Sunday, 10 January 2016

Kanda 1,Prapataka 4,Anuvaka 31 to 40

https://soundcloud.com/iyer-4/verse-1431-to-40
31.
ജ്യോതിഷ്മതീം   ത്വാ  സാദയാമി

ജ്യോതിഷ്ക്രിതം  ത്വാ  സാദയാമി

തരണിർ   വിശ്വദർശതോ

ജ്യോതിഷ്ക്രിധസി   സൂര്യ

വിശ്വമാ  ഭാസി  രോചനം

ഉപയാമാഗ്രിഹീതോസി  സൂര്യായ  ത്വാ

ബ്രാജസ്വത   ഏഷ   തേ  യോനി

സൂര്യായ  ത്വാ  ബ്രാജസ്വതെ .

32

ആപ്യായസ്വ   മദിന്തമ  സോമ  വിശ്വാഭിരൂധിഭി .

ഭവാ  ന  സപ്രധസ്തമ .

33

ഇയുഷ്ട്ടേ     യേ  പൂര്വതരാമപശ്യൻ

വ്യുച്ചന്തീമുഷസം   മർത്യാസ .

അസ്മാഭിരൂനു  പ്രതിച്ചക്ഷ്യാഭൂതോ

തേ  യന്തി   യേ  അപരീഷു   പശ്യാൻ

34

ജ്യോതിർവിധം   ത്വാ  സാദയാമി

ഭാസ്വതീം                ത്വാ  സാദയാമി

ജ്വലന്തീം                 ത്വാ  സാദയാമി

മൽമലാഭവന്തീം ത്വാ  സാദയാമി

ദീപ്യമാനാം           ത്വാ  സാദയാമി

രോചമാനാം         ത്വാ  സാദയാമി

അജസ്രാം                ത്വാ  സാദയാമി

ബ്രിഹജ്യോതിഷം ത്വാ  സാദയാമി

ബോദയന്തീം            ത്വാ  സാദയാമി

ജാഗ്രതീം                  ത്വാ  സാദയാമി

35

പ്രയാസായ             സ്വാഹാ

അയാസായ             സ്വാഹാ

വിയാസായ             സ്വാഹാ

സംയാസായ             സ്വാഹാ

ധ്യാസായ                   സ്വാഹാ

വയാസായ                സ്വാഹാ

ശുചേ                           സ്വാഹാ

ശോകായ                   സ്വാഹാ

തപ്യത്വൈ                  സ്വാഹാ

തപതെ                        സ്വാഹാ

ബ്രഹ്മഹത്യായൈ   സ്വാഹാ

സർവസ്മൈ             സ്വാഹാ

36

ചിത്തം  സന്താനേന

ഭാവം  യക്ര

രുദ്രം  തനിമ്നാ

പശുപതിം  സ്തൂലഹൃദയേന

അഗ്നിം  ഹൃദയേന

രുദ്രം ലോഹിതേന

ശർവം മദസ്നാഭ്യാം

മഹാദേവം അന്തപാര്സ്വേന

ഒഷിഷ്ട്ടാനാം  ഷിങ്ഗിനി  കൊശാഭ്യാം.

37

ആ തിഷ്ഠ  വൃത്രഹൻ  രഥം യുക്ത

തേ   ബ്രഹ്മണാ ഹരീ

അർവാചീനം സു തേ  മനോ

ഗ്രാവാം  ക്രിനോതു വഘുനാ

ഉപയാമ ഗ്രിഹീതൊസീന്ദ്രായ  ത്വാ

ഷോടഷിന ഏഷ  തേ

യൊനിരീന്ദ്രായ  ത്വാ  ഷോടശിനേ .

38

ഇന്ദ്രമിത് ഹരീ വഹതൊ

അപരിദ്രിഷ്ട ശവസം

ഋഷീണാം  ച സ്തുതിരൂപ

യജ്ഞം ച  മാനുഷാണാം .

ഉപയാമ ഗ്രിഹീതൊസീന്ദ്രായ  ത്വാ

ഷോടഷിന ഏഷ  തേ

യൊനിരീന്ദ്രായ  ത്വാ  ഷോടശിനേ .

39

അസാവി സോമ ഇന്ദ്ര തേ

ശവിഷ്ട ദ്രിശ്നവാ ഗഹി

ആ ത്വാ പ്രിണക്തു  ഇന്ദ്രിയം

രജ  സൂര്യം ന രശ്മിഭി .

ഉപയാമ ഗ്രിഹീതൊസീന്ദ്രായ  ത്വാ

ഷോടഷിന ഏഷ  തേ

യൊനിരീന്ദ്രായ  ത്വാ  ഷോടശിനേ

40

സർവസ്യ  പ്രതിശീവരീ  ഭൂമി

ത്വാ ഉപസ്ഥ ആ  ആധിത.

സ്യോന  അസ്മി സുഷദാ ഭവ

യച്ചാസ്മൈ  ശർമ സപ്രതത.

ഉപയാമ ഗ്രിഹീതൊസീന്ദ്രായ  ത്വാ

ഷോടഷിന ഏഷ  തേ

യൊനിരീന്ദ്രായ  ത്വാ  ഷോടശിനേ











-----------------------------------------------------------------------------------------------

ജന്മ തരണിയാകുന്ന  സൂര്യ ദേവ

അങ്ങ് തന്നെ  അറിവ് പകരുന്നതും

അങ്ങ് തന്നെ വെളിച്ചം ഏകുന്നതും

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

തിളക്കമാര്ന്ന  സൂര്യ ദേവാ 

ഞങ്ങളുടെ  ഉള്ളിൽ  വിളങ്ങിയാലും 

ഞങളുടെ ഉള്ളിൽ വസിച്ചാലും.

32 

ആനന്ദം ഏകുന്ന  സോമദേവ 

ഞങ്ങളെ സംപൂർണരാക്കിയാലും 

ഞങ്ങളെ  കാത്തുകൊള്ളൂക 

ഞങ്ങളുടെ ഉള്ളിൽ   നിറയുക 

ഞങ്ങളുടെ ഉള്ളിൽ  പൂര്ണമായി  വിളങ്ങുക.

33 

ഞങ്ങളുടെ  പൂർവീകർ  ആന്തരിക ജ്ഞാനം  നേടിയതുപോലെ 

ഞങ്ങൾക്കും  ജ്ഞാനം  ഉദിക്കേണമേ 

ഞങ്ങളുടെ  പിൻഗാമികൾക്കും ജ്ഞാനം  ഉണ്ടാകട്ടെ.

34 

തിളക്കമാർന്ന   ജ്ഞാനം  ഉള്ളിൽ ഉണ്ടാകട്ടെ 

ജ്ഞാനതിന്റ്റെ  സ്രോതസ്സ്  ഉള്ളിൽ ഉണ്ടാകട്ടെ

അന്വേഷണ  തല്പരത     ഉള്ളിൽ ഉണ്ടാകട്ടെ

തിളക്കം                 ഉള്ളിൽ ഉണ്ടാകട്ടെ

ജ്വലനം                  ഉള്ളിൽ ഉണ്ടാകട്ടെ

സംഗീതം                ഉള്ളിൽ ഉണ്ടാകട്ടെ

വെളിച്ചം                ഉള്ളിൽ ഉണ്ടാകട്ടെ

എല്ലാം തെളിക്കുന്ന  ജ്ഞാനം  ഉള്ളിൽ ഉണ്ടാകട്ടെ

അനശ്വര ജ്ഞാനം        ഉള്ളിൽ ഉണ്ടാകട്ടെ

അനന്തമായ  വെളിച്ചം   ഉള്ളിൽ ഉണ്ടാകട്ടെ

തട്ടിയുണർതുന്ന  ജ്ഞാനം ഉള്ളിൽ ഉണ്ടാകട്ടെ

ശ്രദ്ധ                   ഉള്ളിൽ ഉണ്ടാകട്ടെ

35

എന്റ്റെ ഉന്നതമായ കർമങ്ങൾ അങ്ങേക്ക്  സമർപിക്കുന്നു 

എനിക്ക്  ക്ഷീണമുണ്ടാക്കുന്നവ അങ്ങേക്ക്  സമർപിക്കുന്നു

മനസ്സിനെ വ്യതിചലിപ്പിക്കുന്നവ  അങ്ങേക്ക്  സമർപിക്കുന്നു

ഏകീകൃതമായ കർമങ്ങൾ അങ്ങേക്ക്  സമർപിക്കുന്നു

ഉന്നതമായ  കർമങ്ങൾ   അങ്ങേക്ക്  സമർപിക്കുന്നു

ദുഷ്ടകർമങ്ങൾ അങ്ങേക്ക്  സമർപിക്കുന്നു

സൽകർമങ്ങൾ  അങ്ങേക്ക്  സമർപിക്കുന്നു

തിളക്കമാര്ന്ന കർമങ്ങൾ അങ്ങേക്ക്  സമർപിക്കുന്നു

തപസ്സുകൾ  അങ്ങേക്ക്  സമർപിക്കുന്നു 

തപസ്വികളോടുള്ള ആദരവും  അങ്ങേക്ക്  സമർപിക്കുന്നു

എന്റ്റെ ദ്രോഹകരമായ കർമങ്ങൾ അങ്ങേക്ക്  സമർപിക്കുന്നു

എന്റ്റെ എല്ലാ  കർമങ്ങളും  സമര്പിക്കുന്നു.

36 

എന്റ്റെ ചിത്തം അനുഗ്രഹിക്കുക 

എന്റ്റെ  കരൾ അനുഗ്രഹിക്കുക

രുദ്ര ദേവ  എന്റ്റെ കരൾ അനുഗ്രഹിക്കുക

പശുപതി എന്റ്റെ ഹൃദയം  അനുഗ്രഹിക്കുക

അഗ്നി ദേവ എന്റ്റെ ഹൃദയം അനുഗ്രഹിക്കുക

രുദ്ര ദേവ എന്റ്റെ രക്തം അനുഗ്രഹിക്കുക

മഹാദേവ എന്റ്റെ വൃക്കകൾ അനുഗ്രഹിക്കുക

മഹാദേവ എന്റ്റെ നെഞ്ചിൻ കൂട് അനുഗ്രഹിക്കുക

എന്റ്റെ എല്ലാ ആന്തരിക അവയവങ്ങളും അനുഗ്രഹിക്കുക.

37 

വിപരീത ചിന്തകൾ നിരാകരിക്കുവാൻ മനസ്സിനെ അനുഗ്രഹിക്കുക 

മന്ത്രങ്ങളാണ് ഇവക്ക്  ആധാരം 

മന്ത്രങ്ങൾ നമ്മെ മുൻപോട്ടു നയിക്കട്ടെ 


ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

മനസ്സാകുന്ന ഇന്ദ്ര ദേവൻ പതിനാറ് മന്ത്രങ്ങളാൽ സന്തോഷിക്കട്ടെ 

പതിനാറ് മന്തങ്ങളാൽ ഇന്ദ്രൻ ഉള്ളിൽ ഉദിക്കട്ടെ.

38 

അതിശക്തനായ  ഇന്ദ്ര ദേവൻ 

ഇരട്ടകുതിരകളിൽ ഏറി എത്തട്ടെ 

ഋഷിമാരുടെയും മനുഷ്യരുടെയും 

മന്ത്രങ്ങൾ മുഴങ്ങുന്ന യജ്ഞവേദികളിൽ 

ഇന്ദ്രദേവൻ എത്തിച്ചേരട്ടെ .


ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

മനസ്സാകുന്ന ഇന്ദ്ര ദേവൻ പതിനാറ് മന്ത്രങ്ങളാൽ സന്തോഷിക്കട്ടെ 

പതിനാറ് മന്തങ്ങളാൽ ഇന്ദ്രൻ ഉള്ളിൽ ഉദിക്കട്ടെ.

39 

സോമമെന്ന ആനന്ദം 

മനസ്സാകുന്ന ഇന്ദ്രന് വേണ്ടിയല്ലോ 

സോമത്തെ അറിയുവാൻ 

മനസ്സ് ശക്തമാകട്ടെ 

സൂര്യന്റ്റെ രശ്മികൾ എങ്ങും നിറയുന്നത് പോലെ 

സോമം ഉള്ളിൽ നിറയട്ടെ.

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

മനസ്സാകുന്ന ഇന്ദ്ര ദേവൻ പതിനാറ് മന്ത്രങ്ങളാൽ സന്തോഷിക്കട്ടെ 

പതിനാറ് മന്തങ്ങളാൽ ഇന്ദ്രൻ ഉള്ളിൽ ഉദിക്കട്ടെ

40 

ഭൂമി ദേവി എല്ലവർക്കും മടിത്തട്ടിൽ ഇടം നല്കിയിട്ടുണ്ട് 

സന്തോഷവാനായി  ഇന്ദ്രദേവനെ വരവേൽക്കുക 

പരന്ന ഹൃദയവുമായി ഇന്ദ്രനെ ഉൾക്കൊള്ളുക .


ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

മനസ്സാകുന്ന ഇന്ദ്ര ദേവൻ പതിനാറ് മന്ത്രങ്ങളാൽ സന്തോഷിക്കട്ടെ 

പതിനാറ് മന്തങ്ങളാൽ ഇന്ദ്രൻ ഉള്ളിൽ ഉദിക്കട്ടെ


























No comments:

Post a Comment