Wednesday, 30 December 2015

Kanda 1,Prapataka 4,Anuvaakas 23 to 30


https://soundcloud.com/iyer-4/verse-1423-to-30

വാമമധ്യ   സവിതർമാമമു ശ്വോ ദിവെദിവെ

വാമമസ്മ ഭ്യഗും   സാവീ.

വാമസ്യ  ഹി  ക്ഷയസ്യ  ദേവ ഭൂരേരയാ  ദിയാ

വാമഭാജ  സ്യാമ .

ഉപയാമാഗ്രിഹീതോസി

ദേവായ  ത്വാ  സവിത്രേ.

24

അദബ്ധെബി   സവിത പായുഭിഷ്ടവഗും

ശിവേഭിരദ്യ  പരി  പാഹി നോ  ഗയം .

ഹിരന്യജിഹ്വ  സുവിതായ നവ്യസേ

രക്ഷാ  മാകിര്ണോ  അധശഗുംസ   ഈശത .

ഉപയാമാഗ്രിഹീതോസി  ദേവായത്വാ  സവിത്രേ.

25

ഹിരന്യപാനി  ഭൂതയെ സവിതാരമുപഹ്വയെ.

സ ചേതാ ദേവതാ പദം

ഉപയാമാഗ്രിഹീതോസി  ദേവായത്വാ  സവിത്രേ.

26

സുശർമാസി   സുപ്രതിഷ്ട്ടാനോ  ബ്രിഹദുക്ഷെ

നമ ഏഷ തേ യോനിര്വിശ്വേഭ്യസ്ത്വാ  ദേവേഭ്യ .

27

ബ്രിഹസ്പതി സുതസ്യ   ത ഇന്ധോ

ഇന്ദ്രിയാവത   പത്നീവന്തം  ഗൃഹം  ഗ്രിഹ്നാഭ്യഗ്നാ

ഇ  പത്നീവാ

സ്സജൂർദേവേന   ത്വഷ്ടാ  സോമം  പിബ  സ്വാഹാ.

28

ഹരിരസി  ഹാരിയോജനോ  ഹര്യോ

സ്ഥാതാ  വജ്രസ്യ  ഭർത്താ  പ്രിസ്ച്ചേ

പ്രേതാ  തസ്യ  തേ  ദേവ സോമേഷ്ട യജുഷ

സ്തുതസോമസ്യ  ശസ്തോ ഖ്ത്തസ്യ

ഹരിവന്തം  ഗ്രഹം  ഗ്രിഹ്നാമി

ഹരീ സ്ഥ ഹര്യോര്ധാനാ  സഹ സൊമാ  ഇന്ദ്രയാ

സ്വാഹാ.

29

അഗ്ന  ആയൂഗുംഷി  പവസ

ആ സുവോര്ജമിഷം ച ന

ആരേ   ഭാധസ്വ  ദുശ്ച്രുജാം

ഉപയാമാഗ്രിഹീതോസ്യഗ്നയെ

ത്വാ  തേജസ്വത  ഏഷ തേ  യോനിരഗ്നയെ

ത്വാ  തേജസ്വതെ .

30

ഉതിഷ്ട്ടന്നോജസാ  സഹ

പീത്വാ  ശിപ്രേ  അവേപയ .

സോമമിന്ദ്ര   ചമൂ സുതം.

ഉപയാമഗ്രിഹീസൊദീന്ദ്രായ

തൊവ്ജസ്വത  ഏഷ   തേ

യോനിരിന്ദ്രായ  തൊവ്ജസ്വതെ .

----------------------------------------------------------------------------------------------------------

സവിതാവേ  ഞങ്ങൾക്ക്  വാമമെന്ന ആനന്ദം ഏകുക

ഞങ്ങളുടെ  കര്മഫലം ആകുന്ന  വാമം സ്വന്തോഷകാരം ആകട്ടെ.

ഇന്നും,നാളെയും എന്നെന്നും  വാമമെന്ന  ആനന്ദം  ഏകുക.

പരമാത്മാവേ ഞങ്ങളുടെ  പ്രാര്ധനയാൽ

വാമാഭാജമെന്ന  ആനന്ദം ഏകുക.

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ

അനുഗ്രഹിക്കുക

സവിതാവ്  ഞങ്ങളുടെ ഉള്ളിൽ വസിക്കട്ടെ.

24 

ഞങ്ങളെ എന്നെന്നും ഐശ്വര്യ മായി കാക്കുന്ന  സവിതാവേ 

ഞങ്ങളുടെ  അകവും പുറവും ശുദ്ധമാക്കുക .

ഞങ്ങളുടെ വാക്കും  പ്രവർത്തിയും  നല്ലതാകുവാൻ  അനുഗ്രഹിക്കുക.

ദുഷ്ട ചിന്തകൾ ഞങ്ങളെ കീഴ്പെടുതാതെ ഇരിക്കട്ടെ

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ

അനുഗ്രഹിക്കുക

സവിതാവ്  ഞങ്ങളുടെ ഉള്ളിൽ വസിക്കട്ടെ.

25 

ഐശ്വര്യം ഏകുന്ന സവിതാവിനോട് പ്രാര്ധിക്കുന്നു 

അദ്ദേഹം എല്ലാം അറിയുന്നവൻ ആണല്ലോ.


ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ

അനുഗ്രഹിക്കുക

സവിതാവ്  ഞങ്ങളുടെ ഉള്ളിൽ വസിക്കട്ടെ.

26 

ദേവന്മാരെ  നിങ്ങൾ  ഐശ്വര്യം  എകുന്നവരാകുന്നു 

ഞങ്ങളുടെ  ഉള്ളിൽ  എപ്പോഴും സ്ഥിതി ചെയ്യുക 

നിങ്ങൾ തന്നെ അല്ലോ  എല്ലാ  ജീവന്റ്റെയും  ഉറവിടം 

ഞങ്ങളുടെ  ഉള്ളിൽ   നിറയുക.

27 

ബ്രിഹസ്പതിയുടെ  അനുഗ്രഹത്താൽ  

സോമമെന്ന ആനന്ദം  ഉളവാകട്ടെ 

ഇന്ദ്രന്റ്റെ  അനുഗ്രഹം  എല്ലാവർക്കും ലഭിക്കട്ടെ 

ദേവന്മാരും  ദേവതകളും  അനുഗ്രഹിക്കട്ടെ 

എങ്ങും  ഐശ്വര്യം  നിറയട്ടെ.

28 

സോമദേവാ ഞങ്ങളുടെ  ആന്തരിക ശക്തികളെ  നയിക്കുക 

ഞങ്ങുടെ ഇന്ദ്രിയങ്ങളെ  നിയന്ത്രിക്കുക 

വജ്രായുധം കൊണ്ടെന്നപോലെ 

ഞങ്ങളുടെ അജ്ഞത  അകറ്റുക 

യജുർ മന്ദ്രങ്ങളാൽ ഞങ്ങൾ ആരാധിക്കുന്നു 

ഞങ്ങളെ  അനുഗ്രഹിക്കുക 

ഇന്ദ്രന്റ്റെ  ഊര്ജം ഏകുക 

ഞങ്ങൾക്ക്  ജ്ഞാനം  ഏകുക.

29 

അഗ്നിദേവ  അങ്ങ്  ജീവനെ  ശുദ്ധീകരിക്കുന്നു 

ആന്തരീകവും ഭാഹ്യവും ആയ ശക്തി ഏകുക 

ചിദ്ര ശക്തികളെ  അകറ്റുക 


ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

ഞങ്ങളുടെ  ഉള്ളിൽ  ഊര്ജമായി വിളങ്ങുക 

അഗ്നി ദേവ  ഞങ്ങളുടെ  ഉള്ളിൽ  ജനിക്കുക.

30 

സോമത്താൽ ആഹ്ലാദിക്കുന്ന  മനസെന്ന  ഇന്ദ്ര ദേവ 

ചമസമെന്ന  ഈ ദേഹത്താൽ  നേടുന്നതല്ലോ  സോമം 

ദേഹവും,മനസ്സും,ജീവനും ജ്ഞാനവും  ചെരുന്നതല്ലോ  ചമസം .

ഇന്ദ്ര ദേവ അനുഗ്രഹിക്കുക 


ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

ഇന്ദ്ര ദേവ  ഞങ്ങളുടെ  ഉള്ളിൽ  ജനിക്കുക.

https://www.youtube.com/watch?v=vlOuGhruEO8




































Wednesday, 16 December 2015

kanda 1,Prapataka 4,Anuvakas 21 and 22

https://soundcloud.com/iyer-4/verse-1421-and-22
21
മഹാഗും ഇന്ദ്രോ നൃവദാ ചർഷനിപ്രാ

ഇതാ ദ്വിബർഹാ അമിന  സഹോഭി

അസ്മദ് ദ്രിയഗവൃധെ   വീര്യാവോരു

പ്രിധു  സുകൃത  കര്ത്രുഭിഭ്രൂത്.

ഉപയാമഗ്രിഹീതൊസി   മഹേന്ദ്രായ 

ത്വൈഷ   തേ യോനിർ മഹേന്ദ്രായ  ത്വാ

22 

കദാ ചന സ്ഥരീരസി നേന്ദ്ര സശ്ചസി ദാശുഷേ.

ഉപോപേന്നു മഘവൻഭൂയ ഇന്നു തേ ദാനം 

ദേവസ്യ  പ്രിച്ചതെ .

ഉപയാമാഗ്രിഹീതോബ്യാതിബ്യെസ്ത്വാ 

കദാചന പ്ര യുഞ്ചസ്യുഭെ നീ പാസി  ജന്മനി.

തുരീയാദിത്യ സവനം ത ഇന്ദ്രിയമാ 

തസ്താവമ്രുതം   ദിവി.

യജ്നോ ദേവാനാം പ്രത്യതി 

സുംനമാദിത്യാസോ ഭവതാ  മൃടയന്ത .

ആ  വൊർവാചീ സുമതിർവവ്രിത്യാദഗും ഹോസ്ചിദ്യാ 

വരിവോവിതരാസത് .

വിവസ്വ  ആദിത്യേഷ തേ സോമപീതസ്തെന 

മന്ദസ്വ തേന ത്രിപ്യ  ത്രിപ്യാസ്മ 

തേ വയം  തർപയിതാരൊ യാ  ദിവ്യാ 

വൃഷ്ടിസ്തയാ ത്വാ  ശ്രീണാമി .



-----------------------------------------------------------------------------------

പ്രയത്നിക്കുന്നവർക്ക്  അനുഗ്രഹമേകുന്ന മഹാനായ ഇന്ദ്ര ദേവ 

അങ്ങ്  അതി ശക്തിമാനും  മഹാനും ആകുന്നു.

സത് കാര്യങ്ങൾ  ചെയ്യുന്നവര്ക്ക്  സമ്പത്ത് ചൊരിയുന്നു 

അവര്ക്ക് ഇന്ദ്ര ദേവൻ  ശക്തി  പ്രദാനം  ചെയ്യുന്നു.

22 

ഇന്ദ്ര ദേവ അങ്ങ് ഐശ്വര്യം ചോരിയുന്നവനാണല്ലോ 

ഞങ്ങൾക്ക് നല്ല ചിന്തകൾ മാത്രം ഉണ്ടാകുവാൻ അനുഗ്രഹിക്കുക.

എപ്പോഴും അരികിലുള്ള  ഇന്ദ്ര ദേവ 

ഞങ്ങൾക്ക് അനന്തമായ  ജ്ഞാനം ഏകുക.

ദൈവീകമായ ചിന്തകള് ഞങ്ങളിൽ ഉണ്ടാകട്ടെ 

ചിന്തകളാൽ ഉണര്ന്നിരിക്കുവാൻ അനുഗ്രഹിക്കുക.

ഈ ജീവിതത്തെയും വരും തലമുറകളെയും അനുഗ്രഹിക്കുക 

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

ആകാശത്തിൽ ജ്വലിക്കുന്ന സൂര്യ ദേവൻ 

നാലാം  ഭാവമല്ലോ 

സൂര്യദേവൻ നിത്യത നല്കി അനുഗ്രഹിക്കട്ടെ 

യജ്ഞാതാൽ എങ്ങും ആനന്ദം പകരട്ടെ 

സൂര്യ ദേവ ഞങ്ങൾക്ക് ആനന്ദമേകുക 

ചിദ്ര ശക്തികളെ അകറ്റി നന്മ മാത്രം ചിന്തിക്കുവാൻ പ്രാപ്തരാക്കുക.

അനന്തമായ കഴിവുകൾ നൽകി അനുഗ്രഹിക്കുക 

ഞങ്ങൾക്ക്  സോമമെന്ന ആനന്ദമേകുക 

ഞങ്ങള്ക്ക് എപ്പോഴും സന്തോഷം ഏകുക.







Monday, 14 December 2015

Kanda 1,Prapataka 4,Anuvaaka 17 to 20

https://soundcloud.com/iyer-4/verse-1417-to-20

Audio in youtube

മരുത്വന്തം  വൃഷഭം വാവ്രുധാനമകവാരിം

ദിവ്യഗും  ശാസമിന്ദ്രം .

വിശ്വാസാഹമവസേ   നൂതനായോഗ്രഗും

സഹോദാമിഹ  തഗും  ഹുവേമ.

ഉപയാമഗ്രിഹീതൊസീന്ദ്രായ   ത്വാ

മരുത്വത ഏഷ   തേ

യൊനിരിന്ദ്രായ   ത്വാ  മരുത്വതെ .

18

ഇന്ദ്ര  മരുത്വ  ഇഹ പാഹി

സോമം യഥാ ശാര്യാതെ

അപിബ  സുതസ്യ

തവ പ്രണീതീ തവ  ശൂര  ശര്മന്നാ

വിവാസന്തി  കവയ   സുയജ്ഞ.

ഉപയാമഗ്രിഹീതൊസീന്ദ്രായ   ത്വാ

മരുത്വത ഏഷ   തേ

യൊനിരിന്ദ്രായ   ത്വാ  മരുത്വതെ .

19

മരുത്വാഗും  ഇന്ദ്ര വൃഷഭോ

രണായ പിബ   സൊമമനുഷ്വദ്വം   മദായ .

ആ  സിഞ്ചസ്വ  ജടരെ  മധ്വ

ഊര്മിം  ത്വഗും  രാജാസി   പ്രദിവ   സുതാനാം.

ഉപയാമഗ്രിഹീതൊസീന്ദ്രായ   ത്വാ

മരുത്വത ഏഷ   തേ

യൊനിരിന്ദ്രായ   ത്വാ  മരുത്വതെ .

20

മഹാഗും  ഇന്ദ്ര  യ ഒജസാ

പർജന്യോ   വൃഷ്ടിമാഗും  ഇവ.

സ്തോമൈര്വത്സസ്യ  വാവൃധെ.

ഉപയാമഗ്രിഹീതൊസി   മഹേന്ദ്രായ

ത്വൈഷ   തേ യോനിർ മഹേന്ദ്രായ  ത്വാ.

----------------------------------------------------------------------------------------------

മരുത്കളുടെ   അധിപനായ  ഇന്ദ്രദേവ

ഞങ്ങളിൽ  സമ്പത്തും  ഐശ്വര്യവും  വർഷിചാലും

ഞങളുടെ മനസ്സിനെ നിയന്ത്രിച്ചാലും

ചിദ്ര ശക്തികളെ അകറ്റിയാലും

ഞങ്ങളെ കാത്തുകൊൾക

ഞങ്ങൾക്ക്   ശക്തി ഏകുക

മരുത്തുകളോടുകൂടിയ   ഇന്ദ്ര ദേവ

ഞങളെ  അനുഗ്രഹിക്കുക

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

ഞങ്ങളുടെഉള്ളിൽ   ഉദയം ചെയ്യുക 

18 

മരുതുക്കളോടുകൂടിയ  ഇന്ദ്ര ദേവാ 

സോമമായ  ആനന്ദം  ഏകുക 

യജ്ഞം  നടത്തുവാൻ  അനുഗ്രഹിക്കുക 

ഞങ്ങളെ  സംരക്ഷിക്കുക 

അങ്ങയെ ഞങ്ങൾ  വണങ്ങുന്നു.

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

ഞങ്ങളുടെഉള്ളിൽ   ഉദയം ചെയ്യുക 

19 

ഇന്ദ്ര  മരുതുക്കളെ 

സോമമെന്ന  ആനന്ദം  ലഭിക്കുവാൻ  അനുഗ്രഹിക്കുക 

മധുരമായ  ആശിസ്സുകളാൽ  അനുഗ്രഹിക്കുക 

ഞങ്ങളുടെ  മാനസിക അവസ്ഥക്ക്  

അനുസൃതമായ  സോമമെന്ന   ആനന്ദം ഏകുക.

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

20 

ഇന്ദ്ര ദേവാ  അങ്ങ് അതിശക്തിമാൻ തന്നെ 

അങ്ങ് തന്നെ അല്ലോ  പര്ജന്യന്നൻ  ആയി വൃഷ്ടിക്കുന്നത്.

ഞങ്ങളുടെ  ഉള്ളിൽ  വളരുക 

വത്സ ഋഷിയെപ്പോലെ അങ്ങയെ  ആരാധിക്കുന്നു.

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ


അനുഗ്രഹിക്കുക

മഹേന്ദ്ര  ദേവ ഞങ്ങളുടെ ഉള്ളിൽ  നിറയുക 

അങ്ങയുടെ ഉറവിടം ഇതാണല്ലോ.




















Saturday, 12 December 2015

Kanda 1,Prapataka 4,Anuvaakas 12 to 16


https://soundcloud.com/iyer-4/verse-1412-to-16

ഉപയാമാഗ്രിഹീതോസീന്ദ്രായ   ത്വാ 

ബ്രിഹധത്തതെ   വയസ്വത 

ഉക്ധായുവേ    യത്ത  ഇന്ദ്ര 

ബ്രിഹദ്വയസ്ഥസ്മയ്   ത്വാ 

വിഷ്ണവേ  ത്വൈഷ  തേ 


യൊനിരിന്ദ്രായ   ത്വോധായുവേ

മൂര്ധാനാം   ദിവോ   അരതിം 

പ്രിധിവ്യാ  വൈശ്വാനരമൃതായ  ജാതമഗ്നിം .

കവിഗും  സംരാജമതിധിം  ജനാനാമാസത്രാ 

പാത്രം  ജനയന്ത ദേവാ.

ഉപയാമാഗ്രിഹീതോസോഗ്നയെ  ത്വാ 

വൈശ്വാനരായ   ധൃവോസി 

ധൃവക്ഷിതി ധ്രുവാണാം 

ധൃവണമോച്ചുതാനാമച്യുതക്ഷിത്തമ  

ഏഷ   തേ   യോനിരഗ്നയെ 

ത്വാ  വൈശ്വാനരായ.

മധുസ്ച്ച  മാധവസ്ച്ച

ശുക്രസ്ച്ച  ശുചിസ്ച്ച

നഭസ്ച്ച  നബസ്സസ്വേഷസ്ചോര്ജസ്ച്ച

സഹസ്ച്ച  സഹസ്യസ്ച്ച

തപസ്ച്ച  തപസ്യ സ്ചോപയാമ ഗ്രിഹീതോസി

സഗുംസർപോസ്യഗുംഹസ്പത്യായ  ത്വാ.

ഇന്ദ്രാഗ്നീ  ആഗാധഘും സുതം 

ഗീഭിർ നഭോ  വരേണ്യം.

അസ്യ  പാതം  ധിയേഷിത 

ഉപയാമാഗ്രിഹീതോസീന്ദ്രാഗ്നിഭ്യാം 

ത്വൈഷ  തേ യോനിരിന്ദ്രാഭ്യാം ത്വാ.

ഒമാസസ്ച്ചര്ഷിനീദ്രിധോ 

വിശ്വേ  ദേവാസ   ആഗത 

ദാസ്ച്ചാഗുംസോ  ദാശുഷ   സുതം.

ഉപയാമാഗ്രിഹീതോസി  വിശ്വേഭ്യസ്ത്വാ 

ദേവേഭ്യ  ഏഷ   തേ 

യോനിര്വിശ്വേഭ്ഭ്യസ്ത്വാ   ദേവേഭ്യ.



ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ അനുഗ്രഹിക്കുക

സോമമെന്ന   ആനന്ദം  ഇന്ദ്രനെ  അറിയുവാനാണ് 

ഇന്ദ്രനാകട്ടെ  ബ്രിഹത്തും   ശക്തിയുള്ളവനും 

മന്ത്രങ്ങളാൽ  പ്രീതനാകുന്നവനും  ആണ്.

ഇന്ദ്ര ദേവാ   ഞങ്ങള്ക്ക്  പരന്ന  മനസ്സ് ഏകുക 

വിഷ്ണു ഞങ്ങളെ  അനുഗ്രഹിക്കട്ടെ 

ഇന്ദ്രൻ  ഞങ്ങളുടെ  ഉള്ളിൽ   ജനിക്കട്ടെ 

മന്തങ്ങൾ  ഇന്ദ്രന് വേണ്ടിയാകുന്നു.

 സത്യത്തിൽ  അധിക്ഷിതമായ  അഗ്നി 

സ്വർഗത്തിൽ  ജനിക്കുന്നു 

എങ്ങും  നിറഞ്ഞ  ഋഷി തുല്യനായ  അഗ്നി 

എല്ലാ  മനുഷ്യരിലും  ഉദിക്കുന്നു 

പരമാത്മാവിനെ  അറിയുവാൻ  അഗ്നിതന്നെയല്ലോ  മാർഗം .

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ അനുഗ്രഹിക്കുക

വൈശ്വാനരാഗ്നി   അനുഗ്രഹിക്കട്ടെ 

സത്യത്തിൽ  അധിഷിതമാകുവാൻ  അനുഗ്രഹിക്കുക 
 ചാന്ദ്ര മാസങ്ങളായ  മധുവും  മാധവനും 

ശുക്രനും  ശുചിയും  നഭനും   നഭസ്യനും 

ഇഷവും  ഊര്ജവും  സഹനും   സഹസ്യനും 

തപനും   തപസ്യനും  സംസർപനും  അംഹസ്പത്യനും 

അങ്ങ് തന്നെ അല്ലോ.

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ അനുഗ്രഹിക്കുക.

ഇന്ദ്ര  അഗ്നി  ദേവന്മാരെ 

ഞങ്ങളുടെ  വാക്കുകളാൽ  സംപ്രീതരായി 

ഞങ്ങള്ക്ക് സോമമെന്ന  ആനന്ദം ഏകുക 

ഞങളുടെ ചിന്തകളെ നേർവഴിക്ക് നയിക്കുക.

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ അനുഗ്രഹിക്കുക.

ഇന്ദ്ര  അഗ്നി ദേവന്മാരെ 

ഞങ്ങളുടെ ഉള്ളിൽ  നിറയുക.

ഞങ്ങളുടെ  പിതാക്കന്മാരായ  ദേവന്മാരെ 

ഞങ്ങൾക്ക്  പ്രവർത്തിക്കുവാൻ ഇച്ഛ ഏകുക 

സോമമെന്ന ആനന്ദം  ഏകുക 

ഞങ്ങളെ അനുഗ്രഹിക്കുക 

ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ അനുഗ്രഹിക്കുക.

ഞങ്ങളുടെ ഉള്ളിൽ  സന്നിഹിതരാകുക.