Wednesday, 23 October 2019

Kanda2,Prapataka 4.Anuvaka 2

Audio in YouTube


ദേവാസുരാ സമ്യത്താ ആസൻ  
തേ ദേവാ അബ്രുവൻ 
യോ നോ വീര്യാവത്തം അസ്തം അനു
സമാരഭാമഹാ ഇതി ഇന്ദ്രം അബ്രുവൻ 
ത്വം വൈ നോ വീര്യാവത്തമോ  അസി ത്വാം അനു 
സമാരഭാമഹാ ഇതി സോ അബ്രവീത് 
തിസ്രോ ഇമ തനുവോ വീര്യാവതീ താ 
പ്രീനീതാ അധ അസുരാൻ  അഭി ഭവിഷ്യത  ഇതി 
താ വൈ ഭ്രൂഹി ഇതി അബ്രുവൻ ഇയം അംഹോമുക് ഇയം 
വിമൃതാ ഇയം ഇന്ദ്രിയാവതീ  ഇതി അബ്രവീത് 
ഇന്ദ്രായ  അംഹോമുച്ചേ 
പുരോഡാശം ഏകാദശ കപാലം നിരവപൻ  ഇന്ദ്രായ 
വൈമൃദ്ധയാ ഇന്ദ്രായ ഇന്ദ്രിയാവതെ  യത് ഇന്ദ്രായ  അംഹോമുച്ഏ 
നിരവപൻ അംഹസ ഏവ തേന അമുച്യന്ത        
 യത് ഇന്ദ്രായ വൈമൃദ്ധായ മൃദ ഏവ തേന അപാഗ്നത 
 യത് ഇന്ദ്രായ ഇന്ദ്രിയാവത ഇന്ദ്രിയമേവ തേന ആത്മൻ അതദധ 
ത്രയ ത്രിംശത് കപാലം പുരോഡാശം  നിരവപൻ 
ത്രയ ത്രിംശത് വൈ ദേവത 
താ ഇന്ദ്ര ആത്മൻ അനു സമാരംഭയത ഭൂത്യൈ താം വാവ
 ദേവാ വിജിതിം ഉത്തമാം അസുരൈർ  വ്യാജയന്ത 
യോ ഭ്രാതിർവ്യാൻ സ്യാദ് സ്പർദ്ധമാന ഏതയെ ഇഷ്ട്യാ യജേത 
ഇന്ദ്രായ അംഹോമുച്ചേ പുരോഡാശം ഏകാദശ കപാലം നിർവപേത്‌ 
ഇന്ദ്രായ വൈമൃധായ , ഇന്ദ്രായ ഇന്ദ്രിയാവതെ അംഹസ വാ ഏഷ
 ഗൃഹീതോ എസ്മാത് സ്രേയാൻ ഭ്രാതിർവ്യോ  യത് ഇന്ദ്രായ  അംഹോമുച്ഏ 
നിരവപതി അംഹസ ഏവ തേന മുച്യതേ 
മൃധ വാ ഏഷോ അഭീഷ്ണോ 
യസ്മാത് സമാനേഷു അന്യ സ്രേയാൻ ഉത അഭ്രാത്രിവ്യോ 
  യത് ഇന്ദ്രായ വൈമൃദ്ധായ   മൃദ ഏവ തേന അപഹതേ 
  യത് ഇന്ദ്രായ ഇന്ദ്രിയാവത ഇന്ദ്രിയമേവ തേന ആത്മൻ ദത്തെ 
  ത്രയ ത്രിംശത് കപാലം പുരോഡാശം  നിർവ്വപതി 
  ത്രയ ത്രിംശത് വൈ ദേവത  താ ഏവ യജമാന ആത്മൻ അനു 
  സമാരംഭയതേ ഭൂത്യൈ  
വാ ഏഷ വിജിത് നാമ ഇഷ്ടിർ ഏവം വിദ്വാൻ ഏതയാ 
ഇഷ്ട്യാ യജത ഉത്തമാം ഏവ വിജിതിം ഭ്രാതിർ വ്യെണ വി യജതേ -----------------------------------------------------------------------------------------------------------------------------
ദൈവീകമായതും ആസുരികമായതും ആയ ഭാവങ്ങൾ തമ്മിൽ എപ്പോഴും മത്സരമല്ലോ . ഇന്ദ്രിയങ്ങളെ 
പുഷ്ടിപ്പെടുത്തുമ്പോൾ ദൈവീക ശക്തികൾ വിജയിക്കുന്നു . ഇന്ദിയങ്ങൾക്കു മൂന്നുതരം കഴിവുകൾ ഉണ്ട്.
അവയെ പുഷ്ടിപ്പെടുത്തുക . ആസുരികശക്തികളെ കീഴടക്കുവാൻ
 ഇന്ദ്രിയങ്ങളെ പുഷ്ടിപ്പെടുത്തുക .ഇന്ദ്രിയങ്ങൾക്ക് ശക്തി ലഭിക്കുമ്പോൾ വിഷമങ്ങൾ അകലുന്നു.
 ഇന്ദ്രിയശക്തി നേടുവാൻ ദാനം ചെയ്യുക .ദൈവീക ശക്തികൾ മുപ്പത്തിമൂന്നല്ലോ . അവയെ
 പുഷ്ടിപ്പെടുത്തുവാൻ ദാനം ചെയ്യുക . ദാനം ചെയ്യുന്നതിലൂടെ ഐശ്വര്യം ഭവിക്കുന്നു . വിപരീത 
ശക്തികൾ അകലുന്നു
ദുരിതങ്ങൾ വരുമ്പോൾ ഇന്ദ്രിയങ്ങളെ പുഷ്ടിപ്പെടുത്തുക . ഇന്ദ്രിയങ്ങൾക്ക് ശക്തി ലഭിക്കുമ്പോൾ ദുരിതങ്ങൾ അകലുന്നു .
 സ്വയം ശക്തി പ്രാപിക്കുന്നു . ഇന്ദ്രിയങ്ങൾക്ക് ശക്തി ലഭിക്കുവാനായി ദാനം ചെയ്യുക . ദൈവീകമായ ശക്തികളെ ഉള്ളിൽ 
ഉണർത്തുവാൻ ദാനം ചെയ്യുക , ഇന്ദ്രിയങ്ങളെ പുഷ്ടിപ്പെടുത്തുക . ഉള്ളിലെ ദൈവീക ശക്തി ഉണരുമ്പോൾ ഐശ്വര്യം ഭവിക്കുന്നു .

ഇന്ദ്രിയങ്ങളെ പുഷ്ടിപ്പെടുത്തി , മനസ്സിലെ ദൈവീക ശക്തികളെ ഉണർത്തുന്നവൻ ദാനം ചെയ്യുന്നതിലൂടെ ജീവിത വിജയം നേടുന്നു.



Saturday, 5 October 2019

Kanda 2 Prapataka 4 Anuvaka 1

Audio in youtube


ദേവാ മനുഷ്യാ പിതരാ തേ അന്യത ആസന്നസുര രക്ഷാംസി
പിശാച തേ അന്യത തേഷാം ദേവാനാം ഉത യത് അൽപം ലോഹിതം അകുർവൻ 
തദ്രക്ഷാംസി രാത്രിഭിർ അസുബ്നൻ താൻ സുബഥാൻ മൃതാൻ അഭി വ്യഔച്ചത്  
 തേ ദേവാ അവിദുർ  യോ വൈ നോ അയം മൃയതേ  രക്ഷാംസി വാ ഇമം ഘ്നംതി 
 ഇതി തേ രക്ഷാംസി ഉപാമന്ത്രായൻതാ താനി അബ്രുവൻ 
വരം വൃണാമഹൈ യത് അസുരാൻ  ജയാമ തത് സഹ അസത് ഇതി തദോവൈ 
ദേവാ അസുരാൻ ജയൻ തേ  അസുരാൻ ജിത്വാ രക്ഷാംസി ആപാനുദന്താ   
താനി രക്ഷാംസി അനൃതം   അകർത്ത ഇതി സമന്തം ദേവാൻ പര്യവിശൻ 
തേ ദേവാ അഗ്നൗ അനാദന്ത തേ അഗ്നയേ പ്രവതേ പുരോഡാശം അഷ്ടാകപാലം  നിരവപൻ  
  അഗ്നയേ വിഭാദവതേ   അഗ്നയേ പ്രതീകവതേ യത്  അഗ്നയേ പ്രവതേ നിരവപൻ
യാ അന്യേവ പുരസ്താദ് രക്ഷാംസി ആസൻ താനി തേന പ്രാണുദന്ത 
 യത്    അഗ്നയേ   വിഭാദവതേ യാ അന്യേവ അഭിതോ  രക്ഷാംസി ആസൻ 
  താനി തേന വ്യഭാധന്ത  
   യത്    അഗ്നയേ  പ്രതീകവതേ   യാ അന്യേവ പശ്ചാത്  രക്ഷാംസി ആസൻ 
  താനി തേന അപാനുദന്ത   തതോ ദേവാ അപവൻ പരാസുരാ 
യോ   ഭ്രാതൃവ്യവാൻ  സ്യാത്  സ്പർദ്ധമാണ ഏതയാ ഇഷ്ട്യാ യജേത് 
അഗ്നയെ  പ്രവതേ  പുരോഡാശം അഷ്ടാ കപാലം നിർവപേത് 
അഗ്നയെ വിഭാതവതെ ,അഗ്നയെ പ്രതീകവതേ യദഗ്നയെ പ്രവതെ നിര്വപതി 
ഏവ അസ്മാത് ശ്രേയാൻ  ഭ്രാതൃവ്യ തം  തേന പ്ര ണുദതേ  
യദ്  അഗ്നയെ വിബാധവതെ  ഏവ ഏനേന  സദൃങ് തം തേന വി ബാധതേ 
   യദ്  അഗ്നയെ  പ്രതീകവതേ ഏവ അസ്മാത്  പാപീയാൻ തം തേന ആപ നുദതെ  .

പ്ര ശ്രേയാംസം ഭ്രാതൃവ്യം  ഇതി സദൃശ്യം കാമതി നൈനം പാപീയാൻ ആപ്നോതി 
ഏവം വിദ്വാൻ ഏതയ  ഇഷ്ട്യാ യജതേ

ദൈവീക ഭാവങ്ങളും പൂർവികരുടെ അനുഗ്രഹവും ഒരുവശത്തും 
രാക്ഷസീയ ഭാവങ്ങളും ആസുരികവും പൈശാചികവും ആയ ഭാവങ്ങൾ 
മറുവശത്തും നമ്മെ എപ്പോഴും ചൂഴ്ന്നു.
അജ്ഞതയായ അന്ധകാരത്താൽ ദൈവീക ഭാവങ്ങൾ ക്ഷയിക്കുന്നു.
ആസുരിക ഭാവങ്ങളെയും രാക്ഷസീയ ഭാവങ്ങളെയും അകറ്റുക 
അതിനായി ഉള്ളിലെ അഗ്നിയെ ജ്വലിപ്പിക്കുക 
ഉള്ളിലെ അഗ്നി ജ്വലിക്കുമ്പോൾ,ദൈവീക ഭാവങ്ങൾ ശക്തി നേടുന്നു.

ഉള്ളിലെ അഗ്നി ജ്വലിക്കുമ്പോൾ എല്ലാത്തരം വിപരീത ഭാവങ്ങളും അകലുന്നു 

മറ്റുള്ളവർക്ക് ദാനം ചെയ്യുമ്പോൾ ദൈവ ഭാവങ്ങൾ പുഴടിപെടുന്നു