Sunday, 30 October 2016

kanda 1,Prapataka 8,Anuvaka 14

https://www.youtube.com/watch?v=bezkIBz2x60

സോമസ്യ  ത്വിഷിരസി
തവേവ  മേ  ത്വിഷിർ  ഭൂയാത് .

അമൃതമസി
മൃത്യോർ മാ പാഹി.

ദിധ്യോന്മാ  പാഹി
ആവിഷ്‌ഠാ  ദന്ത ശൂകാ .

നിരസ്ഥം  നമുചേ ശിര

സോമോ രാജാ വരുണോ ദേവാ  ധർമസുവ  ച യേ
തേ  തേ വാചം സുവന്താo
തേ   തേ  പ്രാണൻ സുവന്താo
തേ  തേ  ചക്ഷു സുവന്താo
തേ  തേ  സ്ത്രോത്രം സുവന്താo.

സോമസ്യ  ത്വ ധ്യുമെനാഭി  ഷിൻചാമി
അഗ്നേ  തെജസാ സൂര്യസ്യ വർച്ചസാ
ഇന്ദ്രസ്യ ഇന്ദ്രിയേണ
മിത്രാവരുണയോർ വീര്യേണ
മരുതാം  ഓജസാ .

ക്ഷത്രാണാം  ക്ഷത്രപതിർ അസ്യതി  ദിവ്സപാഹി

സമാവൃർതൻ  അധരാഃ ഉദീചീർ
അഹിം  ബുധ്‌നിയാം  അനു  സഞ്ചരന്തി  താ
പർവ്വതസ്യ  വൃഷഭസ്യ  പൃഷ്ടേ  നാവാ
ചരന്തി സ്വസിച   ഇയാനാ  .

രുദ്ര യത്തെ ക്രയീ പരം നാമ തസ്മൈ
ഹുതമസി യമേഷ്ടമസി  .

പ്രജാപതേ  ന  ത്വത് ഏതാനി
അന്യോ വിശ്വാ  ജാതാനി പരി താ  ബഭൂവ
യത് കാമ തേ ജുഹുമ തത് നോ അസ്തു
വയം ശ്യാമ പതയോ  രയീണാം .


--------------------------------------------------------------------------
സോമമെന്ന  ആത്യന്തികമായ  ആനന്ദം ഊർജമല്ലോ
എനിക്ക്  അങ്ങിനെയുള്ള ഊർജം ലഭിക്കട്ടെ.

അജ്ഞാനമെന്ന  മരണം ഇല്ലാതെയാകട്ടെ
അജ്ഞാനത്തിൽ നിന്നും എന്നെ രക്ഷിക്കുക.

ഇടിമിന്നലുകളിൽ നിന്നും
കീടങ്ങളുടെ കടികളിൽ നിന്നും എന്നെ രക്ഷിക്കുക.

നമുചി എന്ന ധർമച്യുതിയിൽ  നിന്നും എന്നെ കാക്കുക.

ധർമത്തെ കാക്കുന്ന  സോമദേവനും വരുണദേവനും
മറ്റു ദേവകളും എന്റ്റെ വാക്കുകളെ കാക്കട്ടെ
ശ്വാസത്തെ കാക്കട്ടെ
കാഴ്ചയെ കാക്കട്ടെ
ശ്രവണത്തെ കാക്കട്ടെ

സോമദേവണ്റ്റെ  അനുഗ്രഹം എന്നിൽ നിറയട്ടെ
അഗ്നിയുടെ  തിളക്കവും
സൂര്യന്റെ വെളിച്ചവും
ഇന്ദ്രന്റെ  ഊർജവും
മിത്രന്റെയും വരുണന്റെയും ശക്തിയും
മരുതുക്കളുടെ  ഓജസ്സും  ലഭിക്കട്ടെ.

രാജാക്കന്മാരുടെ രാജവല്ലോ അങ്ങ്
ദൈവീകതയെ പരിപാലിക്കുക.

മുകളിലും താഴെയും ഉള്ള എല്ലാ ശക്തികളും
അജ്ഞതയെ അകറ്റട്ടെ
ഇന്ദ്രിയങ്ങൾക്കും ദേഹത്തിലെ അവയവങ്ങൾക്കും എല്ലാം
ഊർജം ലഭിക്കട്ടെ.

രുദ്ര ദേവ അങ്ങല്ലോ  പരമാത്മാവ്
യമദേവൻ തൃപ്തനാകട്ടെ .

പ്രജാപതയെ അങ്ങല്ലോ  എല്ലാവരെയും  കര്മനിരതർ ആക്കുന്നത്
ഞങ്ങളെ എപ്പോഴും  കർമ്മ നിരതരാക്കുക
ഞങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും  ഏകുക .



Wednesday, 26 October 2016

Kanda 1,Prapataka 8,Anuvaka 13

https://www.youtube.com/watch?v=VbG_1F97EwQ

സമിധമാ തിഷ്ഠ ഗായത്രീ ത്വ ഛന്ദസ്സാo അവതു
തൃവൃത് സോമോ രഥന്തരം
സാമ അഗ്നിർ ദേവതാ ബ്രഹ്മ ദ്രവിണം.

ഉഗ്രാം  ആ തിഷ്ഠ ത്രിഷ്ടുപ് ത്വ ഛന്ദസ്സാo  അവതു 
പഞ്ചദശ  സ്തോമോ ബൃഹത് സാമ ഇന്ദ്രോ ദേവതാ ക്ഷത്രം ദ്രവിണം .

വിരാജം  ആതിഷ്ഠ ജഗതീ ത്വ ഛന്ദസ്സാ0  അവതു
സപ്തദശ സ്തോമോ  വൈരൂപം സാമ  മരുതോ ദേവതാ  വിദ്ദ്രവിണം .

ഉദീചിം  ആതിഷ്ഠ അനുഷ്ടുപ്  ത്വ  ഛന്ദസ്സാ0  അവതു
ഏകവിംശ  സ്‌തോമോ   വൈരാജം സാമ മിത്രാ വരുണോ
ദേവതാ ബലം ദ്രവിണം .

ഊര്ദ്ധവം അതിഷ്ട  പാങ്‌തീ  ത്വ ഛന്ദസ്സാ0  അവതു
തൃണവ  ത്രയ ത്രിംഷൗ സ്തോമൗ ശൿവരാ രൈവതേ  സാമനി
ബൃഹസ്പതിർ ദേവതാ വർച്ചോ ദ്രവിണം .

ഈദൃഗ്‌ഞ്ച  അന്യാദൃഗഞ്ച
ഏതാദൃഗഞ്ച പ്രതീദൃഗഞ്ച
മിതശ്ച സമിതശ്ച സഭരാ
ശുക്ര ജ്യോതിശ്ച  ചിത്രജ്യോതിശ്ച
സത്യജ്യോതിശ്ച ജ്യോതിഷ്മൻ  ച
സത്യാ ച ഋതപാ  ച അത്യംഹാ .

അഗ്നയെ സ്വാഹാ
സോമായ സ്വാഹാ
സവിത്രേ  സ്വാഹാ
സരസ്വത്യയൈ  സ്വാഹാ
പൂശ്നെ  സ്വാഹാ
ബൃഹസ്പതയെ സ്വാഹാ
ഇന്ദ്രായ സ്വാഹാ
ഘോഷായ സ്വാഹാ
ശ്ലോകായ സ്വാഹാ
അംശായ സ്വാഹാ
ഭഗായ  സ്വാഹാ
ക്ഷേത്രസ്യ പതയേ  സ്വാഹാ
പൃഥിവ്യയൈ  സ്വാഹാ
അന്തരീക്ഷായ സ്വാഹാ
ദിവേ  സ്വാഹാ
സൂര്യായ സ്വാഹാ
ചന്ദ്രമസേ  സ്വാഹാ
നക്ഷത്രേഭ്യ സ്വാഹാ
അദ്ഭ്യ സ്വാഹാ
ഓഷദീഭ്യ  സ്വാഹാ
വനസ്പതിഭ്യ  സ്വാഹാ
ചരാചരേഭ്യ   സ്വാഹാ
പരിപ്ലാവേഭ്യ സ്വാഹാ
സരീസ്ര്‌പേഭ്യ സ്വാഹാ .
---------------------------------------------------------------------------------------
  
സമിധം  എന്ന അഗ്നിയിലെ ദൈവീക ശക്തിയെ ഞാൻ അറിയട്ടെ
ഗായത്രി ശക്തി എന്നിൽ നിറയട്ടെ
മൂന്നു തരം മന്ത്ര രീതികളും മനസ്സിനെ സമാധാനമാക്കുന്ന  മന്ത്രങ്ങളും
അഗ്നി ദേവനും മന്ത്രങ്ങളാൽ എന്നിൽ നിറയട്ടെ.

ദൈവീക ശക്തികൾ അനുഗ്രഹിക്കട്ടെ
തൃഷ്ടുപ്   എന്ന ഊർജം നിറയട്ടെ
പത്തിനഞ്ചു  തരം മന്ത്ര രീതികളും ബൃഹത്തായ   മന്ത്രങ്ങളും
എന്നിൽ നിറയട്ടെ
ഇന്ദ്രന്റ്റെ  അനുഗ്രഹത്താൽ  ക്ഷാത്ര വീര്യം നിറയട്ടെ.

ഉണർന്നിരിക്കുമ്പോൾ കര്മനിരതനാകുക
ജഗത്തിലെ  ഊർജങ്ങൾ അനുഗ്രഹിക്കട്ടെ
പതിനാറു  തരം മന്ത്ര രീതികളും വൈരൂപ    മന്ത്രങ്ങളും
എന്നിൽ നിറയട്ടെ
മരുത് ദേവതയുടെ അനുഗ്രഹത്താൽ ആരോഗ്യം ലഭിക്കട്ടെ.


ഉയർന്ന ചിന്തക്കായി അനുഷ്ടുപ് മന്ത്രങ്ങൾ അനുഗ്രഹിക്കട്ടെ
ഇരുപത്തി ഒന്ന് തരം മന്ത്രങ്ങൾ അനുഗ്രഹിക്കട്ടെ
വൈരജാമെന്ന ബ്രഹ്മ മന്ത്രം അനുഗ്രഹിക്കട്ടെ
മിത്രനും വരുണനും ആരോഗ്യം ഏകട്ടെ.

ജീവിതത്തിൽ ഉയരുവാനായി  പങ്തീ മന്ത്രങ്ങൾ അനുഗ്രഹിക്കട്ടെ
മുപ്പത്തി മൂന്ന് തരം മന്ത്രങ്ങൾ അനുഗ്രഹിക്കട്ടെ
ശക്വ്വര മെന്ന  ഊർജവും  രേവതമെന്ന സമ്പത്തും
ഏകുന്ന  സാമ മന്ത്രങ്ങൾ അനുഗ്രഹിക്കട്ടെ
ബ്രഹസ്പതി  സത്‌കീർത്തി ഏകട്ടെ.


അറിഞ്ഞതും  അറിയാത്തതും
പലതരം തിളക്കമുള്ളവയും
അത്യന്തം തിളക്കമേറിയവയും
സത്യവും സത്യത്തിന്റെ രക്ഷിതാവും
ശരിയായതും  വിപരീതങ്ങളുടെ അപ്പുറം ഉള്ളവയും ആയ എല്ലാ
മന്ത്രങ്ങളും അനുഗ്രഹിക്കട്ടെ.

അഗ്നിയും  സോമനും
സവിതാവും സരസ്വതിയും
പൂഷ്ണനും ബൃഹസ്പതിയും
ഇന്ദ്രനും ശബ്ദങ്ങളും
ശ്ലോകങ്ങളും അംശങ്ങളും
ഭഗനും ക്ഷേത്ര പതിയും
ഭൂമിയും അന്തരീക്ഷവും
ദിവവും സൂര്യനും
ചന്ദ്രനും നക്ഷത്രങ്ങളും
അദബിയും  ഔഷധങ്ങളും
വനങ്ങളും എല്ലാ ചരാചരങ്ങളും
ജലത്തിൽ നീന്തുന്നവയും ഇഴയുന്നവയും
എല്ലാവരും അനുഗ്രഹിക്കട്ടെ.









Tuesday, 25 October 2016

Kanda 1,Prapataka 8,Anuvaka 12

https://www.youtube.com/watch?v=KV-CPD7gSyw

ദേവീരാപ  സ  മധുമതീർ  മധുമതീഭിർ  സര്ജ്ജദ്വം
മഹി വർച്ച ക്ഷത്രിയായ  വൻവാനാ .

അനാദൃഷ്ടാ സീദത ഊർജസ്വതീർ
മഹി വർച്ച ക്ഷത്രിയായ  ദദതീർ .

അനിഭൃഷ്ടമസി  വാചോ ബന്ധു തപോജാ
സോമസ്യ  ധാത്രമസി.

ശുക്റാ വ  ശുക്രേണ ഉത് പുനാമി
ചന്ദ്രാ ചന്ദ്രേണ അമൃതാ അമൃതേണ
സ്വാഹാ  രാജസൂയായ ചിതാനാ .

സദമാദോ  ധയുംനിനീർ  ഊർജ ഏതാ
അനിബൃഷ്ടാ  അപസ്യുവോ വസാന
പസ്ത്യാസു  ചക്രേ വരുണ  സദസ്‌തം
അപാം  ശിശുർ  മാതൃതമാസു  അന്ത .

ക്ഷത്രസ്യ  ഉൽഭമസി ക്ഷത്രസ്യ യോനിരസി.

ആവിന്നോ  അഗ്നിർ  ഗൃഹപതി
ആവിന്നോ  ഇന്ദ്ര വൃദ്ധശ്രവ
ആവിന്ന  പൂഷാ വിശ്വവേദാ
ആവിന്ന മിത്രാ വരുനൗ റുതാവൃദൗ 
ആവിന്നെ  ധ്യാവപൃഥ്‌വി  ധൃതവ്രതേ
ആവിന്നാ ദേവി അധിതിർ  വിശ്വരൂപി
ആവിന്നോ അയാം അസൗ ആമുഷ്യായാണോ
അസ്യാം  വിശ്വസമിന് രാഷ്ട്രേ
മഹതേ  ക്ഷത്രായ
മഹത അധിപതയായ
മഹതെ  ജാനരാജ്യ .

 ഏഷ വോ ഭരതാ  രാജാ
സോമോ അസ്മാകം ബ്രാഹ്മണാനാം  രാജാ

ഇന്ദ്രസ്യ വജ്രോ അസി 
വാര്തരാഗുംനാ ത്വയാ അയാം വൃതം വദ്യാത് .

ശത്രു ഭാധനാ സ്ഥ 

പാത മാ പ്രത്യഞ്ചം 
പാത മാ തിര്യഞ്ചം 
അന്വഞ്ചം മാ പാത 
ദിഗ്‍ഭ്യോ മാ പാത 
വിശ്വാഭ്യോ മാ നാഷ്ടരാഭ്യാ പാത .

ഹിരണ്യ വർനൗ ഉഷസാമ് വിരോകെ 
അയ സ്തൂനൗ ഉദിതൗ സൂര്യസ്യ ആരോഹതം 
വരുണ മിത്ര ഗർത്തം 
തതഃ ചക്ഷാതാം അഥിതിo ദിതിം ച . 


-------------------------------------------------------------------------------------------
പവിത്രമായ  ജലങ്ങളെ  നിങ്ങൾ മധുരം ഊറുന്നവയാകുന്നു.
മധുരമായിരിക്കുക  ക്ഷത്രിയർക്കു ഊർജം നൽകുക .

ക്ഷത്രിയന്മാർക്കു  അളവറ്റാത്ത  വീര്യവും ഊർജവും നൽകുക.

വാക്കുകളുടെ സുഹൃത്തായി കുറ്റമറ്റതാകുക
തപസ്സിൽ നിന്നും ഉണർന്നു സോമമെന്ന ആഗ്‌ളാദം നേടുക.

ശുദ്ധരിൽ ശുദ്ധരാകട്ടെ
ജ്ഞാനികളിൽ ജ്ഞാനിയാകട്ടെ
എന്നെന്നും  വിളങ്ങട്ടെ
രാജസൂയത്താൽ ഐശ്വര്യം ഭവിക്കട്ടെ.

ജലത്തിൽ സന്നിഹിതനായ വരുണൻ
ആനന്ദം  ആരോഗ്യവും പകരട്ടെ

ക്ഷാത്രവീര്യത്തിൻറ്റെ ഉറവിടം വരുണനല്ലോ

ഗൃഹപതിയായ അഗ്നിയുടെ ഊർജം എന്നിൽ നിറയട്ടെ
ജ്ഞാനിയായ ഇന്ദ്രന്റെ ജ്ഞാനം എന്നിൽ നിറയട്ടെ
സര്വജ്ഞനായ പൂശാവിന്റെ അനുഗ്രഹം എന്നിൽ നിറയട്ടെ
മിത്രനും വരുണനും അനുഗ്രഹിക്കട്ടെ.
ആകാശവും ഭൂമിയും അനുഗ്രഹിക്കട്ടെ
അദിതി ദേവി എല്ലാ രൂപങ്ങളിലും എന്നിൽ നിറയട്ടെ
രാഷ്ട്രത്തിലെ എല്ലാവര്ക്കും ഐശ്വര്യം ഭവിക്കട്ടെ

രാജ്യം ഭരിക്കുന്നവർക്കു ഐശ്വര്യം ഭവിക്കട്ടെ
പണ്ഡിതന്മാർക്ക് ഐശ്വര്യം ഭവിക്കട്ടെ

ഇന്ദ്രന്റെ വജ്രായുധത്താൽ
വിപരീത ശക്തികളെ അകറ്റുമാറാകട്ടെ .

വിപരീത ശക്തികളെ അകറ്റുമാറാകട്ടെ

എല്ലാ ദിക്കുകളിലും വശങ്ങളിലും നിന്നുമുള്ള
എല്ലാ വിപരീത ശക്തികളിൽ നിന്നും രക്ഷിക്കുക .

സൂര്യൻ ഉദിക്കുന്ന സ്വർണമയമായ പുലർച്ചയിൽ
ദിതി ദേവിയുടെ അനുഗ്രഹത്താൽ ലൗകീക കർമങ്ങളും
അ ദിതി ദേവിയുടെ അനുഗ്രഹത്താൽ ആത്മീയ കർമങ്ങളും
ചെയ്യുവാൻ പരമാത്മാവ് അനുഗ്രഹിക്കട്ടെ







Sunday, 23 October 2016

kanda 1,Prapataka 8,Anuvaka 11

https://www.youtube.com/watch?v=yYvfZDa-PGI

അർത്തെത   സ്ഥ അപാം  പതിർ  അസി
വൃഷാ അസി ഊർമിർ വൃക്ഷ സെനോ  അസി
വ്രജക്ഷിത സ്ഥ മരുതാം  ഓജ സ്ഥ സൂര്യ വർചസഃ സ്ഥ
സൂര്യ ത്വചസ്ഥ  മാന്ഥാ  സ്ഥ  വാശാ  സ്ഥ  ശക്വരീ   സ്ഥ
വിശ്വ ബൃത  സ്ഥ ജനബ്രൂത്ത  സ്ഥ അഗ്നേ തേജസ്‌താ  സ്ഥ
അപാം  ഓഷധീനാം രസ സ്ഥ
അപോ ദേവീർ മധുമതീർ  അഘൃണാൻ ഊർജസ്വതീ
രാജസൂയായ  ചിതാന യാഭിർ മിത്രാ വരുനൗ അഭ്യഷിഞ്ചാം
യാഭിർ ഇന്ദ്രം അനയൻ  അത്യരാതി
രാഷ്ട്രദാ  സ്ഥ രാഷ്ട്രം ദത്ത സ്വാഹാ
രാഷ്ട്രദാ  സ്ഥ രാഷ്ട്രം  അമുഷ്‌മയി  ദത്ത .

----------------------------------------------------------------------------------------------------
ജലത്തിന്റെ പതിയായ പരമാത്മാവ് ഇവിടെ സന്നിഹിതൻ ആകട്ടെ
ഐശ്വര്യത്തിന്റെ  നാഥ ഐശ്വര്യം ചൊരിയുക
 യഥാ സ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുക
മര്ത്തുക്കളുടെ നാഥൻ അങ്ങല്ലോ
സൂര്യന്റെ  തേജസ്സും അങ്ങ് തന്നെ
സൂര്യന്റെ വെളിച്ചവും അങ്ങ് തന്നെ
ആഹ്ലാദിപ്പിക്കുന്നതു അങ്ങ് തന്നെ
ഉള്ളിലെ ഊർജത്തെ  പ്രവർത്തിപ്പിക്കുന്നതും അങ്ങ് തന്നെ
ശക്തി തരുന്നതും അങ്ങ് തന്നെ
എല്ലാ  രീതിയിലും  സകല താങ്ങും തരുന്നതും അങ്ങ് തന്നെ
മനുഷ്യരുടെ  ഊർജം അങ്ങ് തന്നെ
അഗ്നിയുടെ തെളിച്ചം അങ്ങ് തന്നെ
മരങ്ങളുടെ സത്ത അങ്ങ് തന്നെ
മിത്രനും  വരുണനും  ഇന്ദ്രനും അനുഗ്രഹിച്ച
പരി പാവനമായ ,മധുരമയമായ ,ഊർജം നിറഞ്ഞ
ജലം അഭിഷേകത്തിനായി വിളങ്ങട്ടെ
എല്ലാ  ഐശ്വര്യവും ഏകുന്ന അങ്ങ്
ഞങ്ങൾക്ക് എല്ലാ ഐശ്വര്യവും ഏകുക
ഈ ലോകത്തിന്റെ നാഥനായ അങ്ങ്
ഞങ്ങൾക്ക് ഐശ്വര്യമയമായ ലോകം ഏകുക .










   

Saturday, 22 October 2016

Kanda 1,Prapataka 8,Anuvaka 10


https://www.youtube.com/watch?v=Q4QbGzC8L14
അഗ്നയേ  ഗൃഹപതയേ പുരോഡാശം അഷ്ടാകപാലം നിർവ്വപതി
കൃഷ്‌ണാനാം  വ്രുഹീണാം  സോമായ വനസ്പതയേ ശ്യാമാകം  ചരും
സവിത്രേ  സത്യപ്രസവായ പുരോഡാശം ദ്വാദശ കപാലം
ആശൂനാം വൃഹീണാം രുദ്രായ പശുപതയെ ഗാവീദുകം ചരും
ബൃഹസ്പതയെ വാചസ്പതയെ നൈവാരം ചരും
ഇന്ദ്രായ ജ്യേഷ്ഠായ പുരോഡാശം ഏകാദശ കപാലം
മഹാ വൃഹീണാം മിത്രായ സത്യായാമ്പാനാം ചരും
വരുണായ  ഘർമപതയെ യവമയം ചരും .

സവിതാ  ത്വ  പ്രസവാനാം സുവതാം
അഗ്നിർ  ഗൃഹപതീനാം സോമോ വനസ്പതീനാം
രുദ്ര പശൂനാം ബൃഹസ്പതിർ  വാചാo
ഇന്ദ്രോ  ജ്യേഷ്ടാനാം മിത്ര സത്യാനാം
വരുണോ  ധർമപതീനാം
യെ ദേവാ  ദേവസുത സ്ഥ ത ഇമം
ആമുഷ്യായനം അനമിത്രായ സുവധ്വം
മഹത   ക്ഷത്രായ മഹത  ആധിപത്യായ
മഹതെ  ജാനരാജ്യായ   .

ഏഷ വോ ഭരതാ  രാജാ
സോമോ അസ്മാകം ബ്രാഹ്മണാനാം  രാജാ
പ്രതി  ത്യത് നാമ രാജ്യം അതായി
സ്വാം തനുവം വരുണോ അശിസ്രേത്
ശുചേർ മിത്രസ്യ വ്രത്യ അബൂമ
അമാൻമഹി മഹത  ഋതസ്യ നാമ

സർവേ വ്രാത  വരുണസ്യ അഭൂവൻ വി മിത്രാ  എവൈ
അരാതീം അതാരിത്
ആശൂഷദന്ത  യജ്ഞിയാ ഋതേന
വ്യൂ ത്രിതോ ജരിമാണം  ന  ആനട്ട്

വിഷ്ണോ ക്രമോസി വിഷ്ണോ ക്രാന്തമസി
വിഷ്ണോർ  വിക്രാന്തമസി   .

-----------------------------------------------------------------------------------------

  ഗൃഹ നാഥനായ അഗ്നി പ്രീതിക്കായി എട്ടു പേർക്ക് ദാനം ചെയ്യുക
വൃക്ഷങ്ങളുടെ  നാഥനായ സോമ ദേവന്റെ പ്രീതിക്കായി
ധാന്യങ്ങൾ  ദാനം ചെയ്യുക
വിവേകത്തിന്റെ  നാഥനായ സവിതാവിണ്റ്റെ പ്രീതിക്കായി
പന്ത്രണ്ടു പേർക്ക് മുളപ്പിച്ച നെല്ല് ദാനം ചെയ്യുക
നാൽ കാലികളുടെ നാഥനായ  രുദ്ര പ്രീതിക്കായി
ഗാവീദുകം ദാനം ചെയ്യുക
വാക്കുകളുടെ നാഥനായ  ബൃഹസ്പതിയുടെ പ്രീതിക്കായി
നെല്ല് ദാനം ചെയ്യുക
ഇന്ദ്രന്റെ പ്രീതിക്കായി പതിനൊന്നു പേർക്ക്
അരി ദാനം ചെയ്യുക
സത്യത്തിന്റെ നാഥനായ മിത്രന്റെ പ്രീതിക്കായി
അംബാ ധാന്യം  ദാനം ചെയ്യുക
ധര്മത്തിന്റെ നാഥനായ വരുണന്റെ പ്രീതിക്കായി
യവം ദാനം ചെയ്യുക .

എല്ലാ കര്മങ്ങളുടെയും നാഥനായ സവിതാവ്   അനുഗ്രഹിക്കട്ടെ
അഗ്നിദേവൻ ഗൃഹത്തിലെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
സോമ ദേവൻ എല്ലാവര്ക്കും ആനന്ദം ഏകട്ടെ
രുദ്ര ദേവൻ എല്ലാ നാല്കാലികളെയും അനുഗ്രഹിക്കട്ടെ
ബൃഹസ്പതി എല്ലാ വാക്യങ്ങളെയും അനുഗ്രഹിക്കട്ടെ
ഇന്ദ്രൻ ദേവൻ നേതൃ സ്ഥാനത്തുള്ള എല്ലാവരെയും അനുഗ്രഹിക്കട്ടെ
മിത്ര ദേവൻ സത്യത്തെ അനുഗ്രഹിക്കട്ടെ
വരുണ  ദേവൻ ധർമത്തെ അനുഗ്രഹിക്കട്ടെ
എല്ലാ ദേവതകളും യജമാനന് ദൈവീക ഭാവങ്ങൾ നൽകട്ടെ
വിപരീത ഭാവങ്ങളിലും നിന്നും അകലട്ടെ
പിൻഗാമികളും വിപരീത ഭാവങ്ങളിൽ നിന്നും അകലട്ടെ
ഉയർന്ന തലത്തിലുള്ള ചിന്തകളും ജീവിതവും ഉണ്ടാകട്ടെ

ദൈവീകത എങ്ങും നിറയട്ടെ
വരുന്ന ദേവൻ അനുഗ്രഹിക്കട്ടെ
മിത്ര ദേവൻ അനുഗ്രഹിക്കട്ടെ
സത്യ ദേവൻ അനുഗ്രഹിക്കട്ടെ
വരുണ  ദേവൻ അനുഗ്രഹിക്കട്ടെ
വിപരീത  ശക്തികൾ വരുണന്റെ അനുഗ്രഹത്താൽ അകലട്ടെ
മിത്രന്റെ അനുഗ്രഹത്താൽ വിപരീതങ്ങൾ അകലട്ടെ
സത് ചിന്തകൾ ഉണ്ടാകട്ടെ
മൂന്ന് ലോകങ്ങളിലെയും അഗ്നി പ്രാർഥനകൾ സ്വീകരിക്കട്ടെ
വിഷ്ണു ദേവന്റെ അനുഗ്രഹത്താൽ ഉയർന്ന ചിന്തകൾ പുലരട്ടെ
നേർ മാർഗത്തിൽ ചരിക്കുവാൻ വിഷ്ണു ദേവൻ അനുഗ്രഹിക്കട്ടെ
വിഷ്ണു ദേവൻ ജീവിത പ്രയാണത്തിൽ അനുഗ്രഹിക്കട്ടെ.







Sunday, 16 October 2016

Kanda 1,Prapataka 8,Anuvaka 9


https://www.youtube.com/watch?v=tdQT_lmVhk8

ബാർഹസ്പത്യം  ചരും നിർവ്വപതി ബ്രാഹ്മണോ ഗൃഹേ
ശിതിസ്‌പൃഷ്ടോ  ദക്ഷിണാ ഐന്ദ്രം ഏകാദശ കപാലം
രാജന്യസ്സ  ഗൃഹ ഋഷഭ്യോ  ദക്ഷിണാ
ആദിത്യം  ചരും മഹിഷ്യൈ  ഗൃഹേ ധേനുർ ദക്ഷിണാ
 നൈകൃതം ചരും പരിവൃത്യയ്  ഗൃഹേ കൃഷ്‌ണാനാം വൃഹീണാം
നഖനിർഭിന്നം  കൃഷ്ണാ  കൂടാ  ദക്ഷിണാ
ആഗ്നേയം  അഷ്ടാകപാലം സേനാന്യോ ഗൃഹേ ഹിരണ്യം ദക്ഷിണാ
വാരുണം ദശ കപാലം സൂതസ്യ ഗൃഹേ മഹാനിരാഷ്ട്രോ ദക്ഷിണാ
 മാരുതം  സപ്തകപാലം ഗ്രാമണ്യോ ഗൃഹേ പൃശ്ചിർ  ദക്ഷിണാ
സാവിത്രം  ദ്വാദശ കപാലം ക്ഷത്തു ഗൃഹ ഉപാധ്വസ്തോ ദക്ഷിണാ
ആശ്വിനം ദ്വി കപാലം സന്ഘഹീദുർഗ്രഹേ സവാത്യൗ ദക്ഷിണാ
പൗഷ്‌ണം ചരും ഭാഗ ധുതസ്യ ഗൃഹേ ശ്യാമോ ദക്ഷിണാ
രൗദ്രം ഗാവീദുകം  ചരും അക്ഷാവാപസ്യ ഗൃഹേ
ശഭള ഉദ്‍വാരോ  ദക്ഷിണേ .

ഇന്ദ്രായ സുത്രാംനെ പുരോഡാശം ഏകാദശ കപാലം
പ്രതി നിർവ്വപതി ഇന്ദ്രായ അംഹോ മുച്ചേ .

അയം  നോ രാജാ വൃത്രഹാ രാജാ ഭൂത്‌വാ വൃത്രം വദ്യാത് .

മൈത്രാ  ബാർഹസ്പത്യം ഭവതി ശ്വേതായൈ ശ്വേത  വത്സായൈ
ദുഗ്‌ദെ  സ്വയമൂർത്തേ  സ്വയം മതിത ആജ്യ അശ്വഥാ പാത്രേ
ചതു സര്കതൗ  സ്വയം അവപന്നായൈ  ശാഖായൈ
കർണാൻ  ച ആകർണാൻ ച  തന്തുലാൻ  വി ചിനുയാദ്
യേ  കർണാ സ പയസി ബാർഹാസ്പതയോ
യേ കർണാ സ ആജ്യേ മൈത്ര
സ്വയന്ജരിതാ  വേദിർ ഭവതി
സ്വയംദിനം  ബർഹി
സ്വയം കൃത ഇധ്മ
സൈവ ശ്വേതാ ശ്വേ ത വത്സാ  ദക്ഷിണാ

-----------------------------------------------------------------------------------------------------------------

ബൃഹസ്പതിയുടെ പ്രീതിക്കായി ആചാര്യന്റെ വന്ദിക്കുക
വെള്ള നിറമുള്ള മൃഗത്തെ ദാനം ചെയ്യുക
ഇന്ദ്ര  പ്രീതിക്കായി ക്ഷത്രിയനെ വന്ദിക്കുക
പതിനൊന്നു പേർക്ക് കാളയെ ദാനം ചെയ്യുക
ആദിത്യന്റെ പ്രീതിക്കായി മഹിഷിയെന്ന ക്ഷത്രിയ പത്നിയെ വന്ദിക്കുക
പശുവിനെ ദാനമായി നൽകുക
നിര്ർരീതിയുടെ പ്രീതിക്കായി ക്ഷത്രിയ പത്നിയുടെ ദാസിയെ വന്ദിക്കുക
കൊമ്പില്ലാത്ത പശുവിനെ ദാനമായി നൽകുക.
അഗ്നി പ്രീതിക്കായി എട്ടു സൈന്യാ ധിപന്മാർക്കു  ദാനം നൽകുക
സ്വർണം ദാനമായി നൽകുക
വരുണപ്രീതിക്കായി പത്തു മന്ത്രിമാർക്ക് ദാനം ചെയ്യുക
ആരോഗ്യമുള്ള കാളയാകണം ദാനം.
മരുത്തുക്കളുടെ  പ്രീതിക്കായി ഗ്രാമത്തലവനായ ഏഴു പേർക്ക്
പശുക്കളെ  ദാനം ചെയ്യുക
സവിതാവിണ്റ്റെ പ്രീതിക്കായി പന്ത്രണ്ടു ശില്പികൾക്കു
പുള്ളിയുള്ള  കാളകളെ ദാനം ചെയ്യുക
അശ്വിനി ദേവന്മാരുടെ പ്രീതിക്കായി രണ്ടു സാരഥികൾക്കു
ഈരണ്ടു കാള കുട്ടികളെ ദാനം ചെയ്യുക
പൂശാവിന്റെ പ്രീതിക്കായി നികുതി പിരിക്കുന്നയാൾക്കു
കറുത്ത കാളയെ ദാനം ചെയ്യുക
രുദ്ര പ്രീതിക്കായി ഗാവധുകം അഗ്നിയിൽ സമർപ്പിക്കുക
പുള്ളിയുള്ള കാളയെ ദാനം ചെയ്യുക.

ഇന്ദ്ര പ്രീതിക്കായി പതിനൊന്നു പേർക്ക് ദക്ഷിണ നൽകുക

ഇന്ദ്രിയങ്ങളുടെ ശക്തിയാൽ വിപരീത ശക്തികൾ  അകലട്ടെ .

മിത്രനും ബൃഹസ്പതിക്കുമായി
വെള്ള കിടാവുള്ള വെള്ള പശുവിന്റെ പാൽ
സ്വയം തൈരായതും താനേ വെണ്ണ ഉണ്ടായതും
കൊഴിഞ്ഞു  വീണ ഒരു അശ്വത്ഥ മരക്കൊമ്പിനാൽ
കടഞ്ഞെടുത്ത നാല് മൂലകളുള്ള പാത്രത്തിൽ എടുത്തതുമായതു
ദാനം ചെയ്യുക
ബ്രിഹസ്പതിക്കായി തവിടു കളഞ്ഞ അരി പാലിലും
മിത്ര പ്രീതിക്കായി തവിടോടു കൂടിയ അരി വെണ്ണയിലും
ദാനം ചെയ്യുക.
യജ്ഞ വേദി എന്നത് സ്വ ശരീരം തന്നെ അല്ലോ
യജ്ഞത്തിനുള്ള ഊർജം ആന്തരാഗ്നി അല്ലോ
ദാനം ചെയ്യേണ്ടത് സ്വയാർജ്ജിതമായ
സത്കര്മതിനാൽ നേടിയതായ സമ്പത്തല്ലോ .







Friday, 14 October 2016

Kanda 1,Prapataka 8,Anuvaka8

https://www.youtube.com/watch?v=fkTTUt3u5jU

ധാത്രേ  പുരോഡാശം ദ്വാദശ കപാലം നിർവ്വപതി
അനുമത്യായി  ചരും രാകായൈ  ചരും
സിനീവാല്യയ് ചരും കുഹ്വൈ  ചരും
മിഥുനൗ  ഗാവൗ  ദക്ഷിണാ.

അഗ്നാ     വൈഷ്ണവം  ഏകാദശ കപാലം നിർവ്വപതി
ഐന്ദ്രാ  വൈഷ്ണവം   ഏകാദശ കപാലം
വൈഷ്ണവം  ത്രി  കപാലം
വാമനോ  വഹീ ദക്ഷിണാ
അഗ്‌നി ശോമീയം  ഏകാദശ കപാലം നിർവ്വപതി
ഇന്ദ്രാ     ശോമീയം  ഏകാദശ കപാലം സൗമ്യം ചരും
ഭഭ്രുർ  ദക്ഷിണാ സോമാ  പൗഷ്‌ണം ചരും നിർവ്വപതി
ഐന്ദ്രാ  പൗഷ്‌ണം ചരും പൗഷ്‌ണം ചരും ശ്യാമോ ദക്ഷിണാ
വൈശ്വാനരം ദ്വാദശ കപാലം നിർവ്വപതി
ഹിരണ്യം ദക്ഷിണാ
വാരുണം യവമയം ചരും അശ്വോ ദക്ഷിണാ .


----------------------------------------------------------------------------------------------
ദാതാവിന്റെ  പ്രീതിക്കായി പന്ത്രണ്ടു പേർക്ക് അന്നദാനം നൽകുക
എല്ലാ  കർമങ്ങളും ചെയ്യുവാനുള്ള  ദേവതയായ അനുമതിയുടെയും
പൂർണ ചന്ദ്രന്റെ ദേവതയായ രാകാവിൻറ്റെയും
ചാന്ദ്ര  മാസം ആരംഭത്തിന്റ്റെ  ദേവതയായ സിനീവാലിയുടെയും
കോട മഞ്ഞിന്റെ  ദേവതയായ കുഹാവിന്റെയും
 പ്രീതിക്കായി അഗ്നിയിൽ സമർപ്പിക്കുക
 രണ്ടു കാലികളെ ദാനം ചെയ്യുക.

അഗ്നിയുടെയും വിഷ്ണുവിന്റെയും ഇന്ദ്രന്റെയും പ്രീതിക്കായി
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
വിഷ്ണു പ്രീതിക്കായി മൂന്ന് പേർക്ക് ദാനം ചെയ്യുക
പൊക്കം കുറഞ്ഞ മൃഗമല്ലോ ദക്ഷിണ.
അഗ്നിയുടെയും സോമന്റെയും ഇന്ദ്രന്റെയും പ്രീതിക്കായി
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
തവിട്ടു നിറമുള്ള മൃഗമല്ലോ ദക്ഷിണ
സോമന്റെയും പൂഷന്റെയും ഇന്ദ്രന്റെയും പ്രീതിക്കായി
അഗ്നിയിൽ സമർപ്പണം ചെയ്യുക
കറുത്ത നിറമുള്ള മൃഗത്തെ ദാനം ചെയ്യുക.
വൈശ്വാനര പ്രീതിക്കായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
സ്വർണമല്ലോ ദാനം
വരുണ  പ്രീതിക്കായി  യവം അഗ്നിയിൽ സമർപ്പിക്കുക
ദാനമായി  കുതിരയെ നൽകുക.



Wednesday, 12 October 2016

Kanda 1,Prapataka 8,Anuvaka 7

https://www.youtube.com/watch?v=jPnBmH390oI

ഐന്ദ്രാഗ്‌നം  ദ്വാദശ കപാലം  വൈശ്വദേവം ചരും
ഇന്ദ്രായ ശുനാസീരായ പുരോഡാശം ദ്വാദശ കപാലം
വായവ്യം  പയ സൗര്യം ഏകകപാലം
ദ്വാദശ ഗവം സീരം  ദക്ഷിണാ.

ആഗ്നേയം അഷ്ടാകപാലം നിർവ്വപതി  രൗദ്രം ഗാവീദുകം  ചരും
ഐന്ദ്രം ദധി വാരുണം യവമയം ചരും വാഹിനീർ ധെനും ദക്ഷിണാ.

യേ  ദേവാ പുരാ സദോ  അഗ്നി നേത്രാ
ദക്ഷിണ സദോ യമനേത്രാ
പശ്ചാത് സദ സവിതുർ നേത്ര
ഉത്തര സദോ വരുണ  നേത്ര
ഉപരിഷധോ  ബൃഹസ്പതി നേത്ര
രക്ഷോഹണ  തേ ന പാന്തു തേ നോ അവന്തു
തേഭ്യോ  നമസ്തേഭ്യ സ്വാഹാ..

സമൂഡo  രക്ഷ സന്ദഖ്ധം രക്ഷ ഇദമഹം രക്ഷോഭി സാം ദഹാമി   .
അഗ്നയെ രക്ഷോഘ്നേ സ്വാഹാ.
യമായ സവിത്രേ വരുണായ ബൃഹസ്പതയെ
ദുവസ്വതേ രക്ഷോഗ്നേ സ്വാഹാ .

പ്രഷ്ടിവാഹീ  രഥോ ദക്ഷിണാ .

ദേവസ്യ ത്വാ സവിതു

പ്രസവേശ്വിണോ ബഹുഭ്യാം

പൂഷ്ണോ ഹസ്ഥാബ്യാം

രക്ഷസോ  വധം ജുഹോമി 

ഹുതം രക്ഷോ അവധിക്ഷ്മ രക്ഷോ 
യദ് വസ്തേ  തദ്‌ ദക്ഷിണാ.


-----------------------------------------------------------------------------------------------------
ഇന്ദ്രന്റെയും അഗ്നിയുടെയും പ്രീതിക്കായി
പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
എല്ലാ ദേവതമാരുടെയും പ്രീതിക്കായി അഗ്നിയിൽ സമർപ്പിക്കുക
ഇന്ദ്രന്റെ പ്രീതിക്കായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
 വായുവിന്റെ  പ്രീതിക്കായി പാൽ ദാനം ചെയ്യുക
സൂര്യന്റെ പ്രീതിക്കായി ഒരാൾക്ക് നുകവും കാളകളും ദാനം ചെയ്യുക.

അഗ്നിയുടെ പ്രീതിക്കായി എട്ടു പേർക്കും
രുദ്ര പ്രീതിക്കായി അഗ്നിയിൽ ഗാവധുക്കവും
ഇന്ദ്ര പ്രീതിക്കായി തൈരും വരുണ  പ്രീതിക്കായി യവവും നൽകുക.
അറിവ് പകർന്നു നൽകുന്നതിലൂടെ സൽപ്രവൃത്തി ചെയ്യുക.

കിഴക്കുള്ള  അഗ്നി മുതലായ ദേവതകൾ
തെക്കുള്ള യമൻ മുതലായ ദേവതകൾ
പടിഞ്ഞാറുള്ള സവിത്ർ  ദേവതകൾ
വടക്കുള്ള വാരുണീ ദേവതകൾ
മുകളിലുള്ള  ബൃഹസ്പതീ ദേവതകൾ
എല്ലാവരും വിപരീത ശക്തികളെ അകറ്റട്ടെ
അവർക്കായി എല്ലാം സമർപ്പിക്കുന്നു.

എല്ലാ വിപരീത ശക്തികളും അകലട്ടെ
അഗ്നിയേയും യമനെയും സവിതാവിനെയും വരുണനെയും ബൃഹസ്പതിയെയും  നമിക്കുന്നു അവർക്കായി എല്ലാം സമർപ്പിക്കുന്നു.

ദക്ഷിണയല്ലോ  മൂന്ന് ലോകങ്ങളിലേക്കുമുള്ള രഥം

സവിതാവിന്റ്റെ അനുഗ്രഹതോടും  
അശ്വിനി ദേവന്മാരുടെ കൈകളോടും  
പൂഷന്റ്റെ ഹസ്തങ്ങലോടും കൂടെ  

ഞാൻ അഗ്നിക്ക് സമർപിക്കുന്നു .

വിപരീത ശക്തികൾ അകലട്ടെ 
എല്ലാ വിപരീത ശക്തികളും അകന്നു കഴിഞ്ഞു 
ദക്ഷിണായല്ലോ ശാശ്വതം 






Tuesday, 11 October 2016

Kanda 1,Prapataka 8,Anuvaka6


https://soundcloud.com/iyer-4/verse-187

പ്രതിപൂരുഷം ഏക കപാലാൻ  നിർവപതി
ഏകം  അതിരിക്തം .

യാവന്തോ  ഗൃഹ്യാ   സ്മസ്തേഭ്യ  കർമകരം
പശൂനാം  സ്മർമാസി ശർമ്മ
യജമാനസ്യ  ശർമ്മ മേ യച്ച.

ഏ ക ഏവ രുദ്രോ ന ദ്യുദീയായ  തസ്ഥ

ആഖുസ്ഥേ രുദ്ര പശു തം ജുഷസ്വ

ഏഷ  തേ രുദ്ര ഭാഗ സഹ സ്വശ്ര
അംബികയാ തം  ജുഷസ്വ .

ഭേഷജം  ഗവേ അശ്വായ പുരുഷായ

ഭേഷജം അതോ അസ്മഭ്യം
ഭേഷജം സുഭേഷജം യഥാ അസ്തി
സുഖം മേഷായ മേഷ്യ .

അവ അംബ രുദ്രം  അദിമഹി
അവ ദേവം ത്രയംബകം
യഥാ  ന ശ്രെയസ കരത് യഥാ നോ വസ്യസ
കരത്  യഥാ ന പശുമത
കരത്  യഥാ നോ വ്യവസായയാത്‌ .

ത്രയംബകം യജാമഹേ
സുഗന്ധിo  പുഷ്ടിവർധനം
ഉർവാരുകം  ഇവ ബന്ധനാത്
മൃത്യോർ മുക്ഷീയ
മാ  അമൃതാത് .

ഏഷ  തേ രുദ്രഭാഗസ്തം ജൂഷസ്വ
തേന അവസേന പരോ ഭുജവതോ അതിഹി .

അവതതാ ധൻവാ പിനാക ഹസ്ത കൃത്തിവാസാ .
------------------------------------------------------------------------------------------

ഏവർക്കും  സന്തോഷമേകുവാനായി
ഏവർക്കും  സഹായം  നൽകുക.

ഗൃഹത്തിലുള്ളവർക്കു  സന്തോഷം  പകരുന്നത് പോലെ
മറ്റു  ജീവജാലങ്ങൾക്കും  സന്തോഷമേകുവാകട്ടെ.

 രുദ്രനല്ലാതെ മറ്റൊന്നില്ല

ഉള്ളിൽ നിറഞ്ഞിരിക്കുന്ന  രുദ്രൻ
എല്ലാം  അറിയുന്നു.

അംബികക്കും  രുദ്രനുമായി  എല്ലാം  സമർപ്പിക്കുന്നു.

മനുഷ്യന്റെ  ശരീരവും മനസ്സും  കാക്കുക

ഞങ്ങൾക്ക്  ആരോഗ്യത്തിനായി ശരിയായ ഔഷധങ്ങൾ ലഭിക്കട്ടെ
ഞങ്ങളുടെ  വളർത്തു മൃഗങ്ങൾക്കും  ആരോഗ്യം ലഭിക്കട്ടെ.

അമ്മെ  അംബികേ ഞങ്ങളെ അനുഗ്രഹിച്ചാലും
രുദ്രന്റെ അനുഗ്രഹം ഉണർന്നിരിക്കുമ്പോഴും
ഉറങ്ങുമ്പോഴും ധ്യാനത്തിലും ലഭിക്കട്ടെ
ഞങ്ങൾക്ക്  കഴിവുകളും ഐശ്വര്യവും ലഭിക്കട്ടെ
കർമങ്ങൾ നന്നായി ചെയ്യുവാനുള്ള
കഴിവുകൾ ലഭിക്കട്ടെ.

ത്രയംബകനായ  രുദ്രൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ
സുഗന്ധപൂര്ണമായ ജീവിതം ലഭിക്കട്ടെ
കുമ്പളങ്ങ  തണ്ടിൽ നിന്നും വേറിട്ട് നിൽക്കുമ്പോലെ
ജീവിതത്തിൽ  മോഹങ്ങളിൽ നിന്നും വേറിട്ട് നിൽക്കുവാനാകട്ടെ
അജ്ഞാനമെന്ന  മൃതുവിൽ നിന്നും മോചനം ലഭിക്കട്ടെ
ചിരംജീവിതം എന്ന മോഹം ഇല്ലാതെ ആകട്ടെ.

എന്റ്റെ ജീവിതം രുദ്രനായി  സമർപ്പിക്കുന്നു
സ്വീകരിച്ചു കര കടത്തിയാലും

പുലിത്തോൽ ധാരിയായ  അങ്ങ്
പിനാകാമെന്ന  അമ്പിനാൽ
ഞങ്ങളെ എപ്പോഴും   കാക്കുക .

https://www.youtube.com/watch?v=ksyZUztyNmI



Saturday, 8 October 2016

Kanda 1,Prapataka 8,Anuvaka 5

https://www.youtube.com/watch?v=8NMldzMik4o

സോമായ  പിതൃമതേ   പുരോഡാശം
ഷഡ് കപാലം  നിർവ്വപതി
പിത്രുഭ്യോ  ബർഹിഷദ്ഭ്യോ ധാനാ
പിത്രുഭ്യോ  അഗ്‌നിഷത്‌വാ തേഭ്യോ
അഭിവാന്യയായ്  ദുഗ്ദ്ധേ മന്ധ .

 ഏതത്തെ തേ തത  ഏ  ച ത്വാം
അന്വേതത്  തേ  പിതാമഹ പ്രപിതാമഹ
യേ  ച ത്വാം അനു  അത്ര
പിതരോ  യഥാഭാഗം മന്ധത്വം .

സുസന്ദർശം  ത്വ  വയം  മഘവൻ മന്തിഷീമഹി
പ്ര നൂനം  പൂർണമന്തുര സ്തുതോ  യാസി വശാം
  അനു യോജാ  നു ഇന്ദ്ര  തേ  ഹരി .
 
അക്ഷന്  അമീമദന്ത ഹ്യവ പ്രിയ  അധൂഷത
അസ്തോഷത  സ്വഭാനവോ  വിപ്ര
നവിഷ്ടയാ  മതി .

അക്ഷന്  പിതരോ അമീമദന്ത
പിതരോ  അധിതൃപ്തന്ത
പിതരോ അമീമൃജന്ത പിതരഃ

പരേത  പിതരഃ സോംയാ ഗംഭീരായി
പതിഭിഃ  പൂർവയ്
അധാ   പീത്രൂന് സുവിദത്രാo
അപീത  യമേന യേ സദമാതം മദന്തി .

മനോ ൻവാ  ഹുവാമഹേ  നാരാശംസേന  സ്തോമേന്ന
പീത്രൂണാം ച മൻമഭി .

ആ  ന ഏതു മന പുനഃ കൃത്വേ
ദക്ഷായ  ജീവസേ
ജ്യോക് ച സൂര്യം ദൃശേ .

പുനർന പിതരോ മനോ ദദാതു  ദൈവ്യോ  ജനാ
ജീവം  വ്രാതം സചേമഹി .

യത്  അന്തരീക്ഷം പൃഥ്‌വീം ഉത
ധ്യാo  യൻ  മാതരം പിതരം വാ  ജിഹിംസിമാ
അഗ്നിർ മാ തസ്മാത് ഏനസോ ഗാർഹപത്യ പ്ര മുഞ്ചതു
ദുരിതാ  യാനി ചക്രുമ കരോതു മാം അനേനസം .

-----------------------------------------------------------------------
സോമമെന്ന  സംതൃപ്തി  അനുഭവിക്കുന്ന  പിതൃക്കളുടെ പ്രീതിക്കായി
ആറ് പേർക്ക്   ദാനം  നൽകുക
വറുത്ത ധാന്യവും  പാലും ദാനമായി  നൽകുക.

പിതാവിനും  പിതാമഹനും പ്രപിതാമഹനുമായി
ഈ യജ്ഞം  സമർപ്പിക്കുന്നു
എൻറ്റെ  സമർപ്പണം  സ്വീകരിച്ചു  അനുഗ്രഹിക്കുക.

ഐശ്വര്യങ്ങൾ  വേണ്ടുവോളം  ലഭിച്ചവർ
സൽകർമങ്ങൾ ചെയ്യുന്നവരെ  പ്രീതിപ്പെടുത്തുക
ഇന്ദ്രിയങ്ങൾക്ക്  കടിഞ്ഞാൺ ഇടുക.

തൃപ്തരായ  ഋഷിമാർ അനുഗ്രഹിക്കട്ടെ.

തൃപ്ത്തരായ  പിതൃക്കൾ  അനുഗ്രഹിക്കട്ടെ.

മണ്മറഞ്ഞ  പിതൃക്കളെ സംപൃതരാകുക
കാല യവനിക ക്കുള്ളിൽ  യമദേവനുമായി  ആഹ്ലാദിക്കുക .

മനസ്സേ,ആശംസകൾ  അർപ്പിക്കുവാനായി
അഗ്നിയെ  പ്രാർഥിക്കുക
മന്ത്രങ്ങളാൽ പിതൃക്കളെ  സന്തുഷ്ടരാക്കുക .

വിവേകമുള്ള  മനസ്സ് ലഭിക്കട്ടെ
സൂര്യ ദേവന്റെ  പ്രീതി  എന്നും  ഉണ്ടാകട്ടെ.

പിതൃക്കളുടെയും  ദേവതമാരുടെയും  അനുഗ്രഹത്താൽ
മനശക്തി  ലഭിക്കട്ടെ.
ജീവിതം  ഐശ്വര്യമയം  ആകട്ടെ.


ഞാൻ  അന്തരീക്ഷത്തോടും  ഭൂമിയോടും പിതൃക്കളോടും
ചെയ്ത  അപരാധങ്ങൾഎന്റ്റെ ഉള്ളിലെ  അഗ്നി   പൊറുക്കട്ടെ
ഞാൻ  ചെയ്ത  അപരാധങ്ങൾ എല്ലാം  പരമാത്മാവ്  പൊറുക്കട്ടെ.

https://soundcloud.com/iyer-4/verse-186



Friday, 7 October 2016

Kanda 1,Prapataka 8,Anuvaka 4

https://www.youtube.com/watch?v=Axc1NIr56-0

അഗ്നയെ  അനീകവതേ   പുരോഡാശം
അഷ്ടാകപാലം നിർവ്വപതി  സാകം
സൂര്യേണ  ഉദ്യതാ മരുത്ഭ്യ സാന്തേപനേഭ്യോ
മധ്യം ദിനേ ചരും  മര്ദബയോ ഗൃഹ  മേദിനീഭ്യ
സർവാസം ദുഗ്‌ദെ  സായം  ചരും .

പൂർണാ  ദർവി  പരാ പത
സുപൂർണാ  പുനർ ആ പത
വസ്‌നേവ  വി ക്രീണവാഹ
ഇഷം ഊർജം  ശതക്രതോ.

ദേഹി  മേ  ദാദാമി തേ
നി  മി ദേഹി നി ദി ദധേ .
നീഹാരമിന്നി മേ  ഹരാ നിഹാരം
നിഹരാമി തേ .

മരുധ്യബ്യാ  ക്രാഡിഭ്യ പുരോഡാശം
സപ്ത കപാലം നിര്വപതി സാകം
സൂര്യേണ  ഉദ്യത ആഗ്നേയം
അഷ്ട കപാലം നിർവപതി സൗമ്യം ചരും
സാവിത്രം  ദ്വാദശ കപാലം സാരസ്വതം  ചരും
പൗഷ്‌ണം ചരും ഐന്ദ്രാഗ്‌നം  ഏകാദശ  കപാലം
ഐന്ദ്രം ചരും വൈശ്വ കർമണാം  ഏക കപാലം .

----------------------------------------------------------------------------------------------

അഗ്നിയുടെ  പ്രീതിക്കായി   സൂര്യോദയത്തിൽ
എട്ടു  തരം  നിവേദ്യം  അർപ്പിക്കുക
സൂര്യൻ  ഉച്ചത്തിൽ  ആകുന്ന  നേരത്തു
അഗ്നിയിൽ  അർപ്പിക്കുക
സായന്തനത്തിൽ മരുത്തുക്കൾക്കായി
ക്ഷീരം  നിവേദിക്കുക.

ഉള്ളിലെ  ദൈവീകത  ഉയർന്നു  പൊങ്ങട്ടെ
വീണ്ടും വീണ്ടും  ദൈവീകത  എന്നിൽ  നിറയട്ടെ.
ആയിരമായിരം  കർമങ്ങൾ  ചെയ്യുവാനായി
മനസ്സും  ശക്തിയും  ഉണ്ടാകട്ടെ.

എനിക്കായി  ലഭിക്കുന്നതെല്ലാം
ഞാൻ തിരികെ  ഏല്പിക്കുന്നു
എനിക്ക് നൽകുന്ന ഊർജം
ദൈവീക  കര്മങ്ങള്ക്കായി അർപിക്കുന്നു
എന്റ്റെ  സമര്പണങ്ങൾ സ്വീകരിക്കുക
എനിക്ക് ഐശ്വര്യം  ഏകുക .

മരുതുക്കൾ  സന്തോഷിക്കുവാനായി
പ്രഭാതത്തിൽ ഏഴു പേർക്ക്  ദാനം  നൽകുക
സോമ ദേവന്റെയും അഗ്നിദേവന്റെയും  പ്രീതിക്കായി
എട്ടു പേർക്ക് ദാനം നൽകുക
സവിതാവിന്റെയും സരസ്വതിയുടെയും പ്രീതിക്കായി
പതിനൊന്നു പേർക്ക് ദാനം നൽകുക
ഇന്ദ്രന്റെയും വിശ്വകര്മാവിന്റെയും പ്രീതിക്കായി
ഒരാൾക്ക്  ദാനം നൽകുക.

https://soundcloud.com/iyer-4/verse-185