Sunday, 24 January 2016

Kanda 1,Prapataka 4,Anuvaka 46

https://soundcloud.com/iyer-4/verse-1446

യത്വാ  ഹൃദാ കീരിണാ  മന്യമാനോ

അമർത്യം  മർത്യോ  ജോഹവീമി

ജാതവേദോ  യശോ അസ്മാസു ദേഹി

പ്രജാഭിർ  അഗ്നേ അമൃതത്വം അശ്യം

യസ്മൈ   ത്വം സുകൃതെ ജാതവേദ

ഉ ലോകം അഗ്നെ കൃണവ  സ്യോനം

ആശ്വിനം സ പുത്രിണം  വീരവന്തം

ഗോമന്തം രയിം നശ തെ സ്വസ്തി .

ത്വേസു പുത്ര ശവസോ അവൃത്രൻ കാമകാതയ

ന ത്വാം  ഇന്ദ്ര അതിരിച്യതെ

ഉഗ്ഥ  ഉഗ്ഥെ  സോമ ഇന്ദ്ര മമാധ

നീധേ നീധേ മഘവാനം സുതാസ

യദീം  സബാദ  പിതരം ന പുത്രാ

സമാനദക്ഷ  അവസേ ഹവന്തേ

അഗ്നേ  രസേന തേജസാ

ജാതവേദോ  വി  രോചസെ

രക്ഷോഹാ  അമീവചാതന .

അപോ അന്വചാരിഷം 

രസേന സമസ്രിഷ്മഹി 

പയസ്വാൻ അഗ്ന അഗമം 


തം  മാ സം ശ്രിജ  വർചസ .

വസുർ  വസുർപതി  ഹി കം അസി അഗ്നെ വിഭാവസു 

ശ്യാമ തേ സുമതൗ  അപി .

ത്വാം അഗ്നെ വസുപതിം വസൂനാം 

അഭി പ്രമന്തേ അധ്വരേഴു രാജൻ 

ത്വയാ  വാജം  വാജയന്തോ ജയേമ 

അഭിശ്യാമ  പ്രുസൂതിർ മർത്യാനാം .

ത്വാം അഗ്നെ വാജസാതമം 

വിപ്രാ വർധന്തി സുഷ്ടുതം 

സ നോ രാസ്വ  സുവീര്യം .

അയം നോ  അഗ്നിർവരിവ   കൃണോത്വയം 

മൃധ പുര  യേതു  പ്രഭിന്ധൻ .

അയഗും  ശത്രൂൻ   ജയതു   ജർഹ്രിഷാണോയം 

വാജം  ജയതു   വാജസാതൗ.

അഗ്നിനാ അഗ്നി സമിധായതെ 

കവിർ  ഗ്രിഹപതിർ യുവ 

ഹവ്യവാദ് ജുഹ്വാസ്യ 

ഉദഗ്നെ  ശുച്ചയസ്തവ 

വി ജ്യോതിഷാ .
----------------------------------------------------------------------------------

അഗ്നി ദേവാ അങ്ങ് സുവർണ ഹൃദയത്തോട് കൂടിയാകുന്നു

അമാനുഷനായ അങ്ങ് ഞങ്ങൾക്ക് മനുഷ്യനാണല്ലോ

ജാതവേദ ഞങ്ങൾക്ക്  യശസ്സ് നൽകുക

ഞങ്ങൾ പിൻഗാമി കളിലൂടെ  ജീവിക്കട്ടെ

ജാതവേദസ്സെ  അങ്ങ് ഞങ്ങളുടെ സുക്രുതമല്ലോ

ഇന്ദ്ര ദേവ അങ്ങയെ പ്രാർധിക്കുന്നവർക്കു

ശാന്തിയും സമാധാനവും ഏകുക

അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കുക..

ശക്തിയുടെ പുത്രനായ ഇന്ദ്ര ദേവ

ഭക്തർക്ക്‌ അനുഗ്രഹം ഏകുക

അങ്ങയെ ക്കാളും  വീരൻ ആരുമില്ല

മന്ത്രങ്ങൾ ഉച്ചരിക്കുംതോറും

സോമ ദേവൻ  അനുഗ്രഹിക്കട്ടെ

പുത്രന്മാർ  അച്ഛനോട് എന്ന പോലെ ഞങ്ങൾ

അങ്ങയെ   ഉറ്റു നോക്കുന്നു

ജ്വലിക്കുന്ന അഗ്നെ അങ്ങ് ജീവന്റ്റെ സാരം ആകുന്നു

ഞങ്ങളെ വിപരീത ചിന്തകളിൽ നിന്നും രക്ഷിക്കുക

ദൈവീക ജലങ്ങളുമായി ചേരുമാറാ ക്കുക 

ദൈവീകതയോട്  ചേർക്കുക .

ജ്വലിക്കുന്ന അഗ്നി ദേവ 

ഞങ്ങളെ അങ്ങയോട്  ചേർക്കുക

തിളക്കമാർന്നു  ജ്വലിക്കുന്ന അഗ്നി ദേവാ 

സംപതിന്റ്റെ അധിപൻ  അങ്ങ് തന്നെ 

ഞങ്ങളെ എപ്പോഴും  അനുഗ്രഹിക്കുക .

അഗ്നി  ദേവാ അങ്ങ് സംപതിന്റ്റെ അധിപനല്ലോ 

അങ്ങേക്കായി യജ്ഞം  ചെയ്യുവാൻ ഞാൻ ഉൽസാഹിക്കട്ടെ 

സമ്പത്ത് ഞങ്ങൾ നേടട്ടെ 

മനുഷ്യരുടെ യജ്ഞത്തിൽ വിജയിക്കട്ടെ.

സംപതിന്റ്റെ നാഥനായ അഗ്നി ദേവാ 

ജ്ഞാനികൾ അങ്ങയെ പൂജിക്കുന്നു 

ഞങ്ങൾക്ക്  ശക്തി പകരുക.

അഗ്നിദേവ ഞങ്ങൾക്ക് സമൃദ്ധി നല്കിയാലും 

ഞങ്ങളെ അപകടങ്ങളിൽ നിന്നും രക്ഷിച്ചാലും 

ഞങ്ങളെ ദുഷ്ട ശക്തികളിൽ നിന്നും രക്ഷിച്ചാലും.

സമ്പത്തിൻ റ്റെ  ദേവനായ അങ്ങ് 


ഞങ്ങൾക്ക് സമ്പത്ത് നല്കിയാലും.

അഗ്നിയാൽ അഗ്നി  സംപുഷ്ടമാകുന്നു 

അഗ്നി തന്നെ ജ്ഞാനിയും യുവാവും ഗ്രിഹതിന്റ്റെ ഐശ്വര്യവും 

അഗ്നി തന്നെ അല്ലോ എല്ലാം സ്വീകരിക്കുന്നത്.

അഗ്നിദേവ   ജ്വാലകളാ  തിളങ്ങിയാലും

അഗ്നി ദേവാ ജ്വലിച്ചാലും .








No comments:

Post a Comment