Tuesday, 26 January 2016

Kanda 1,Prapataka 5,Anuvaka 1


https://soundcloud.com/iyer-4/verse-151
ദേവാസുരാ  സംയത്ത  ആസൻ

തേ  ദേവാ വിജയം ഉപയന്തോ

അഗ്നൗ വാമം വസു സം ന്യദത്ത

ഇദം  യു നോ ഭവിഷ്യതി യദി നോ ജ്യേഷ്യന്തി

തദ്‌  അഗ്നിർ  നി  അകാമയതാ തേന  അപാക്രാമത്

തദ്  ദേവാ വിജിതാ അവ രുരുത്സമാണാ

അന്വായൻ   തദസ്യ സഹസാ ആ അദിത്സന്ത

സോ  അരോദിത്യാത്  ആരോധിത് തദ്

രുദ്രസ്യ രുദ്രത്വം യത് അശ്രു അശീയത

തദ്‌ രജതം ഹിരന്യമഭവത്

തസ്മാത് രജതം അദക്ഷിണ്യം അശ്രുജം ഹി

യോ ബർഹിഷി ദദാതി പുരാ അസ്യ

സംവത്സരാത്  ഗ്രിഹേ രുദന്തി

തസ്മാത് ബർഹിഷി  ന ദേയം .

സോ  അഗ്നിർ അബ്രവീത് ഭാഗ്യശാനി  അദ

ഇദം  ഇതി പുനർ  ആധേയം

തേ  കേവലം ഇതി അബ്രുവൻ

രിധ്നവാത്  ഖലു സ ഇതി അബ്രവീത്

യോ മത് ദേവത്യം അഗ്നിം ആധാതാ ഇതി.

തം പൂഷാ ആ ആദത്ത

തേന പൂഷാ അർദ്ധനോത്

തസ്മാത് പൌഷ്ണാ പശവ ഉച്ച്യന്തേ.

തം ത്വഷ്ട  ആ  ആദത്ത

തേന ത്വഷ്ട   അർദ്ധനോത്

തസ്മാത് ത്വഷ്ട  പശവ ഉച്ച്യന്തേ.

തം മനുർ ആ ആദത്ത

തേന മനുർ   അർദ്ധനോത്

തസ്മാത് മാനവ്യ പ്രജാ ഉച്ച്യന്തേ.

തം ധാതാ ആ ആദത്ത

തേന   ധാതാ  അർദ്ധനോത് .

സംവത്സരോ വൈ  ധാത

തസ്മാത് സംവത്സരം പ്രജാ

പശവോ  അനു  പ്ര ജായന്തേ.

യ ഏവം പുനർ  ആധേയസ്യ

റിദ്ധിം  വേദ രിധ്നോതി ഏവ.

യോ അസ്യൈവം ബന്ധുതാം വേദ 

ബന്ധുമാൻ ഭവതി.

ഭാഗധേയം വാ അഗ്നിർ ആഹിത 

ഇജ്ചമാനാ  പ്രജാം പശൂൻ 

യജമാനസ്യ ഉപ  ദൊദ്രാവ 

ഉദ്വാസ്യ പുനർ  ആ ദധീത 

ഭാഗധേയേന  എവൈനം സമർധയതി 

അദോ  ശാന്തിർ ഏവാസ്യ ഏഷ .

പുനർവസ്വോർ  ആ ദധിത

ഏതത്  വൈ പുനർ  ആ ധേയസ്യ

നക്ഷത്രം യത് പുനർവസു  സ്വായം ഏവൈനം

ദേവതായാം  ആദായ ബ്രഹ്മ വർചസി  ഭവതി.

ധർഭൈർ ആ ധതാതി ആയതയമത്വായ

ധർഭൈർ ആ ധതാതി അദ്ഭ്യ ഏവൈനം

ഓഷദീഭ്യൊ അവരുധ്യ ആദത്തെ .

പഞ്ച കപാല പുരോഡാശോ ഭവതി

പഞ്ച വാ ഋതവ ഋതുഭ്യ എവൈനം

അവരുധ്യ  ആ ധത്തെ .







----------------------------------------------------------------------------------------

ദൈവീകവും ആസുരവുമായ  പരീക്ഷണങ്ങളിൽ

അഗ്നിയെന്ന  ആന്തരിക ഊർജത്തെ വിശ്വസിക്കുക.

അഗ്നിയെന്ന ഊര്ജതാൽ എല്ലാ നന്മകളും നേടാം .

ആസുരീകമായ പരീക്ഷണങ്ങളെ അതിജീവിക്കുമ്പോൾ

അഗ്നിയെന്ന ആന്തരിക ഊര്ജം നഷ്ട്ടപ്പെട്ടെക്കാം

അവ വീണ്ടെടുക്കുവാൻ  കർമം തുടരുക.

ആസുരീകമായ  ഭാവങ്ങളെ അതിജീവിക്കുമ്പോൾ

രുദ്രനായി അറിയപ്പെടുന്നു.

നന്മയെ വീണ്ടെടുക്കുന്നത് വെള്ളി നേടുന്നതല്ലോ .

ദർഭത്തിനു  മുകളിൽ ദക്ഷിണ നൽകുന്നത് പോലെ

ആന്തരീക ഊര്ജം  പാഴാക്കരുത്

കാലം നോക്കാതെ ഊര്ജം പാഴാക്കരുത്.

ശരിയായ കാര്യത്തിനു അല്ലാതെ ഊര്ജം ചിലവിടുന്നവർ

എപ്പോഴും  ദുഃഖം അനുഭവിക്കും .

ദൈവീക ഭാവം നേടുവാനുള്ള യജ്ഞത്തിൽ

ഊര്ജം ഉപയോഗ പെടുത്തണം.

ഉള്ളിലെ അഗ്നിയെ ജ്വലിപ്പിച്ച്

ദൈവീക ഭാവങ്ങൾ നേടുക.

പൂഷാവ് എല്ലാ ഐശ്വര്യങ്ങളും  തന്നു അനുഗ്രഹിക്കട്ടെ

ത്വഷ്ട്ടാവ് എല്ലാ ഐശ്വര്യങ്ങളും  തന്നു അനുഗ്രഹിക്കട്ടെ

മനുഷ്യന്റ്റെ   ആദിയായ  മനു എല്ലാ ഐശ്വര്യങ്ങളും  തന്നു അനുഗ്രഹിക്കട്ടെ

ധാതാവ് എല്ലാ ഐശ്വര്യങ്ങളും  തന്നു അനുഗ്രഹിക്കട്ടെ.

ഐശ്വര്യവും  സന്തതികളും യഥാകാലം സമാഗതമാകും

ഐശ്വര്യവും സന്തതികളും നേടുവാൻ പരമാത്മാവ്‌ അനുഗ്രഹിക്കട്ടെ.

ഉള്ളിലെ അഗ്നി ജ്വലിപ്പിക്കുവാൻ  പരമാത്മാവ്‌ അനുഗ്രഹിക്കട്ടെ .

ഉള്ളിലെ അഗ്നിയെ ജ്വലിപ്പിച്ച്  ഐശ്വര്യം നേടുവാൻ അനുഗ്രഹിക്കുക.

ബന്ധുക്കളുമായി നല്ല ബന്ധുത്വം തന്നു അനുഗ്രഹിക്കുക.

അഗ്നി ദേവാ ഐശ്വര്യവും സന്തതികളും തന്ന് അനുഗ്രഹിക്കുക

സമാധാനവും ഐശ്വര്യവും നേടുവാൻ അന്തരാഗ്നി ജ്വലിക്കട്ടെ

ഐശ്വര്യം നേടുവാൻ  അന്തരീക അഗ്നി ജ്വലിക്കട്ടെ

പുനർവസു  നക്ഷത്രം പോലെ അഗ്നി ജ്വലിക്കട്ടെ.

ദർഭയും മരുന്നുകളും   ഈശ്വരന്റ്റെ  വര ദാനമല്ലോ

ദർഭയും സസ്യങ്ങളും ജലവും സംരക്ഷിക്കുക.

പഞ്ച ഭൂതങ്ങളാൽ നിർമിതമായ  ഈ ദേഹം

പരമാത്മാവിന്റ്റെ അനുഗ്രഹം അല്ലോ.

പഞ്ച ഭൂതമായ ഈ ദേഹം പഞ്ച ഋതുക്കളെ പോലെ

പരമാത്മാവിനാൽ അനുഗ്രഹിക്കപെടട്ടെ.

https://www.youtube.com/watch?v=RzhdomSEGcY













Sunday, 24 January 2016

Kanda 1,Prapataka 4,Anuvaka 46

https://soundcloud.com/iyer-4/verse-1446

യത്വാ  ഹൃദാ കീരിണാ  മന്യമാനോ

അമർത്യം  മർത്യോ  ജോഹവീമി

ജാതവേദോ  യശോ അസ്മാസു ദേഹി

പ്രജാഭിർ  അഗ്നേ അമൃതത്വം അശ്യം

യസ്മൈ   ത്വം സുകൃതെ ജാതവേദ

ഉ ലോകം അഗ്നെ കൃണവ  സ്യോനം

ആശ്വിനം സ പുത്രിണം  വീരവന്തം

ഗോമന്തം രയിം നശ തെ സ്വസ്തി .

ത്വേസു പുത്ര ശവസോ അവൃത്രൻ കാമകാതയ

ന ത്വാം  ഇന്ദ്ര അതിരിച്യതെ

ഉഗ്ഥ  ഉഗ്ഥെ  സോമ ഇന്ദ്ര മമാധ

നീധേ നീധേ മഘവാനം സുതാസ

യദീം  സബാദ  പിതരം ന പുത്രാ

സമാനദക്ഷ  അവസേ ഹവന്തേ

അഗ്നേ  രസേന തേജസാ

ജാതവേദോ  വി  രോചസെ

രക്ഷോഹാ  അമീവചാതന .

അപോ അന്വചാരിഷം 

രസേന സമസ്രിഷ്മഹി 

പയസ്വാൻ അഗ്ന അഗമം 


തം  മാ സം ശ്രിജ  വർചസ .

വസുർ  വസുർപതി  ഹി കം അസി അഗ്നെ വിഭാവസു 

ശ്യാമ തേ സുമതൗ  അപി .

ത്വാം അഗ്നെ വസുപതിം വസൂനാം 

അഭി പ്രമന്തേ അധ്വരേഴു രാജൻ 

ത്വയാ  വാജം  വാജയന്തോ ജയേമ 

അഭിശ്യാമ  പ്രുസൂതിർ മർത്യാനാം .

ത്വാം അഗ്നെ വാജസാതമം 

വിപ്രാ വർധന്തി സുഷ്ടുതം 

സ നോ രാസ്വ  സുവീര്യം .

അയം നോ  അഗ്നിർവരിവ   കൃണോത്വയം 

മൃധ പുര  യേതു  പ്രഭിന്ധൻ .

അയഗും  ശത്രൂൻ   ജയതു   ജർഹ്രിഷാണോയം 

വാജം  ജയതു   വാജസാതൗ.

അഗ്നിനാ അഗ്നി സമിധായതെ 

കവിർ  ഗ്രിഹപതിർ യുവ 

ഹവ്യവാദ് ജുഹ്വാസ്യ 

ഉദഗ്നെ  ശുച്ചയസ്തവ 

വി ജ്യോതിഷാ .
----------------------------------------------------------------------------------

അഗ്നി ദേവാ അങ്ങ് സുവർണ ഹൃദയത്തോട് കൂടിയാകുന്നു

അമാനുഷനായ അങ്ങ് ഞങ്ങൾക്ക് മനുഷ്യനാണല്ലോ

ജാതവേദ ഞങ്ങൾക്ക്  യശസ്സ് നൽകുക

ഞങ്ങൾ പിൻഗാമി കളിലൂടെ  ജീവിക്കട്ടെ

ജാതവേദസ്സെ  അങ്ങ് ഞങ്ങളുടെ സുക്രുതമല്ലോ

ഇന്ദ്ര ദേവ അങ്ങയെ പ്രാർധിക്കുന്നവർക്കു

ശാന്തിയും സമാധാനവും ഏകുക

അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കുക..

ശക്തിയുടെ പുത്രനായ ഇന്ദ്ര ദേവ

ഭക്തർക്ക്‌ അനുഗ്രഹം ഏകുക

അങ്ങയെ ക്കാളും  വീരൻ ആരുമില്ല

മന്ത്രങ്ങൾ ഉച്ചരിക്കുംതോറും

സോമ ദേവൻ  അനുഗ്രഹിക്കട്ടെ

പുത്രന്മാർ  അച്ഛനോട് എന്ന പോലെ ഞങ്ങൾ

അങ്ങയെ   ഉറ്റു നോക്കുന്നു

ജ്വലിക്കുന്ന അഗ്നെ അങ്ങ് ജീവന്റ്റെ സാരം ആകുന്നു

ഞങ്ങളെ വിപരീത ചിന്തകളിൽ നിന്നും രക്ഷിക്കുക

ദൈവീക ജലങ്ങളുമായി ചേരുമാറാ ക്കുക 

ദൈവീകതയോട്  ചേർക്കുക .

ജ്വലിക്കുന്ന അഗ്നി ദേവ 

ഞങ്ങളെ അങ്ങയോട്  ചേർക്കുക

തിളക്കമാർന്നു  ജ്വലിക്കുന്ന അഗ്നി ദേവാ 

സംപതിന്റ്റെ അധിപൻ  അങ്ങ് തന്നെ 

ഞങ്ങളെ എപ്പോഴും  അനുഗ്രഹിക്കുക .

അഗ്നി  ദേവാ അങ്ങ് സംപതിന്റ്റെ അധിപനല്ലോ 

അങ്ങേക്കായി യജ്ഞം  ചെയ്യുവാൻ ഞാൻ ഉൽസാഹിക്കട്ടെ 

സമ്പത്ത് ഞങ്ങൾ നേടട്ടെ 

മനുഷ്യരുടെ യജ്ഞത്തിൽ വിജയിക്കട്ടെ.

സംപതിന്റ്റെ നാഥനായ അഗ്നി ദേവാ 

ജ്ഞാനികൾ അങ്ങയെ പൂജിക്കുന്നു 

ഞങ്ങൾക്ക്  ശക്തി പകരുക.

അഗ്നിദേവ ഞങ്ങൾക്ക് സമൃദ്ധി നല്കിയാലും 

ഞങ്ങളെ അപകടങ്ങളിൽ നിന്നും രക്ഷിച്ചാലും 

ഞങ്ങളെ ദുഷ്ട ശക്തികളിൽ നിന്നും രക്ഷിച്ചാലും.

സമ്പത്തിൻ റ്റെ  ദേവനായ അങ്ങ് 


ഞങ്ങൾക്ക് സമ്പത്ത് നല്കിയാലും.

അഗ്നിയാൽ അഗ്നി  സംപുഷ്ടമാകുന്നു 

അഗ്നി തന്നെ ജ്ഞാനിയും യുവാവും ഗ്രിഹതിന്റ്റെ ഐശ്വര്യവും 

അഗ്നി തന്നെ അല്ലോ എല്ലാം സ്വീകരിക്കുന്നത്.

അഗ്നിദേവ   ജ്വാലകളാ  തിളങ്ങിയാലും

അഗ്നി ദേവാ ജ്വലിച്ചാലും .








Tuesday, 19 January 2016

Kanda 1,Prapataka 4,Anuvaka 45-Avabritha

https://soundcloud.com/iyer-4/verse-1445
ഉരും  ഹി രാജ വരുണ  ചകാര

സൂര്യായ  പന്താം അന്വേതവാ വു

അപദെ  പാദാ  പ്രതിധാതവേ  അക

ഉത  അപാവക്ത ഹൃദയാവിധ ചിത് .

ശതം  തേ  രാജൻ ഭിഷജ  സഹസ്രം

ഉർവീ  ഗംഭീര സുമതി തേ  അസ്തു

ബാദസ്വ  ദ്വേഷോ നിര്രിതിം  പരാചൈ

കൃതം ചിത് ഏന പ്ര മുമുഘ്ധി അസമത് .

അഭിഷ്ടിതോ വരുണസ്യ  പാശോ

അഗ്നേർ  അനീകം ആ വിവേശ

അപാം നപാത് പ്രതിരക്ഷൻ അസുര്യം

ദമെ  ദമെ  സമിധം യക്ഷി അഗ്നെ

പ്രതി തേ ജിഹ്വ ഘ്രിതം ഉച്ചരന്യേത്

സമുദ്രെ തേ ഹൃദയം അപ്സ്വന്ത

സം ത്വ  വിശന്തു ഓഷധീർ ഉത  ആപോ

യജ്ഞസ്യ  ത്വാ യജ്ഞപതെ  ഹവിർഭി

സൂക്തവാകെ നമോവാകെ വിധേമ .

അവഭ്രുത  നിച്ചന്ഘു്ണ  നിചെരൂര് അസി

നിച്ചന്ഘു്ണ അവ ദേവൈർ ദേവക്രിതം ഏനോ ആയത്

അവ  മർതൈർ  മർത്യക്രിതം

ഉരോർ ആ നോ ദേവ ഋഷ  പാഹി

സുമിത്രാ ന ആപ ഒഷദയ  സന്തു

ദുർമിത്ര തസ്മൈ ഭൂയസൂർ  യോ

അ സ്മാൻ ദ്വേഷ്ടി  യം  ച വയം ദ്വിഷ്മോ

ദേവീർ ആപ ഏ ഷ വോ ഗർഭ

തം  വ  സുപ്രീതം സുബ്രുതം അകർമ

ദേവേഷു  ന സുക്രിതോ ബ്രൂതാത്

പ്രതിയുതോ  വരുണസ്യ പാശ

പ്രത്യസ്തോ  വരുണസ്യ പാശ

ഏ ധോ അസി  ഏധിഷിമാഹി  സമിധസി

തേജോ അസി  തേജോ  മയി ദേഹി

അപോ അന്വചാരിഷം

രസേന സമസ്രിഷ്മഹി

പയസ്വാൻ അഗ്ന ആ അഗമം

തം  മാ സം ശ്രിജ  വർചസ .

-------------------------------------------------------------------------------------

സൂര്യ ദേവന്റെ അനുഗ്രഹം ലഭിക്കുവാൻ

വരുണദേവൻ  അനുഗ്രഹിക്കട്ടെ

പരമാത്മാവിന്റ്റെ അനുഗ്രഹം ലഭിക്കുവാൻ പ്രാപ്തരാക്കട്ടെ

ഹൃദയത്തിൽ നിന്നും എല്ലാ ദോഷ  ചിന്തകളും അകറ്റട്ടെ .

പരമാത്മാവേ അങ്ങയുടെ അപാരമായ കഴിവിനാൽ

ഞങ്ങളെ ആരോഗ്യവാന്മാർ ആക്കുക

ഞങ്ങളുടെ ഉള്ളിൽ  നിന്നും എല്ലാ വിപരീതചിന്തകളും അകറ്റുക

ഞങ്ങൾ ചെയ്ത അപരാധങ്ങൾ പൊറുക്കുക.

വരുണ  പാശത്തിൽ  നിന്നും മുക്തരാക്കുക

അഗ്നിയുടെ ഊര്ജം ജലത്തി ലാണ ല്ലോ

മനസ്സിലെ മാനില്യങ്ങൾ  ജലം തീർക്കട്ടെ

വീടുകളിൽ എല്ലാം ജ്വലിച്ച് എല്ലാവരെയും അനുഗ്രഹിക്കുക

എല്ലാവർക്കും ജ്ഞാനം ഏകുക

അങ്ങയുടെ ഊര്ജം സമുദ്രത്തിൽ  ആണല്ലോ

അങ്ങ് എല്ലാ സസ്യങ്ങളും ജലങ്ങളും ഊര്ജീകരിക്കുക

അങ്ങ് തന്നെ എല്ലാ യജ്ഞങ്ങളുടെയും  നാഥൻ

ഞങ്ങളുടെ യജ്ഞങ്ങൾ എല്ലാം അങ്ങയിലേക്ക് എത്തി ചേരട്ടെ.

മനസ്സില് നിന്നും മറ്റുള്ളവരെ പറ്റിയുള്ള നീച വിചാരങ്ങൾ അകറ്റുക

വാക്കുകൾ പാലിക്കാത്ത പാപങ്ങളിൽ നിന്നും മുക്തരാക്കുക

നല്ലതും ചീത്തയും ആയ എല്ലാ ചിന്തകളും അങ്ങ് തന്നെ അല്ലോ

മനുഷ്യ സഹജമായ എല്ലാ തെറ്റുകളും പൊറുക്കുക

ചുറ്റും ഉള്ള വിപരീത ചിന്തകളിൽ നിന്നും കാക്കുക

ജലങ്ങളും സസ്യങ്ങളും നല്ലവ ആകട്ടെ

ഞങ്ങളെ വെറുക്കുന്നവരെ അകറ്റുക

ജലങ്ങളെ നിങ്ങൾ അമ്മയാകുന്നു

നിങ്ങളെ പരിപാലിക്കുവാൻ അനുഗ്രഹിക്കു

നല്ല കാര്യങ്ങൾ മാത്രം ചെയ്യുവാൻ പ്രാപ്തരാക്കുക

വരുണ പാശങ്ങൾ അഴിയട്ടെ

ഇന്ധനം പോലെ തിളക്കമുള്ളവരാക്കുക

ഞങ്ങളെ തിളക്കമുള്ളവരാക്കുക

ദൈവീക ജലങ്ങളുമായി ചേരുമാറാ ക്കുക

ദൈവീകതയോട്  ചേർക്കുക .

ജ്വലിക്കുന്ന അഗ്നി ദേവ

ഞങ്ങളെ അങ്ങയോട്  ചേർക്കുക .

https://www.youtube.com/watch?v=Dv_uDw0Z33E





Saturday, 16 January 2016

Kanda 1,Prapataka 4,Anuvaka 44


https://soundcloud.com/iyer-4/verse-1444

ധാതാ രാതി  സവിതാ ഇദം  ജുഷന്തം

പ്രജാപതിർ  നിധിപതിർ നോ അഗ്നി

ത്വഷ്ട  വിഷ്ണു  പ്രജയാ  സംരരാണോ

യജമാനായ  ദ്രവിണം  ധതാതു

സം ഇന്ദ്ര നോ മനസാ  നേശി ഗോഭി

സം സൂരിഭിർ  മഘവൻ  സം സ്വസ്ത്യ

സം ബ്രഹ്മണ  ദേവക്രിതം  യത് അസ്ഥി

സം ദേവാനാം  സുമത്യ യജ്നിയാനാം

സം വര്ച്ചസാ പയസാ സം തനൂഭിർ

സം അഗന്മഹി  മനസാ  സം ശിവേന

ത്വഷ്ടാ നോ അത്ര  വരിവ ക്രിണോതു 

അനു  മാര്ഷ്ടു തനുവോ യത് വിലിഷ്ടം

യത് ആദ്യ ത്വാ പ്രയതി യജ്ഞെ

അസ്മിൻ ആഗ്നേ ഹോതാരം അവൃനീമഹി ഇഹ

ഋധക്  അയാത്‌  ഋധക്  ഉത ആശംശിസ്ട

പ്രജാനൻ  യജ്ഞം  ഉപയാഹി  വിദ്വാൻ

സ്വഗാ  വോ ദേവാ  സദനം  അകർമ

യ  ആജഗ്മ  സവനേധം  ജുഷാണാ

ജക്ഷിവാമ്സ്ച്ച  പപിവാമ്സ്ച്ച

വിശ്വേ   അസ്മൈ ദത്ത വസവോ വസൂനി

യാൻ  ആ ആവഹ  ഉഷതോ ദേവ ദേവാൻ

താൻ  പ്രേരയ സ്വേ  അഗ്നെ സധസ്തെ

വഹമാനാ  ഭരമാനാ ഹവീമ്ഷി

വസും  ഘർമം  ദിവം ആ തിഷ്ടന്തു

യജ്ഞ യജ്ഞം ഗച്ച  യജ്ഞപതിം   ഗച്ച

സ്വാം   യോനിം  ഗച്ച  സ്വാഹ

ഏഷ  തേ   യജ്നൊ   യജ്ഞപതെ

സഹ  സൂക്ത  വാക സുവീര സ്വാഹ

ദേവാ  ഗാതുവിധോ

ഗാതും വിത്വാ ഗാതുമിത

മന സസ്പധ  ഇമം  നോ

ദേവ  ദേവേ ഷു

യന്ജഘു  സ്വാഹാ

വാചി  സ്വാഹാ

വാതേ  ധാ 

------------------------------------------------------------------------------------------------------------------------------------

ധാതാവും സവിതാവും സംപ്രീതരാകട്ടെ 

പ്രജാപതിയും അഗ്നിയും സംപ്രീതരാകട്ടെ 

ത്വഷ്ടുവും  വിഷ്ണുവും അനുഗ്രഹിക്കട്ടെ 

ഇന്ദ്ര ദേവ മനസ്സിൽ  ജ്ഞാനം ഏകുക 

പൂര്വ സൂരികളുടെ ആനന്ദം ഏകുക 

ദൈവീകമായ മന്ത്രങ്ങളോട് ചേർക്കുക 

ദേവന്മാരോടും യജമാനന്മാരോടും ചേർക്കുക 

തനുവിനെ ആനന്ദത്തോട് ചേര്ക്കുക 

മനസ്സിനെ  നന്മയോട് ചേർക്കുക 

ത്വഷ്ടാവ് ദേഹത്തിനു എല്ലാ കഴിവുകളും ഏകട്ടെ 

ദേഹത്തിലെ മാലിന്യങ്ങൾ എല്ലാം നീക്കട്ടെ 

അഗ്നി ദേവ അങ്ങ് ഞങ്ങളുടെ പ്രതിനിധി ആകുന്നു 

ഞങ്ങള്ക്ക് വേണ്ടി അങ്ങ് പ്രവര്ത്തിക്കുന്നു 

ജ്ഞാനി  ആയ അങ്ങ് ഞങ്ങള്ക്ക് ജ്ഞാനം ഏകുക 

ദേവന്മാരെ നിങ്ങളുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുവാൻ 

ഞങ്ങളെ  സജ്ജരാക്കുക 

ഞങ്ങളിൽ   സംപ്രീതരാകുക 

എല്ലാ നന്മകളും ഏകുക 

ദേവതമാരെല്ലാം  അനുഗ്രഹിക്കട്ടെ 

അഗ്നിദേവൻ  അതിനായി അനുഗ്രഹിക്കട്ടെ 

ദേവതമാർ എല്ലാ അനുഗ്രഹങ്ങളും ഏകട്ടെ 

സ്വർഗത്തിലെ  നന്മ ലോകത്തിനു മുഴുവനും ഏകട്ടെ 

യജമാനൻ എപ്പോഴും  കർമനിരതൻ  ആകട്ടെ 

യജ്ഞം തുടരട്ടെ 

യജ്ഞം ദൈവത്തെ അറിയുവാനല്ലോ 

യജ്ഞം ചെയ്യുവാൻ അനുഗ്രഹിക്കുക 

ദേവ മാർഗങ്ങളിൽ സഞ്ചരിക്കുന്ന നിങ്ങൾ എന്നെയും നേര് വഴിക്ക്

നടത്തുക.

എന്റ്റെ വാ ക്കു   നിങ്ങള്ക്കായി സമർപിക്കുന്നു 

വായു ദേവൻ നമ്മെ കാക്കട്ടെ.













Friday, 15 January 2016

Kanda 1,Prapataka 4,Anuvaka 41 to 43

https://soundcloud.com/iyer-4/verse-1441-to-43

41

മഹാൻ ഇന്ദ്രോ വജ്രബാഹു ഷോടസീ

ശർമ  യച്ചതു

സ്വസ്തി നോ മഘവാ കരോതു

ഹന്തു പാപ്മാനം യോ ആസ്മാൻ ദ്വേഷ്ടി.

42

സജോഷാ ഇന്ദ്ര  സഗണോ മരുധ്ഭി

സോമം പിബ വ്രിത്രഹസ്ചൂര  വിദ്വാൻ

ജഹി ശത്രൂൻ അപ മ്രിധോ നുദസ്വ

അതാഭ്യം ക്രിനുഹി വിശ്വതോ ന

43

ഉദുത്യം  ദേവം വഹന്തി കേതവ

ദ്രിശെ   വിശ്വായ സൂര്യം

ചിത്രം  ദേവാനാം  ഉദഗാത്  അനീകം

ചക്ഷുർ  മിത്രസ്യ  വരുണസ്യ  അഗ്നെ

ആ പ്രാ  ധ്യാവാ  പ്രിധിവീ  അന്തരീക്ഷം

സൂര്യ  ആത്മ  ജഗത്ത് ചക്ഷുസ്ച

അഗ്നെ നയ  സുപധാ  രായെ അസ്മാൻ

വിശ്വാനി ദേവ  വയുനാനി  വിദ്വാൻ

യൂയോധി ആസ്മത്ത്  ജുഹുരാണം  ഏനോ  ഭൂയിഷ്ട്ടാം

തേ   നാമ  ഉക്തിം  വിധേമ

ദിവം  ഗച്ച സുവ പധാ രൂപേണ

വോ രൂപം  അബ്യൈമി വയസാ വയ

തൂതോ വോ വിശ്വ വേദ വി ഭജതു

വർഷിഴ്ടെ  അധി നാകെ

ഏതത്  തേ  അഗ്നേ രാധ ഏതി സോമാച്ചുതം

തന്മിന്ത്രസ്യ  പതാ നയ

റിതസ്യ  പാത പ്രേത ചന്ദ്ര ദക്ഷിണ

യജ്ഞസ്യ  പാത  സുവിധാ  നയന്തീർ

ബ്രാഹ്മണം അദ്യ രാധ്യാസം

ഋഷിം  ആർഷെയം  പിത്രുമന്തം പൈത്രുമത്യം

സുതാത് ദക്ഷിണം

വി സുവ  പശ്യ വ്യന്തരീക്ഷം

യതസ്വ   സദസ്യൈർ

അസമത് ധാത്ര ദേവത്ര  ഗച്ചത

മധുമതീ  പ്രതതാരം  ആ വിശത

ആനഹവായ ആസ്മാൻ ദേവയാനേന പധേന

സുകൃതം ലോകേ സീധത

തൻ  ന  സംസ്കൃതം .




---------------------------------------------------------------------------------------------------
41

ഷോടശിനനൻ  ആയ അതിശക്തിമാനായ ഇന്ദ്രദേവൻ

ആനന്ദം അരുളട്ടെ

എല്ലാം ഏകുന്ന ഇന്ദ്ര ദേവൻ സമൃദ്ധി ഏകട്ടെ

മനസ്സിലെ  കരടുകൾ എല്ലാം അകറ്റട്ടെ

42

മരുത്തുകളുമായി  ഇന്ദ്ര ദേവ

സോമമെന്ന ആനന്ദം ഏകുക

വിപരീതചിന്തകൾ അകറ്റുന്ന ഇന്ദ്ര ദേവ

ഉള്ളിലെ വിപരീത ചിന്തകൾ അകറ്റുക

ധൈര്യം ഏകുക .

43

ഉള്ളിലെ ദൈവീകത അറിയട്ടെ

ഉള്ളിൽ   ആത്മീയതയുടെ  സൂര്യൻ ഉദിക്കട്ടെ

ദൈവീക വെളിച്ചം നിറയട്ടെ

മിത്രനും,വരുണനും അഗ്നിയും അനുഗ്രഹിക്കട്ടെ

സൂര്യൻ ആകാശവും അന്തരീക്ഷവും ഭൂമിയും നിറയുന്നു

സൂര്യനല്ലോ ലോകത്തിൻറ്റെ   ഊര്ജം

അഗ്നി ദേവ നേരായ  മാർഗത്തിൽ നയിച്ചാലും

സത്യത്തെ അറിഞ്ഞു പാപങ്ങൾ ചെയ്യ്തിരിക്കട്ടെ

അങ്ങയിലേക്ക്  സമര്പിക്കുന്നു

ചിന്തകൾ  ഉന്നതവും ഭൂമിയിൽ  ഉറച്ചതും ആകട്ടെ

മനസ്സും  ദേഹവും അങ്ങയിൽ ലയിക്കട്ടെ

അഗ്നിയുടെ ശക്തിയായ തൂതൻ

എങ്ങും ഐശ്വര്യം  വിതറട്ടെ

സോമനാൽ  കിട്ടുന്നതല്ലോ അഗ്നിയുടെ അനുഗ്രഹം

ഞങ്ങളെ നേർവഴിക്ക്  നയിക്കുക

സത്യതിന്റ്റെയും നേരിന്റ്റെയും വഴിയിൽ നയിക്കുക

യജ്ഞം നന്നായി നടത്തുവാൻ അനുഗ്രഹിക്കുക

മന്ത്രങ്ങൾ നന്നായി അറിയുവാൻ അനുഗ്രഹിക്കുക

ഋഷിമാരും പൂർവീകരും  തന്നതല്ലോ മന്ത്രങ്ങൾ

ധിക്ഷണയാൽ  മന്ത്രങ്ങൾ അറിയുമാറാകട്ടെ

വെളിച്ചത്തെ അറിയുവാൻ അനുഗ്രഹിക്കുക

ജ്ഞാനികളുടെ കൂടെ ചേരുവാൻ അനുഗ്രഹിക്കുക

സത് കർമങ്ങൾ ദൈവത്തിലേക്ക് നയിക്കട്ടെ

സത് കർമങ്ങൾ എന്നും ചെയ്യുമാറാകട്ടെ

സത് കർമങ്ങൾ ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ

സത് കർമങ്ങൾ ചെയ്യുവാൻ എന്നും ത്വര ഉണ്ടാകട്ടെ

യജ്ഞം  വിജയിക്കുവാൻ അനുഗ്രഹിക്കുക.
https://www.youtube.com/watch?v=_f5n023EIxQ













Sunday, 10 January 2016

Kanda 1,Prapataka 4,Anuvaka 31 to 40

https://soundcloud.com/iyer-4/verse-1431-to-40
31.
ജ്യോതിഷ്മതീം   ത്വാ  സാദയാമി

ജ്യോതിഷ്ക്രിതം  ത്വാ  സാദയാമി

തരണിർ   വിശ്വദർശതോ

ജ്യോതിഷ്ക്രിധസി   സൂര്യ

വിശ്വമാ  ഭാസി  രോചനം

ഉപയാമാഗ്രിഹീതോസി  സൂര്യായ  ത്വാ

ബ്രാജസ്വത   ഏഷ   തേ  യോനി

സൂര്യായ  ത്വാ  ബ്രാജസ്വതെ .

32

ആപ്യായസ്വ   മദിന്തമ  സോമ  വിശ്വാഭിരൂധിഭി .

ഭവാ  ന  സപ്രധസ്തമ .

33

ഇയുഷ്ട്ടേ     യേ  പൂര്വതരാമപശ്യൻ

വ്യുച്ചന്തീമുഷസം   മർത്യാസ .

അസ്മാഭിരൂനു  പ്രതിച്ചക്ഷ്യാഭൂതോ

തേ  യന്തി   യേ  അപരീഷു   പശ്യാൻ

34

ജ്യോതിർവിധം   ത്വാ  സാദയാമി

ഭാസ്വതീം                ത്വാ  സാദയാമി

ജ്വലന്തീം                 ത്വാ  സാദയാമി

മൽമലാഭവന്തീം ത്വാ  സാദയാമി

ദീപ്യമാനാം           ത്വാ  സാദയാമി

രോചമാനാം         ത്വാ  സാദയാമി

അജസ്രാം                ത്വാ  സാദയാമി

ബ്രിഹജ്യോതിഷം ത്വാ  സാദയാമി

ബോദയന്തീം            ത്വാ  സാദയാമി

ജാഗ്രതീം                  ത്വാ  സാദയാമി

35

പ്രയാസായ             സ്വാഹാ

അയാസായ             സ്വാഹാ

വിയാസായ             സ്വാഹാ

സംയാസായ             സ്വാഹാ

ധ്യാസായ                   സ്വാഹാ

വയാസായ                സ്വാഹാ

ശുചേ                           സ്വാഹാ

ശോകായ                   സ്വാഹാ

തപ്യത്വൈ                  സ്വാഹാ

തപതെ                        സ്വാഹാ

ബ്രഹ്മഹത്യായൈ   സ്വാഹാ

സർവസ്മൈ             സ്വാഹാ

36

ചിത്തം  സന്താനേന

ഭാവം  യക്ര

രുദ്രം  തനിമ്നാ

പശുപതിം  സ്തൂലഹൃദയേന

അഗ്നിം  ഹൃദയേന

രുദ്രം ലോഹിതേന

ശർവം മദസ്നാഭ്യാം

മഹാദേവം അന്തപാര്സ്വേന

ഒഷിഷ്ട്ടാനാം  ഷിങ്ഗിനി  കൊശാഭ്യാം.

37

ആ തിഷ്ഠ  വൃത്രഹൻ  രഥം യുക്ത

തേ   ബ്രഹ്മണാ ഹരീ

അർവാചീനം സു തേ  മനോ

ഗ്രാവാം  ക്രിനോതു വഘുനാ

ഉപയാമ ഗ്രിഹീതൊസീന്ദ്രായ  ത്വാ

ഷോടഷിന ഏഷ  തേ

യൊനിരീന്ദ്രായ  ത്വാ  ഷോടശിനേ .

38

ഇന്ദ്രമിത് ഹരീ വഹതൊ

അപരിദ്രിഷ്ട ശവസം

ഋഷീണാം  ച സ്തുതിരൂപ

യജ്ഞം ച  മാനുഷാണാം .

ഉപയാമ ഗ്രിഹീതൊസീന്ദ്രായ  ത്വാ

ഷോടഷിന ഏഷ  തേ

യൊനിരീന്ദ്രായ  ത്വാ  ഷോടശിനേ .

39

അസാവി സോമ ഇന്ദ്ര തേ

ശവിഷ്ട ദ്രിശ്നവാ ഗഹി

ആ ത്വാ പ്രിണക്തു  ഇന്ദ്രിയം

രജ  സൂര്യം ന രശ്മിഭി .

ഉപയാമ ഗ്രിഹീതൊസീന്ദ്രായ  ത്വാ

ഷോടഷിന ഏഷ  തേ

യൊനിരീന്ദ്രായ  ത്വാ  ഷോടശിനേ

40

സർവസ്യ  പ്രതിശീവരീ  ഭൂമി

ത്വാ ഉപസ്ഥ ആ  ആധിത.

സ്യോന  അസ്മി സുഷദാ ഭവ

യച്ചാസ്മൈ  ശർമ സപ്രതത.

ഉപയാമ ഗ്രിഹീതൊസീന്ദ്രായ  ത്വാ

ഷോടഷിന ഏഷ  തേ

യൊനിരീന്ദ്രായ  ത്വാ  ഷോടശിനേ











-----------------------------------------------------------------------------------------------

ജന്മ തരണിയാകുന്ന  സൂര്യ ദേവ

അങ്ങ് തന്നെ  അറിവ് പകരുന്നതും

അങ്ങ് തന്നെ വെളിച്ചം ഏകുന്നതും

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

തിളക്കമാര്ന്ന  സൂര്യ ദേവാ 

ഞങ്ങളുടെ  ഉള്ളിൽ  വിളങ്ങിയാലും 

ഞങളുടെ ഉള്ളിൽ വസിച്ചാലും.

32 

ആനന്ദം ഏകുന്ന  സോമദേവ 

ഞങ്ങളെ സംപൂർണരാക്കിയാലും 

ഞങ്ങളെ  കാത്തുകൊള്ളൂക 

ഞങ്ങളുടെ ഉള്ളിൽ   നിറയുക 

ഞങ്ങളുടെ ഉള്ളിൽ  പൂര്ണമായി  വിളങ്ങുക.

33 

ഞങ്ങളുടെ  പൂർവീകർ  ആന്തരിക ജ്ഞാനം  നേടിയതുപോലെ 

ഞങ്ങൾക്കും  ജ്ഞാനം  ഉദിക്കേണമേ 

ഞങ്ങളുടെ  പിൻഗാമികൾക്കും ജ്ഞാനം  ഉണ്ടാകട്ടെ.

34 

തിളക്കമാർന്ന   ജ്ഞാനം  ഉള്ളിൽ ഉണ്ടാകട്ടെ 

ജ്ഞാനതിന്റ്റെ  സ്രോതസ്സ്  ഉള്ളിൽ ഉണ്ടാകട്ടെ

അന്വേഷണ  തല്പരത     ഉള്ളിൽ ഉണ്ടാകട്ടെ

തിളക്കം                 ഉള്ളിൽ ഉണ്ടാകട്ടെ

ജ്വലനം                  ഉള്ളിൽ ഉണ്ടാകട്ടെ

സംഗീതം                ഉള്ളിൽ ഉണ്ടാകട്ടെ

വെളിച്ചം                ഉള്ളിൽ ഉണ്ടാകട്ടെ

എല്ലാം തെളിക്കുന്ന  ജ്ഞാനം  ഉള്ളിൽ ഉണ്ടാകട്ടെ

അനശ്വര ജ്ഞാനം        ഉള്ളിൽ ഉണ്ടാകട്ടെ

അനന്തമായ  വെളിച്ചം   ഉള്ളിൽ ഉണ്ടാകട്ടെ

തട്ടിയുണർതുന്ന  ജ്ഞാനം ഉള്ളിൽ ഉണ്ടാകട്ടെ

ശ്രദ്ധ                   ഉള്ളിൽ ഉണ്ടാകട്ടെ

35

എന്റ്റെ ഉന്നതമായ കർമങ്ങൾ അങ്ങേക്ക്  സമർപിക്കുന്നു 

എനിക്ക്  ക്ഷീണമുണ്ടാക്കുന്നവ അങ്ങേക്ക്  സമർപിക്കുന്നു

മനസ്സിനെ വ്യതിചലിപ്പിക്കുന്നവ  അങ്ങേക്ക്  സമർപിക്കുന്നു

ഏകീകൃതമായ കർമങ്ങൾ അങ്ങേക്ക്  സമർപിക്കുന്നു

ഉന്നതമായ  കർമങ്ങൾ   അങ്ങേക്ക്  സമർപിക്കുന്നു

ദുഷ്ടകർമങ്ങൾ അങ്ങേക്ക്  സമർപിക്കുന്നു

സൽകർമങ്ങൾ  അങ്ങേക്ക്  സമർപിക്കുന്നു

തിളക്കമാര്ന്ന കർമങ്ങൾ അങ്ങേക്ക്  സമർപിക്കുന്നു

തപസ്സുകൾ  അങ്ങേക്ക്  സമർപിക്കുന്നു 

തപസ്വികളോടുള്ള ആദരവും  അങ്ങേക്ക്  സമർപിക്കുന്നു

എന്റ്റെ ദ്രോഹകരമായ കർമങ്ങൾ അങ്ങേക്ക്  സമർപിക്കുന്നു

എന്റ്റെ എല്ലാ  കർമങ്ങളും  സമര്പിക്കുന്നു.

36 

എന്റ്റെ ചിത്തം അനുഗ്രഹിക്കുക 

എന്റ്റെ  കരൾ അനുഗ്രഹിക്കുക

രുദ്ര ദേവ  എന്റ്റെ കരൾ അനുഗ്രഹിക്കുക

പശുപതി എന്റ്റെ ഹൃദയം  അനുഗ്രഹിക്കുക

അഗ്നി ദേവ എന്റ്റെ ഹൃദയം അനുഗ്രഹിക്കുക

രുദ്ര ദേവ എന്റ്റെ രക്തം അനുഗ്രഹിക്കുക

മഹാദേവ എന്റ്റെ വൃക്കകൾ അനുഗ്രഹിക്കുക

മഹാദേവ എന്റ്റെ നെഞ്ചിൻ കൂട് അനുഗ്രഹിക്കുക

എന്റ്റെ എല്ലാ ആന്തരിക അവയവങ്ങളും അനുഗ്രഹിക്കുക.

37 

വിപരീത ചിന്തകൾ നിരാകരിക്കുവാൻ മനസ്സിനെ അനുഗ്രഹിക്കുക 

മന്ത്രങ്ങളാണ് ഇവക്ക്  ആധാരം 

മന്ത്രങ്ങൾ നമ്മെ മുൻപോട്ടു നയിക്കട്ടെ 


ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

മനസ്സാകുന്ന ഇന്ദ്ര ദേവൻ പതിനാറ് മന്ത്രങ്ങളാൽ സന്തോഷിക്കട്ടെ 

പതിനാറ് മന്തങ്ങളാൽ ഇന്ദ്രൻ ഉള്ളിൽ ഉദിക്കട്ടെ.

38 

അതിശക്തനായ  ഇന്ദ്ര ദേവൻ 

ഇരട്ടകുതിരകളിൽ ഏറി എത്തട്ടെ 

ഋഷിമാരുടെയും മനുഷ്യരുടെയും 

മന്ത്രങ്ങൾ മുഴങ്ങുന്ന യജ്ഞവേദികളിൽ 

ഇന്ദ്രദേവൻ എത്തിച്ചേരട്ടെ .


ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

മനസ്സാകുന്ന ഇന്ദ്ര ദേവൻ പതിനാറ് മന്ത്രങ്ങളാൽ സന്തോഷിക്കട്ടെ 

പതിനാറ് മന്തങ്ങളാൽ ഇന്ദ്രൻ ഉള്ളിൽ ഉദിക്കട്ടെ.

39 

സോമമെന്ന ആനന്ദം 

മനസ്സാകുന്ന ഇന്ദ്രന് വേണ്ടിയല്ലോ 

സോമത്തെ അറിയുവാൻ 

മനസ്സ് ശക്തമാകട്ടെ 

സൂര്യന്റ്റെ രശ്മികൾ എങ്ങും നിറയുന്നത് പോലെ 

സോമം ഉള്ളിൽ നിറയട്ടെ.

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

മനസ്സാകുന്ന ഇന്ദ്ര ദേവൻ പതിനാറ് മന്ത്രങ്ങളാൽ സന്തോഷിക്കട്ടെ 

പതിനാറ് മന്തങ്ങളാൽ ഇന്ദ്രൻ ഉള്ളിൽ ഉദിക്കട്ടെ

40 

ഭൂമി ദേവി എല്ലവർക്കും മടിത്തട്ടിൽ ഇടം നല്കിയിട്ടുണ്ട് 

സന്തോഷവാനായി  ഇന്ദ്രദേവനെ വരവേൽക്കുക 

പരന്ന ഹൃദയവുമായി ഇന്ദ്രനെ ഉൾക്കൊള്ളുക .


ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

മനസ്സാകുന്ന ഇന്ദ്ര ദേവൻ പതിനാറ് മന്ത്രങ്ങളാൽ സന്തോഷിക്കട്ടെ 

പതിനാറ് മന്തങ്ങളാൽ ഇന്ദ്രൻ ഉള്ളിൽ ഉദിക്കട്ടെ