Wednesday, 10 January 2018

Kanda 2,Prapataka 3,Anuvaka 8

Audio file

രാജനോ  വൈ  കൗണെയ  ക്രതുജിതം  ജാനകിം
ചക്ഷുർ  വന്യം   അയാത്
തസ്മാം  ഏതാം    ഇഷ്ടിം  നിരവപത്‌ 
അഗ്നയെ  ഭ്രാജസ്വതേ    പുരോഡാശം 
അഷ്ടാ കപാലം സൗര്യം  ചരും  
 അഗ്നയെ  ഭ്രാജസ്വതേ    പുരോഡാശം  അഷ്ടാ കപാലം   
തയൈവ   അസ്മിൻ ചക്ഷുർ  അദതാത്.

ചക്ഷുർ കാമ സ്യാത് 
തസ്മാം  ഏതം   ഇഷ്ടിം  നിർവപേത്
അഗ്നയെ ബ്രാജസ്വതേ  പുരോഡാശം 
അഷ്ടാകപാലം സൗര്യം ചരും      
അഗ്നയെ ബ്രാജസ്വതേ  പുരോഡാശം  അഷ്ടാകപാലം
അഗ്നേ   വൈ ചക്ഷുഷാ  മനുഷ്യാ  വി പശ്യന്തി 
സൂര്യസ്യ  ദേവാ   അഗ്നിം  ചൈവ 
സൂര്യം   ചൈവ  സ്വേന ഭാഗധേയേന ഉപ ധാവതി 
താവേവ  അസ്മിൻ   ചക്ഷുർ  ദത്ത 
ചക്ഷുഷ്മാനേവ  ഭവതി.   

യദ്   ആഗ്നേയൗ    ഭവത  ചക്ഷുഷീ  എവാസ്മിൻ 
തത്   പ്രതിം ദതാതി  
യത്  സൗർയോ   നാസികാം തേന അഭിത 
സൗര്യം   ആഗ്നേയൗ    ഭവത  
തസ്മാത് അഭിതോ നാസികാം  ചക്ഷുഷീ 
തസ്മാൻ നാസികാ  ചക്ഷുഷീ  വിധൃതെ


സമാനീ  യാജ്ഞാനു   വാക്യേ   ഭവത
സമാനം   ഹി ചക്ഷു  സമൃദ്ധയ്

ഉദുത്യം   ജാത വേദസം   
സപ്ത  ത്വാം ഹരിതോ രഥേ 
ചിത്രം  ദേവാനാം ഉദക ധനീകം  ഇതി 
പിണ്ടാൻ   പ്ര യച്ഛതി 
ചക്ഷുർ ഏവാസ്മൈ   പ്ര യച്ഛതി 
യദ്  ഏവ  തസ്യ തത് .

---------------------------------------------------------------------------------------

 ജ്ഞാനം നഴ്പ്പെട്ടവൻ  ജ്ഞാനിയോട് 
ജ്ഞാനം വീണ്ടെടുക്കുവാനുള്ള ഉപായം ആരാഞ്ഞപ്പോൾ 
ജീവിതത്തെ യജ്ഞമായി നടത്തുവാൻ ഉപദേശിച്ചു 
അതിനായി എട്ടു പേർക്ക് ദാനം ചെയ്യുക 
ഉള്ളിലെ അഗ്നിയെ ജ്വലിപ്പിക്കുക 
അപ്പോൾ ജ്ഞാനം വീണ്ടെടുക്കാം.

ജ്ഞാനം  വേണ്ടവർ  ജീവിതത്തെ യജ്ഞമായി നടത്തുക 
ഉള്ളിലെ  അഗ്നിയെ  ജ്വലിപ്പിക്കുക 
എട്ടു പേർക്ക് ദാനം ചെയ്യുക 
അന്തരാഗ്നി   ജ്വലിക്കുമ്പോൾ  ജ്ഞാനം ലഭിക്കുന്നു 
സത്കര്മങ്ങൾ   ചെയ്യുവാനായി ജ്ഞാനം നേടുക 
അവരവർക്കു അർഹതപ്പെട്ട ജ്ഞാനവും അഗ്നിയും ലഭിക്കുന്നു 
അഗ്നി ജ്വലിക്കുമ്പോൾ ജ്ഞാനം ലഭിക്കുന്നു.

അന്തരാഗ്നി   ജ്വലിക്കുമ്പോൾ  ജ്ഞാനത്തിന്റെ  രണ്ടു വശവും 
അറിയുവാൻ കഴിയുന്നു 
അവ തമ്മിലുള്ള  വ്യതാസം സൂചിപ്പിക്കുവാൻ 
രണ്ടു കണ്ണുകൾക്കും മദ്ധ്യേ നാസിക ഭവിക്കുന്നു 


യാജ്യവും   അനുവാക്യവും പോലെ 
രണ്ടു തരം  വീക്ഷണം നേടുക 
സമൃദ്ധി സംഭവിക്കട്ടെ 

ജാതവേദസ്സെന്ന  ഭഗവാൻ  അനുഗ്രഹിക്കട്ടെ 
ഏഴു   കുതിരകളെ  പൂട്ടിയ രഥത്തിൽ 
സൂര്യഭഗവാൻ  എഴുന്നെള്ളുന്നു
അങ്ങിനെയുള്ള  ഭഗവാന്റെ അനുഗ്രഹത്താൽ 
അന്തർ ജ്ഞാനം ഭവിക്കട്ടെ



Friday, 5 January 2018

Kanda 2,Prapataka 3,Anuvaka 7

Audio file
ദേവാസുരാ   സംയത്താ  ആസൻ
താൻ   ദേവാൻ   അസുരാ   അജയൻ
തേ   ദേവാ പരാജിഗ്യാന അസുരാണാം വൈശ്യം ഉപാ  ആയൻ
തേഭ്യ  ഇന്ദ്രിയം  വീര്യം  അപക്രാമത് തത്   ഇന്ദ്രോ  അചായത്   
തദ്‌   അനു അപക്രാമത് തദ്‌   അവരുദ്ധം  ന അശ്കനോത്
തദ്‌   അസ്മത് അഭി അർഥോ ആചാരാത്
സ പ്രജാപതിം  ഉപാ ധാവത് തം ഏതയാ  സർവാപൃഷ്ഠയ അജയത്
തയാ   ഏവ  അസ്മിൻ  ഇന്ദ്രിയം  വീര്യം അദതാത്  .

യ  ഇന്ദ്രിയ കാമോ വീര്യകാമ   സ്യാത്
തം ഏതയാ  സർവ പ്രുഷ്ടയാ   യാജയേത്
ഏതാ ഏവ   ദേവതാ
സ്വേന ഭാഗധേയേന  ഉപ ധാവതി
താ   ഏവാസ്മിൻ  ഇന്ദ്രിയം വീര്യം ദതാതി.

യദ്   ഇന്ദ്രായ  രാധാന്തരായ  നിർവപതി
യദ്   ഏവ അഗ്നേ   തേജ തദ് ഏവ   അവരുൺദേ
യദ്   ഇന്ദ്രായ  ബാർഹതായ     യദ്   ഏവ ഇന്ദ്രസ്യ    തേജ
തദ് ദേവാ ഏവ   അവരുൺദേ
യദ്   ഇന്ദ്രായ  വൈരൂപായ  യദ്   ഏവ സവിതു     തേജ
തദ്  ദേവാ ഏവ   അവരുൺദേ
യദ്   ഇന്ദ്രായ  വൈരാജായ  യദ്   ഏവ  ദാതു തേജ
തദ്  ദേവാ ഏവ   അവരുൺദേ
യദ്   ഇന്ദ്രായ  ശാക്വരായ   യദ്   ഏവ  മരുതം തേജ
തദ്  ദേവാ ഏവ   അവരുൺദേ
യദ്   ഇന്ദ്രായ  രൈവതായ   യദ്   ഏവ  ബൃഹസ്പതേ  തേജ
തദ്  ദേവാ ഏവ   അവരുൺദ
ഏതാവന്തി   വൈ  തേജാൻസി
താനി   ഏവ    അവരുൺദേ.

ഉത്താനേഷു  കപാലേഷു  അധി   ശ്രയതി അയാതയാമത്വയാ .

ദ്വാദശ കപാല  പുരോഡാശം  ഭവതി വൈശ്വദേവത്വായ.

വ്യത്യാസം   അനു   ആഹ അനിർദാഹായ .

അശ്വ ഋഷഭ വൃഷ്ണിർ ബസ്ത സാ ദക്ഷിണാ വൃഷത്വായ .

ഏതൈവ  യജേത  അഭിശസ്യമാന
ഏതാ  ചെത്വാ അസ്യ  ദേവതാ അന്നം അദന്തി
ഉ  ഏവ അസ്യ  മനുഷ്യാ

---------------------------------------------------------------------------------------------

നല്ലതും ചീത്തയും ആയ  സ്വഭാവങ്ങൾ  തമ്മിലുള്ള  സംഘർഷത്തിൽ
ചീത്ത സ്വഭാവങ്ങൾ  ജയിക്കുമ്പോൾ നല്ലവ  അടിമപ്പെടുന്നു
അപ്പോൾ  ശക്തിയും ഓജസ്സും നഷ്ട്ട പെടുന്നു
ഇത് മനസ്സിലാക്കി   പ്രജാപതിയെ  ധ്യാനിച്ചുകൊണ്ട്
 ഇന്ദ്രിയങ്ങൾ  നല്ലതിന് പുറകെ പോകുമ്പോൾ
പ്രജാപതിയുടെ അനുഗ്രഹത്താൽ
ശക്തിയും ഓജസ്സും വീണ്ടെടുക്കുവാനാകുന്നു.

ശക്തിയും ഓജസ്സും  ആഗ്രഹിക്കുന്നവർ
ജീവിതം ഒരു യജ്ഞം പോലെ  നടത്തുക
അവരവർക്കു  വിധിച്ചത് ലഭിക്കുന്നു
പ്രജാപതിയുടെ  അനുഗ്രഹത്താൽ
ശക്തിയും ഓജസ്സും  ലഭിക്കുന്നു.

ഋതന്ത്രങ്ങളാൽ   ഇന്ദ്രിയങ്ങളെ  നിയന്ത്രിക്കുമ്പോൾ
അഗ്നിയുടെ  തേജസ്സു ലഭിക്കുന്നു
ബ്രിഹത്തായ  മന്ത്രങ്ങളാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുമ്പോൾ
ബുദ്ധി വൈഭവം നേടുന്നു
വൈരൂപ മന്ത്രങ്ങളാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുമ്പോൾ
സവിതാവിണ്റ്റെ തേജസ്സു ലഭിക്കുന്നു
വൈരജാ മന്ത്രങ്ങളാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുമ്പോൾ
പ്രജാപതിയുടെ  അനുഗ്രഹം നേടുന്നു
ശക്വരങ്ങളാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുമ്പോൾ
മര്ത്തുക്കളുടെ  അനുഗ്രഹം നേടുന്നു
രൈവത മന്ത്രങ്ങളാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുമ്പോൾ
ബ്രിഹസ്പതിയുടെ അനുഗ്രഹം നേടുന്നു
അനുഗ്രഹങ്ങൾ പലതല്ലോ ,അവയെല്ലാം നേടുക.

ഉന്നതമായ  ലക്ഷ്യങ്ങളാൽ ദാനം  ചെയ്യുക

എല്ലാ ദേവതകളുടേയും   പ്രീതിക്കായി
പന്ത്രണ്ടു പേർക്ക് ദാനം   ചെയ്യുക.

ക്ഷീണം വരാതെയിരിക്കുവാൻ
മിത്രങ്ങൾ തമ്മിൽ  ഇടവേള നൽകുക.

കുതിരയുടെയും  കാളയുടെയും ശക്തിയും
 ആടുകളുടെ  കഴിവും നേടുക.

ജീവിതം  യജ്ഞം പോലെ നടത്തുമ്പോൾ
മനുഷ്യത്വം  ആർജ്ജിക്കുന്നു .



Wednesday, 3 January 2018

Kanda 2,Prapataka 3,Anuvaka 6


Audio file

പ്രജാപതിർ  ദേവേഭ്യോ  അന്നാദ്യം വ്യാദിശത്
സൊ അബ്രവീത് യത് ഇമാൻ ലോകാൻ അഭി അതിരിച്യതി
തത്   മമ  അസത്  ഇതി തത്  ഇമാൻ ലോകാൻ  അഭി അത്യരിച്യത
ഇന്ദ്രം   രാജാനം  ഇന്ദ്രം  അധി രാജം ഇന്ദ്രം    സ്വരാജാനം
തതോ  വൈ  സ ഇമാൻ ലോകാൻ ത്രേത അതുഹത്
തത്   ത്രിധാതോ ത്രിധാതുത്വം .

യം   കാമയേത്  അന്നാദ   സ്യാദ്   ഇതി
തസ്മാം  ഏതം   ത്രി ദാതും  നിർവപേത്
ഇന്ദ്രായ  രാജ്ഞേ  പുരോഡാശം ഏകാദശ കപാലം  
ഇന്ദ്രായ അധിരാജായ ഇന്ദ്രായ സ്വരാജ്നെ
അയം   വാ ഇന്ദ്രോ രാജാ അയം ഇന്ദ്രോ അധി രാജോ അസൗ
ഇന്ദ്ര   സ്വരാഡ്  ഇമാണേവ ലോകാൻ
സ്വേന ഭാഗധേയേന  ഉപ ധാവതി
ത ഏവാസ്മാ   അന്നം  പ്രയച്ഛതി
അന്നാദ  ഏവ   ഭവതി
യഥാ വത്സേന  പ്രതി ഗാം ദുഹ
ഏവം  ഏവ   ഇമാൻ  ലോകാൻ  പ്രത്താൻ
കാമം  അന്നാദ്യൻ  ദുഹ .  

ഉത്താനേഷു  കപാലേഷു  അധി  ശ്രയതി ആയതാവ മത്വയാ

ത്രയം  പുരോഡാശം  ഭവന്തി
ത്രയം ഇമേ  ലോകാ
ഏഷാം ലോകാനാം  ആപ്തയായ് .

ഉത്തര ഉത്തരോ  ജ്യായാണ്  ഭവതി
ഏവം ഇവ ഹി ഇമേ  ലോകാ  സമൃദ്ധയ് .

സർവേഷാം അഭിഗമ്യൻ  അവ ധ്യതി അചമ്പടകരം  .

വ്യത്യാസം  അൻവാഹ  അനിർദാഹായ.

--------------------------------------------------------------------------------------------------------------

സത് കർമങ്ങൾ  ചെയ്യുവാനായി  പ്രജാപതി ജ്ഞാനമെന്ന ആഹാരം  നൽകി
മൂന്ന് ലോകങ്ങളിലും  ആഹാരം  ഇന്ദ്രിയ പ്രീതിക്കായി  നൽകി
മൂന്ന്  ധാതുക്കൾ അപ്രകാരം ഉള്ളവയല്ലോ.

ഇന്ദ്രിയ പ്രീതിക്കായി  ആഹാരം നേടുമ്പോൾ
അവ  മൂന്ന് തരത്തിലും  ഇന്ദ്രിയ പ്രീതിക്കായി നൽകുക
പതിനൊന്നു പേർക്ക് ദാനം നൽകുക
അവരവർക്കു  അർഹതപ്പെട്ടത്‌ ലഭിക്കുന്നു
കിടാവിനെ മുൻ നിർത്തി പശുവിനെ  കറക്കുന്നതു പോലെ
അവശ്യ മുള്ളത്  മാത്രം നേടുക


ഉന്നതമായ  ലക്ഷ്യത്തോടെ ദാനം ചെയ്യുക

ലോകങ്ങൾ മൂന്ന് എന്നത് പോലെ
ദാനം മൂന്ന് വിധമല്ലോ .

മൂന്നു  ലോകങ്ങൾ പോലെ
ഇവ ഒന്ന്നിനൊന്ന്  മെച്ചമല്ലോ .

മൂന്ന് ലോകങ്ങളിലും തൃപ്തി നേടുവാനായി
ആവശ്യമുള്ളത് മാത്രം ഭുജിച്ചു ദാനം ചെയ്യുക.


മൂന്ന് തരത്തിലും ഒരു പോലെ ദാനം ചെയ്യുക.