Friday, 15 January 2016

Kanda 1,Prapataka 4,Anuvaka 41 to 43

https://soundcloud.com/iyer-4/verse-1441-to-43

41

മഹാൻ ഇന്ദ്രോ വജ്രബാഹു ഷോടസീ

ശർമ  യച്ചതു

സ്വസ്തി നോ മഘവാ കരോതു

ഹന്തു പാപ്മാനം യോ ആസ്മാൻ ദ്വേഷ്ടി.

42

സജോഷാ ഇന്ദ്ര  സഗണോ മരുധ്ഭി

സോമം പിബ വ്രിത്രഹസ്ചൂര  വിദ്വാൻ

ജഹി ശത്രൂൻ അപ മ്രിധോ നുദസ്വ

അതാഭ്യം ക്രിനുഹി വിശ്വതോ ന

43

ഉദുത്യം  ദേവം വഹന്തി കേതവ

ദ്രിശെ   വിശ്വായ സൂര്യം

ചിത്രം  ദേവാനാം  ഉദഗാത്  അനീകം

ചക്ഷുർ  മിത്രസ്യ  വരുണസ്യ  അഗ്നെ

ആ പ്രാ  ധ്യാവാ  പ്രിധിവീ  അന്തരീക്ഷം

സൂര്യ  ആത്മ  ജഗത്ത് ചക്ഷുസ്ച

അഗ്നെ നയ  സുപധാ  രായെ അസ്മാൻ

വിശ്വാനി ദേവ  വയുനാനി  വിദ്വാൻ

യൂയോധി ആസ്മത്ത്  ജുഹുരാണം  ഏനോ  ഭൂയിഷ്ട്ടാം

തേ   നാമ  ഉക്തിം  വിധേമ

ദിവം  ഗച്ച സുവ പധാ രൂപേണ

വോ രൂപം  അബ്യൈമി വയസാ വയ

തൂതോ വോ വിശ്വ വേദ വി ഭജതു

വർഷിഴ്ടെ  അധി നാകെ

ഏതത്  തേ  അഗ്നേ രാധ ഏതി സോമാച്ചുതം

തന്മിന്ത്രസ്യ  പതാ നയ

റിതസ്യ  പാത പ്രേത ചന്ദ്ര ദക്ഷിണ

യജ്ഞസ്യ  പാത  സുവിധാ  നയന്തീർ

ബ്രാഹ്മണം അദ്യ രാധ്യാസം

ഋഷിം  ആർഷെയം  പിത്രുമന്തം പൈത്രുമത്യം

സുതാത് ദക്ഷിണം

വി സുവ  പശ്യ വ്യന്തരീക്ഷം

യതസ്വ   സദസ്യൈർ

അസമത് ധാത്ര ദേവത്ര  ഗച്ചത

മധുമതീ  പ്രതതാരം  ആ വിശത

ആനഹവായ ആസ്മാൻ ദേവയാനേന പധേന

സുകൃതം ലോകേ സീധത

തൻ  ന  സംസ്കൃതം .




---------------------------------------------------------------------------------------------------
41

ഷോടശിനനൻ  ആയ അതിശക്തിമാനായ ഇന്ദ്രദേവൻ

ആനന്ദം അരുളട്ടെ

എല്ലാം ഏകുന്ന ഇന്ദ്ര ദേവൻ സമൃദ്ധി ഏകട്ടെ

മനസ്സിലെ  കരടുകൾ എല്ലാം അകറ്റട്ടെ

42

മരുത്തുകളുമായി  ഇന്ദ്ര ദേവ

സോമമെന്ന ആനന്ദം ഏകുക

വിപരീതചിന്തകൾ അകറ്റുന്ന ഇന്ദ്ര ദേവ

ഉള്ളിലെ വിപരീത ചിന്തകൾ അകറ്റുക

ധൈര്യം ഏകുക .

43

ഉള്ളിലെ ദൈവീകത അറിയട്ടെ

ഉള്ളിൽ   ആത്മീയതയുടെ  സൂര്യൻ ഉദിക്കട്ടെ

ദൈവീക വെളിച്ചം നിറയട്ടെ

മിത്രനും,വരുണനും അഗ്നിയും അനുഗ്രഹിക്കട്ടെ

സൂര്യൻ ആകാശവും അന്തരീക്ഷവും ഭൂമിയും നിറയുന്നു

സൂര്യനല്ലോ ലോകത്തിൻറ്റെ   ഊര്ജം

അഗ്നി ദേവ നേരായ  മാർഗത്തിൽ നയിച്ചാലും

സത്യത്തെ അറിഞ്ഞു പാപങ്ങൾ ചെയ്യ്തിരിക്കട്ടെ

അങ്ങയിലേക്ക്  സമര്പിക്കുന്നു

ചിന്തകൾ  ഉന്നതവും ഭൂമിയിൽ  ഉറച്ചതും ആകട്ടെ

മനസ്സും  ദേഹവും അങ്ങയിൽ ലയിക്കട്ടെ

അഗ്നിയുടെ ശക്തിയായ തൂതൻ

എങ്ങും ഐശ്വര്യം  വിതറട്ടെ

സോമനാൽ  കിട്ടുന്നതല്ലോ അഗ്നിയുടെ അനുഗ്രഹം

ഞങ്ങളെ നേർവഴിക്ക്  നയിക്കുക

സത്യതിന്റ്റെയും നേരിന്റ്റെയും വഴിയിൽ നയിക്കുക

യജ്ഞം നന്നായി നടത്തുവാൻ അനുഗ്രഹിക്കുക

മന്ത്രങ്ങൾ നന്നായി അറിയുവാൻ അനുഗ്രഹിക്കുക

ഋഷിമാരും പൂർവീകരും  തന്നതല്ലോ മന്ത്രങ്ങൾ

ധിക്ഷണയാൽ  മന്ത്രങ്ങൾ അറിയുമാറാകട്ടെ

വെളിച്ചത്തെ അറിയുവാൻ അനുഗ്രഹിക്കുക

ജ്ഞാനികളുടെ കൂടെ ചേരുവാൻ അനുഗ്രഹിക്കുക

സത് കർമങ്ങൾ ദൈവത്തിലേക്ക് നയിക്കട്ടെ

സത് കർമങ്ങൾ എന്നും ചെയ്യുമാറാകട്ടെ

സത് കർമങ്ങൾ ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ

സത് കർമങ്ങൾ ചെയ്യുവാൻ എന്നും ത്വര ഉണ്ടാകട്ടെ

യജ്ഞം  വിജയിക്കുവാൻ അനുഗ്രഹിക്കുക.
https://www.youtube.com/watch?v=_f5n023EIxQ













No comments:

Post a Comment