https://soundcloud.com/iyer-4/kanda-1prapataka-3anuvaka-11
സമുദ്രം ഗച്ച സ്വാഹ
അന്തരീക്ഷം ഗച്ച സ്വാഹ
ദേവം സവിതാരം ഗച്ച സ്വാഹ
ആഹോരാത്രേ ഗച്ച സ്വാഹ
മിത്രാ വരുണാ ഗച്ച സ്വാഹ
സോമം ഗച്ച സ്വാഹ
യജ്ഞം ഗച്ച സ്വാഹ
ച്ചന്ദാംസി ഗച്ച സ്വാഹ
ധ്യാവാ പ്രിധിവീ ഗച്ച സ്വാഹ
നഭോ ദിവ്യം ഗച്ച സ്വാഹ
അഗ്നിം വൈശ്വാനരം ഗച്ച സ്വാഹ
അബ്യ ത്വാ ഓ ഷദീഭ്യോ
മനോ മേ ഹാർദി യച്ചാ
തനും ത്വച്ചം പുത്രം നപ്ത്രം അശീയ
ശുക് അസി തം അഭി ശോച
യോ ആസ്മാൻ ദ്വേഷ്ടി
യം ച വയം ദ്വിഷ്മോ
ധാമ്നോ ധാമ്നോ രാജന്ന്
ഇതോ വരുണ നോ മുഞ്ച
യദ് ആപോ അഗ്നിയാ
വരുണ ഇതി ക്ഷപാമഹെ
തതോ വരുണ നോ മുഞ്ച
-------------------------------------------------------------------------------------------------------------------
എന്റ്റെ മനസ്സ് സമുദ്രം പോലെ ആഴം ഉള്ളതാക്കുക
എന്റ്റെ മനസ്സ് അന്തരീക്ഷം പോലെ പടരട്ടെ
സവിതാവിനെ ഞാൻ അറിയട്ടെ
അഹോരാത്രം ഞാൻ ഊര്ജസ്വലൻ ആകട്ടെ
മിത്രനോടും വരുണ നോടും ഞാൻ ചേരട്ടെ
ദൈവീകമായ ആനന്ദം ഞാൻ അറിയട്ടെ
യജ്ഞം എന്നാൽ നടക്കട്ടെ
പ്രപഞ്ചതിന്റ്റെ സ്പന്ദനം ഞാൻ അറിയട്ടെ
സ്വർഗ്ഗവും ഭൂമിയും ഞാൻ അറിയട്ടെ
പരമാത്മാവിനെ ഞാൻ അറിയട്ടെ
എന്നുള്ളിലെ വൈശ്വാനര അഗ്നിയെ ഞാൻ അറിയട്ടെ
നദികളെയും സസ്യങ്ങളെയും ഞാൻ അറിയട്ടെ
എന്റ്റെ മനസ്സും ഹൃദയവും ശുദ്ധം ആകട്ടെ
എന്റ്റെ അകവും പുറവും ശുദ്ധം ആകട്ടെ
എനിക്ക് നല്ല പുത്രന്മാരും പൌത്രന്മാരും ഉണ്ടാകട്ടെ
എന്നുള്ളിലെ ശത്രുത ഇല്ലാതെ ആകട്ടെ
എന്നെ ആരും വെറുക്കാതെ ഇരിക്കട്ടെ
വരുണ ഭഗവാനെ എന്നെ മുക്തൻ ആക്കുക
വരുണ ഭഗവാനെ ഞാൻ ഉച്ചരിച്ച ശാപങ്ങളുടെ
ദോഷങ്ങൾ അകറ്റുക .
https://www.youtube.com/watch?v=Nj6QBPI0H24
No comments:
Post a Comment