Tuesday, 15 March 2016

Kanda 1,Prapataka 5,Anuvaka 7


https://soundcloud.com/iyer-4/verse-157

അയജ്നോ   വാ ഏഷ യോ അസാമ
ഉപപ്രയന്തോ  അധ്വരം ഇതി ആഹ
സ്തോമം  ഏവാസ്മൈ  യുനക്തി.


ഉപ ഇതി ആഹ പ്രജാ വൈ  പശവ
ഉപ ഇമം  ലോകം പ്രജാം ഏവ
പശൂൻ ഇമം ലോകം ഉപൈതി .


അസ്യ പ്രത്നാം അനു ധ്യുതം ഇതി ആഹ
സുവര്ഘോ വൈ ലോക  പ്രത്ന
സുവര്ഘം  ഏവ ലോകം സമാരോഹതി.

അഗ്നിർ മൂർധാ ദിവ കകുത് ഇത്യാഹ
മൂർധാനം  ഏവൈനം  സമാനാനാം കരോതി
അതോ ദേവലോകാത്  ഏവ മനുഷ്യലോകെ പ്രതിതിഷ്ടതി.

അയം  ഇഹ പ്രധമോ  ധായി ധാത്രുഭിർ ഇഹ ആഹ
മുഖ്യം  എവൈനം കരോതി .

ഉഭാ വാം  ഇന്ദ്രാഗ്നീ  ആഹുവധ്യാ ഇതി ആഹ
ഓജോ ബലം ഏവ അവ രുന്ധെ .

അയം തേ  യോനിർ ഋത്വിയ ഇതി ആഹ
പശവോ  വൈ രയി  പശൂൻ ഏവ  അവരുന്ധെ .

ഷഡ്ഭിർ  ഉപ തിഷ്ടതെ
ഷഡ് വാ ഋതവ ഋതൂഷു ഏവ പ്രതി തിഷ്ടതി
ഷഡ്ഭിർ ഉത്തരാഭിർ ഉപ തിഷ്ടതെ
ദ്വാദശ  സം പദ്യന്തേ ദ്വാദശ മാസാ
സംവത്സര  സംവത്സര ഏവ പ്രതി തിഷ്ടതി.

യഥാ വൈ പുരുഷോ അശ്വോ ഗൌർ ജീർയതി
ഏവം അഗ്നിർ ആഹിതോ ജീർയതി
സംവത്സരസ്യ പരസ്ഥാത് അഗ്നി പാവമാനാഭീർ
ഉപതിഷ്ടതെ പുനര് നവം എവൈനം അജരം കരോതി
അതോ പുനാതി ഏവ.

ഉപതിഷ്ടതെ യോഗ ഏവ അസ്യ ഏഷ ഉപതിഷ്ടതെ
ദമ ഏവാസ്യൈഷ  ഉപതിഷ്ടതെ
യാഞ്ചാ  ഏവ അസ്യ ഏഷ ഉപതിഷ്ടതെ
യഥാ പാപീയാൻ ശ്രേയസ ആഹൃത്യ
നമസ്യതി താദൃക്‌ ഏവ തത് .

ആയുർദാ  അഗ്നേസി  ആയുർ  മേ  ദേഹി
ഇതി ആഹ ആയൂർ  ദാ ഹി ഏഷ
വർച്ചോ ദാ   അഗ്നേസി  വർച്ചോ   മേ  ദേഹി
ഇതി ആഹ   വർച്ചോ ദാ   ഹി ഏഷ
തനൂപ അഗ്നേസി  തനുവം   മേ  പാഹി
ഇതി ആഹ   തനൂപാ    ഹി ഏഷ .

അഗ്നേ  യന്മേ തനുവാ ഊനം
തത്   മാ ആ പ്രുണാ ഇതി ആഹ
യന്മേ  പ്രജായൈ  പശൂനാം ഊനം
തന്മ ആ പൂരയ  ഇതി  വാവ ഏതത്  ആഹ.

ചിത്രാവസോ സ്വസ്തി തേ പാരമശീയ ഇതി ആഹ
രാത്രിർ വൈ ചിത്രാവസുർ അവ്യുഷ്റ്റൈ വാ
ഏതസ്യൈ  പുരാ  ബ്രാഹ്മണാ അഭൈഷുർ
വ്യുഷ്ടിം  ഏവ അവ രുന്ധെ .

ഇന്ധാനാ ത്വാ ശതം ഹിമാ ഇത്യാഹ
ശതായു പുരുഷ ശതേ ന്ദ്രിയ
ആയുഷ്വെന്ദ്രിയെ  പ്രതി തിഷ്ടതി .

ഇഷ വൈ സൂർമി  കർണ കാവതീ
ഏതായാ ഹ സ്മ വൈ ദേവാ അസുരാണാം
ശതതർഹാൻ  ത്രിംഹന്തി യത്  ഏതായാ
സമിധം ആ ദദാതി  വജ്രം എവൈതത്
ശതഗ്നിം  യജമാനോ  ഭ്രാതുർവ്യായ
പ്രഹരത്തി സ്ത്രിയാ അച്ചമ്ഭാട്കാരം .

സം ത്വം അഗ്നെ സൂര്യസ്യ വര്ച്ചസാ അഗതാ
ഇത്യാഹ ഏതത് ത്വം അസീദം  അഹം
ഭൂയാസം ഇതി വാവ ഏതത്  ആഹ
ത്വം അഗ്നെ സൂര്യസ്യ വര്ച്ചസാ അസി
ഇതി ആഹ ആശിഷം എവൈതാം ആശാസ്തെ .


-----------------------------------------------------------------------------------------------

ശാന്തമായ മനസ്സോടു കൂടി  കർമങ്ങൾ ചെയ്യുക
കര്മങ്ങൾക്കായി  ദിവസങ്ങൾ  കരുതുക


ഐശ്വര്യത്തിനും പിൻഗാമികൾക്കുമായി  കർമം ചെയ്യുമ്പോൾ
ഐശ്വര്യവും  പിൻഗാമികളും  തേടി വരുന്നു .

പൂർവകാലങ്ങൾ  ഐശ്വര്യ പൂരണം ആയിരുന്നതിനാൽ
അവയെ സ്വർഗം തന്നെ എന്ന് കരുതുന്നു
ആ സ്വർഗത്തെ വീണ്ടെടുക്കുക.

അഗ്നി തന്നെ അല്ലോ ദേവലോകതിന്റ്റെ  നാഥൻ
അഗ്നിയുടെ തലത്തിലേക്ക് മനുഷ്യരെ ഉയർത്തുവാനായി
അഗ്നി സ്വർഗത്തിൽ നിന്നും ഭൂമിയിൽ അവതരിച്ചു .

വിധാതാവ്  അഗ്നിയെ പ്രഥമ ഗണനീയനാക്കി
അഗ്നി തന്നെയല്ലോ മുഖ്യൻ  .

ഇന്ദ്രനും അഗ്നിയും ഒന്നിച്ചു ചേരുന്നിടത്
ഓജസ്സും ബലവും സംഗമിക്കുന്നു .

അഗ്നി ജ്വലിക്കേണ്ടത്  ഇവിടെ തന്നെ
ഇവിടെ തന്നെ ഐശ്വര്യവും സമ്പത്തും ഉണ്ടാകുന്നു.

ഋതുക്കൾ ആറെന്ന പോലെ
ആറ് മന്ത്രങ്ങളാൽ പ്രാർധിക്കുക
വീണ്ടും ആറ് മന്ത്രങ്ങളോടെ
സംവത്സരം പൂർത്തിയാകുന്നു.
സംവത്സരത്തിലെ പന്ത്രണ്ടു മാസങ്ങളിലും
മന്ത്രങ്ങൾ ഉരുക്കഴിക്കുക.

മനുഷരും മൃഗങ്ങളും പരിക്ഷീണരാകുന്നത്
അന്തര അഗ്നി  ക്ഷയിക്കുമ്പോഴാണ്
കാലാ കാലങ്ങളിൽ  അഗ്നിയെ മന്ത്രങ്ങളാൽ ഉത്തേജിപ്പിക്കുക
ആങ്ങിനെ അഗ്നിയെ  ശുദ്ധി  ചെയ്ത്  എന്നെന്നും ജ്വലിപ്പിക്കുക.

യോഗയാൽ     പ്രാർധിക്കുക
സമ്യമനത്താ ൽ   പ്രാർധിക്കുക
നിവേദനത്താൽ   പ്രാർധിക്കുക
സർവേശ്വരനോടാണെന്ന് അറിഞ്ഞ്  പ്രാർധിക്കുക.

ജീവ ദാതാവാകുന്ന അഗ്നി ദേവാ
ഞങ്ങൾക്ക് ജീവൻ  നൽകുക
ഓജസ്സ് നല്കുന്ന അഗ്നി ദേവാ
ഞങ്ങൾക്ക്  ഓജസ്സ് നല്കുക
ശരീരം കാക്കുന്ന അഗ്നി ദേവാ
ഞങ്ങളുടെ ശരീരം കാക്കുക.

ഞങ്ങളുടെ ശരീരത്തിലെ  ദോഷങ്ങൾ  ഇല്ലാതെയാക്കുക
ഞങ്ങളുടെ സന്തതികളുടെയും സംപതിന്റ്റെയും  ദോഷങ്ങൾ ഇല്ലാതെയാക്കുക

ചിത്രാവസു ആയ അഗ്നി ദേവാ
സന്തോഷത്തോടെ ഞങ്ങൾ ജീവിതത്തിലെ  അന്ധകാരങ്ങൾ കടക്കട്ടെ
അജ്ഞാനതിന്റ്റെ  അന്ധകാരത്തിൽ നിന്നും
ഞങ്ങളെ കരകടക്കുവാൻ അനുഗ്രഹിക്കുക.

അഗ്നി ദേവാ അങ്ങയുടെ അനുഗ്രഹത്താൽ
ഞങ്ങൾ നൂറു വർഷം ജീവിക്കട്ടെ
നൂറു കഴിവുകൾ  തന്നാലും.

മൂർച്ചയേറിയ  ആയുധത്താൽ അസുര ശക്തികളെ ഹനിക്കുന്നതുപോലെ
മന്ത്രങ്ങൾ ചിദ്ര ശക്തികളെ ഹനിക്കട്ടെ.

അഗ്നി ദേവാ അങ്ങ് സൂര്യ തേജസ്സോടു കൂടി ജ്വലിക്കുന്നു
ഞങ്ങളെ  അങ്ങയെ പോൽ ആകുവാൻ അനുഗ്രഹിക്കുക

https://www.youtube.com/watch?v=xt4wXTtQdo8







No comments:

Post a Comment