Tuesday, 28 February 2017

Kanda 2,Prapataka 1,Anuvaka 3

https://www.youtube.com/attribution_link?a=28L5_o1JPJQ&u=%2Fwatch%3Fv%3DxpsvJ8mKc2c%26feature%3Dshare
ദേവാസുരാ   ഏഷു  ലോകേഷു അസ്ഫർന്ധത 
സ ഏതം   വിഷ്ണുർ  വാമനം  അപശ്യത്
തം  സ്വായൈ  ദേവതായാ  ആ  ആലഭത
തതോ  വൈ  സ ഇമാൻ  ലോകാൻ അഭ്യജയാത്  .

വൈഷ്ണവം  വാമനം  ആ ലഭേത
സ്പർദ്ധമാനോ  വിഷ്ണുരേവ ഭൂത്വ
ഇമാൻ  ലോകാൻ   അഭിജയതി .

വിഷമ  ആ  ലഭേത വിഷമാ ഇവ
ഹി  ഇമേ ലോകാ  സമ്മര്ദ്ദയ്.

ഇന്ദ്രായ  മന്യുമതേ  മനസ്വതെ  ലലാമം
പ്രാസൃന്ഘം  ആ ലഭേത  സംഗ്രാമേ
സംയത്ത  ഇന്ദ്രിയേണ വൈ  മന്യുനാ
മനസാ  സംഗ്രാമം  ജയതി
ഇന്ദ്രമേവ  മന്യുമന്തം മനസ്വന്തം 
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മിൻ  ഇന്ദ്രിയം മൻയും
 മനോ ദതാതി  ജയതി തം  സംഗ്രാമം .

ഇന്ദ്രായ  മരുത്വത്തെ പ്രശ്നിസക്തം ആ  ലഭേത
ഗ്രാമകാമ  ഇന്ദ്രമേവ  മരുത്വന്തം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മൈ  സജാതൻ പ്ര  യച്ഛതി
ഗ്രാംയേവ  ഭവതി.

യദ്  ഋഷഭ  തേന ഐന്ദ്രോ  യത്
പൃഷ്‌നി തേന  മാരുത  സമൃദ്ധയ് .

പശ്ചാത്   പ്രശ്നിസക്തോ   ഭവതി

പശ്ചാത്  അന്വവാ സായിനീം
ഏവാസ്മൈ   വിശം  കരോതി .

സൗമ്യം  ബഭൃം  ആ  ലഭേത അന്നകാമാ
സൗമ്യം  വാ അന്നം സോമമേവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്‌മാ അന്നം  പ്ര യച്ഛതി
അന്നാദ  ഏവ  ഭവതി    .

ബഭ്രുർ  ഭവതി  ഏതദ് വാ
അന്നസ്യ  രൂപം  സമൃദ്ധയ് .

സൗമ്യം  ബഭൃം  ആ ലഭേത
യമ ആലം  രാജ്യായ
സന്തം  രാജ്യം  ന ഉപനമേത്
സൗമ്യം  വൈ  രാജ്യം സോമമേവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മൈ  രാജ്യം  പ്ര യച്ചത്
 ഉപൈനം രാജ്യം  നമതി ബഭ്രുർ  ഭവതി
ഏതദ്  വൈ  സോമസ്യ രൂപം  സമൃദ്ധയ് .


ഇന്ദ്രായ  വൃത്ര തുരെ  ലലാമം
പ്രാ  സൃന്ഘം  ആ ലഭേത
ഗതശ്രീ    പ്രതിഷ്ഠാ  കാമ പാപ്മാനാമേവ
വൃത്രം  തീർഥവാ  പ്രതിഷ്ട്ടാം  ഗച്ഛതി.

ഇന്ദ്രായ  അഭിമാതിഗ്നേ  ലലാമം
പ്രാ ശ്രുങ്കം  ആ ലഭേത  യ  പാപ്മാനാ
ഗൃഹീത  സ്യാത്  പാപ്മാ  വാ  അഭിമാതിർ
ഇന്ദ്രമേവ  അഭിമാതിഗ്നം  
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മാത്  പാപ്മാനം അഭിമാതിം  പ്രണുധതേ  .

ഇന്ദ്രായ  വജ്റിണെ  ലലാമം
പ്രാ ശ്രുങ്കം  ആ ലഭേത  യമലം  രാജ്യായ
സന്തം   രാജ്യം ന  ഉപനമേത് ഇന്ദ്രമേവ  വജ്റിണം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവാസ്മൈ  വജ്രം  പ്ര യച്ഛതി
സ ഏനം  വജ്രോ  ഭൂത്യാ
ഇന്ദ്ര   ഉപൈനം  രാജ്യം  നമതി  ലലാമ
പ്രാ  സൃങ്‌ഹോ   ഭവതി
ഏതദ്വൈ  വജ്രസ്യ  രൂപം  സമൃദ്ധയ് . 

-------------------------------------------------------------------------------------------

ദൈവീക ശക്തികളും  ആസുരിക  ശക്തികളും
ഭൂമിയെ  കീഴടക്കുവാൻ  ശ്രമിച്ചപ്പോൾ
പൊക്കം  കുറഞ്ഞ മനുഷ്യനായ  വാമനനായി  വിഷ്ണു  അവതരിച്ചു.

ലോകത്തിൽ  എപ്പോഴെല്ലാം സ്പർദ്ധ ഉണ്ടാകുന്നുവെന്നോ
വാമന രൂപത്തിൽ ഭഗവാൻ  വിഷ്ണു  അവതരിക്കുന്നു.

തടസ്സങ്ങൾ  വന്നുകൊണ്ടേയിരിക്കും
തടസ്സങ്ങൾ സർവ സാധാരണയല്ലോ .

ഇന്ദ്രിയങ്ങളല്ലോ  സംഘർഷങ്ങൾക്ക്  കാരണം
ഇന്ദ്രിയങ്ങളെ  നിയന്ത്രിച്ചു സംഘർഷങ്ങൾ തരണം ചെയ്യുക
ഇന്ദ്രിയങ്ങളല്ലോ  മനസ്സിനെ  നിയന്ത്രിക്കുന്നത്
ഇന്ദ്രിയങ്ങളെയും മനസ്സിനെയും നിയന്ത്രിക്കുകയാൽ
ജീവിതത്തിൽ  സംഘർഷങ്ങളെ  തരണം ചെയ്യുക.

ഗ്രാമവാസികളെ  തൃപ്തി പെടുത്തുവാൻ
ഇന്ദ്രനെയും മര്ത്തുക്കളെയും  പ്രീതിപ്പെടുത്തുക
അതിനായി   മൃഗങ്ങളെ  ദാനം  ചെയ്യുക.
സ്വന്തം  കയ്യിലുള്ള  ധനം കൊണ്ട്
ഇന്ദ്രനെയും  മര്ത്തുക്കളെയും പ്രീതിപ്പെടുത്തുക
ദാനത്താൽ  ബന്ധുക്കളെയും  ഗ്രാമവാസികളെയും  തൃപ്തിപ്പെടുത്തുക.

ഋഷഭത്തെയും  മറ്റു മൃഗങ്ങളെയും  ദാനം ചെയ്യുകയാൽ
ഇന്ദ്രനെയും  മര്ത്തുക്കളെയും  തൃപ്തിപ്പെടുത്തുക.

ഭരണ  നിപുണത  കൈവരിക്കുവാൻ
പല തരം  കഴിവുകൾ  സ്വായത്തമാക്കണം.

അന്നം  നിയന്ത്രിക്കുന്നത്  സോമ ദേവനല്ലോ
അവരവർക്കുള്ള  അന്നം  ലഭിക്കുമ്പോൾ അന്നം  ദാനം  ചെയ്യുക
സോമമെന്ന  തൃപ്തി  നേടുക.

തവിട്ടു  നിറമുള്ള  അന്നം
സമൃദ്ധിയെ  തരുന്നു.

രാജ്യം  ആഗ്രഹിക്കുന്നവർ  സോമ പ്രീതിക്കായി
തവിട്ടു നിറമുള്ള  മൃഗങ്ങളെ ദാനം  ചെയ്യുക
സോമദേവന്റെ  ഇഷ്ട  നിറം  തവിട്ടല്ലോ
തവിട്ടു  നിറത്താൽ  സമൃദ്ധി  നേടുക.

ഐശ്വര്യം  നഷ്ടപ്പെട്ടവർ  അത് വീണ്ടെടുക്കുവാനായി
നെറ്റിയിൽ  കലയുള്ള  വളഞ്ഞ  കൊമ്പുള്ള മൃഗത്തെ  ദാനം  ചെയ്യുക
ഇന്ദ്രനല്ലോ   ഐശ്വര്യം  ഏകുന്നത്
ഇന്ദ്ര പ്രീതികൊണ്ടു  ഇന്ദ്രിയങ്ങളെ  സംയമനം ചെയ്യുക
ഇന്ദ്രിയ സംയമനത്താൽ  വിപരീത  ശക്തികളെ അകറ്റുക.


വിപരീത  ശക്തികളാൽ  ഗ്രഹിക്കപെട്ടവർ
നെറ്റിയിൽ  കലയുള്ള  വളഞ്ഞ  കൊമ്പുള്ള മൃഗത്തെ  ദാനം  ചെയ്യുക
ഇന്ദ്രനല്ലോ  വിപരീത  ശക്തികളെ അകറ്റുന്നത്
ഇന്ദ്ര  പ്രീതികൊണ്ടു  വിപരീതശക്തികളെ അകറ്റുക


രാജ്യാധികാരം  ഇജ്ചിക്കുന്നവർ  
രാജ്യം  ലഭിക്കുവാനായി
നെറ്റിയിൽ  കലയുള്ള  വളഞ്ഞ  കൊമ്പുള്ള മൃഗത്തെ  ദാനം  ചെയ്യുക
വജ്രായുധം  ഏന്തുന്ന  ഇന്ദ്രനല്ലോ
രാജ്യാധികാരം  നൽകുന്നത്
ഇന്ദ്രിയങ്ങൾക്ക്  വജ്രായുധത്തിണ്റ്റെ  മൂർച്ച  നൽകുമ്പോൾ
രാജ്യാധികാരം  ലഭിക്കുന്നു.






Saturday, 25 February 2017

Kanda 2,Prapataka 1,Anuvaka 2

https://www.youtube.com/watch?v=2TsujQynycE

പ്രജാപതി  പ്രജാ  അസൃജത
താ  അസ്മാത് സൃഷ്ടാ പരാചീരായൻ
താ  വര്ണ്ണമാഗച്ഛൻ താ  അന്വവൈത്
താ  പുനരായാച്ചത താ അസ്മൈ ന പുനരദാതത്
സൊ അബ്രവീത് വരം വൃണീഷ്വ അധ മേ
പുനർദേഹി  ഇതി താസാം വരമാലഭത
സ കൃഷ്ണ ഏകശിതിപാത്  അഭാവത് .

യോ  വരുണ ഗൃഹീത  സ്യാത്
സ ഏതം വാരുണം കൃഷ്ണം
ഏകക്ഷിതിപാദം  ആ  ലഭേത
വരുണമേവ  സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവൈനം വരുണ പാശാൻ മുഞ്ചതി.

കൃഷ്ണ  ഏവക്ഷിതിപാദ്  ഭവതി
വാരുണോ  ഹി ഏഷ ദേവതയാ സമൃദ്ധയ് .

സുവർഭാനുരാസുര  സൂര്യം തമസാ വിദ്യാത്
തസ്മൈ ദേവാ പ്രായശ്ചിതമായ്ച്ചൻ
തസ്യ  യത് പ്രഥമം തമോപാഗ്‌നൻ
സാ കൃഷ്ണാ അവർ അഭാവത്
യത്  ദ്യുദീയം യാ  ഫൽഗുണീ
യത്  തൃതീയം  സാ ബാലക്ഷീ
യത്  അധ്യസ്ഥത്   അപാക്രാന്തൻ
സാ ആവിർ  വശാ  സമഭവത്
തേ   ദേവാ  അബ്രുവൻ ദേവ പശുർവാ  അയം സമഭൂത്
കസ്മാൻ  ഇമമാം ലാപ്സ്യാമഹാ  ഇത്യധാ വൈ
താർഹൽപാം  പൃഥിവ്യാസീത്  ജാതാ
ഓഷധ യാസ്‌താം അവിം  വശാം
ആതിഥ്യഏഭ്യ  കാമായ ആ ലാഭന്ത
തതോ വാ അപ്രതത പൃഥിവീ
അഞ്ജായന്ത  ഒഷാദ്ധ്യായ .

യ  കാമയേത പ്രധേയ  പശുഭിഃ പ്ര പ്രജയാം
ജായേയേതി സ ഏതാമാവി വശാ മാതിദേഭ്യ
കാമായാലഭേത  ആദിത്യാൻ  ഏവ കാമം
സ്വേന  ഭാഗധേയേന ഉപ ധാവതി
ത  ഏവൈനം പ്രധയന്തി  പശുഭിഃ
പ്ര  പ്രജയാം  ജനയന്ത്യ .

അസൗ  ആദിത്യോ  ന  വ്യരോചത
തസ്മൈ  ദേവാ  പ്രായശ്ചിത്തി മൈച്ഛൻ
തസ്മാ  ഏതാ  മൽഹാ ആ  ലഭന്ത
ആഗ്നേയീം  കൃഷ്ണഗ്രീവീം സംഹിതാം
ഐൻധ്രീം  സ്വേതാം  ബാർഹാസ്പത്യാം
താഭിർ   ഏവാസ്മിൻ  റൂച്ചം അദ്ദു .

യോ  ബ്രഹ്മാവർചസകാമ  സ്യാത്
തസ്മാൻ  ഏതാ മൽഹാ ആ  ലഭേത
ആഗ്നെയീം  കൃഷ്ണ ഗ്രീവീം  സംഹിതാം
ഐന്ദ്രീമ്  ശ്വേതാം  ബാർഹാസ്പത്യാം
ഏതാ  ഏവ ദേവതാ സ്വേനം ഭാഗധേയേന  ഉപ ധാവതി
താ  ഏവാസ്മിൻ  ബ്രഹ്മ വർച്ചസം  ദധതി
ബ്രഹ്മ വർച്ചസ്ത്യേവ  ഭവതി.

വസന്താ  പ്രാതരാഗ്നേയീം കൃഷ്ണ ഗ്രീവീം  ആലഭേത
ഗ്രീഷ്മേ  മധ്യം ദിനേ സംഹിതാം ഐന്ദ്രീമ്
ശരദ്  അപരാഗനെ ശ്വേതാം  ബാർഹാസ്പത്യാം
ത്രീണീ  വാ ആദിത്യസ്യ  തേജാൻസി
വസന്തം പ്രാതർ
 ഗ്രീഷ്മേ  മദ്ധ്യം ദിനേ
ശരദ് അപരാഗിനെ
യാവാന്ത്യേവ  തേജാൻസി താന്യേവാ അവരുൻദേ .

സംവത്സരം   പര്യാലഭ്യന്തേ
സംവത്സരോ   വൈ  ബ്രഹ്മവർച്ചസ്യ പ്രദാതാ
 സംവത്സര  ഏവാസ്മൈ  ബ്രഹ്മവർച്ചസം
പ്ര  യചതി  ബ്രഹ്മവർച്ചസ്യേവ  ഭവതി .

ഗർഭിണയോ   ഭവന്തി  ഇന്ദ്രിയം വൈ
ഗർഭ  ഇന്ദ്രിയം  ഏവാസ്മിൻ  ദദാതി.

സാരസ്വതീ  മെഷീമാ  ലഭേത
യ  ഈശ്വരോ  വാചോ  വധിതോ  സൻ
വാചം  ന വദേത് വാഗ്‌വൈ
സരസ്വതീ  സരസ്വതീ മേവ
സ്വേന  ഭാഗധേയേന  ഉപ  ധാവതി
സൈവാസ്മിൻ  വാചം  ദാതാതി
പ്രവദിതാ  വാചോ  ഭവത്യ.

അപന്നദതീ  ഭവതി തസ്മാൻ  മനുഷ്യാ
സർവാം  വാചം  വദന്തി.

ആഗ്നേയം  കൃഷ്ണഗ്രീവം  ആ  ലഭേത
സൗമ്യം  ബബ്റും  ജ്യോഗാമയാവി
അഗ്നിം  യാ  ഏതസ്യ  ശരീരം  ഗച്ഛതി
സോമം  രസോ യസ്യ  ജ്യോക്  ആമയതി
അഗ്നേർ   ഏവാസ്യ ശരീരം നിഷ്ക്രാണാതി
സോമം  രസോ ഉത യതി ഇതാസുർ  ഭവതി ജീവത്യേവ.

സൗമ്യം  ബബ്റും ആ  ലഭേത  ആഗ്നേയം
കൃഷ്ണഗ്രീവം  പ്രജാകാമ
സോമോ  വൈ  രേതോധാ
അഗ്നി  പ്രജാനാം  പ്രജനയിതാ
സോമം  ഏവാസ്മൈ   രേതോധാ  അഗ്നി
പ്രജാം  പ്ര  ജനയതി  വിന്ദതേ  പ്രജാ .

ആഗ്നേയം  കൃഷ്ണ ഗ്രീവം ആ  ലഭേത
സൗമ്യം ബബ്റും യോ ബ്രാഹ്മണോ
വിദ്യാമനൂച്യ   ന  വിരോചേത  യദാഗ്നേയോ  ഭവതി
തേജം   ഏവാസ്മിൻ  തേനം  ദതാതി
യത്  സൗമ്യോ  ബ്രഹ്മവർച്ചസം  തേനം കൃഷ്ണ ഗ്രീവ
ആഗ്‌നേയോ  ഭവതി  തമ  ഏവാസ്മാത്  അപ ഹന്തി
ശ്വേതോ   ഭവതി  രുചം ഏവാസ്മിൻ  ദതാതി
ബഭ്രു  സൗമ്യോ  ഭവതി   ബ്രഹ്മവർച്ചസം
ഏവാസ്മിൻ ത്വിഷിം  ദതാതി.

ആഗ്നേയം  കൃഷ്ണ ഗ്രീവം ആ  ലഭേത
സൗമ്യം ബബ്റും
ആഗ്നേയം  കൃഷ്ണ ഗ്രീവം  പുരോധായാം  സ്പർദ്ധമാന
ആഗ്നേയോ  വൈ  ബ്രാഹ്മണ  സൗമ്യോ
രാജ്നയോ  അഭിത സൗമ്യം  ആഗ്നെയൗ ഭവത
തേജസൈവ  ബ്രഹ്മണ  ഉഭയതോ രാഷ്ട്രം
പരി  ഗൃഹ്‌ണാതി  ഏകതാ സമാവൃഗ്‌ന്തേ
പുരാ  ഏനം   ദതതേ.
---------------------------------------------------------------------------------
പ്രജാപതിയാൽ  സൃഷ്ടിക്കപ്പെട്ടവർ
പ്രജാപതിയിൽ നിന്നും അകന്ന്
വരുണനെന്ന  ജീവിത ക്ലേശങ്ങളിൽ  എത്തിപ്പെട്ടു 
പ്രജാപതിയിലേക്കു തിരിച്ചു ചെല്ലുവാൻ
വരുണ പാശം എന്ന ജീവിതത്താൽ  ബന്ധിക്കപ്പെട്ടവർക്കു
സാധ്യമായില്ല
അന്ധകാരമായ ജീവിതത്തിലെ
ചെറിയ ചില സന്തോഷങ്ങളാൽ അവർക്കു
തൃപ്തിപ്പെടേണ്ടി വന്നു.

വരുണ പാശത്താൽ  ബന്ധിത രായവർ
ദുഷ്പ്രവർത്തികൾ  വെടിയുകയാൽ
അവരവുരുടെ  ഭാഗമായ അന്ധകാരമായമായ ജീവിതം
ഉപേക്ഷിക്കുവാൻ  സാധിക്കുന്നു.

ദുഷ്പ്രവർത്തികൾ  കൂടുതലും
സൽ  പ്രവർത്തികൾ  കുറവുമായ  ജീവിതം
വരുണ  പാശത്താൽ  ബന്ധിതമായി
സമ്പത്തിൽ  രമിക്കുന്നു .

ഭൂമിയുടെ  ആദ്യ കാലങ്ങളിൽ
സർവത്ര  ഇരുട്ട് മൂടിയിരുന്നു
കാല പ്രവാഹത്തിൽ  മൂന്നു കാലങ്ങളിലായി
ഇരുട്ട് ഭൂമിയിൽ നിന്നും  അകന്നു
ദൈവീക  അനുഗ്രഹത്താൽ
സൂര്യ പ്രകാശം  ഭൂമിയിൽ പതിച്ചു
ചെറിയ  പ്രദേശങ്ങളിൽ  മാത്രം വെളിച്ചം വീണത്
കാലക്രമേണ  ഭൂമിയിൽ മുഴുവൻ വ്യാപിച്ചപ്പോൾ
ഭൂമി  സസ്യഭൂയിഷ്ഠമായി.

ഐശ്വര്യവും  സന്തതികളെയും ആഗ്രഹിക്കുന്നവർ
ഭൂമിയിൽ സൂര്യപ്രകാശമുള്ളേടത്തു   കൃഷി ചെയ്യണം
ആഗ്രഹത്തിനൊത്തു  ഐശ്വര്യം  ലഭിക്കുവാൻ
സൂര്യദേവൻ തന്നെ അനുഗ്രഹിക്കണം
സൂര്യ പ്രകാശ മുള്ളേടത്തു കൃഷി ചെയ്യുന്നവർക്ക്
സന്തതികളും  ഐശ്വര്യവും  ലഭിക്കുന്നു.

സൂര്യ ദേവന്റെ  അനുഗ്രഹീതനായി
ദൈവീക ഭാവത്തിൽ  ദാനം  ചെയ്യുക
അഗ്നിയുടെ  അനുഗ്രഹത്തി നായി  കറുത്ത മൃഗത്തെയും
ഇന്ദ്രന്റെ  അനുഗ്രഹത്തിനായി  പല നിറങ്ങളുള്ള  മൃഗത്തെയും
ബ്രിഹസ്പതിയുടെ അനുഗ്രഹീതനായി  വെളുത്ത  മൃഗത്തെയും
ദാനം  ചെയ്യുക
ദാനം  ചെയ്യുന്നതിലൂടെ  ഐശ്വര്യം വർധിക്കുന്നു.

ഐശ്വര്യം  ആഗ്രഹിക്കുന്നവർ  മൃഗങ്ങളെ  ദാനം  ചെയ്യുക
അഗ്നി പ്രീതിക്കായി  കറുത്ത  മൃഗത്തെയും
ഇന്ദ്ര പ്രീതിക്കായി  പല നിറങ്ങളുള്ള  മൃഗങ്ങളെയും
ബ്രിഹസ്പതി  പ്രീതിക്കായി  വെളുത്ത  മൃഗത്തെയും  ദാനം  ചെയ്യുക.
മൃഗങ്ങളെ  ദാനം  ചെയ്യുമ്പോൾ ദൈവീക അനുഗ്രഹം ലഭിക്കുന്നു
ദൈവീക  അനുഗ്രഹത്താൽ  ഐശ്വര്യം  ലഭിക്കുന്നു.

വസന്തത്തിൽ  രാവിലെ കറുത്ത മൃഗത്തെയും 
ഗ്രീഷ്മത്തിൽ മധ്യാഘനത്തിൽ  പല നിറമുള്ള മൃഗത്തെയും
ശരദ് കാലത്തിൽ  അപരാഗ്നത്തിൽ  വെളുത്ത മൃഗത്തെയും
ദാനം ചെയ്യുക
ദൈവീക അനുഗ്രഹം ഈ നേരങ്ങളിൽ അല്ലോ.

സംവത്സരം  മുഴുവൻ ഐശ്വര്യം  ലഭിക്കുവാൻ
സംവത്സരം മുഴുവൻ  ദാനം ചെയ്യുക
ദാനത്താൽ  ഐശ്വര്യം നേടുക.

ഇന്ദ്രിയങ്ങൾ   ഗർഭാവസ്ഥയിൽ  ഉണ്ടാകുന്നു
പരമാത്മാവല്ലോ  ഇന്ദ്രിയങ്ങൾക്ക്  ശക്തി  പകരുന്നു.

ജ്ഞാനം  ലഭിച്ചിട്ടും  സംസാര  ശേഷി  ഇല്ലാത്തവർ
സരസ്വതിയുടെ  അനുഗ്രഹീതനായി  ദാനം  ചെയ്യുക
സരസ്വതിയല്ലോ  വാഗ് ദേവത
സരസ്വതിയുടെ  അനുഗ്രഹത്താൽ
വാഗ്  ബലം  ലഭിക്കുന്നു.

ദന്തങ്ങൾ  ഉള്ളതുകൊണ്ടല്ലോ
മനുഷ്യർ  നന്നായി  സംസാരിക്കുന്നു.

ദീർഘകാലം  അസുഖം  ബാധിച്ചവർ
അഗ്നി പ്രീതിക്കായി  കറുത്ത  മൃഗത്തെയും
സോമ  പ്രീതിക്കായി  തവിട്ടു നിറമുള്ള
മൃഗത്തെയും ദാനം  ചെയ്യുക
ദീർഘകാലമായി  അസുഖം  ബാധിച്ചവരുടെ  ദേഹം
അഗ്നിയിലേക്കു  ലയിക്കുന്നു
ദേഹത്തിലെ രസം  സോമനിലേക്കു  ലയിക്കുന്നു
ജീവൻ  പോയശേഷവും  മനുഷ്യർ
അഗ്നിയിലും  സോമനിലും  ജീവിക്കുന്നു.

പിൻഗാമികളെ  ആഗ്രഹിക്കുന്നവർ  സോമദേവപ്രീതിക്കായി
തവിട്ടു  നിറമുള്ള മൃഗത്തെയും
അഗ്നി  പ്രീതിക്കായി കറുത്ത മൃഗത്തെയും  ദാനം ചെയ്യുക
സോമനെന്ന  സന്തോഷമല്ലോ   രേതസ്സ്  നൽകുന്നു
അന്താരാഗ്നിയല്ലോ പ്രജനനം സാധ്യമാക്കുന്നു .

ജ്ഞാനത്താൽ  അംഗീകാരം  ലഭിക്കുവാൻ
അഗ്നിയുടെ  അനുഗ്രഹത്തിനായി
കറുത്ത  മൃഗത്തെ  ദാനം  ചെയ്യുക
സോമദേവൻറ്റെ  അനുഗ്രഹത്താൽ  കഴിവ് നേടുവാൻ
തവിട്ടു നിറമുള്ള  മൃഗത്തെ ദാനം ചെയ്യുക
കറുത്ത  മൃഗത്തെ  ദാനം ചെയ്യുകയാൽ
അജ്ഞാനം  അകലുന്നു
തവിട്ടു  നിറമുള്ള മൃഗത്തെ ദാനം ചെയ്യുകയാൽ
സമ്പത്തു വർധിക്കുന്നു.


നേതൃത്വ  ഗുണം  ലഭിക്കുവാൻ
കറുത്ത  മൃഗത്തെ  അഗ്നിക്കും
തവിട്ടു  മൃഗത്തെ  സോമനും
കറുത്ത  കഴുത്തുള്ള മൃഗത്തെ അഗ്നിക്കും
പ്രീതിക്കായി  ദാനം  ചെയ്യുക.
ബ്രഹ്മ ജ്ഞാനം  അന്തരാഗ്നി മൂലമല്ലോ
രാജകീയ ഗുണം  സോമമെന്ന  സന്തോഷം മൂലമല്ലോ
നേതൃഗുണവും  ജ്ഞാനവും  ഉള്ളവർക്ക്
നേതൃസ്ഥാനം  ലഭിക്കുന്നു.








Monday, 13 February 2017

Kanda 2,Prapataka 1,Anuvaka 1

https://www.youtube.com/watch?v=SIa3Y4n3BSo
വായവ്യം   ശ്വേതമാ ലഭേത ഭൂതികാമോ
വായുർവൈ സ്രേപിഷ്ഠാ  ദേവതാം
വായുമേവ  സ്വേനം ഭാഗധേയേന ഉപ ധാവതി
സ ഏവൈനം ഭൂതിം ഗമയതി  ഭവതി ഏവ .

അതിക്ഷിപ്രാ  ദേവതാ  ഇത്യാഹുഃ
സ ഏനം ഈശ്വരാ  പ്രദഹ ഇതി
ഏതമേവ  സന്തം വായവേ  നിയുത്വത
ആലഭേത  നിയുധ അസ്യ ധ്രിതിർ ധ്രിത്ര ഏവ
ഭൂതിം ഉപൈതി അപ്രദാഹായ ഭവതി ഏവ .

വായവേ  നിയുത്വത ആ ലഭേത ഗ്രാമകാമോ
വായുർവാ  ഇമാ പ്രജാ നസ്യോത നേനീയതേ
വായുമേവ  നിയുത്വന്തം സ്വേനം ഭാഗദേയേനോപം ധാവതി
സ  ഏവാസ്മൈ  പ്രജാ  നാസ്യോതാ  നി യച്ഛതി ഗ്രാമ്യേവ  ഭവതി.

നിയുത്വതെ  ഭവതി  ധ്രുവാ  ഏവാസ്മാ
അനപഗാ  കരോതി

വായവേ  നിയുത്വത ആ ലഭേത
പ്രജാകാമ  പ്രാണോ വൈ വായുരപാനോ  നിയുത്
പ്രാണാപാനൗ ഖലു വാ ഏതസ്യ പ്രജായ അപ ക്രാമതോ
യോ അലം  പ്രജായൈ സൻ പ്രജാം ന വിന്ദതേ
വായുമേവ  നിയുത്വന്തം സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവസ്മൈ  പ്രാണാ പാനാഭ്യാം പ്രജാം പ്രജനയതി
വിന്ദതേ പ്രജാം

വായവേ  നിയുത്വത ആ ലഭേത
ജ്യോഗാമയാവി    പ്രാണോ വൈ വായുരപാനോ  നിയുത
പ്രാണാപാനൗ ഖലു വാ ഏതസ്മാത്  അപക്രാമതോ
യസ്യ  ജ്യോ ഗാമായതി   വായുമേവ  നിയുത്വന്ത
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവാസ്മിൻ പ്രാണാപാണൗ  ദാതാതി
ഉത യദീതാസുർ  ഭവതി ജീവതി ഏവ .

പ്രജാപതിർ  വാ ഇദം ഏക ആസീത്
സോ അകാമയത  പ്രജാ  പശൂൻ ശ്രീജയെത്തി
സ ആത്മാനോ  വപാം  ഉദഖീദത്  താം അഗ്നോ
പ്രാഗ്ര്‌നാഥ് തതോ  അജാസ്‌തൂപര സമഭാവത്
തം  സ്വയായി ദേവതായ ആലഭത
തതോ വൈ സ പ്രജാ പശൂൻ  അശ്രു ജാത .

യ  പ്രജാകാമ പശു കാമസ്യാത്
സ ഏതം പ്രാജാപത്യം അജം തൂപാരം ആ ലഭേത
പ്രജാപതിമേവ  സ്വേനം ഭാഗധേയേന ഉപ ധാവതി
സ  ഏവാസ്മൈ പ്രജാം  പശൂൻ പ്ര ജനായതി .

യത്  ശ്‌മശ്രുനാ തത്  പുരുഷാണാം രൂപം
യത് തൂപര  തത് അശ്‌വാനാം
യത്‌  അന്യദോതാൻ  തത്  ഗവാം
യത് അവ്യാ  ഇവ ശപ്ഹാ തത് അവിനാം
യത് അജ  തത്  അജാനാം ഏതവന്തോ വൈ ഗ്രാമ്യ
പശവഃ താൻ രൂപേണ ഏവ അവരുന്ദേ  .


സോമാ  പൗഷ്‌ണം ത്രേതമാ  ലഭേത പശുകാമോ
ദ്യോ വാ അജായ സ്ഥനോ നാനൈവ ധ്വാ അഭിജായതേ
ഊർജം പുഷ്ടി  ത്രിതീയ സോമാ പൂശാനാവേവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
താവേവാസ്മൈ  പശൂൻ പ്ര ജനയത
സോമോ വൈ രേതോദ്ധാ
പൂഷാ പശൂനാം  പ്രജനയിതാ
സോമ  ഏവാസ്മൈ  രേതോ ദധാതി
പൂഷാ  പശൂൻ  പ്ര ജനയ .

ഔദുംബറോ  യുപോ ഭവതി ഉര്ഗവ
ഉദുമ്പര  ഊര്ക്  പശവഃ  ഊർജ  ഏവ
അസ്മാ  ഊർജം പശൂൻ  അവ രുൺദേ .
----------------------------------------------------------------------------------------
ഐശ്വര്യം  കാമിക്കുന്നവർ  ശുഭ്ര കർമങ്ങൾ ചെയ്യുക
ശുദ്ധ വായുവല്ലോ  ഷിപ്ര പ്രാസാദി
ഐശ്വര്യങ്ങൾ  ശുഭ്രകര്മങ്ങളുടെ ഫലം അല്ലോ
ശുഭ്ര കർമങ്ങളാൽ  ഐശ്വര്യം നേടുക.

ഷിപ്ര പ്രസാദിയായ  ശുദ്ധ വായു
അപകടങ്ങളിൽ നിന്നും രക്ഷിക്കുന്നു
ശുദ്ധ വായു ലഭിക്കുമ്പോൾ
ഐശ്വര്യവാനാകുന്നു.

സമൂഹത്തിനു ഐശ്വര്യം  ലഭിക്കുവാൻ
ശുദ്ധ വായു   ഉറപ്പാക്കുക
വളർത്തു മൃഗങ്ങളെ  പരിപാലിക്കുന്നവൻ  ശുദ്ധ വായു വല്ലോ
വളർത്തു മൃഗങ്ങളുടെ പരിപാലനത്താൽ
സമൂഹത്തിനു ഐശ്വര്യം  ലഭിക്കുന്നു.

കൂട്ടത്തിലെ എല്ലാവര്ക്കും ശുദ്ധ വായു ലഭിക്കട്ടെ
ശുദ്ധവായുവിന്റെ ലഭ്യതയാൽ ഒരുമിച്ചു നിൽക്കാം .

സന്തതികളുടെ ഐശ്വര്യത്തിനായി  ശുദ്ധ വായു ലഭിക്കണം
വായുവല്ലോ പ്രാണനും അപാനനും
ശുദ്ധവായു  ലഭിക്കുന്നവർക്കാല്ലോ
നല്ല സന്തതികൾ ജനിക്കുന്നു
എല്ലാവർക്കും  വേണ്ട ശുദ്ധവായു  ലഭിക്കട്ടെ
സന്തതികൾക്കു പ്രാണനും അപാനനും ലഭിക്കട്ടെ.

ദീർഘകാലം  അനാരോഗ്യം ഭവിക്കുമ്പോൾ
വായുവിനെ ഉപാസിക്കുക
പ്രാണനും  അപാനനും  വായുവല്ലോ
വായു ഇല്ലാതെയാക്ക്ബോൽ
പ്രാണനും അപാനനും  നിലക്കുന്നു
ഏവർക്കും  അവരവർക്ക്‌ അർഹമായ  വായു ലഭിക്കുന്നു
അർഹമായ  വായു തീരുമ്പോൾ
ജീവിതം  അവസാനിക്കുന്നു.

പ്രജാപതിയുടെ  അനുജ്ഞയായാൽ
ശ്വാസം  ഉള്ളിലോട്ടു വലിക്കുമ്പോൾ
ജഠരാഗ്നി  ജ്വലിക്കുന്നു
ജഠരാഗ്നി  ജ്വലിക്കുമ്പോൾ
ജീവൻ  ലഭിക്കുന്നു
ജഠരാഗ്നി  ശ്വാസത്താൽ  ലഭിക്കുമ്പോൾ
മനുഷ്യർക്കും  മൃഗങ്ങൾക്കും  ജീവൻ ഉണ്ടാകുന്നു .

സന്തതികളെയും ഐശ്വര്യത്തേയും  വേണ്ടുന്നവർ
പ്രജാപതിക്കായി  സമർപ്പിക്കുക
ഏവർക്കും  അർഹമായത്  പ്രജാപതി ഏകുന്നു.

പുരുഷന്റെ  ലക്ഷണം  ശ്‌മശ്രുക്കളല്ലോ
കുതിരക്കു കൊമ്പില്ലാത്തതും
മൃഗങ്ങൾക്കു  ഒരു വശത്തു തെറ്റാ പല്ലുകൾ ഉള്ളതും
ആടുകൾക്ക്  കുളമ്പുള്ളതും
പ്രജാപതിയുടെ ഇങ്കിതം അല്ലോ
വളർത്തു മൃഗങ്ങളോ  തിരിച്ചറിയുവാൻ
അവയുടെ പ്രതേകതകൾ സഹായിക്കുന്നു.

ഐശ്വര്യം ആഗ്രഹിക്കുന്നവർ  മൂന്ന് നേരവും
സോമദേവനെയും പൂശാവിനെയും ആരാധിക്കുക
അജത്തിന്  മൂന്ന് അകിടുകൾ ഉള്ളത് പോലെ.
അവരവർക്കു  അർഹതപ്പെട്ട  സമ്പത്തു
പൂഷാവും സോമദേവനും ഏകുന്നു
സോമദേവനാണല്ലോ  വിത്തുകൾ മുളപ്പിക്കുന്നത്
പൂഷാവല്ലോ  നാൽക്കാലികളെ  നൽകുന്നത്.


യൂപമെന്നപോലെ  ശക്തിയുള്ളതാകണം  ദേഹം
ദേഹത്തിനു ആരോഗ്യവും ശക്തിയും ഉള്ളവർ
ഐശ്വര്യം  നേടുന്നു.