https://soundcloud.com/iyer-4/verse-1444
ധാതാ രാതി സവിതാ ഇദം ജുഷന്തം
പ്രജാപതിർ നിധിപതിർ നോ അഗ്നി
ത്വഷ്ട വിഷ്ണു പ്രജയാ സംരരാണോ
യജമാനായ ദ്രവിണം ധതാതു
സം ഇന്ദ്ര നോ മനസാ നേശി ഗോഭി
സം സൂരിഭിർ മഘവൻ സം സ്വസ്ത്യ
സം ബ്രഹ്മണ ദേവക്രിതം യത് അസ്ഥി
സം ദേവാനാം സുമത്യ യജ്നിയാനാം
സം വര്ച്ചസാ പയസാ സം തനൂഭിർ
സം അഗന്മഹി മനസാ സം ശിവേന
ത്വഷ്ടാ നോ അത്ര വരിവ ക്രിണോതു
അനു മാര്ഷ്ടു തനുവോ യത് വിലിഷ്ടം
യത് ആദ്യ ത്വാ പ്രയതി യജ്ഞെ
അസ്മിൻ ആഗ്നേ ഹോതാരം അവൃനീമഹി ഇഹ
ഋധക് അയാത് ഋധക് ഉത ആശംശിസ്ട
പ്രജാനൻ യജ്ഞം ഉപയാഹി വിദ്വാൻ
സ്വഗാ വോ ദേവാ സദനം അകർമ
യ ആജഗ്മ സവനേധം ജുഷാണാ
ജക്ഷിവാമ്സ്ച്ച പപിവാമ്സ്ച്ച
വിശ്വേ അസ്മൈ ദത്ത വസവോ വസൂനി
യാൻ ആ ആവഹ ഉഷതോ ദേവ ദേവാൻ
താൻ പ്രേരയ സ്വേ അഗ്നെ സധസ്തെ
വഹമാനാ ഭരമാനാ ഹവീമ്ഷി
വസും ഘർമം ദിവം ആ തിഷ്ടന്തു
യജ്ഞ യജ്ഞം ഗച്ച യജ്ഞപതിം ഗച്ച
സ്വാം യോനിം ഗച്ച സ്വാഹ
ഏഷ തേ യജ്നൊ യജ്ഞപതെ
സഹ സൂക്ത വാക സുവീര സ്വാഹ
ദേവാ ഗാതുവിധോ
ഗാതും വിത്വാ ഗാതുമിത
മന സസ്പധ ഇമം നോ
ദേവ ദേവേ ഷു
യന്ജഘു സ്വാഹാ
വാചി സ്വാഹാ
വാതേ ധാ
ഗാതും വിത്വാ ഗാതുമിത
മന സസ്പധ ഇമം നോ
ദേവ ദേവേ ഷു
യന്ജഘു സ്വാഹാ
വാചി സ്വാഹാ
വാതേ ധാ
------------------------------------------------------------------------------------------------------------------------------------
ധാതാവും സവിതാവും സംപ്രീതരാകട്ടെ
പ്രജാപതിയും അഗ്നിയും സംപ്രീതരാകട്ടെ
ത്വഷ്ടുവും വിഷ്ണുവും അനുഗ്രഹിക്കട്ടെ
ഇന്ദ്ര ദേവ മനസ്സിൽ ജ്ഞാനം ഏകുക
പൂര്വ സൂരികളുടെ ആനന്ദം ഏകുക
ദൈവീകമായ മന്ത്രങ്ങളോട് ചേർക്കുക
ദേവന്മാരോടും യജമാനന്മാരോടും ചേർക്കുക
തനുവിനെ ആനന്ദത്തോട് ചേര്ക്കുക
മനസ്സിനെ നന്മയോട് ചേർക്കുക
ത്വഷ്ടാവ് ദേഹത്തിനു എല്ലാ കഴിവുകളും ഏകട്ടെ
ദേഹത്തിലെ മാലിന്യങ്ങൾ എല്ലാം നീക്കട്ടെ
അഗ്നി ദേവ അങ്ങ് ഞങ്ങളുടെ പ്രതിനിധി ആകുന്നു
ഞങ്ങള്ക്ക് വേണ്ടി അങ്ങ് പ്രവര്ത്തിക്കുന്നു
ജ്ഞാനി ആയ അങ്ങ് ഞങ്ങള്ക്ക് ജ്ഞാനം ഏകുക
ദേവന്മാരെ നിങ്ങളുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുവാൻ
ഞങ്ങളെ സജ്ജരാക്കുക
ഞങ്ങളിൽ സംപ്രീതരാകുക
എല്ലാ നന്മകളും ഏകുക
ദേവതമാരെല്ലാം അനുഗ്രഹിക്കട്ടെ
അഗ്നിദേവൻ അതിനായി അനുഗ്രഹിക്കട്ടെ
ദേവതമാർ എല്ലാ അനുഗ്രഹങ്ങളും ഏകട്ടെ
സ്വർഗത്തിലെ നന്മ ലോകത്തിനു മുഴുവനും ഏകട്ടെ
യജമാനൻ എപ്പോഴും കർമനിരതൻ ആകട്ടെ
യജ്ഞം തുടരട്ടെ
യജ്ഞം ദൈവത്തെ അറിയുവാനല്ലോ
യജ്ഞം ചെയ്യുവാൻ അനുഗ്രഹിക്കുക
ദേവ മാർഗങ്ങളിൽ സഞ്ചരിക്കുന്ന നിങ്ങൾ എന്നെയും നേര് വഴിക്ക്
നടത്തുക.
എന്റ്റെ ഈ വാ ക്കു ക ൾ നിങ്ങള്ക്കായി സമർപിക്കുന്നു
വായു ദേവൻ നമ്മെ കാക്കട്ടെ.
No comments:
Post a Comment