Friday, 11 March 2016

Kanda 1,Prapataka 5,Anuvaka 5

https://soundcloud.com/iyer-4/verse-155

ഉപപ്ര യന്തോ അദ്വരം മന്ത്രം വോചേമാഗ്നയെ

ആരേ  അസ്മേ ച സൃൺവതെ .

അസ്യ പ്രത്നാമനു ധ്യുതഗും ശുക്രം

ദുദുഹ്രെ അഹ്വയ .

പയ  സഹസ്രസാം ഋഷീം .

അഗ്നിമൂർധാ ദിവി കകുത്പതി

പ്രിധിവ്യാ അയം .

അപാഗും  രേതാഗുംസി  ജിന്വതി.

അയമിഹ  പ്രധമോ ധായി.

ധാത്രുഭിർ  ഹോതാ

യജിഷ്ടോ  അധ്വരേഷു  ഈഡയ

യമ അപ്നവാനൊ ഭ്രിഗവോ

വിരുരുചിർ  വനേഷു

ചിത്രം  വിഭുവം വിശേവിശെ .

ഉഭാ  വാമിദ്രാഗ്നീ   ആഹുവധ്യാ 

ഉഭാ   രാധസ  സഹ  മാധയദ്യൈ 

ഉഭാ  ദാതാരാവിഷാഗും  രയീണാം 

ഉഭാ  വാജസ്യ  സാധയേ  ഹുവേ  മാം .

അയം തേ  യോനിർ  ഋത്വിയോ 

യതോ  ജാതോ  അരോചധാ 

തം ജാനാൻ അഗ്ന ആ രോഹാഥ 

നോ  വര്ധയാ രയിം. 

സ ന പാവക ദീദിവോ അഗ്നെ 

ദേവാൻ ഇഹ ആവഹ 

ഉപ യജ്ഞം ഹവി ച ന .

ആയുർ  ദാ അഗ്നെ അസി 

ആയുർ   മേ  ദേഹി 

വർചോധാ  അഗ്നെ അസി 

വർച്ചോ മേ  ദേഹി 

തനൂപാ  അഗ്നെ അസി 

തനുവം  മി പാഹി .

അഗ്നേ  യന്മെ തനുവാ ഊനം 

തന്മ  ആ പ്രിണാ .

ചിത്രാവാസോ  സ്വസ്തി തേ 

പാരം അശീയ .

ഇന്ധാനാ ത്വാ ശതം ഹിമാ 

ധ്യുമന്ത  സമിധീമഹി.

വയസ്വന്തോ  വയ കൃതം 

യശസ്വന്തോ യസത്ക്രിതം 

സുവീരാസോ ആദാഭ്യം .

അഗ്നെ സപത്ന ധംഭനം വർസിഷ്ട്ടെ  അധി നാകെ 

സം ത്വമഗ്നെ സൂര്യസ്യ വർചസാ  അഗതാ .

സം ഋഷീണാം  സ്തുതേന സം പ്രിയേണ  ധാമ്നാ 

ത്വം അഗ്നെ സൂര്യ വർച്ചാ അസി 

സം മാം ആയുഷാ വർ ച്ചസാ  പ്രജയാ സൃജ.

--------------------------------------------------------------------------------------------

എന്ത് കാര്യങ്ങൾ ചെയ്യുന്നതിന് മുൻപും

ഉള്ളിലെ അഗ്നിയെ ഉപാസിക്കുക.

ദൂരെ നിന്ന് പോലും അഗ്നി നമ്മുടെ പ്രാർഥന കേൾക്കുന്നു .

ആയിരത്തോളം വർഷങ്ങൾ  ഋഷികൾ

ആന്തരീക അഗ്നിയാൽ ജ്ഞാനം നേടിയിട്ടുണ്ട്.

അഗ്നിതന്നെ അല്ലോ സ്വര്ഗതിന്റ്റെയും ഭൂമിയുടെയും നാഥൻ

അഗ്നി നമ്മെ  മഹത്  കാര്യങ്ങൾ ചെയ്യുവാൻ അനുഗ്രഹിക്കട്ടെ.

അഗ്നി തന്നെയല്ലോ  പ്രഥമ ഗണനീയൻ

അഗ്നി തന്നെ ഗുരു

യജ്ഞങ്ങൾക്ക് വഴികാട്ടി അഗ്നി തന്നെ

ദേവഗുരുവായ  ഭ്രിഗു മനുഷ്യർക്കായി

അഗ്നിയെ  എല്ലായിടത്തും കൊണ്ടുവന്നു..

ഇന്ദ്രാഗ്നി  ദേവന്മാരെ 

 യജ്ഞത്താ  സംപ്രീതർ ആകുക.

ഞങ്ങളെ  പ്പോഴും കാക്കുക.

ഞങ്ങൾക്ക്   പ്പോഴും സമൃദ്ധി അരുളുക .


അഗ്നി ദേവാ ഞങ്ങളുടെ ഉള്ളിൽ  ജ്വലിച്ചാലും 

ഞങ്ങൾക്ക്  എല്ലാ ഐശ്വര്യങ്ങളും ഏകിയാലും .

അഗ്നി ദേവാ ഞങ്ങളെ ശുദ്ധീകരിച്ചാലും 

ദേവതകളുടെ  എല്ലാം അനുഗ്രഹവും  ഞങ്ങൾക്ക് 

എപ്പോഴും ലഭിക്കുമാറാകട്ടെ.

അഗ്നി ദേവാ  ദീർഘായുസ്സ്  നൽകുക 

അഗ്നിദേവാ  ഐശ്വര്യം ഏകുക 

അഗ്നിദേവാ എന്റ്റെ ദേഹം കാത്തുകൊള്ളൂക 

അഗ്നിദേവാ എന്റ്റെ കുറവുകൾ പരിഹരിക്കുക.

പരമമായി  ജ്വലിക്കുന്ന അങ്ങയെ 

ഞാൻ  അറിയുമാറാകട്ടെ .

അങ്ങയെ ജ്വലിപ്പിക്കുന്നതിനാൽ 

ഞങ്ങൾ നൂറു വർഷം  ഊർജ്വസ്വലരാകട്ടെ.

ശക്തിമാനായ ദേവാ

ശക്തി  പകർന്നാലും

ഐശ്വര്യവാനായ  ദേവാ

ഐശ്വര്യം  ഏകിയാലും

ഞങ്ങളെ ശക്തിയുള്ളവരുടെ കൂടെ ആക്കുക

അഗ്നെ അങ്ങയുടെ അനുഗ്രഹത്താൽ

എല്ലാ വിപരീത ശക്തികളെയും ഞങ്ങൾ ജയിക്കട്ടെ.

അഗ്നിദേവാ അങ്ങ് സൂര്യദേവൻ തന്നെ

ഋഷി മാർ  അങ്ങയെ  ആരാധിക്കുന്നു

അഗ്നിദേവാ അങ്ങേക്ക് സൂര്യ ദേവന്റ്റെ  ഐശ്വര്യ മുണ്ട്

ഞങ്ങൾക്ക്  ഐശ്വര്യവും ദീർഘായുസ്സും പിൻ ഗാമികളെയും തന്നാലും.

https://www.youtube.com/watch?v=NlOqye1cbBI







No comments:

Post a Comment