Sunday, 3 April 2016

Kanda 1,Prapataka 6,Anuvaka 2

https://soundcloud.com/upload

ധ്രുവോ അസി ധ്രുവോ അഹം
സജാതേഷു  ഭൂയാസം
ധീര  ചേത്താ വസുവിത് .

ഉഗ്രോ  അസി  ഉഗ്രോ അഹം
സജാതേഷു  ഭൂയാസം
ഉഗ്ര ചേത്താ വസുവിത് .

അഭിഭൂർ  അസി അഹം
സജാതേഷു  ഭൂയാസം
അഭിഭൂത്ത്   ചേത്താ വസുവിത്.

യുൻജാമി   ത്വാ  ബ്രഹ്മണാ ദൈവ്യേന
ഹവ്യായ  അസ്മൈ  വോഡവേ  ജാതവേദ.

ഇന്ധാനാ  ത്വാ  സുപ്രജസ   സുവീരാ
ജ്യോക് ജീവേമ ബലിഹ്രതൊ വയം  തേ .

യന്മേ   അഗ്നേ  അസ്യ  യജ്ഞസ്യ റിഷ്യാത്
യത്  വാ  സ്കന്ധാത്  ആജ്യസ്യ  ഉ ത  വിഷ്ണോ
തേന  ഹന്മി  സപത്നം ദുർമാരയും
ഏനം ധധാമി  നിര്ര്രിത്യ ഉപസ്തെ.

ഭൂർ   ഭുവ  സുവ

ഉത്  സുഷ്മോ  അഗ്നേ യജമാനായ  എദി
നി   സുഷ്മോ  അഭിദാസതെ
അഗ്നേ   ദേവ ഇദ്ധ  മനു ഇദ്ധ മന്ത്ര  ജിഹ്വ.

അമർത്തസ്യ  തേ  ഹോതാർ
മൂര്ധാൻ  ആ ജിഘർമി
രായസ്പൊഷായ  സുപ്രജാ
ത്വായ  സുവീര്യായ.

മനോസി  പ്രാജാപത്യാം  മനസാ
മാ  ഭൂതേന ആവിശ .

വാഗസി   ഐന്ദ്രീ  സപത്ന  ക്ഷയാനി
വാചാ  മാ  ഇന്ദ്രിയേന  ആവിശ .

വസന്തം  ഋതൂനാം പ്രീണാമി
സ  മാ  പ്രീതാ   പ്രീണന്തു .

ഗ്രീഷ്മം   ഋതൂനാം പ്രീണാമി
സ  മാ  പ്രീതാ   പ്രീണന്തു .

വർഷാ   ഋതൂനാം പ്രീണാമി
സ  മാ  പ്രീതാ   പ്രീണന്തു .

ശരദം  ഋതൂനാം പ്രീണാമി
സ  മാ  പ്രീതാ   പ്രീണന്തു .

ഹേമന്ത  ശിശിരോ ഋതൂനാം പ്രീണാമി
തൗ മാ  പ്രീതൗ  പ്രീണീതാം .

അഗ്നീഷോമയോർ   അഹം  ദേവയജ്നായ
ചക്ഷുമാൻ   ഭൂയാസം.

അഗ്നേർ  അഹം ദേവയജ്നായ
അന്നാദോ ഭൂയാസം..

ദബ്ധിരസി അദബ്ധൊ ഭൂയാസം
അമും ദാബ്ധേയം .

അഗ്നീഷോമയോർ   അഹം  ദേവയജ്നായ
വൃത്രഹാ ഭൂയാസം...

ഇന്ദ്രാഗ്നിയോർ  അഹം  ദേവയജ്നായ
ഇന്ദ്രിയാവീ  അന്നാദോ   ഭൂയാസം...

ഇന്ദ്രസ്യ അഹം  ദേവയജ്നായ
ഇന്ദ്രിയാവീ  ഭൂയാസം..

മഹേന്ദ്രസ്യ അഹം  ദേവയജ്നായ
ജേമാനം മഹിമാനം ഗമേയം .

അഗ്നേ   സ്വിഷ്ടക്രിതോ  അഹം  ദേവയജ്നായ
ആയുഷ്മാൻ യജ്ഞേന  പ്രതിഷ്ടാം  ഗമേയം .
-----------------------------------------------------------------------------------------------

ഞാൻ  ധൃഡ   ചിത്തനാണ്
സമകാലികരുടെ  കൂട്ടത്തിൽ  ധൃഡചിത്തനാകുവാൻ  അനുഗ്രഹിക്കുക
എനിക്ക്  ചിത്തവും ധൈര്യവും  ജ്ഞാനവും  ഏകുക.

ഞാൻ  ഉഗ്രനാണ്‌
സമകാലികരുടെ  കൂട്ടത്തിൽ  ഉഗ്ര ചിത്തനാകുവാൻ  അനുഗ്രഹിക്കുക
എനിക്ക്  ഉഗ്രതയും  ധൈര്യവും  ജ്ഞാനവും  ഏകുക.

ഞാൻ  എങ്ങും  പടരുന്നവനാണ്
സമകാലികരുടെ  കൂട്ടത്തിൽ  എങ്ങും  പടരുന്നവനാകുവാൻ അനുഗ്രഹിക്കുക
എനിക്ക്  പടരാനുള്ളകഴിവും   ധൈര്യവും  ജ്ഞാനവും  ഏകുക.

ഞാൻ  എന്നെ  ഈ  മന്ത്രങ്ങളോട്  ചേർക്കുന്നു
എന്റ്റെ കർമങ്ങൾ ചെയ്യുവാൻ
ജാതവേദ  അനുഗ്രഹിക്കുക,

അഗ്നി ദേവാ  അങ്ങയെ  ജ്വലിപ്പിച്ചു കൊണ്ട്
ജ്ഞാനവും നല്ല സന്തതികളും നന്മ ചെയ്യുന്നവനുമായി
ബലി  കർമങ്ങൾ ചെയ്തു കൊണ്ട്
നീണ്ട  കാലം  ജീവിക്കുവാൻ  അനുഗ്രഹിക്കുക.

അഗ്നി ദേവാ  എന്റ്റെ ജീവിത  യജ്ഞത്തിൽ  പറ്റിയ  തെറ്റുകൾ
വിഷ്നു   ദേവാ  എനിക്ക് പറ്റിയ  ജ്ഞാന പ്പിഴവുകൾ
എല്ലാം  ഞാൻ  തിരുത്തുമാറാകട്ടെ
ഈ  പിഴവുകൾ  ഇനി  വീണ്ടും ചെയ്യാതെ അനുഗ്രഹിക്കുക.

മൂന്ന്  ലോകങ്ങൾക്കും  ശാന്തി  ലഭിക്കട്ടെ.

അഗ്നി ദേവാ  ദേവന്മാരാലും മനുഷ്യരാലും പൂജിക്കപെടുന്ന അങ്ങ്
കര്മം ചെയ്യുന്നവരെ അനുഗ്രഹിക്കുക
തടസ്സങ്ങൾ  ഇല്ലാതെ  ആക്കുക.

ജ്ഞാന   സമ്പത്തിനും  നല്ല പിന്ഗാമികൾക്കും
ധൈര്യത്തിനുമായി   പ്രാർധിക്കുന്നു .

എന്നിൽ  പ്രജാപതിയുടെ  മനസ്സ് ഉണ്ടാകട്ടെ 
നന്മ നിറഞ്ഞ  ജീവിതം  ഉണ്ടാകട്ടെ.

ഇന്ദ്രിയങ്ങളെ  നിയന്ത്രിക്കുന്ന  ഇന്ദ്ര ദേവാ 
നല്ല  വാക്കുകളായി  എന്നിൽ  നിറയുക.

ഋതു ക്കളിൽ  വസന്തം  നല്ലതല്ലോ 
വസന്തം  നല്ലത്  വരുത്തട്ടെ .

ഗ്രീഷ്മം  ഋതു ക്കളിൽ  നല്ലതല്ലോ
ഗ്രീഷ്മം നല്ലത്  വരുത്തട്ടെ .

വർഷകാലം  ഋതു ക്കളിൽ  നല്ലതല്ലോ
 വർഷകാലം നല്ലത്  വരുത്തട്ടെ .

ശരത് കാലം ഋതു ക്കളിൽ  നല്ലതല്ലോ
 ശരത് കാലംനല്ലത്  വരുത്തട്ടെ .

ഹേമന്ത  മഞ്ഞു  കാലം  ഋതു ക്കളിൽ  നല്ലതല്ലോ
അവ രണ്ടും നല്ലത്  വരുത്തട്ടെ ..

അഗ്നിക്കും  സോമനും  യജ്ഞങ്ങൾ  ചെയ്തുകൊണ്ട് 
എൻറ്റെ  അക കണ്ണ്  തുറക്കട്ടെ.

അഗ്നി ദേവാ  അങ്ങയുടെ അനുഗ്രഹത്താൽ 
ഞാൻ അന്ന ദാതാവാകട്ടെ.

വിപരീത ചിന്തകളെ  ഹനിക്കുന്ന  അഗ്നി ദേവാ 
എന്നെ വിപരീത ചിന്തകൾ കീഴ്പെടുതാതെ ഇരിക്കട്ടെ.

അഗ്നിക്കും  സോമനും  യജ്ഞങ്ങൾ  ചെയ്തുകൊണ്ട് 
എന്റ്റെ വിപരീത  ശക്തികൾ അകളട്ടെ.

ഇന്ദ്രനും  അഗ്നിക്കും  പൂജ ചെയ്തു കൊണ്ട് ഞാൻ 
ഇന്ദ്രിയങ്ങളെ കീഴടക്കട്ടെ ആഹാരം ദാനം ചെയ്യട്ടെ.

ഇന്ദ്ര  ദേവനെ പൂജ ചെയ്തു കൊണ്ട് ഞാൻ 
ഇന്ദ്രിയങ്ങളെ  കീഴടക്കട്ടെ.

മഹേന്ദ്രനെ  പൂജ ചെയ്തു കൊണ്ട് ഞാൻ 
മഹത്വം  നേടട്ടെ.


മറ്റു ദേവകളെ പൂജ ചെയ്യുവാൻ  പ്രേരിപ്പിക്കുന്ന  
സ്വിഷ്ടക്രിതനായ  അഗ്നി ദേവാ 
ന്ദീർഘായുസ്സും  നല്ല ജീവിതവും നല്കി അനുഗ്രഹിക്കുക.

https://www.youtube.com/watch?v=mfobjJJ__bk




No comments:

Post a Comment