നു കാലങ്ങളിലായി
ഇരുട്ട് ഭൂമിയിൽ നിന്നും  അകന്നു
ദൈവീക  അനുഗ്രഹത്താൽ
സൂര്യ പ്രകാശം  ഭൂമിയിൽ പതിച്ചു
ചെറിയ  പ്രദേശങ്ങളിൽ  മാത്രം വെളിച്ചം വീണത്
കാലക്രമേണ  ഭൂമിയിൽ മുഴുവൻ വ്യാപിച്ചപ്പോൾ
ഭൂമി  സസ്യഭൂയിഷ്ഠമായി.

ഐശ്വര്യവും  സന്തതികളെയും ആഗ്രഹിക്കുന്നവർ
ഭൂമിയിൽ സൂര്യപ്രകാശമുള്ളേടത്തു   കൃഷി ചെയ്യണം
ആഗ്രഹത്തിനൊത്തു  ഐശ്വര്യം  ലഭിക്കുവാൻ
സൂര്യദേവൻ തന്നെ അനുഗ്രഹിക്കണം
സൂര്യ പ്രകാശ മുള്ളേടത്തു കൃഷി ചെയ്യുന്നവർക്ക്
സന്തതികളും  ഐശ്വര്യവും  ലഭിക്കുന്നു.

സൂര്യ ദേവന്റെ  അനുഗ്രഹീതനായി
ദൈവീക ഭാവത്തിൽ  ദാനം  ചെയ്യുക
അഗ്നിയുടെ  അനുഗ്രഹത്തി നായി  കറുത്ത മൃഗത്തെയും
ഇന്ദ്രന്റെ  അനുഗ്രഹത്തിനായി  പല നിറങ്ങളുള്ള  മൃഗത്തെയും
ബ്രിഹസ്പതിയുടെ അനുഗ്രഹീതനായി  വെളുത്ത  മൃഗത്തെയും
ദാനം  ചെയ്യുക
ദാനം  ചെയ്യുന്നതിലൂടെ  ഐശ്വര്യം വർധിക്കുന്നു.

ഐശ്വര്യം  ആഗ്രഹിക്കുന്നവർ  മൃഗങ്ങളെ  ദാനം  ചെയ്യുക
അഗ്നി പ്രീതിക്കായി  കറുത്ത  മൃഗത്തെയും
ഇന്ദ്ര പ്രീതിക്കായി  പല നിറങ്ങളുള്ള  മൃഗങ്ങളെയും
ബ്രിഹസ്പതി  പ്രീതിക്കായി  വെളുത്ത  മൃഗത്തെയും  ദാനം  ചെയ്യുക.
മൃഗങ്ങളെ  ദാനം  ചെയ്യുമ്പോൾ ദൈവീക അനുഗ്രഹം ലഭിക്കുന്നു
ദൈവീക  അനുഗ്രഹത്താൽ  ഐശ്വര്യം  ലഭിക്കുന്നു.

വസന്തത്തിൽ  രാവിലെ കറുത്ത മൃഗത്തെയും 
ഗ്രീഷ്മത്തിൽ മധ്യാഘനത്തിൽ  പല നിറമുള്ള മൃഗത്തെയും
ശരദ് കാലത്തിൽ  അപരാഗ്നത്തിൽ  വെളുത്ത മൃഗത്തെയും
ദാനം ചെയ്യുക
ദൈവീക അനുഗ്രഹം ഈ നേരങ്ങളിൽ അല്ലോ.

സംവത്സരം  മുഴുവൻ ഐശ്വര്യം  ലഭിക്കുവാൻ
സംവത്സരം മുഴുവൻ  ദാനം ചെയ്യുക
ദാനത്താൽ  ഐശ്വര്യം നേടുക.

ഇന്ദ്രിയങ്ങൾ   ഗർഭാവസ്ഥയിൽ  ഉണ്ടാകുന്നു
പരമാത്മാവല്ലോ  ഇന്ദ്രിയങ്ങൾക്ക്  ശക്തി  പകരുന്നു.

ജ്ഞാനം  ലഭിച്ചിട്ടും  സംസാര  ശേഷി  ഇല്ലാത്തവർ
സരസ്വതിയുടെ  അനുഗ്രഹീതനായി  ദാനം  ചെയ്യുക
സരസ്വതിയല്ലോ  വാഗ് ദേവത
സരസ്വതിയുടെ  അനുഗ്രഹത്താൽ
വാഗ്  ബലം  ലഭിക്കുന്നു.

ദന്തങ്ങൾ  ഉള്ളതുകൊണ്ടല്ലോ
മനുഷ്യർ  നന്നായി  സംസാരിക്കുന്നു.

ദീർഘകാലം  അസുഖം  ബാധിച്ചവർ
അഗ്നി പ്രീതിക്കായി  കറുത്ത  മൃഗത്തെയും
സോമ  പ്രീതിക്കായി  തവിട്ടു നിറമുള്ള
മൃഗത്തെയും ദാനം  ചെയ്യുക
ദീർഘകാലമായി  അസുഖം  ബാധിച്ചവരുടെ  ദേഹം
അഗ്നിയിലേക്കു  ലയിക്കുന്നു
ദേഹത്തിലെ രസം  സോമനിലേക്കു  ലയിക്കുന്നു
ജീവൻ  പോയശേഷവും  മനുഷ്യർ
അഗ്നിയിലും  സോമനിലും  ജീവിക്കുന്നു.

പിൻഗാമികളെ  ആഗ്രഹിക്കുന്നവർ  സോമദേവപ്രീതിക്കായി
തവിട്ടു  നിറമുള്ള മൃഗത്തെയും
അഗ്നി  പ്രീതിക്കായി കറുത്ത മൃഗത്തെയും  ദാനം ചെയ്യുക
സോമനെന്ന  സന്തോഷമല്ലോ   രേതസ്സ്  നൽകുന്നു
അന്താരാഗ്നിയല്ലോ പ്രജനനം സാധ്യമാക്കുന്നു .

ജ്ഞാനത്താൽ  അംഗീകാരം  ലഭിക്കുവാൻ
അഗ്നിയുടെ  അനുഗ്രഹത്തിനായി
കറുത്ത  മൃഗത്തെ  ദാനം  ചെയ്യുക
സോമദേവൻറ്റെ  അനുഗ്രഹത്താൽ  കഴിവ് നേടുവാൻ
തവിട്ടു നിറമുള്ള  മൃഗത്തെ ദാനം ചെയ്യുക
കറുത്ത  മൃഗത്തെ  ദാനം ചെയ്യുകയാൽ
അജ്ഞാനം  അകലുന്നു
തവിട്ടു  നിറമുള്ള മൃഗത്തെ ദാനം ചെയ്യുകയാൽ
സമ്പത്തു വർധിക്കുന്നു.


നേതൃത്വ  ഗുണം  ലഭിക്കുവാൻ
കറുത്ത  മൃഗത്തെ  അഗ്നിക്കും
തവിട്ടു  മൃഗത്തെ  സോമനും
കറുത്ത  കഴുത്തുള്ള മൃഗത്തെ അഗ്നിക്കും
പ്രീതിക്കായി  ദാനം  ചെയ്യുക.
ബ്രഹ്മ ജ്ഞാനം  അന്തരാഗ്നി മൂലമല്ലോ
രാജകീയ ഗുണം  സോമമെന്ന  സന്തോഷം മൂലമല്ലോ
നേതൃഗുണവും  ജ്ഞാനവും  ഉള്ളവർക്ക്
നേതൃസ്ഥാനം  ലഭിക്കുന്നു.








No comments:

Post a Comment