Monday, 20 June 2016

Kanda 1,Prapataka 6,Anuvaka 11


https://www.youtube.com/watch?v=4lMC2M7izWc
യോ  വൈ  സപ്ത ദശാം   പ്രജാപതിം   യജ്ഞം അന്വായത്തം
വേദ  പ്രതിയജ്നേന  തിഷ്ടതി  ന  യജ്ഞാത് ബ്രഹ്മ്ഷത .

ആ  സ്രാവയേതി  ചതുർ  അക്ഷരം അസ്തു
ഷ്രൗഷദ് ഇതി ചതുർ  അക്ഷരം
യജ ഇതി ദ്വ്യാക്ഷരം
യെ യജാമഹേ  ഇതി പഞ്ചാക്ഷരം
ദ്വ്യാക്ഷരോ വഷട്കാര  ഏഷ  വൈ
സപ്ത ദശ  പ്രജാപതിർ യജ്ഞം അന്വായത്തോ
യ ഏവം വേദ പ്രദി യജ്നേന  തിഷ്ടതി
ന യജ്ഞാത് ബ്രിഷ്ടതെ .

യോ  വൈ  യജ്ഞസ്യ പ്രായണം  പ്രതിഷ്ടം ഉദയനം  വേദ
പ്രതിഷ്ടിതേന  അരിഷ്റെന യജ്നേന  സംസ്താം ഗച്ചതി.

ആ ശ്രാവയ  അസ്തു
ഷ്രൗഷദ്
യജ
യെ യജാമഹേ
വഷട്കാര
എതദ്വൈ  യജ്ഞസ്യ  പ്രയാണം
ഏഷാ പ്രതിഷ്ത്ത
എദത് ഉദയനം
യ ഏവം വേദ
പ്രതിഷ്ടിതേന  അരിഷ്റെന
യജ്നേന  സമസ്താം ഗച്ഛതി .

യോ വൈ സൂന്രിതായൈ  ദോഹം വേദ
ദുഹ ഏവ ഏനം .

യജ്നോ വൈ സൂനൃതാ  ആസ്രാവയാ ഇതി
ആ ഏവ ഏനാം  അഹ്വത് അസ്തു ഷ്രൗസത് ഇതി
ഉപാവാസ്രാക്  യജ ഇതി
ഉദ് അനൈശീദ്  യേ  യജാമഹ  ഇതി
ഉപാസദദ്  വഷറ്റ്കാരേണ  ദോഗ്ധി ഏഷാ വൈ
സൂന്രുതായൈ ദോഹ
യ ഏവം വേദ
ദുഹ ഏവ ഏനാം .


ദേവാ  വൈ  സത്രം  ആസത
തേഷാം  ദിശോ അദസ്യാൻ
ത ഏതാം ആർദ്രാം പങ്ങ്തിം അപശ്യൻ
ആ സ്രാവയ ഇതി പുരോവാതം അജനയൻ അസ്തു
ഷ്രൗസദ് ഇതി അഭ്രം സമ്പ്ലാവയൻ
യജ ഇതി വിധ്യുതം അജാനയൻ
യേ  യജാമഹ ഇതി പ്രാവര്ഷയണ്ൺ അഭി
അസ്ടനയൻ വശട്കാരേന
തതോ വൈ തേഭ്യോ ദിശാ പ്രാപ്യായന്ത
യ ഏവം വേദ
അസ്മൈ ദിശാ പ്യായന്തേ.

പ്രജാപതിം ത്വോ  വേദ
പ്രജാപതി  ത്വം വേദ
യം പ്രജാപതിം വേദ
സ പുണ്യോ  ഭവതി.

ഏഷ  വൈ ച്ചന്ദസ്യ പ്രജാപതിർ
ആ സ്രാവയ അസ്തു
ഷ്രൗസദ് യജ യേ യജാമഹെ
വഷറ്റ്കാരൊ യ ഏവം വേദ
പുണ്യോ ഭവതി.

വസന്തം  ഋതൂനാം പ്രീണാമി ഇത്യാഹ
ഋതവോ  വൈ പ്രയാജാ ഋതൂനേവ പ്രീണാതി
തേ  അസ്മൈ പ്രീതാ യധാപൂർവം കല്പന്തേ
കല്പന്തേ അസ്മാ   ഋതവോ
യ ഏവം വേദ.

അഗ്നീഷോമയോരഹം  ദേവയജ്ഞയാ
ചക്ശുഷ്മാൻ  ഭൂയാസം ഇത്യാഹ
അഗ്നീഷൊമാഭ്യാം വൈ യജ്നാ ചക്ശുഷ്മാൻ
താഭ്യാം  ഏവ ചക്ശുർ ആത്മൻ ദത്തെ .

അഗ്നേർ  അഹം ദേവയജ്ഞയാ
അന്നാദൊ  ഭൂയാസം  ഇത്യാഹ
അഗ്നിർ വൈ ദേവാനാം അന്നാദ
തേന  ഏവ അന്നാദ്യം ആത്മൻ ദത്തെ .

ദബ്ധിരസി  അദഭ്ധൊ ഭൂയാസം
അമും ദബ്ധേയം ഇത്യാഹ
ഏതയാ   വൈ  ദഭ്ദ്യാ ദേവാ അസുരാൻ അദഭ്ദുവാൻ
തയാ ഏവ ബ്രാത്രുവ്യം ദാഭ്ധ്നോതി .

അഗ്നീഷോമയോരഹം   ദേവയജ്ഞയാ
വൃത്രഹാ  ഭൂയാസം  ഇത്യാഹ
അഗ്നീഷോമാഭ്യാം  വാ ഇന്ദ്രോ വൃത്രം അഹൻ
താഭ്യാം  ഏവ ബ്രാത്രുവ്യം സ്ട്രുനുത്ത .

ഇന്ദ്രാഗ്നിയോരഹം  ദെവയജ്നയാ
ഇന്ദ്രിയാ  വൈ അന്നാദൊ  ഭൂയാസം  ഇത്യാഹ
ഇന്ദ്രിയാവീ ഏവ അന്നാദൊ ഭവതി.

ഇന്ദ്രസ്യ അഹം ദെവയജ്നയാ ഇന്ദ്രിയാവീ ഭൂയാസം  ഇത്യാഹ
ഇന്ദ്രിയാവീ ഏവ ഭവതി.

മഹേന്ദ്രസ്യ  അഹം ദേവയജ്ഞയാ
ജേമാനം  മഹിമാനം ഗമേയം  ഇത്യാഹ
ജേമാനം  ഏവ മഹിമാനം ഗച്ചതി.

അഗ്നേ  സ്വിഷ്ടകൃതോ  അഹം ദെവയജ്നയാ
ആയുഷ്മാൻ  യജ്നെനം  പ്രതിഷ്ടാം ഗമേയം  ഇത്യാഹ
ആയുർ  ഏവ ആത്മൻ ദത്തെ പ്രതി യജ്നേന തിഷ്ടതി.

---------------------------------------------------------------------------------------------------

പതിനേഴു തലങ്ങൾ ഉള്ള പ്രജാപതി
യജ്ഞം നടത്തിക്കുന്നു എന്നറിഞ്ഞാൽ
യജ്ഞത്തിൽ  ഉറച്ചു നിൽക്കാനാകും
യജ്ഞത്തിൽ നിന്നും അകലുകയില്ല.

ആ ശ്രാവയ എന്നതിൽ  നാലക്ഷരം
സമൂഹ മധ്യത്തിൽ   ജീവിക്കുക
ഷ്രൗഷദ്  എന്നതിൽ നാലക്ഷരം
ഉചിതമായ വാക്കുകൾ  പറയുക
യജ എന്നതിൽ  രണ്ടക്ഷരം
പരമാത്മാവിനെ  അറിയുക.
യെ യജാമഹ എന്നതിൽ  അഞ്ചക്ഷരം
യജ്ഞം നടത്തുക
വഷറ്റ്  എന്നതിൽ രണ്ടക്ഷരം
കർമങ്ങൾ ചെയ്യുക
ഇവയെല്ലാം ചേർന്നാൽ പതിനേഴക്ഷരം
ഇവയെല്ലാം അറിഞ്ഞ്  യജ്ഞം ചെയ്‌താൽ
യജ്ഞത്തിൽ  ഉറച്ചു നിൽക്കാനാകും
യജ്ഞത്തിൽ നിന്നും അകലുകയില്ല.
സമൂഹത്തിന്റ്റെ  കൂടെ ദൈവ കൃപയാൽ 
ജീവിത യജ്ഞം നടത്തുക 
കർമങ്ങളിൽ  വ്യാപ്രുതനാകുക 
ജീവിത യജ്ഞത്തിൽ ഉറച്ചു നിൽക്കുക .


ജീവിത യജ്ഞത്തിൽ തുടക്കവും
അവസാനവും ഇതിനു രണ്ടിലും ഇടയിലുള്ള ജീവിതവും
ഉണ്ടെന്നറിഞ്ഞ് കർമം  ചെയ്‌താൽ
ജീവിതയജ്നം  സന്തോഷത്തോടെ പൂർത്തിയാക്കാം .

സമൂഹത്തെ ഉൾകൊണ്ടുകൊണ്ട്
സമൂഹത്തെ അറിഞ്ഞുകൊണ്ട്
പ രമാത്മാവിനെ  ധ്യാനിച്ചുകൊണ്ട്
കര്മം ചെയ്യുക
ജീവിതത്തിന്റ്റെ ആദ്യാവസാനം
ഈ രീതിയൽ കര്മം ചെയ്യുകയാൽ
ജീവിതയന്ജം പൂർണമാകുന്നു

സൂന്രിതയായി  സത്യവും  പ്രസാദാത്മകതെയും  ആചരിക്കുകയാൽ
ജീവിത യജ്ഞത്തിൽ വിജയിക്കുന്നു.

സൂനൃതമാണ് സത്യവും പ്രസാദാത്മകവും ആയ ജീവിതം
സമൂഹത്തിൽ ഉചിതമായ വാക്ക്കുകൾ ഉച്ചരിച്ചുകൊണ്ടു
പരമാത്മാവിന്റ്റെ കൃപയാൽ യജ്ഞം നടത്തുക.
ജീവിത യജ്നതിന്റ്റ്റെ ഫലം ആസ്വദിക്കുവാൻ
എപ്പോഴും   കർമനിരതനാകുക .

ദൈവീകമായ യജ്ഞത്താൽ  ജീവിതത്തിലെ വരൾച്ച അകലുന്നു
പരമാത്മാവിനെ അറിയുകയാൽ ജീവിതം അറിയുക
ദൈവീക ശക്തിയാൽ കിഴക്കൻ കാറ്റു വീശുന്നു
ദൈവീക ശക്തിയാൽ കാർമേഘങ്ങൾ ഉണ്ടാകുന്നു
ദൈവീക ശക്തിയാൽ ഇടി മിന്നൽ ഉണ്ടാകുന്നു
ദൈവീക ശക്തിയാൽ മഴ പെയ്യുന്നു
ഇവയെല്ലാം അറിയുന്നവർ
നിറഞ്ഞ ജീവിതം അനുഭവിക്കുന്നു.

പ്രജാപതിയെ അറിയുക
പ്രജാപതി തന്നെ അറിവ്
പ്രജാപതിയെ അറിയുന്നവൻ
പുണ്യവാനാകുന്നു .


ആ ശ്രാവയ
ഷ്രൗഷദ്
യജ
യെ യജാമഹ
എന്ന മന്ത്രങ്ങൾ പ്രജാപതിതന്നെയെന്നറിയുന്നവൻ
പുണ്യവാനാകുന്നു

വസന്തകാലത്തിൽ ജീവജാലങ്ങൾ ആഹ്ലാദിക്കുന്നു
ഋതുക്കൾ  യജ്ഞഫലം തന്നെയല്ലോ
സത്യ ജ്ഞങ്ങൾ നിമിത്തമായി
ഋതുക്കൾ ഉണ്ടാകുന്നു
ഇവയെല്ലാം സത്യമെന്നറി യുക .


ഉള്ളിലെ അഗ്നിയെയും ആനന്ദത്തെയും  ജ്വലിപ്പിച്ചു
ആന്തര ജ്ഞാനം നേടുക
അഗ്നിയും സോമവും അല്ലോ ജ്ഞാനം നല്കുന്നത്
ആന്തര ജ്ഞാനം യജ്ഞത്താൽ  നേടുക.

ആന്തര അഗ്നിയെ ജ്വലിപ്പിക്കുകയാൽ
ആഹാരം ലഭിക്കുമാറാകട്ടെ
അഗ്നി തന്നെയല്ലോ  ആഹാരത്തിനു വഴി കാട്ടുന്നവൻ
ആന്തര അഗ്നി എപ്പോഴും  ജ്വലിക്കട്ടെ.

ചതി പ്രയോഗങ്ങളെ അതിജീവിക്കുവാനുള്ള
കഴിവ്  ലഭിക്കട്ടെ.
തിന്മകളെ നന്മകളാൽ അതിജീവിക്കുവാനുള്ള
കഴിവ് ലഭിക്കുമാറാകട്ടെ .

ഉള്ളിലെ അഗ്നിയെയും ആനന്ദത്തെയും  ജ്വലിപ്പിച്ചു
വിപരീത ചിന്തകളെ അതിജീവിക്കുമാറാകട്ടെ
ഉള്ളിലെ അഗ്നിയെയും ആനന്ദത്തെയും  ജ്വലിപ്പിക്കുമ്പോൾ
വിപരീത ചിന്തകൾ  അകലുന്നു.


ഇന്ദ്രിയങ്ങളെയും അഗ്നിയും ജ്വലിപ്പിക്കുകയാൽ
ശക്തിയും  കഴിവും ലഭിക്കട്ടെ
ഇന്ദ്രിയങ്ങളെയും അഗ്നിയും ജ്വലിപ്പിച്ച്‌
ശക്തിയും  കഴിവും ലഭിക്കട്ടെ.


ഇന്ദ്രിയങ്ങളെ ജ്വലിപ്പിക്കുകയാൽ
ശക്തി ലഭിക്കട്ടെ
ഇന്ദ്രിയങ്ങളെ ജ്വലിപ്പിച്ച്
ശക്തി ലഭിക്കട്ടെ.

മഹത്തായ  ഇന്ദ്രിയങ്ങളെ ജ്വലിപ്പിക്കുകയാൽ
മഹത്വവും  അന്ഗീകാരവും  ലഭിക്കട്ടെ
മഹത്തായ  ഇന്ദ്രിയങ്ങളെ ജ്വലിപ്പിച്ച്
മഹത്വവും  അന്ഗീകാരവും  ലഭിക്കട്ടെ.

സ്വിഷ്ടക്രിതനായ അഗ്നിയെ ജ്വലിപ്പിക്കുകയാൽ
ദീർഘായുസ്സും  സ്വസ്ഥതയും ലഭിക്കട്ടെ.
ആന്തരാഗ്നിയെ ജ്വലിപ്പിച്ചു
ദീർഘായുസ്സും  സ്വസ്ഥതയും ലഭിക്കട്ടെ.

https://soundcloud.com/iyer-4/verse-1611







No comments:

Post a Comment