Saturday, 16 April 2016

Kanda 1,Prapataka 6,Anuvaka 4

https://www.youtube.com/watch?v=UtsoNZ2Ou0c
ബർഹിഷോ   അഹം                     ദേവയജ്യയ  പ്രജാവാൻ  ഭൂയാസം
നരാശംശ         അഹം                      ദേവയജ്യയ     പശുമാൻ  ഭൂയാസം
അഗ്നേ  സ്വിഷ്ടക്രിതോ അഹം     ദേവയജ്യയ
ആയുഷ്മാൻ  യജ്ഞേന പ്രതിഷ്ടാം  ഗമേയം

അഗ്നെർ                       അഹം     ഉത് ജിതിം അനു ഉത് ജേഷം
സോമസ്യ                    അഹം     ഉത് ജിതിം അനു ഉത് ജേഷം
അഗ്നെർ                       അഹം    ഉത് ജിതിം അനു ഉത് ജേഷം
അഗ്നീ ഷോമയോർ  അഹം    ഉത് ജിതിം അനു ഉത് ജേഷം
ഇന്ദ്രാഗ്നിയോർ         അഹം    ഉത് ജിതിം അനു ഉത് ജേഷം
ഇന്ദ്രസ്യ                       അഹം    ഉത് ജിതിം അനു ഉത് ജേഷം
മഹേന്ദ്രസ്യ                അഹം    ഉത് ജിതിം അനു ഉത് ജേഷം
അഗ്നേ   സ്വിഷ്ടക്രിതോ             ഉത് ജിതിം അനു ഉത് ജേഷം

വാജസ്യ   മാ  പ്രസവേനോദ്ഗ്രാഭേണോദഗ്രഭീത്

അധാ   സപത്ത്നാഗും  ഇന്ദ്രോ  മേ

നിഗ്രാഭേണാധരാഗും  അക

ഉദ്ഗ്രാഭം    നിദ്ഗ്രാഭം  

ബ്രഹ്മ  ദേവാ  അവീവ്രിധന്ന്

അധാ  സപത്നാ നിന്ദ്രാഗ്നീ  മേ

വിഷൂചീനാൻ വ്യസ്യതാം

ആ  ഇമാ അഗ്മാൻ ആശിശോ ദോഹകാമാ 
ഇന്ദ്രാവന്തോ വനാമഹെ 
ധുക്ഷിമഹി പ്രജാം ഇഷം 

രോഹിതേന  ത്വാ      അഗ്നിർ      ദേവതാം ഗമയതു 

ഹരിഭ്യാം    ത്വാ     ഇന്ദ്രോ       ദേവതാം ഗമയതു 

എതശേന     ത്വാ     സൂര്യോ      ദേവതാം ഗമയതു 

വി തേ മുഞ്ചാമി രശനാ 
വി രശ്മിൻ വി യോക്ത്രാ യാനി പരിചർത്നാനി 
ധത്താത് അസ്മാസു ദ്രവിണം 
യത് ച ഭദ്രം പ്ര ണോ ബ്രൂതാത് 
ഭാഗതാൻ ദേവതാസു .

വിഷ്ണോ  ശംയോർ അഹം ദേവയജ്യയാ 
യജ്നേന പ്രതിഷ്ടാം ഗമേയം 

സോമസ്യ  അഹം ദേവയജ്യയ 
സുരേത രേതോ ധിക്ഷിയാ .

ത്വഷ്ടുർ   അഹം ദേവയജ്യയാ 
പശൂനാം  രൂപം പുഷേയം .

ദേവാനാം  പത്നീർ അഗ്നിർ ഗ്രിഹപതിർ യജ്ഞസ്യ മിഥുനം 
തയോർ അഹം ദേവയജ്യയാ
മിധുനേന പ്ര ഭൂയാസം .

വേദോ അസി വിത്തിർ അസി 
വിധേയ കർമ അസി കരുണം അസി ക്രിയാസം 
ശനിർ അസി ശനിതാ അസി 
ശനേയം ഗ്ഹൃതവന്തം കുലായിനം 
രായസ്പോഷം സഹസ്രിണം 
വേദോ  ദതാതു വാജിനം.
---------------------------------------------------------------------------------------------------

അനന്തമായ  ബർഹിഷം
വിശാലമായ  ജ്ഞാനം  പിന്ഗാമികൾക്കും നൽകട്ടെ
നരാശംഷനെന്ന  അഗ്നി  ജ്ഞാനം  ഏകട്ടെ
സ്വിഷ്ടക്രിതനെന്ന  അഗ്നി
ദീര്ഘായുസ്സ്   നൽകട്ടെ
ഉള്ളിലെ  അഗ്നി  ജ്വലിക്കുകയാൽ
നിരന്തരമായ  ഉന്നതി ഉണ്ടാകട്ടെ
സോമമെന്ന  ആനന്ദം  വർധിക്കുകയാൽ
നിരന്തരമായ  ഉന്നതി ഉണ്ടാകട്ടെ
ഉള്ളിലെ  അഗ്നി  ജ്വലിക്കുകയാൽ
നിരന്തരമായ  ഉന്നതി ഉണ്ടാകട്ടെ
ആന്തരാഗ്നിയും  ആനന്ദവും വർധിക്കുകയാൽ
നിരന്തരമായ  ഉന്നതി ഉണ്ടാകട്ടെ
ആന്തരാഗ്നിയും  ഇന്ദ്രിയങ്ങളും  വിജയിക്കുകയാൽ
നിരന്തരമായ  ഉന്നതി ഉണ്ടാകട്ടെ
ഇന്ദ്രിയങ്ങൾ വിജയിക്കുകയാൽ
നിരന്തരമായ  ഉന്നതി ഉണ്ടാകട്ടെ
മഹത്തായ ഇന്ദ്രിയങ്ങൾ വിജയിക്കുകയാൽ
നിരന്തരമായ  ഉന്നതി ഉണ്ടാകട്ടെ
സ്വിഷ്ടക്രിതനെന്ന  അഗ്നി
നിരന്തരമായ  ഉന്നതി ഉണ്ടാക്കട്ടെ

പരമാത്മാവേ  എന്നെ അറിവിന്റ്റെ ഉന്നതങ്ങളിൽ എത്തിച്ചാലും  
ഇന്ദ്ര ദേവ ചിദ്ര ശക്തികളെ എന്നിൽ നിന്നും അകറ്റി യാലും.
ഓളങ്ങൾ പോലെ എന്റ്റെ മന്ത്ര ശക്തി  
ഉയരുകയും താഴുകയും ചെയ്യട്ടെ  
ഇന്ദ്രനും അഗ്നിയും എന്റ്റെ തെറ്റായ  വിചാരങ്ങൾ അകറ്റട്ടെ .

മനസ്സിൽ  ഞാനത്തിനുള്ള ആഗ്രഹം ഉദിക്കട്ടെ 
ഇന്ദ്രിയങ്ങൾക്കു ശക്തിപകരുക 
ഞാനതിനായുള്ള  ആഗ്രഹം  തുടരട്ടെ .


ചുവന്ന  അശ്വം പോലെയുള്ള  അന്തര അഗ്നി
അഗ്നിദേവൻ ദൈവീകതയിലേക്ക്  ഉയർത്തട്ടെ

തിളക്കമാര്ന്ന അശ്വം പോലെയുള്ള  അന്തര അഗ്നി
ഇന്ദ്രദേവൻ ദൈവീകതയിലേക്ക്  ഉയർത്തട്ടെ

എതശനെന്ന   അശ്വം പോലെയുള്ള  അന്തര അഗ്നിയാൽ
സൂര്യദേവൻ  ദൈവീകതയിലേക്ക്  ഉയർത്തട്ടെ

ആഗ്രഹമെന്ന  കടിഞ്ഞാണുകൾ ഉലയട്ടെ
അനന്തമായ ആനന്ദം ഉണ്ടാകട്ടെ
ഞങ്ങളുടെ ജ്ഞാനവും ആനന്ദവും
മറ്റുള്ളവരിലേക്ക് പകരട്ടെ.

പരമാത്വാവിനെ  അറിയുക മൂലം
ജീവിതയജ്നം  സഫലമാകട്ടെ.

സോമമെന്ന  ആനന്ദം നുകരുക മൂലം
നന്മയുടെ വിത്തുകൾ പാകട്ടെ .

ത്വഷ്ടാവെന്ന  സൃഷ്ടാവിനെ അറിയുക മൂലം
എല്ലാ ജീവജാലങ്ങളെയും അറിയട്ടെ.

ഗ്രിഹസ്ഥനായി  ജീവിതയജ്നം നടത്തുവാൻ
പത്നീസമേതനായി  എപ്പോഷും ഭവിക്കട്ടെ

ഞാൻ എന്നോട് പറയുന്നു
നീ തന്നെ ജ്ഞാനം
നീ തന്നെ വിത്തം
നീ തന്നെ എല്ലാ പ്രവർത്തികളും
നീ തന്നെ കാരണവും നീ തന്നെ കാര്യവും
ശനി എന്ന ലക്ഷ്യം നീ തന്നെ
നീ എല്ലാം അറിയുക
ശനീശ്വരൻ ആയി തീരുക ലക്ഷ്യത്തിൽ എത്തുക
ഉള്ളിൽ ഞാനമെന്ന വെളിച്ചം നിറയട്ടെ
എന്റ്റെ കുലം  എന്ന ദേഹം
ആരോഗ്യം നേടട്ടെ
ആയിരം മടങ്ങ്‌ അറിവ് നേടട്ടെ
അനന്തമായ  ജ്ഞാനം നേടട്ടെ.

https://soundcloud.com/iyer-4/verse-164





No comments:

Post a Comment