Saturday, 21 May 2016

Kanda 1,Prapataka 6,Anuvaka 10

https://www.youtube.com/watch?v=KmHWPdJAhqc

ധ്രുവോസി  ധ്രുവോ അഹം
സജാതേഷു  ഭൂയാസം  ഇതി ആഹ
ധ്രുവാൻ  ഏവ ഏനാൻ കുരുത
ഉഗ്രോ അസി ഉഗ്രോ അഹം
സജാതേഷു  ഭൂയാസം  ഇതി ആഹ
അപ്രതിവാദിന  എവൈനാൻ  കുരുതേ
അഭിഭൂർ അസി അഭിഭൂർ അഹം
സജാതേഷു  ഭൂയാസം  ഇതി ആഹ
യ ഏവൈനം പ്രതി ഉത്പിപേതെ  തം ഉപാസ്യതെ.

യുനജ്മി  ത്വാ ബ്രഹ്മണ ദൈവ്യേന  ഇത്യാഹ
ഏഷ  വാ അഗ്നേർ യൊഗസ്തെന  ഏവൈനം യുനക്തി .


യജ്ഞസ്യ  വൈ സമൃധേന ദേവാ
സുവർഗം    ലോകം ആയൻ
യജ്ഞസ്യ  വ്യ്രധേന അസുരാൻ
പരാ അഭാവയൻ
യൻ  മേ അഗ്നേ അസ്യ യജ്ഞസ്യ റിഷ്യതി ഇത്യാഹ
യജ്ഞസ്യ  ഏവ തത്  സമൃധേന യജമാനാ
സുവർഗം   ലോകം ഏതി യജ്ഞസ്യ വൃധേന
ഭ്രാത്രുവ്യാൻ  പരാ ഭാവയതി.

അഗ്നിഹോത്രം എതാഭിർ വ്യാഹൃതീഭിർ ഉപ സാദയെത്
യജ്ഞമുഖം വാ അഗ്നിഹോത്രം ബ്രഹ്മ ഏതാ വ്യാഹൃതയോ
യജ്നമുഘ  ഏവ ബ്രഹ്മ കുരുതേ.


യജ്ഞമുഖം വാ അഗ്നിഹോത്രം ബ്രഹ്മ ഏത വ്യഹൃതയോ
യജ്ഞമുഖ ഏവ ബ്രഹ്മ കുരുതേ.

സംവത്സരെ പര്യാഗത ഏതാഭിർ
ഏവ ഉപസാദയെത് .

ബ്രഹ്മണാ ഏവ ഉഭയത
സംവത്സരം പരി ഹൃന്നാതി .

ദർശ പൂർണ മാസൗ  ചാതുർമാസ്യാനി
ആലഭമാനാ എതാഭിർ വ്യാഹൃതീഭിർ
ഹവീമ്ഷി ആ സാദയേത് യജ്ഞാമുഖം വൈ
ദർശ പൂർണ മാസൗ  ചാതുർമാസ്യാനി
ബ്രഹ്മ ഏതാ വ്യാഹൃതയോ
യജ്ഞാമുഖ ഏവ ബ്രഹ്മ കുരുതേ
സംവത്സരെ പര്യാഗത ഏതാഭിർ ഏവ
ആസാദയെത് ബ്രഹ്മണാ ഏവ
ഉഭയത സംവത്സരം പരി ഗ്രിഹ്നാതി.

യദ്വൈ  യജ്ഞസ്യ സാമ്നാ  ക്രിയതെ
രാഷ്ട്രം യജ്ഞസ്യ ആശിർ ഗച്ഛതി
യത്  റിചാ വിശം യജ്ഞസ്യ ആശിർ ഗച്ചതി
അത  ബ്രാഹ്മണോ അനാർഷീകെന യജ്നേന യജതെ
സാമിധേനീർ അനുവക്ഷ്യാൻ ഏതാ വ്യാഹൃതീ
പുരസ്താത് ദദ്യാത് ബ്രഹ്മ ഏവ പ്രതിപാദം കുരുതേ
തധാ  ബ്രാഹ്മണ സശീർകേണ യജ്നേന യജതെ.


യം  കാമയേത യജമാനം ബ്രാത്ർവ്യം
അസ്യ  യജ്ഞസ്യ ആശീർ ഗഛെത്  ഇതി
തസ്യ ഏവ വ്യാഹൃതി പുരോനുവാക്യം ദാധ്യാത്
ബ്രാത്ർവ്യ ദേവത്യാ വൈ പുരോനുവാക്യ
ഭ്രാത്ര്വ്യം ഏവ അസ്യ യജ്നസ്യ ആശീർ ഗച്ചതി.

യാൻ കാമയേത  യജമാനാനി സമാവതി
ഏനാൻ യജ്നസ്യ ആശീർ ഗച്ചെത് ഇതി
തേഷാം ഏവ വ്യാഹൃതി പുരോനുവാക്യായ
അർദ്ധ ര്ച ഏകം ദധ്യാത് യാജ്യായൈ
പുരസ്താത് ഏകം യാജ്യായ അർദ്ധ രിച
ഏകം തതാ ഏനാൻ സമാവതീ യജ്ഞസ്യ
ആശീർ ഗച്ചതി.

യദാ വൈ പർജന്യ സുവൃഷ്ടം വർഷതി
ഏവം യജ്നോ യജമാനായ വർഷത്തി
സ്ഥലയാ ഉദകം പരിഗ്രിഹ്നാതി
ആശിഷാ യജ്ഞം യജമാന പരിഗ്രിഹ്നാതി.

മനോസി പ്രാജാപത്യം
മനസാ മാ ഭൂതേന ആവിഷാ ഇത്യാഹ
മനോ വൈ പ്രാജാപത്യം
പ്രാജാപത്യോ യജ്ണോ മന ഏവ.
യജ്നാൻ ആത്മൻ ദത്തെ വാഗ് അസി
ഐന്ദ്രീ സപത്ന ക്ഷയാനി
വാചാ മാ ഇന്ദ്രിയേണ ആവിഷ ഇത്യാഹ
ഐന്ദ്രീ വൈ വാഗ് വാചം ഏവ
ഐന്ദ്രീം ആത്മൻ ദത്തെ .

----------------------------------------------------------------------------------------------

ഞാൻ  ദൃഡചിത്തൻ  ആകട്ടെ
സമൂഹത്തിൽ  മറ്റുള്ളവരെ പോലെ   ദൃഡചിത്തൻ ആകട്ടെ
ഞാൻ ഉഗ്രതയോട് കൂടിയവൻ ആകട്ടെ
സമൂഹത്തിൽ  മറ്റുള്ളവരെ പോലെ ഉഗ്രൻ   ആകട്ടെ
നന്നായി സംവദിക്കാനുള്ള കഴിവ് ഉണ്ടാകട്ടെ
ഞാൻ സമൂഹത്തിൽ മുന്പൻ ആകട്ടെ
വിപരീത ശക്തികളെ  മറികടക്കുവാൻ കഴിയട്ടെ .


ബ്രഹ്മവുമായി ഒന്നു ചേരട്ടെ
അഗ്നിയുമായി ഒന്നു ചേരട്ടെ
അഗ്നിയല്ലോ ഒത്തു ചേർക്കുന്നത് .

സഫലമായ കർമങ്ങൾ കാരണം
ദൈവീകത ഭവിക്കുന്നു
സഫലം ആയില്ലെങ്ങിലും കർമത്താൽ
ആസുര ഭാവങ്ങൾ അകലുന്നു.
അഗ്നി ദേവ ജീവിത യജ്ഞത്താൽ
ദൈവീകത ഭവിക്കട്ടെ ആസുര ഭാവങ്ങൾ അകലട്ടെ .

കർമങ്ങളാൽ  ഉള്ളിലെ അഗ്നിയെ ഉത്തേജിപ്പിക്കുക
കർമങ്ങളല്ലൊ  യജ്ഞത്തിന്റ്റെ ആരംഭം
കർമത്താൽ  ബ്രഹ്മത്തെ അറിയുക.


അഗ്നിയെ ഉത്തേജിപ്പിച്ചു കൊണ്ട് യജ്ഞം തുടങ്ങുക
കർമങ്ങളല്ലൊ  മന്ത്രങ്ങൾ
തുടക്കത്തിൽ  തന്നെ കർമങ്ങളാൽ
ബ്രഹ്മത്തെ അറിയുക.

വർഷം മുഴുവനും കര്മം ചെയ്യുക
കർമനിരതനായി വർഷം മുഴുമിക്കുക.

വർഷം മുഴുവൻ കർമ നിരതനാകുക.

അമാവാസിയിലും പൗർണാമാസിയിലും
നാല് മാസം തുടര്ച്ചയായുള്ള അവസരങ്ങളിലും
കര്മത്താൽ യജ്ഞം തുടരുക
കർമങ്ങൾ അനുഷ്ടിക്കേണ്ടുന്ന പല
സമയങ്ങൾ ഇവയല്ലോ
വര്ഷം തുടങ്ങുമ്പോഴും തീരുമ്പോഴും
വർഷത്തിൽ എല്ലായ്പോഴും
കർമനിരതൻ ആകുക
കർമത്താൽ ബ്രഹ്മത്തെ അറിയുക.

സാമ മന്ത്രത്താൽ കർമം ചെയ്യുമ്പോൾ
രാഷ്ട്രത്തിന് അഭിവൃദ്ധി ഉണ്ടാകുന്നു
റിക്ക് മന്ത്രങ്ങളാൽ കര്മം ചെയ്യുമ്പോൾ
ജനങ്ങൾക്ക്‌ അഭിവൃദ്ധി ഉണ്ടാകുന്നു
കര്മം ചെയ്യുന്നവർ ഫലേച്ച ഇല്ലാതെ ചെയ്യുക
ബ്രഹ്മത്തെ അറിഞ്ഞുകൊണ്ട് കര്മം അനുഷ്ടിക്കുക
കര്മത്താൽ അഭിവൃദ്ധി നേടുക.

വിപരീത ചിന്തകൾ അകലുവാനായി
വിപരീത ചിന്തകൾ അകലട്ടെ എന്ന് യജ്ഞം ചെയ്യുക
വിപരീത ചിന്തകൾ അകലുവാനായി യജ്ഞം ചെയ്യുമ്പോൾ
വിപരീത ചിന്തകൾ അകലുന്നു.

യജ്ഞ ഫലം മറ്റുള്ളവർക്ക് ലഭിക്കണമെങ്കിൽ
ലഭിക്കേണ്ടുന്ന വ്യക്തിയും യജ്ഞത്തിൽ പങ്കുകൊള്ളണം
ആരുടെ കൂടെ യജ്ഞം ചെയ്യുന്നുവോ
അവർക്കും യജ്ഞ ഫലം സിദ്ധിക്കുന്നു.

പർജന്യൻ  സമൃദ്ധമായി മഴ പെയ്യുന്നത് പോലെ
യജ്ഞം ഫലം നല്കുന്നു.
മഴ വെള്ളം കെട്ടിനിർത്തുന്നതു പോലെ
അനുഗ്രഹത്താൽ യജ്ഞ ഫലം സൂക്ഷിക്കുക.

പ്രജാപതിയിൽ നിന്നല്ലോ മനസ്സ് ഉണ്ടാകുന്നു
പ്രജാപതിയിൽ നിന്ന് തന്നെ യജ്ഞവും ഭവിക്കുന്നു .
ഇന്ദ്രിയങ്ങളിൽ നിന്നും വാക്കുകൾ ഉണ്ടാകുന്നു
വാക്കുകൾ വിപരീത ചിന്തകളെ അകറ്റുന്നു.

https://soundcloud.com/iyer-4/verse-1610





Monday, 9 May 2016

Kanda 1,Prapataka 6,Anuvaka9


https://www.youtube.com/watch?v=0Xo1A1TexgY
പ്രജാപതിർ  യജ്ഞം അസ്ർജത
അഗ്നിഹോത്രം ച
അഗ്നിശ്ടോമം  ച
പൌര്നമാസീം ച
ഉക്ത്യം ച
അമാവാസ്യാം ച
അതിരാത്രം ച
താൻ ഉദമമീത
യാവത് അഗ്നിഹോത്രം ആസീത്
താവാൻ അഗ്നിഷ്ടോമോ
യാവത്  പൌർണമാസീ
താവാൻ ഉക്ത്യൊ
യാവത് അമാവാസ്യ
താവാൻ അതിരാത്രോ.

യ ഏവൻ വിദ്വാൻ അഗ്നിഹോത്രം ജുഹോതി
യാവത് അഗ്നിഷ്ടോമേന  ഉപാപ്നോതി
താവദ്  ഉപാപ്നോതി
യ ഏവം വിദ്വാൻ പൌർണമാസീം  യജതെ
യാവദ് ഉക്തെന ഉപാപ്നോതി
താവദ് ഉപാപ്നോതി
യ ഏവം വിദ്വാൻ അമാവാസ്യാം യജതെ
യാവദ് അതിരാത്രേണ ഉപാപ്നോതി
താവദ് ഉപാപ്നോതി.

പരമേഷ്ടിനോ വാ ഏഷ യജ്ഞ അഗ്ര ആസീത്
തേന സ പരമാം കാഷ്ടം അഗച്ചാത്
തേന പ്രജാപതിം  നിരവാസായയത്
തേന പ്രജാപതി  പരമാം കാഷ്ടം അഗച്ചാത്
തേന ഇന്ദ്രം നിരവാസായയത്
തേന ഇന്ദ്ര  പരമാം കാഷ്ടം അഗച്ചാത്
തേന അഗ്നീഷൊമൗ നിരവാസായയത്
തേന അഗ്നീഷൊമൗ  പരമാം കാഷ്ടം അഗച്ചതാം
യ ഏവം വിദ്വാൻ ദർഷപൂർണമാസൗ  യജതെ
പരമാം ഏവ കാഷ്ടം ഗച്ഛതി.

യോ വൈ പ്രജാപതേന യജ്നേന യജതെ
പ്ര പ്രജയാ പശുഭിർ മിധുനൈർ ജായതെ
ദ്വാദശ  മാസാ സംവത്സരോ
ദ്വാദശ ദ്വന്ധാനി
ദർശ പൂർണമാസായോ താനി
സംപാധ്യാനി ഇതാഹുർ .

വത്സം ച ഉപാവശ്രജതി ഉഖാം ച
അധി ശ്രയതി അവ ച ഹന്തി
ദ്രിഷദൗ ച സം ആഹന്തി അദി ച
വപതെ കപാലാനി ച ഉപദദാതി പുരോഡാശം ച
അധിശ്രയതി ആജ്യം ച സ്ടംഭ യജു ച
ഹരതി അഭി ച ഗ്രിഹ്നാതി
വേദിം ച പരിഗ്രിഹ്നാതി
പത്നീം ച സം നഹ്യതി
പ്രോക്ഷണീ ച അസാധ്യതി ആജ്യം ച.

ഏതാനി വൈ ദ്വാദശ ദ്വന്ദാനി
ദർശപൂർണമാസ്യോ താനി
യ ഏവം സമ്പാദ്യ യജതെ
പ്രജാതെന ഏവ യജ്നേന യജതെ
പ്ര പ്രജയാ പശുഭിർ മിധുനൈർ ജായതെ .

----------------------------------------------------------------------------------------

പ്രാജപതിയാൽ യജ്ഞങ്ങൾ നിശ്ചയിക്കപെട്ടു
അഗിഹോത്രവും അഗ്നിഷ്ടോമമും
പൌർണമാസിയും ഉക്ത്യവും
അമാവാസിയും അതിരാത്രവും
പ്രജാപതിയാൽ നിശ്ചയിക്കപെട്ടു .
അഗ്നിഹോത്രവും  അഗ്നിഷ്ടോമവും ഒരുപോലെ
പൌർണമാസിയും  ഉക്ത്യവും  ഒരുപോലെ
അമാവാസ്യയും  അതിരാത്രവും ഒരുപോലെ
യജ്നവിധികളാൽ  ദീഘമല്ലോ.

ഇതെല്ലം അറിഞ്ഞവർ യജ്ഞം ചെയ്യുമ്പോൾ
അഗിഹോത്രവും അഗ്നിഷ്ടോമമും
പൌർണമാസിയും ഉക്ത്യവും
അമാവാസിയും അതിരാത്രവും
ഒരുപോലെ തന്നെ.

യജ്ഞങ്ങൾ ആദിയിൽ പരമാത്വാവിനാൽ അനുഷ്ടിക്കപ്പെട്ടു
അങ്ങനെ പ്രജാപതി പരമ പദത്തിൽ എത്തിപെട്ടു
പ്രജാപതി യജ്ഞങ്ങൾ അനുഷ്ടിച്ചപ്പോൾ
പരമ പദത്തിൽ എത്തിപെട്ടു
ഇന്ദ്രൻ  യജ്ഞങ്ങൾ അനുഷ്ടിച്ചപ്പോൾ
പരമ പദത്തിൽ എത്തിപെട്ടു
അഗ്നിയും സോമനും യജ്ഞങ്ങൾ അനുഷ്ടിച്ചപ്പോൾ
പരമ പദത്തിൽ എത്തിപെട്ടു .


ജീവിതയജ്നങ്ങൾ  കരുതലോടെ അനുഷ്ടിക്കുമ്പോൾ
എല്ലാ ഐശ്വര്യവും ലഭിക്കുന്നു.
പന്ത്രണ്ടു മാസങ്ങളിലും കർമങ്ങൾ അനുഷ്ടിക്കുക
കർമത്താൽ ഐശ്വര്യം നേടുക.

ജീവിത യജ്ഞത്തിൽ
പുത്രനെ സ്വാന്ത്ര്യത്തോടെ വളർത്തുക
ഉള്ളിൽ എപ്പൊഷും അഗ്നി സൂക്ഷിക്കുക
ആഹാരം സംമ്പാതിക്കുക
കർമങ്ങൾ നിരന്തരം ചെയ്യുക
കർമ ഫലങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക
പുരോടാശം ദേഹം തന്നെ
പത്നിയെ സംരക്ഷിക്കുക
ജലത്താൽ ശുദ്ധനായി
കർമ ഫലങ്ങൾ ആസ്വദിക്കുക.


വർഷത്തിലെ പന്ത്രണ്ടു മാസങ്ങളിലും യജ്ഞം അനുഷ്ടിക്കുക
സമൃദ്ധമായി കർമങ്ങൾ അനുഷ്ടിക്കുമ്പോൾ
സമൃദ്ധിയും ഐശ്വര്യവും കുടുംബ ജീവിതവും ഭവിക്കുന്നു .

https://soundcloud.com/iyer-4/verse-169




Saturday, 7 May 2016

Kanda 1,Prapataka 6,Anuvaka 8

https://www.youtube.com/watch?v=qQNI1vwZPcw

യോ വൈ  ശ്രദ്ധാം  അനാരഭ്യ  യജ്നേന  യജതെ
നാസ്യേഷ്ടായ  ശ്രദ്  ധതതെ .

അപ പ്ര നയതി ശ്രദ്ധാ വാ ആപ
അപ ശ്രദ്ധാം ഏവ ആരഭ്യ
യജ്നേന  യജതാ ഉഭയെ അസ്യ
ദേവ മനുഷ്യാ ഇഷ്ടായ ശ്രദ്ധയതെ.

തദ്‌  ആഹുർ  അതി വാ ഏതാ വർത്രം
നേധന്തി  അതി വാചം
മനോ വാവ ഏതാ ന
അതി നെദന്തി ഇതി.

മനസ പ്ര നയതി.

ഇയം വൈ മനോ അനയാ ഏവ
ഏനാ  പ്ര നയതി.

അസ്ക്കന്നഹവിർ  ഭവതി
യ ഏവം വേദ.

യജ്ഞായുധാനി  സംഭരതി
യജ്ണോ വൈ യജ്ഞായുധാനി
യജ്ഞം ഏവ തത് സംഭരതി .

യത് ഏകം ഏകം സംഭരേത്
പിതൃ ദെവത്യാനി സ്യുർ സഹ
സർവാണി മാനുഷാണി .

ദ്വേദേ  സംഭരതി യാജ്യ
അനുവാക്യയോർ ഏവ
രൂപം കരോതി അതോ
മിഥുനം ഏവ.

യോ വൈ ദശ യജ്ഞായുധാനി
വേദ മുഗതോ അസ്യ
യജ്ഞ കല്പതെ.

സ്പ്യയ ച കപാലാനി ച
അഗ്നിഹോത്രാണി  ച  ശൂർപം ച
കൃഷ്ണാജിനം ച ശംയാ ച
ഉലൂഹലം ച മുസലം ച
ദ്രിഷത്  ച ഉപലാ ച
ഏതാനി വൈ
ദശാ യജ്ഞായുധാനി
യ ഏവം വേദ
മുഘതോ അസ്യ യജ്നാ കല്പതെ.

യോ വൈ ദേവേഭ്യ  പ്രതിപ്രോച്ച്യ
യജ്നേന  യജതെ
ജുഷന്തേ അസ്യ ദേവാ ഹവ്യം.

ഹവിർ  നിരുപ്യമാനാം അഭി
മന്ത്രയതെ  അഗ്നിം ഹോതാരം  ഇഹ
തം ഹുവ ഇതി ദേവേഭ്യ  ഏവ
പ്രതിപ്രോച്ച്യ യജ്നേന യജതെ
ജുഷന്തേ അസ്യ ദേവ ഹവ്യം .

ഏഷ  വൈ യജ്നസ്യ  ഗൃഹോ
ഗ്രുഹീത്യൈവ  ഏവ യജ്നേന  യജതെ.

തദ്  ഉദിത്വ വാചം യജ്നതി
യജ്നസ്യ  ദൃത്യാ .

അതോ മനസാ വൈ പ്രജാപതിർ
യജ്നാം  അതനുത
മനസാ ഏവ തത് യജ്ഞം തനുതെ
രക്ഷസാം  അനന്വചാരായ .

യോ വൈ യജ്ഞം ആഗതെ
യുനക്തി യുന്ഗതെ യുന്ജാനെശു .

ക ത്വാ യുനക്തി
സ ത്വാ യുനക്തൗ
ഇത്യാഹ പ്രജാപതിർ വൈ
ക പ്രാജാപതിനാ എവൈനം യുനക്തി
യുനക്തി യുഞ്ഞാനെഷു .

-------------------------------------------------------------------------------

ജീവിത യജ്ഞത്തിൽ ശ്രദ്ധയില്ലാതെ ആയാൽ
മറ്റുള്ളവർ  അങ്ങീകരിക്കുകയില്ല .

ജലത്തിൽ എന്ന പോലെ ശ്രദ്ധയോടെ യജ്ഞം ചെയ്യുകയാൽ
ദേവകളും  മനുഷ്യരും വണങ്ങുന്നു.

ജലം എന്ന പോലെയുള്ള ചിന്തകൾ
ഇന്ദ്രിയങ്ങളെ കീഴടക്കുന്നു
അവ സംഭാഷണ ങ്ങളെയും  കീഴടക്കുന്നു
അവയ്ക്ക് മനസ്സിനെ കീഴടക്കുവാൻ സാധ്യമല്ല.

ചിന്തകളെ നിയന്ത്രിക്കുന്നത്‌ മനസല്ലോ.

മനസ്സ് ഭൂമി പോലെയല്ലോ
മനസ്സാൽ  ചിന്തകളെ നിയന്ത്രിക്കുക.

ഇങ്ങനെ അറിയുന്നവർക്ക്
ജീവിതയജ്നം സഫലം ആകുന്നു.

ജീവിതയന്ജം  നടത്തുവാൻ കർമം ചെയ്യുക
കർമം തന്നെയല്ലോ യജ്ഞം
കർമം  തന്നെ ജീവിതം.

കർമങ്ങൾ ഒന്നൊന്നായി അനുഷ്ടിക്കുമ്പോൾ
പൂര്വീകരെ  അറിയുന്നു
കർമങ്ങൾ മുഴുവൻ ആകുമ്പോൾ
മനുഷ്യനെ അറിയുന്നു.


ജീവിത യജ്ഞം പങ്കാളിയോട് കൂടെ അനുഷ്ടിക്കുക
യാജ്യവും അനുവാക്യവും പോലെ എപ്പോഴും ഒരുമിച്ചു വർതിക്കുക

പത്തു കർമങ്ങളും അറിയുന്നവർ
ജീവിത യജ്ഞം നന്നായി അനുഷ്ടിക്കുന്നു .

കര്മം ചെയ്യുവാനുള്ള പത്തു ഉപകരണങ്ങൾ ഇവയല്ലോ
പ്രതിരോധിക്കാനുള്ള  മനസ്സും
എല്ലാം ഉള്കൊല്ലുന്ന മനസ്സും
മറ്റുള്ളവര്ക്ക്ന  നല്കുവാനുള്ള മനസ്സും
നല്ലത് സ്വീകരിക്കുവാനുള്ള മനസ്സും
സ്ഥിരതയുള്ള മനസ്സും
ഉറപ്പുള്ള മനസ്സും
എല്ലാം വിശകലനം ചെയ്യുവാനുള്ള മനസ്സും
ഉയർന്നതും താഴ്ന്നതും ഉള്കൊല്ലുന്ന മനസ്സും
ഇവ എല്ലാം അറിഞ്ഞു
ജീവിത യജ്ഞം നടത്തുക.

ദേവ കൾക്ക്   സമർപണമായി  കർമം അനുഷ്ടിക്കുമ്പോൾ
ദൈവീകത നേടുന്നു.

ജീവിതത്തിൽ കര്മംങ്ങൾ അനുഷ്ടിക്കുമ്പോൾ
ഉള്ളിലെ അഗ്നിയെ ഉത്തേജിപ്പിക്കുക
അഗ്നിയെ ഉത്തെ ജിപ്പിക്കുമ്പോൾ
ദൈവീകത നേടുന്നു.

ജീവിതം യജ്നമായി അനുഷ്ടിക്കുക
ജീവിതം തന്നെയല്ലോ യജ്ഞം.

ജീവിതയജ്നത്തിൽ  ഇടയ്ക്കിടെ
മൌനം പാലിക്കുക.

പ്രജാപതി മനസ്സാൽ യജ്ഞം അനുഷ്ടിക്കുന്നു
വിപരീത ചിന്തകളെ അകറ്റി യജ്ഞം അനുഷ്ടിക്കുക.

മനസ്സിനെ കടിഞ്ഞാൻ ഇടേന്ട്ടുന്ന  നേരം
കടിഞ്ഞാൻ ഇടുക.

മനസ്സിനെ നിയന്ത്രിക്കുമ്പോൾ
മനസ്സ് നിയന്ത്രിക്കുന്നു.
പ്രജാപ്തിയല്ലോ മനസ്സിന്റ്റെ നിയന്ത്രിതാവ്.

https://soundcloud.com/iyer-4/verse-168




Sunday, 1 May 2016

Kanda 1,Prapataka 6,Anuvaka 7

https://www.youtube.com/watch?v=6FYR50cjayc

യഥാ വൈ സമൃത സോമ ഏവം വാ
ഏതെ സംരുതയജ്നാ യദ് ദർശപൂർണമാസൌ
കസ്യ വാ അഹ ദേവാ യജ്ഞം ആഗച്ചന്തി
കസ്യ വാ ന ബഹൂനാം യജമാനാനാം യോ വൈ 
ദേവതാ പൂർവ പരിഗൃഹ്നാതി
സ ഏനാ ശ്വോ ഭൂതേ യജത.

ഏതദ്വൈ   ദേവാനാം  ആയതനം
യദ് ആഹവനീയോ അന്തരാ അഗ്നി
പശൂനാം ഗൃഹപത്യോ മനുഷ്യാണാം
അന്വാഹാര്യ പചന പിത്രുണാം .

അഗ്നിം ഗ്രിഹ്നാതി സ്വ ഏവ ആയതനെ
ദേവതാ പരി  ഗ്രിഹ്നാതി
താ ശ്വോ ഭൂതേ യജതേ .

വ്രതേന വൈ മേധ്യോ അഗ്നിർ
വ്രതപതിർ ബ്രാഹ്മണോ വ്രതബ്രിത്.

വ്രതം ഉപൈഷ്യൻ ബ്രൂയാത് അഗ്നെ
വ്രതപതെ  വ്രതം ചരിഷ്യാമി ഇതി

അഗ്നിം വൈ ദേവാനാം വ്രതപതി
തസ്മാ ഏവ പ്രതിപ്രോച്യ
വ്രതം ആ ലഭതെ .

ബർഹിഷാ പൂർണമാസേ വ്രതം ഉപൈതി
വത്സൈ അമാവാസ്യാം ഏതദ്
ഏതയോർ  ആയതനം .

ഉപസ്തീര്യ പൂര്വ ച അഗ്നിർ
അപരാ ച ഇത്യാഹു.

മനുഷ്യാ ഇന്വ ഉപസ്തീർണം ഇച്ഛന്തി
കിമു ദേവാ ഏഷാം നവാവസാനം
ഉപ അസ്മിൻ ശ്വോ യക്ഷ്യമാനെ
ദേവതാ വസന്തി യ ഏവം വിദ്വാൻ അഗ്നിം ഉപസ്ത്രിനാതി .

യജമാനേന ഗ്രാമ്യാ ച പശവോ അവരുധ്യ
ആരണ്യാ  ച ഇത്യാഹു യത് ഗ്രാമ്യാൻ ഉപവസതി
തേന ഗ്രാമ്യാൻ അവരുന്ധെ യത് ആരന്യസ്യ ആശ്നാതി
തേന ആരന്യാൻ യത് അനാശ്വാൻ ഉപവസേത്
പിതൃ ദേവത്യാ സ്യാത്.

ആരണ്യസ്യ  ആശ്നാതി ഇന്ദ്രിയം വാ
ആരണ്യം ഇന്ദ്രിയം ഏവ ആത്മൻ ധത്തെ .

യത് അനാശ്വൻ ഉപവസേത് ക്ഷൊദുക സ്യാത്
ആശ്നിയാത് രുദ്രോ അസ്യ
പശൂൻ അഭി മന്യാതെ .

അപോ ആശ്നാതി

തത്  ന ഇവ അഷിതം
ന ഇവ അനാഷിതം
നോ ക്ഷൊദുകൊ ഭവതി
ന അസ്യ രുദ്ര പശൂൻ അഭി മന്യതെ .

വജ്രോ വൈ യജ്ഞ ക്ഷുത് ഖലു
വൈ മനുഷ്യസ്യ ഭ്രാത്ർവ്യോ യത് അനാശ്വാൻ
ഉപവസതി വജ്രെനൈവ സാക്ഷാത് ക്ഷുധം
ബ്രാത്രുവ്യം ഹന്തി .

------------------------------------------------------------------------------------------

സോമമെന്ന  ആനന്ദത്തിനായി  യജ്ഞം ചെയ്യുന്നതും
പൂര്ണ ചന്ദ്രന്റ്റെ തിളക്കം മനസ്സിന് ലഭിക്കുവാനായി യജ്ഞം ചെയ്യുന്നതും
ദൈവീകത ലഭിക്കുവാനാകട്ടെ
എന്നും യജ്ഞം ചെയ്യുന്നവർക്ക് ദൈവീകത ഭവിക്കുന്നു .

കർമം കൊണ്ട് ഉത്തെജിപിക്കേണ്ടത്  അന്താരാഗ്നിയെ തന്നെ
പൂർവീകരെ പോലെ ഗാർഹപത്യം അനുഷ്ടിക്കുക.

ഉള്ളിലെ അഗ്നിയെ പരിപോഷിക്കുന്നവർ
ദൈവീകത നേടുന്നു
എന്നും അഗ്നിയെ ആരാധിക്കുക.

വ്രതം ചെയ്തു അഗ്നിയെ ആരാധിക്കുക
ബ്രഹ്മത്തെ അറിയുവാനായി വ്രതം അനുഷ്ട്ടിക്കുക.

വ്രതം അനുഷ്ടിക്കുമ്പോൾ
അഗ്നിയെ ആരാധിക്കുക .

ദേവന്മാരിൽ മുൻപൻ അഗ്നി തന്നെ
വൃത്തം അനുഷ്ടിക്കുമ്പോൾ അഗ്നിയെ ആരാധിക്കുക.

അമാവാസി നാളിലും
പൌർണമി നാളിലും
വ്രതം അനുഷ്ടിക്കുക .

ഉള്ളിലെ അഗ്നിയെ മുന്പിലും പുറകിലും
ഉത്തേജിപ്പിക്കുക.

അഗ്നിയെ ഉതെജിപ്പിക്കുവാനുള്ളത് മനുഷ്യൻ ആഗ്രഹിക്കുന്നു
ദൈവീകത നേടുവാനായി അഗ്നിയെ ഉത്തേജിപ്പിക്കുക

ജീവിത യജ്ഞത്തിൽ ആഗ്രഹങ്ങളെ അതിജീവിക്കുക
അതിജീവനം കൊണ്ട് പൂര്വീകരെ അറിയുക .

ആഗ്രഹങ്ങൾക്ക് കടിഞ്ഞാൻ ഇടുകയാൽ
ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക..

ആഗ്രഹങ്ങൾക്ക് നിയന്ത്രണം വരുത്തുക
നിയന്ത്രണം ഇല്ലാതെ ആകുമ്പോൾ രൗദ്ര ഭാവം ഏറുന്നു .

ആഗ്രഹങ്ങളെ ശമിപ്പിക്കുക.

ആഗ്രഹങ്ങളെ നിയന്ത്രിക്കുകയാൽ
രൌദ്രത ഇല്ലാതെ ആകുന്നു.

മനുഷ്യന്റെ ശത്രു ആഗ്രഹം അല്ലോ
ആഗ്രഹങ്ങളെ വജ്രമായ മനസ്സ് കൊണ്ട് നിയന്ത്രിക്കുക .

https://soundcloud.com/iyer-4/verse-167