Friday, 25 September 2015

kanda 1,Prapataka 2,Anuvaka 9

https://soundcloud.com/iyer-4/kanda-1prapataka-2anuvaka9

പ്ര  ച്ചവസ്സ്വ  ഭുവസ്പതെ

വിശ്വാന്ന്യഭി   ധാമാനി

മാ  ത്വാ  പരിപരീ  വിധന്മാ

ത്വാ  പരിപന്ധിനോ    വിധന്മാ

ത്വാ  വൃകാ  അധായവോ

മാ ഗന്ധർവോ  വിശ്വാ വസുരാ ധധ

ശ്യേനോ   ഭൂത്വാ പരാ  പത

യജമാനസ്യ  നോ ഗൃഹേ  സഘുസ്ക്രിതം

യജമാനസ്യ  സ്വസ്ഥ്യയന്യസ്യപി

പധാമഗസ്മമഹി

സ്വസ്തി  ഗാമനേഹസം

യേന   വിശ്വാ  പരി   ദ്വിഷോ   വൃണക്തി വിന്ധതേ

വസു നമോ മിത്രസ്യ വരുണസ്യ ചക്ഷസേ

മഹോ ദേവായ  തഥഗും സപര്യത  ദൂരെദ്രിശേ 

ദേവജാതായ   കേതവേ

ദിവസ്പുത്രായ   സൂര്യായ  ശഗുംസുത

വരുണസ്യ   സ്കംഭനമസി

വരുണസ്യ   സ്കംഭസർജനമ സ്യുന്മുക്തോ

വരുണസ്യ   പാശ  .

------------------------------------------------------------------------------------------------------------------

പ്രപഞ്ച  സൃഷ്ടാവേ 

അങ്ങയുടെ കാരുണ്യം എങ്ങും നിറക്കുക 

ഞങ്ങളിൽ നിന്നും അങ്ങയുടെ കാരുണ്യം ആരും അപഹരിക്കാതിരിക്കട്ടെ 

അങ്ങയെ അറിയുവാൻ തടസ്സങ്ങൾ ഉണ്ടാകാതിരിക്കട്ടെ 

അങ്ങയുടെ അനുഗ്രഹം  പ്പോഴും ഉണ്ടാകട്ടെ .

ഗരുഡാ രൂഡ നായി അങ്ങ് 

ഞങ്ങളുടെ ഗൃഹത്തിൽ എഴുന്നെള്ളുക .

ഞങ്ങളെ എപ്പോഴും അനുഗ്രഹിക്കുക 

അനന്തമായ് ആനന്ദ ത്തിലേക്ക് 

ഞങ്ങളെ നയിക്കുക.

കോപവും ദുഷ്ട ചിന്തകളും ഇല്ലാതെ ആക്കുക 

സത്യത്തെ മുറുകെ പിടിക്കുവാൻ 

മിത്രനും വരുണനും അനുഗ്രഹിക്കട്ടെ 

പ്രപഞ്ച  സൃഷ്ടാവായ സൂര്യദേവൻ 

ദൈവ ത്തെ അറിയുവാൻ അനുഗ്രഹിക്കട്ടെ

വരുണ  സ്തംഭവും അടിത്തറയും അങ്ങ് തന്നെ .

 വരുണ  പാശത്തിൽ നിന്നും മോചിപിക്കുക

വരുണ  പാശത്തിൽ നിന്നും മോചിപിക്കുക





No comments:

Post a Comment