Friday, 29 December 2017

Kanda 2,Prapataka 3,Anuvaka 5

Audio file
പ്രജാപതേ   ത്രയസ്ത്രിംശത്   ദുഹിതരാ   ആസൻ
താ   സോമായ   രാജ്ഞേ   അദതാത്
താസാം   രോഹിണീം  ഉപയത്
താ   ഈർഷ്യന്തീ  പുനർ അഗച്ഛൻ
താ   അൻവൈത്  താ  പുനർ അചായത
താ   അസ്മൈ  ന പുനർ അദതാത്
സോ   അബ്രവീത്  ഋതം   അമീഷ്വ
യധാ   സമാവച്ച  ഉപൈഷ്യാമി
അദ  തേ  പുനർ ദാസ്യാമി ഇതി
സ ഋതം  അമീത് താ  അസ്മൈ പുനർ അദതാത്
താസാം   രോഹിണീം ഏവ ഉപ്പയ്ത്
തം  യക്ഷ്മ  ആർച്ചയാത്  രാജാനാം യക്ഷ്മ ആരത്  ഇതി
തദ്‌   രാജ യക്ഷ്മസ്യ ജന്മ യത് പാപീയാൻ   അഭവത്
തദ്‌ പാപയക്ഷ്മസ്യ  യദ്   ജായാഭ്യോ  അവിന്ദത്
തദ്‌  ജായെന്യസ്യ  യ ഏവം ഏതേഷാം  യക്ഷ്മാണം  ജന്മ
വേദ  നൈനം   ഏതേ     യക്ഷ്മാം വിന്ദന്തി
സ  ഏതാ  ഏവ   നമസ്യാൻ   ഉപാധാവത്
താ   അബ്രുവൻ  വരം  വ്രണാമഹൈ   സമാവച്ച  ഏവ
ന  ഉപായ   ഇതി  തസ്മാം  ഏതം ആദിത്യം  ചരും  നിർവപണ്
തേന  ഏവൈനം   പാപാത്  ശ്രാമത്  അമുഞ്ചൻ .

  പാപായക്ഷ്മാ  ഗൃഹീത സ്യാത് 
തസ്മാം  ഏതം   ആദിത്യം ചരും  നിർവപേത്
ആദിത്യാൻ   ഏവ സ്വേന ഭാഗധേയേന  ഉപ ധാവതി 
ഏവൈനം പാപാത് ശ്രമാത്  മുഞ്ചതി .  

അമാവാസ്യാം  നിർവപേത്  അമും ഏവൈനം 
ആപ്യായമാനം അനു അപ്യായതി .  

നവോ നവോ  ഭവതി ജായമാന  ഇതി പുരോണുവാക്യ ഭവതി 
ആയുർ ഏവ അസ്മിൻ തയാ ദതാതി
യം  ആദിത്യാ അംശും   ആപ്യായന്തി  ഇതി 
യാജ്യ ഏവൈനം ഏതയ   പ്യാപ്യയന്തി.

--------------------------------------------------------------------------------------------------------

പ്രജാപതി  സോമമെന്ന  ആനന്ദം നേടുവാൻ 
മുപ്പത്തി മൂന്ന് തരം കഴിവുകൾ  നൽകി 
മനുഷ്യൻ അതിൽ ലീനനാകതെ 
രോഹിണിയെന്ന നൈമിഷീക ആനന്ദത്തിൽ  മാത്രം  രമിച്ചപ്പോൾ 
മറ്റുള്ള  കഴിവുകൾ  ഇല്ലാതെയായി 
മനുഷ്യൻ തിരിച്ചറിവ് നേടി പ്രജാപതിയെ പ്രാർഥിച്ചപ്പോൾ 
മറ്റു കഴിവുകൾ  തിരിച്ചു ലഭിക്കുവാനായി 
രോഹിണിയെന്ന  തൃഷ്ണയോടുള്ള  
അമിതാവേശം  കുറയ്ക്കുവാൻ  നിർദേശിച്ചു 
സൂര്യ ദേവൻന്റെ അനുഗ്രഹമെന്ന തിരിച്ചറിവ് നേടിയപ്പോൾ 
എല്ലാ  കഴിവുകളിലും  ഒരു പോലെ   രമിച്ചു .      

കഴിവുകൾ  നഴ്ട്ടപെടുമ്പോൾ  ആദിത്യനെന്ന  തിരിച്ചറിവിനെ 
നേടുക അതിനായി പ്രാർഥിക്കുക 
അവരവർക്കു  വിധിച്ചത്  ലഭിക്കുന്നു 
ആദിത്യനെന്ന  തിരിച്ചറിവ് നേടുമ്പോൾ 
എല്ലാ രോഗങ്ങളും  അകലുന്നു.

അമാവാസിക്ക്  ചന്ദ്രൻ  മറയുന്ന പോലെ 
കഴിവുകൾ  പല കാലങ്ങളിൽ കുറയുന്നു 
ചന്ദ്രൻ പതുക്കെ  തെളിയുന്നത് പോലെ 
കഴിവുകൾ വീണ്ടെടുക്കുക.

എന്നും  മനുഷ്യൻ പുനർ ജനിക്കുന്നതിനാൽ 
ജീവിതം  സൽ കര്മങ്ങളാൽ ജീവിക്കുക  
ആദിത്യനെന്ന  തിരിച്ചറിവ് കുറയുമ്പോൾ 
ജീവിതത്തിന്റെ  ചൈതന്യം കുറയുന്നു.







Sunday, 17 December 2017

Kanda 2,Prapataka 3,Anuvaka 4

Audio file in Youtube
അര്യംണെ  ചരും  നിർവപേത്  സുവർഗ കാമോ
അസൗ വാ ആദിത്യോ അര്യമണം ഏവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവൈനം സുവർഗം ലോകം ഗമയ്ത്യ.

അര്യംണെ  ചരും  നിർവപേത്  യ കാമയേത
ദാനകാമാ മേ  പ്രജാ സ്യുർ ഇതി
 അസൗ വാ ആദിത്യോ ആര്യമാ യ ഖലു വൈ
ദതാതി സൊ ആര്യമ ആര്യമണേവ
സ്വേന ഭാഗധേയേന  ഉപ ധാവതി
സ ഏവാസ്മൈ  ദാനകാമാ പ്രജാ കരോതി
ദാനകാമാ  അസ്മൈ പ്രജാ ഭവതി .

അര്യംണെ  ചരും  നിർവപേത്  യ കാമയേത
സ്വസ്തി ജനതാം ഇയം  ഇതി
അസൗ വാ ആദിത്യോ  ആര്യമാ ആര്യമാണേവ
സ്വേന ഭാഗധേയേന  ഉപ ധാവതി
സ ഏവൈണം തദ് ഗമയതി
യത്ര ജിഗമിഷതി  .

ഇന്ദ്രോ വൈ ദേവാനാം   ആനുജാവര ആസീത്
സ പ്രജാപതിം   ഉപധാവത് 
തസ്മാം  ഏതം  ഐന്ദ്രം  ആനുഷൂകം 
ഏകാദശ കപാലം നിർവപേത്
തേന ഏവൈനം  അഗ്രം ദേവതാനാം പരി 
അനയാത്‌  ബുദ്ധ്നവതി  അഗ്രവതീ 
യാജ്ഞനുവാക്യേ  അകരോത് ബുധ്നാഥ് 
ഏവൈനം അഗ്രം പര്യണയ.   

യോ രാജന്യ   ആനുജാവര  സ്യാത് 
തസ്മാം  ഏതം ഐന്ദ്രം  ആണുശൂകം 
ഏകാദശ കപാലം നിർവപേത്
ഇന്ദ്രമേവ  സ്വേന ഭാഗധേയേന ഉപ ധാവതി 
ഏവൈനം  അഗ്രം സമാനാനാം  പരി  നയതി
ബുധ്നവതീ  ആഗ്രവതീ  യാജ്നാനുവാക്യേ ഭവതോ 
ബുധ്നാഥ്  ദേവൈണം അഗ്രം  പരി  നയതി
ആനുഷൂകോ  ഭവതി ഏഷാ   ഹി ഏതസ്യ  ദേവതാ 
  ആനുജാവര  സമ്രുധൈ.    

യോ ബ്രാഹ്മണ  ആനുജാവര  സ്യാത് 
തസ്മാം  ഏതം  ബാർഹസ്പത്യം 
ആനുഷൂകം  ചരും  നിർവപേത്
ബൃഹസ്പതിമേവ  സ്വേന ഭാഗധേയേന  ഉപധാവതി 
ഏവൈനം  അഗ്രം സമാനാനാം  പരി  നയതി
ബുധ്നവതീ  ആഗ്രവതീ  യാജ്നാനുവാക്യേ ഭവതോ
ബുധ്നാഥ്  ദേവൈണം അഗ്രം  പരി  നയതി
ആനുഷൂകോ  ഭവതി ഏഷാ   ഹി ഏതസ്യ  ദേവതാ 
  ആനുജാവര  സമ്രുധൈ.

----------------------------------------------------------------------------------------------
സൽകർമങ്ങൾ ചെയ്യുവാൻ  ഇച്ഛിക്കുന്നവർ
ആര്യമാനെന്ന സൂര്യ ദേവനെ പ്രാർഥിക്കുക
അങ്ങിനെ പ്രാർത്ഥിക്കുന്നവർക്ക് സൂര്യദേവന്റെ
വെളിച്ചം    പോലെയുള്ള  അറിവ് ലഭിക്കുന്നു
അവരവർക്കു വിധിച്ചത് ലഭിക്കുന്നു
തിളക്കമാർന്ന  അറിവ് ലഭിക്കുന്നു.

മറ്റുള്ളവരുടെ അംഗീകാരവും ആദരവും ലഭിക്കുവാനായി
ആര്യമാനെന്ന സൂര്യ ദേവനെ പ്രാർഥിക്കുക
അവരവർക്കു വിധിച്ചത് ലഭിക്കുന്നു
ആര്യമാനെന്ന സൂര്യദേവന്റെത്‌ പോലെയുള്ള
തിളക്കമാർന്ന അറിവ് ലഭിക്കുമ്പോൾ
മറ്റുള്ളവരുടെ  അംഗീകാരവും ആദരവും ലഭിക്കുന്നു .

ഐശ്വര്യം ലഭിക്കുവാനായി
ആര്യമാനെന്ന സൂര്യ ദേവനെ പ്രാർഥിക്കുക
അവരവർക്കു വിധിച്ചത് ലഭിക്കുന്നു
എത്തെണ്ടിത്ത്  എത്തുവാനായി സൂര്യദേവന്റെത്‌ പോലെയുള്ള
തിളക്കമാർന്ന  അറിവ് സഹായിക്കുന്നു.

ദൈവീകമായ കാര്യങ്ങൾ അനുവർത്തിക്കുവാൻ 
ഇന്ദ്രിയ സംയമനം  ഒരു തുടക്കമല്ലോ 
ഇന്ദ്രിയങ്ങളാൽ  പ്രജാപതിയെ പ്രാർഥിക്കുക 
അതിനായി പതിനൊന്നു പേർക്ക് ദാനം ചെയ്യുക 
പ്രജാപതിയുടെ അനുഗ്രഹത്താൽ 
ഇന്ദ്രിയ സംയമനം നേടി ദൈവീകമായ കാര്യങ്ങൾ ചെയ്യുക 
യാജ്യവും  അനുവാക്യവും എന്ന പോലെ 
തുടക്കത്തിൽ നിന്ന് ഉയർന്ന നിലക്ക് എത്തുക .


കഴിവുകൾ  കുറഞ്ഞവർ  ഇന്ദ്രിയങ്ങളെ പുഷ്ടിപ്പെടുത്തുക 
അതിനായി  പതിനൊന്നു പേർക്ക് ദാനം ചെയ്യുക 
അവരവർക്കു വിധിച്ചത് ലഭിക്കുന്നു 
ഇന്ദ്രിയ സംയമനത്താൽ   ജീവിതത്തിൽ ഉയർച്ച കൈവരുന്നു 
ഇന്ദ്രിയ സംയമനം നേടി ദൈവീകമായ കാര്യങ്ങൾ ചെയ്യുക 
യാജ്യവും  അനുവാക്യവും എന്ന പോലെ 
തുടക്കത്തിൽ നിന്ന് ഉയർന്ന നിലക്ക് എത്തുക .

ജ്ഞാനം  കുറവുള്ളവർ ബൃഹസ്പതിയെ  പ്രാർഥിക്കുക 
ബൃഹസ്പതിയുടെ  അനുഗ്രഹത്താൽ 
ജ്ഞാനം ലഭിക്കുന്നു 
അവരവർക്കു വിധിച്ചത് ലഭിക്കുന്നു 
ജ്ഞാനത്താൽ   ജീവിതത്തിൽ ഉയർച്ച കൈവരുന്നു
യാജ്യവും  അനുവാക്യവും എന്ന പോലെ 
തുടക്കത്തിൽ നിന്ന് ഉയർന്ന നിലക്ക് എത്തുക .


Wednesday, 13 December 2017

Kanda 2,Prapataka 3,Anuvaka 3

Audio file in Youtube
ദേവാ   വൈ  സത്രം  ആസത റിഥിപരിമിതം  യശസ്‌കാമാ
തേഷാം  സോമം  രാജാനം  യശഃ  ആർച്ചത്
സ  ഗിരിം  ഉദയ്‌ത്‌ തം അഗ്നിർ അനൂദൈത്
തൗ   അഗ്നി ഷൊമൗ   സമ ഭവതാം
തൗ   ഇന്ദ്രോ  യജ്ഞ  വിഭ്രഷ്ടോ അനു  പറൈത്
തൗ   അബ്രവീത്  യജയതാം  മാ  ഇതി
തസ്മാ  ഏതാം   ഇഷ്ടിം  നിരവപതാം
ആഗ്നേയം  അഷ്ടാകപാലം  ഐന്ദ്രം ഏകാദശ കപാലം
സൗമ്യം ചരും ത ഏവ അസ്മിൻ  തേജാം
ഇന്ദ്രിയം  ബ്രഹ്മവർച്ചസം  അധതം . 

യോ  യജ്ഞ വിഭ്രഷ്ട സ്യാത്
തസ്മാം  ഏതം ഇഷ്ടിം  നിർവപേത്
ആഗ്നേയം  അഷ്ടാ കപാലം
ഐന്ദ്രം ഏകാദശ കപാലം സൗമ്യം ചരും
യദ്   ആഗ്‌നേയോ  ഭവതി തേജം ഏവാസ്മിൻ തേനം   ദതാതി 
യദ്   ഐന്ദ്രോ  ഭവതീ ഇന്ദ്രിയം ഏവാസ്മിൻ തേന ദതാതി
യത് സൗമ്യോ  ബ്രഹ്മവർച്ചസം  തേനാം .

ആഗ്നേയസ്യ  ച സൗമ്യസ്യം ച ഐന്ദ്രെ സ്‍മാഷ്ശ്ലേഷയേത്
തേജ ച ഏവാസ്മിൻ ബ്രഹ്മവർച്ചസം ച സമീചീ  ദതാതി.

അഗ്നീ ക്ഷോമീയം ഏകാദശ കപാലം നിർവപേത്
യം  കാമോ  ന  ഉപനമേത്  ആഗ്‌നേയോ  വൈ  ബ്രാഹ്മണ
സ സോമം  പിബതി സ്വാം ഏവ  ദേവതാം
സ്വേന ഭാഗധേയേന ഉപധാവതി
സാ  ഏവ ഏനം കാമേന സമർദ്ദയതി
ഉപൈനം  കാമോ  നമതി .

അഗ്നീ  ക്ഷോമീയം  അഷ്ടാകപാലം നിർവപേത്
ബ്രഹ്മവർച്ചസ  കാമോ    അഗ്നീ ക്ഷോമൗ ഏവ
സ്വേന ഭാഗധേയേന ഉപ ധാവതി
താവേവ  അസ്മിൻ   ബ്രഹ്മവർച്ചസം ധത്തോ
ബ്രഹ്മ വർചസ്യേവ   ഭവതി
യദ് അഷ്ടാ കപാല  തേന  ആഗ്‌നേയോ യത്  ശ്യാമാകാ
തേന  സൗമ്യ  സമൃദ്ധ്യയ്.

സോമായ   വാജിനേ   ശ്യാമാകം  ചരും  നിർവപേത്
യ ക്ളൈഭ്യത് ബിഭീയാത് രേതോ  ഹി വാ
ഏതസ്മാത്  വാജിനം  അപക്റാമതി
അത   ഏഷ  ക്ളൈഭ്യത്   ബിഭീയ
സോമമേവ  വാജിനം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മിൻ  രേതോ  വാജിനം  ദതാതി
ന  ക്ളീഭ്യോ ഭവതി.

ബ്രാഹ്മണസ്പതിം  ഏകാദശ കപാലം നിർവപേത്
ഗ്രാമകാമോ  ബ്രാഹ്മണസ്പതിമേവ
സ്വേന ഭാഗധേയേന  ഉപ ധാവതി
സ ഏവാസ്മൈ  സജാതൻ  പ്ര യച്ഛതി
ഗ്രാംയേവ  ഭവതി .

ഗണവതീ   യജ്ഞാനു വാക്യേ ഭവത
സാജാതർ ഏവൈനം ഗണവന്തം കരോതി .

താമേവ   നിർവപേത്  യ കാമയേത ബ്രഹ്മൻ
വിശം  വി നാശയേം  ഇതി .

മാരുതീ  യാജ്ഞനുവാക്യേ  കുര്യാത്
ബ്രഹ്മം ഏവ   വിശം  വി നാശയതി .


--------------------------------------------------------------------------------------------
ദൈവീകമായ  കഴിവുകൾ  ആർജിക്കാനായി
ജീവിതം ഒരു യജ്ഞം പോലെ  നടത്തുക
വിജയമായിരിക്കണം  ആത്യന്തികമായ  ലക്‌ഷ്യം
ഇങ്ങിനെ  യജ്ഞമായി  ജീവിക്കുന്നവർക്ക്
സോമമെന്ന  ആനന്ദം  കൈവരുന്നു അത്  പർവതം പോലെ  ഉന്നതമല്ലോ
അങ്ങിനെയുള്ളവർക്കു  അന്തരാഗ്നി എപ്പോഴും ജ്വലിക്കുന്നു
ഇവ രണ്ടും  നേടുവാനായി  ഇന്ദ്രിയങ്ങളെ  സംയമനം ചെയ്യുക
അന്തരാഗ്നി ജ്വലിക്കുവാനായി എട്ടു പേർക്കും
ഇന്ദ്രിയങ്ങൾ പുഷ്ടിപ്പെടുവാനായി പതിനൊന്നു പേർക്കും
ദാനം ചെയ്യുക
സോമമെന്ന  ആനന്ദത്തിനായി പരമാത്മാവിനെ ധ്യാനിക്കുക
ഇങ്ങിനെ ചെയ്യുമ്പോൾ ബുദ്ധിയും ശക്തിയും  ഊർജവും  ലഭിക്കുന്നു.

ജീവിതത്തിൽ  വിഷമസന്ധികൾ  നേരിടുമ്പോൾ
അന്തരാഗ്നി   ജ്വലിക്കുവാനായി  എട്ടു പേർക്കും
ഇന്ദ്രിയങ്ങൾ പുഷ്ടിപ്പെടുവാനായി പതിനൊന്നു പേർക്കും
ദാനം ചെയ്യുക
സോമമെന്ന  ആനന്ദം ലഭിക്കുവാനായി
പരമാത്മാവിനെ ധ്യാനിക്കുക
അന്തരാഗ്നി  ജ്വലിക്കുമ്പോൾ  ബുദ്ധി ലഭിക്കുന്നു
ഇന്ദ്രിയങ്ങൾ പുഷ്ടിപ്പെടുമ്പോൾ ശക്തി ലഭിക്കുന്നു
സോമമെന്ന ആനന്ദം ലഭിക്കുമ്പോൾ ഐശ്വര്യം  ലഭിക്കുന്നു.

അന്തരാഗ്നി  ജ്വലിക്കുമ്പോൾ
സോമമെന്ന ആനന്ദം ലഭിക്കുമ്പോൾ
അതിന്റെ ഫലം  ഇന്ദ്രിയങ്ങൾക്കും  ഉണ്ടാകുന്നു
ബുദ്ധിയും  പ്രഭാവവും  ഭവിക്കുന്നു.

ആഗ്രഹങ്ങൾ സഫലമാകാൻ  അന്തരാഗ്നി ജ്വലിക്കണം
സോമമെന്ന  ആനന്ദം ഉണ്ടാകണം
അതിനായി പതിനൊന്നു പേർക്ക് ദാനം ചെയ്യുക
ജ്ഞാനികൾ അന്തരാഗ്നി ജ്വലിക്കുന്നവരല്ലോ
അവർ സോമമെന്ന ആനന്ദം അനുഭവിക്കുന്നവരല്ലോ
അവരവർക്കു വിധിച്ചത് ലഭിക്കുന്നു
അവരവർക്കു വിധിച്ചത് ലഭിക്കുന്നു
ആഗ്രഹങ്ങൾ സഫലമാകുന്നു.

ഐശ്വര്യം  ഇച്ഛിക്കുന്നവർ  അന്തരാഗ്നിയെ ജ്വലിപ്പിക്കുക
സോമമെന്ന  ആനന്ദം നേടുക
അതിനായി  എട്ടു പേർക്ക് ദാനം ചെയ്യുക
അവരവർക്കു വിധിച്ചത് ലഭിക്കുന്നു
അന്തരാഗ്നിയുടെ ജ്വലനത്താലും
സോമമെന്ന ആനന്ദത്താലും  ഐശ്വര്യം ലഭിക്കുന്നു
എട്ടു പേർക്ക് ദാനം ചെയ്യുകയെന്നത്
അഗ്നിയുമായി  ബദ്ധപ്പെട്ടതല്ലോ
സോമമെന്ന  ആനന്ദം  സൽപ്രവൃത്തികൾ തുടങ്ങുകയെന്ന
വിത്തുകളുമായി ബന്ധപെട്ടതല്ലോ
അതിനാൽ ഐശ്വര്യവാനാകുക.

ശക്തിക്ഷയം  വരുമെന്ന് കരുതുന്നവർ
സോമമെന്ന  ആനന്ദം  നേടുവാനായി
സൽപ്രവർത്തികളെന്ന  വിത്തുകൾ നടുക
സൽപ്രവർത്തികൾ ചെയ്യുവാനുള്ള  ആർജവം നഷ്ട പെടുമ്പോൾ
ശക്തിക്ഷയം ഭവിക്കുന്നു
സോമമെന്ന  ആനന്ദം  ലഭിക്കുമ്പോൾ
ശക്തിക്ഷയം  അകലുന്നു .

ഗ്രാമത്തിലെ ജനങ്ങളുടെ മുഴുവൻ സന്തോഷം  വേണ്ടുന്നവർ
ബ്രഹ്മണ സ്പതിയുടെ   അനുഗ്രഹത്തിനായി
പതിനൊന്നു പേർക്ക്   ദാനം ചെയ്യുക
അവരവർക്കു   വിധിച്ചത്  ലഭിക്കുന്നു
ദാനം ചെയ്യുന്നവർക്ക്
ഗ്രാമത്തിലെ  ജനങ്ങളുടെ  സന്തോഷം നേടുവാനാകുന്നു .

യാജ്യവും   അനുവാക്യവും  ഗണങ്ങളുടെ പേരിലല്ലോ
അവയുടെ  പ്രഭാവത്തിൽ ഗണങ്ങളെ  നേടുക.

ബ്രഹ്മജ്ഞാനം  നേടിയവർക്ക്   അപകടം പിണയാതിരിക്കുവാൻ
ജീവിതം  യജ്ഞമായി  നടത്തുക.

മര്ത്തുക്കളുടെ പ്രീതിക്കായി മന്ത്രങ്ങൾ ഉരുവിടുമ്പോൾ
ജ്ഞാനികൾക്കു  അപകടം  പിണയാതെ ഇരിക്കുന്നു .



Tuesday, 21 November 2017

Kanda 2,Prapataka 3,Anuvaka 2

Audio on Youtube

ദേവാ  വൈ  മൃത്യോർ  അഭിഭയു
തേ   പ്രജാപതിം  ഉപാ ധാവൻ
തേഭ്യ  ഏതാം  പ്രജാപത്യം  ശതകൃഷ്ണലാം നിരവപത്‌
തയാ   ഏവ   ഏഷു  അമൃതം  അധതത്.

യോ  മൃത്യോർ  ബിഭീയാത്  തസ്മാ  ഏതാം പ്രജാപത്യാം
ശത കൃഷ്ണാലം   നിർവപേത്  പ്രജാപതിം ഏവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  എവസ്മിൻ  ആയുർ  ധതാതി
സർവം  ആയുർ ഏതി.

ശത  കൃഷ്ണലാ  ഭവതി
ശതായു  പുരുഷസ്യ
ശത  ഇന്ദ്രിയം
ആയുഷി  ഏവ  ഇന്ദ്രിയെ
പ്രതി  തിഷ്ഠതി.

ഘൃതെ   ഭവതി  ആയുർ വൈ
ഘൃതം  അമൃതം ഹിരണ്യം  ആയുച്ച
ഏവാസ്മാ  അമൃതം  ച
സമീചീ  ദതാതി.

ചത്വാരി ചത്വാരി കൃഷ്ണാലനാനി ഏവ   ധ്യതി
ചതുർ അവ തസ്യാ  ആപ്ത്യാ .

ഏകദാ   ബ്രഹ്മണ  ഉപ  ഹരതി
ഏകദൈവ  യജമാന  ആയുർ  ദതാതി .

അസാവാദിത്യോ  ന വ്യരോചത
തസ്മൈ  ദേവാ  പ്രായശ്ചിത്തമൈച്ചൻ
തസ്മാം  ഏതം  സൗര്യം  ചരും  നിർവപേത്
തേനൈവ  അസ്മിൻ രുചം  അധതുർ
യോ ബ്രഹ്മവർച്ചസ  കാമ  സ്യാത്
തസ്മാം  ഏതം  സൗര്യം  ചരും  നിർവപേത്
അമൂം   ഏവ  ആദിത്യം
സ്വേന ഭാഗധേയേന  ഉപ ധാവതി
സ ഏവാസ്മിൻ  ബ്രഹ്മ വർച്ചസം   ദതാതി
ബ്രഹ്മവാർച്ചസ്ത്യേവ   ഭവതി.   


ഉഭയതോ   രുക്മൗ   ഭവത
ഉഭയതം   ഏവ  അസ്മിൻ രുചം  ദതാതി.

പ്രയാജേ  പ്രയാജേ   കൃഷ്ണാലം  ജുഹോതി
ദിഗ്ഭ്യ   ഏ വാസ്മൈ  ബ്രഹ്മവർച്ചസം  അവര്‌ന്ദാ.

ആഗ്നേയം  അഷ്ടകപാലം നിർവപേത്
സാവിത്രം  ദ്വാദശ കപാലം  ഭൂമ്യൈ  ചരും
യ കാമയേത   ഹിരണ്യം  വിന്ദേയ  ഹിരണ്യം
മാ   ഉപാ നമേത്  ഇതി
യദ്   ആഗ്‌നേയോ  ഭവതി ആഗ്നേയം  വൈ
ഹിരണ്യം  യസ്യൈവ  ഹിരണ്യം
തേന ഏവ   എനത്  വിന്ദതേ
സാവിത്രോ   ഭവതി  സവിതുർ പ്രസൂത
ഏവൈനം  വിന്ദതേ  ഭൂമ്യയ്  ചരുർ   ഭവതി
അസ്യാം   ഏവ   ഏനത്  വിന്ധ്യത
ഉപൈനം   ഹിരണ്യം  നമതി .

വി വാ ഏഷ ഇന്ദ്രിയേണ  വീര്യേണ ര്ഥ്യത്തെ
യോ ഹിരണ്യം വിന്ദത ഏതാം ഏവ  നിർവപെത്
ഹിരണ്യം വിത്വ ന ഇന്ദ്രിയേണ  വീര്യേണ വി രുദ്ധ്യതേ .

ഏതാം ഏവ  നിർവപേത്    യസ്യ ഹിരണ്യം നസ്യേത്
യദ്   ആഗ്നേയോ  ഭവതി ആഗ്നേയം വൈ ഹിരണ്യം
യസ്യൈവ ഹിരണ്യം  തേന  ഏവാത് വിന്ദതി
സാവിത്രോ   ഭവതി  സവിതുർ പ്രസൂത ഏവൈനാത്  വിന്ദതി
ഭൂമ്യൈ  ചരുർ  അസ്യാം  വാ ഏതത്
നശ്യതി  യത് നശ്യതി അസ്യാം  ഏവൈനത്   വിന്ദതി .

ഇന്ദ്ര   ത്വഷ്ടു  സോമം  അഭീഷഹ അപിബത്
സ വിഷ്വങ് വി ആർചത്  സ ഇന്ദ്രിയേണ സോമ പീതേന
വ്യർധ്യത  സ യത് ഊര്ദ്ധവം ഊര്ദ്ധവം ഇതി
തേ  ശ്യാമക  അഭവൻ സ പ്രജാപതിം ഉപാധവത്
തസ്മാ ഏതാം സോമ ഇന്ദ്രം ശ്യാമാകാം ചരും നിർവപേത്
തേന ഏവ അസ്മിൻ ഇന്ദ്രിയം സോമപീതം  അദതാത് .

വി വാ ഏഷ ഇന്ദ്രിയേണ  സോമപീതേന  രുധ്യത്തെ
യ സോമം വമിതി യ സോമവാമീ  സ്യാത്
തസ്മാ  ഏതം സോമ ഇന്ദ്രം  ശ്യാമാകം  ചരും നിർവപേത്
സോമം  ച  ഏവ ഇന്ദ്രം  ച  സ്വേന ഭാഗധേയേന ഉപ ധാവതി
തൗ   ഏവാസ്മിൻ  ഇന്ദ്രിയം സോമപീതം  ധത്തോ
ന ഇന്ദ്രിയേണ സോമപീതേന  വിരുദ്ധ്യതേ   .

യത് സൗമ്യോ ഭവതി സോമപീതം  ഏവ അവ രുൺദേ
യത്  ഐന്ദ്രോ ഭവതി  ഇന്ദ്രിയം വൈ  സോമ പീത
ഇന്ദ്രിയം ഏവ സോമപീതം  അവ രുൺദേ
ശ്യാമാകോ  ഭവതി ഏഷ വാവ  സ സോമ
സാക്ഷാത് ഏവ സോമപീതം അവ രുൺദേ .  
         

അഗ്നയെ  ദാത്രെ   പുരോഡാശം   അഷ്ടാ കപാലം  നിർവപേത്
ഇന്ദ്രായ  പ്രദാത്രേ  പുരോഡാശം ഏകാദശ കപാലം
പശു കാമോ  അഗ്നിർ ഏവാസ്മൈ പശൂൻ പ്ര ജനയതി
വൃഥാൻ   ഇന്ദ്ര  പ്ര യച്ഛതി .

ദധി   മധു ഘൃതം ആപോ ദാന  ഭവന്തി
ഏതത്വൈ  പശൂനാം  രൂപം
രൂപേണ ഏവ   പശൂൻ  അവ രുൺദേ .

പഞ്ചഗൃഹീതം   ഭവതി  പാങ്ത്താ  ഹി
പശവോ   ബഹുരൂപം  ഭവതി
ബഹുരൂപാ ഹി  പശവഃ  സമൃദ്ധയ് .

പ്രാജാപത്യം  ഭവതി  പ്രാജാപത്യാ  വൈ പശവഃ
പ്രജാപതിരേവ  അസ്മൈ  പശൂൻ പ്ര ജനായത്യാ .

ആത്മാ  വൈ  പുരുഷസ്യ  മധു
യത്  മധു  അഗ്നോ ജുഹോതി  ആത്മാനം ഏവ
തത്  യജമാനോ  അഗ്നോ പ്രദതാതി
പങ്കുതൗ   യജ്ഞാനു വാക്യേ ഭവത
പാങ്‌ത്ത പുരുഷ പാങ്‌താ പശവഃ ആത്മാനം ഏവ
മൃത്യോർ  നിഷ്ക്രിയ  പശൂൻ  അവ രുന്ദ്ദേ.
----------------------------------------------------------------------------------------

ദൈവീകമായ  കഴിവുകൾ  ഉള്ളവർ
അവരുടെ  കഴിവുകൾ  നഴ്‌പ്പെടുമെന്ന   മൃതു ഭയം നേരിട്ടപ്പോൾ
പ്രജാപതിയെ   നിരംതരമായി   കൃഷ്ണല മെന്ന   കറുത്ത
രുദ്രാക്ഷരവുമായി പ്രാർഥിച്ചു
പ്രജാപതിയുടെ  അനുഗ്രഹത്താൽ  മൃതു ഭയം  നീങ്ങി
അമൃതത്വം  നേടി.

മത്യുഭയം  നേരിടുമ്പോൾ നൂറോളം  കൃഷ്ണാലങ്ങളാൽ
പ്രജാപതിയെ  പ്രാർഥിക്കുക
അവരവർക്കു  വിധിച്ചത്  ലഭിക്കുന്നു
പ്രജാപതിയുടെ  അനുഗ്രഹത്താൽ മൃത്യുഭയം  നീങ്ങുന്നു .
ആയുസ്സു  ലഭിക്കുന്നു.

കൃഷ്ണാലം  നൂറ് എന്നത്  ആയുസ്സിനെ സൂചിപ്പിക്കുന്നു
മനുഷ്യന്  ആയുസ്സു നൂറല്ലോ
കഴിവുകൾ  നൂറല്ലോ
പ്രജാപതിയുടെ  അനുഗ്രഹത്താൽ
നൂറു വര്ഷം നൂറു കഴിവുകളോടെ
ജീവിക്കുവാനാകട്ടെ.

പ്രാർഥനകൾ  കാച്ചിയ  നെയ്യുപോലെ അല്ലോ
ജീവിതവും  ഹിരണ്യമെന്ന  സമ്പത്തും  നെയ്യുപോലെയല്ലോ
പ്രാർഥനയുടെ   ഫലമായി  കാച്ചിക്കുറുക്കിയ  നെയ്യുപോലെയുള്ള
സമ്പന്നമായ  നല്ല  ജീവിതം  ലഭിക്കുന്നു

ജീവിതത്തിൽ  നാല്  ഘട്ടങ്ങളിൽ
ഓരോരോ  കൃഷ്ണലാളനങ്ങൾ  മാറ്റപ്പെടുന്നു

ഓരോരോ  ഘട്ടങ്ങളിലും ബ്രഹ്മ ജ്ഞാനവും
ആയുസ്സും  പരമാത്മാവ്  നൽകുന്നു.

അന്തരാഗ്നി  കെടുമ്പോൾ  നന്നായി  പ്രയത്നിക്കുക
സൂര്യ ദേവനെന്ന   ജ്ഞാനത്തെ  ആശ്രയിക്കുക
ഞാനമെന്ന  സൂര്യൻ  ഉള്ളിൽ ജ്വലിക്കുമ്പോൾ
ഐശ്വര്യം ലഭിക്കുന്നു
അവരവർക്കു  വിധിച്ചത് ലഭിക്കുന്നു
ജ്ഞാനമെന്ന  സൂര്യൻ ഉള്ളിൽ  ജ്വലിക്കുമ്പോൾ
ഐശ്വര്യത്താൽ   ജ്വലിക്കുന്നു.

സൂര്യദേവണ്റ്റെ  അനുഗ്രഹത്താൽ
എല്ലായ്‌പോഴും  ഐശ്വര്യം  ലഭിക്കുന്നു.

ജീവിതത്തിലെ  ഓരോ ഘട്ടങ്ങളിലും
കൃഷ്ണാലങ്ങൾ  കൂടുതൽ  ഉപയോഗിച്ച്
കൂടുതൽ  പ്രാർഥിക്കുക
അങ്ങിനെ  ബ്രഹ്മ ജ്ഞാനം  നേടുക.

അന്തരാഗ്നി   ജ്വലിക്കുവാനായി എട്ടു പേർക്കും
സവിതാവ്‌  അനുഗ്രഹിക്കുവാനായി  പന്ത്രണ്ടു പേർക്കും  ദാനം ചെയ്യുക
ഭൂമി ദേവിയെ  നമസ്കരിക്കുക
ഐശ്വര്യമെന്ന  ഹിരണ്യം അഗ്നിയുമായി  ബന്ധപ്പെട്ടിരിക്കുന്നു
അന്തരാഗ്നി   ജ്വലിക്കുമ്പോൾ  ഐശ്വര്യം  ലഭിക്കുന്നു
സവിതാവിണ്റ്റെ  അനുഗ്രഹത്തിലല്ലോ
ഐശ്വര്യം  ലഭിക്കുന്നു
ഭൂമീ ദേവി അനുഗ്രഹിക്കുമ്പോൾ
ഐശ്വര്യം  ലഭിക്കുന്നു.


ഐശ്വര്യം  ലഭിക്കുവാനായി അന്തരാഗ്നി  ജ്വലിക്കുവാൻ എട്ടു പേർക്കും
ഇന്ദ്രിയങ്ങൾ  പുഷ്ടി പെടുവാനായി പതിനൊന്നു  പേർക്കും ദാനം ചെയ്യുക
അഗ്നിയുടെ ജ്വലനത്താലും
ഇന്ദ്രിയങ്ങളുടെ  പ്രവർത്തനത്തിലും
ഐശ്വര്യം  ലഭിക്കുന്നു.


ഐശ്വര്യത്തിന്റെ  പ്രതീകങ്ങളായ  തൈര്,തേൻ ,നെയ്യ്,ജലം ,ധാന്യം
എന്നിവ ദാനം ചെയ്യുകയാൽ
ശരീരത്തിന്റെ  അഞ്ചു ഭൂതങ്ങൾക്കും
ഊർജം  ലഭിക്കുന്നു.

സമൃദ്ധി  അഞ്ചു രൂപങ്ങളിലല്ലോ
ഐശ്വര്യവും  പഞ്ച വിധമല്ലോ
പഞ്ച വിധ സമൃദ്ധിയാൽ
ഐശ്വര്യം  ഭവിക്കുന്നു.

ദാനം  ചെയ്യുന്നതിലൂടെ  പ്രജാപതി സന്തുഷ്ടനാകുന്നു
പ്രജാപതിയുടെ അനുഗ്രഹത്താൽ
ഐശ്വര്യം  ഭവിക്കുന്നു.

ആത്മാവിന്റെ  പ്രതീകമല്ലോ  തേൻ
ആത്മാവ്  ജീവിതമെന്ന  യജ്ഞത്തിൽ ഹോമിക്കുമ്പോൾ
അഞ്ചു വിധത്തിലുള്ള  ജീവ കോശങ്ങൾക്കും
ഊർജം ലഭിക്കുന്നു
യാജ്യം ,അനുവാക്യം എന്നിവയും
മനുഷ്യന്റെ  കോശങ്ങളും
ഐശ്വര്യങ്ങളും  പഞ്ച വിധമല്ലോ
അലസത  എന്ന മൃത്യുവിൽ നിന്നും  മോചനം നേടുമ്പോൾ
ഐശ്വര്യം  ഭവിക്കുന്നു.





Wednesday, 15 November 2017

kanda 2,Prapataka 3,Anuvaka 1

Audio file in Youtube

ആദിത്യേഭ്യോ  ഭുവദ്വഭ്യ ചരും   നിർവ്വപേത്  ഭൂതികാമ
ആദിത്യാ   വാ  ഏതം  ഭൂത്യൈ  പ്രതിം  നുദന്തേ
യോ അലം      ഭൂത്യൈ  സൻ ഭൂതിം ന പ്രാപ്നോതി
ആദിത്യാൻ  ഏവ ഭുവത്വത
സ്വേന ഭാഗധേയേന  ഉപ ധാവതി
സ ഏവൈനം ഭൂതിം  ഗമയന്തി ഭവതി ഏവ .

ആദിത്യേഭ്യോ  ധാരയാദ്  വാദഭ്യ ചരും  നിർവ്വപേത്
അപരുദ്ധോ  വാ അപര്ഥ്യമാണോ വാ  ആദിത്യ
അവഗമയിതാര  ആദിത്യാൻ  ഏവ ധാരയിത്വത
സ്വേന ഭാഗധേയേന  ഉപ ധാവതി
സ ഏവൈനം  വിശി ഥാത്രത്തി  അനപറുദ്യോ  ഭവതി .

അതിതേ  അനുമന്യസ്വ  ഇതി അപര്ഥ്യമാണോ  അസ്യ പദം
ആ ദിതീയ അയം  വാ അദിതിർ  ഇയം ഏവ അസ്മൈ രാജ്യം
അനു  മന്യതേ .

സത്യാ ആശീർ ഇത്യാഹ
സത്യമേവ  ആശിഷം കുരുത .

ഇഹ  മന  ഇത്യാഹ പ്രജാ ഏവാസ്മൈ
സമനസ  കരോതി .

ഉപ പ്രേത  മരുത സുദാനവ  ഏനാ
വിശപതിന  അഭി  അമും രാജാൻ  ഇത്യാഹ
 മാരുതി  വൈ  വിട്  ജ്യേഷ്ടോ
വിശപതിർ  വിശാ ഏവ
ഏനം  രാഷ്ട്രേണ   സമർദ്ദയതി .


യ  പരസ്താത്  ഗ്രാമ്യവാദീ  സ്യാദ്
തസ്യ  ഗൃഹാത്  വ്രീഹീനാ ഹരീർ ശുക്ളശ്ച  കൃഷ്‌ണശ്ച
വി  ചിനുയാത്  യേ ശുക്ളാ  സ്യുതം  ആദിത്യം  ചരും  നിർവപെത്
ആദിത്യാ   വൈ  ദേവതയാ  വിട്  വിശം   ഏവ
അവ  ഗച്ഛതി .

അവഗത   അസ്യ  വിട്  അനവഗതം  രാഷ്ട്രം  ഇതി ആഹുർ
യേ   കൃഷ്ണാ   സ്യുസ്ഥം  വാരുണം  ചരും  നിർവപേത്
വാരുണം  വൈ  രാഷ്ട്രം  ഉഭേ  ഏവ
വിശം  ച   രാഷ്ട്രം  ച   അവ ഗച്ഛതി .

യദി  ന  അവഗച്ഛേത്  ഇമം  അഹം  ആദിത്യേഭ്യോ   ഭാഗം നിർവപാമി
ആ   അമുഷ്‌മാത്  അമുഷ്യയ്  വിശോ  അവഗന്തോർ   ഇതി നിർവപെത്
ആദിത്യാ   ഏവൈനം   ഭാഗധേയം  പ്രെപ്സന്തോ വിശം അവ ഗമയന്തി .

യദി  ന  അവഗച്ഛേത്  അശ്വഥാൻ  മയൂഖാൻ
സപ്ത  മധ്യമ ഇഷായാം  ഉപ ഹന്യാത്
ഇദം   അഹം  ആദിത്യാൻ  ബദ്ധനാമി
ആ  അമുഷ്മാത്  അമുഷ്യയ്  വിശോ അവഗ ന്തോർ   ഇതി
ആദിത്യാ   ഏവൈനം   ബദ്ധ വീര
വിശം   അവ  ഗമയന്തി .


യദി  ന അവഗച്ഛേത്  ഏതം   ഏവ ആദിത്യം  ചരും നിർവപെത്
ഇധ്മേ   അപി  മയൂഖാൻ   സം   ന്ഹയേത്
അനപരുദ്ധ്യം   ഏവ  അവ ഗച്ഛതി.

അശ്വത്ഥ  ഭവന്തി  മരുതാം   വാ
ഏതദ്  ഓജോ  യദ്   അശ്വത്ഥ
ഒജസാ   ഏവ   വിശം  അവ ഗച്ഛതി .

സപ്ത  ഭവന്തി  സപ്ത ഗണാ   വൈ മരുതോ
ഗണശ  ഏവ   വിശം അവ ഗച്ഛതി .


--------------------------------------------------------------------------------------------
 ഐശ്വര്യം   വേണ്ടവർ  ആദിത്യന്മാരായ  ജ്ഞാനികൾക്കു
ദാനം ചെയ്യുക
ജ്ഞാനികളുടെ അനുഗ്രഹത്തിലല്ലോ  ഐശ്വര്യം ലഭിക്കുന്നു
അവരവർക്കു  അർഹമായത് ലഭിക്കുന്നു
ജ്ഞാനികളുടെ അനുഗ്രഹത്താൽ ഐശ്വര്യം ലഭിക്കുന്നു.

ജീവിതത്തിൽ പുറംതള്ളപെടൽ  അനുഭവിക്കുമ്പോൾ
ജ്ഞാനികൾക്കു ദാനം  ചെയ്യുക
ജ്ഞാനികളല്ലോ  പുറംതള്ളലിൽ  നിന്നും രക്ഷിക്കുന്നു
അവരവർക്കു അർഹതപ്പെട്ടത്‌ ലഭിക്കുന്നു
ജീവിതത്തിൽ പുറംതള്ളപ്പെടൽ  സംഭവിക്കാതിരിക്കുന്നു .

ഭൂമീ ദേവിയായ അദിതിയെ വണങ്ങുക
ഭൂമി ദേവിയല്ലോ  പുറംതള്ളൽ പെടലിൽ നിന്നും  കാക്കുന്നു
ഭൂമീ ദേവിയുടെ അനുഗ്രഹത്താൽ
ഐശ്വര്യം  ലഭിക്കുന്നു.

സത്യം ആചരിക്കുന്നവർക്കു
സത്യമായതു  ഭവിക്കുന്നു.

മനസ്സിനെ  നിയന്ത്രിക്കുന്നവർക്കു
ജനങ്ങളുടെ   ആദരവ്  നേടുവാനാകുന്നു .

രാഷ്ട്രത്തിന്റെ  ജീവ വായുവായ  മര്ത്തുക്കളല്ലോ  ജനങ്ങൾ
അവരുടെ  ആദരവ് എപ്പോഴും   ഭരണാ ധികാരിക്ക്  ലഭിക്കട്ടെ
ജനങ്ങളല്ലോ  ഭരണാ ധികാരിയെ   നില നിർത്തുന്നത്.

ഗ്രാമത്തിലെ  വിവേകിയായ  ജനങ്ങളുടെ   സഹായത്താൽ
ജ്ഞാനികൾക്കു   ദാനം ചെയ്യുക
ജ്ഞാനികളല്ലോ  ജനങ്ങളെ  നയിക്കുന്നത്.

സാധാരണക്കാരായ   ജനങ്ങളല്ലോ  ദേശത്തെ  നയിക്കുന്നത്
അവരെ  തൃപ്തി പെടുത്തുക
അവരെ  തൃപ്തി പെടുത്തുക വഴി   രാജ്യത്തെ  സമ്പന്നമാക്കുക .

സാധാരണക്കാരെ   ത്രിപ്തിപെടുത്തുവാനായി
ജ്ഞാനികളുടെ  സഹായം  തേടുക
ജ്ഞാനികളുടെ  സഹായത്താൽ  സാദാരണക്കാരെ  തൃപ്‌തി പെടുത്തുക.

ജനങളുടെ   പ്രീതി  ലഭിക്കുവാനായി
ജ്ഞാനികളുടെ  സഹായം തേടുക
അതിനായി  പല വട്ടം  അവരെ  സമീപിക്കുക
അരയാലിന്‌  ഏഴു വട്ടം  പ്രദക്ഷിണം  ചെയ്യുന്നത് പോലെ
ജ്ഞാനികളെ   പ്രസാദി പിക്കുക
അവരല്ലോ  ജനങ്ങളെ  പ്രീതരാക്കുന്നത്

ജനങ്ങളുടെ  പ്രീതി ലഭിക്കുന്നില്ലെങ്കിൽ
പല പ്രാവശ്യം  ജ്ഞാനികളുടെ  സഹായം  തേടുക.

ജനങ്ങളുടെ   പ്രീതി  അശ്വ ധം  പോലെയല്ലോ
പ്രയത്നത്താൽ  ജനങ്ങളുടെ  പ്രീതി  നേടുക.

ജനങ്ങൾ  പല തരക്കാരല്ലോ
ചെറിയ ചെറിയ കൂട്ടങ്ങളിലൂടെ
അവരെ തൃപ്തരാക്കുക .



Friday, 13 October 2017

Kanda 2,Prapataka 2,Anuvaka 12

Audio file in YouTube
ഹിരണ്യ ഗർഭ
ആപോ ഹ യത്
പ്രജാപതേ
സ വേദ പുത്ര  പിതരഗും സ മാതരഗും സ
സൂനുർ ഭുവസ്സ ഭുവത് പുനർമധ
സ  ദ്യാം  അർണോത് അന്തരീക്ഷം  സ സുവ
സ വിശ്വാ  ഭുവോ അഭവത് .

ഉദുത്യം

ചിത്രം

സ  പ്രത്നവത്  നവീയസാ  അഗ്നേ
ധുംനേന   സമ്യത
ബൃഹത് തതൻധ  ഭാനുനാ  

നി  കാവ്യാം  വേദസ ശശ്വത ക
ഹസ്തേ  ദധാനോ  നര്യാ  പുരൂണി
അഗ്നിർ ഭുവത് രയിപതി രയീണാം
സത്രാ  ചക്രാണോ   അമൃതാനി  വിശ്വാ       


ഹിരന്യപാനി  ഭൂതയെ സവിതാരമുപഹ്വയെ.
ചേതാ ദേവതാ പദം

വാമമസ്മ ഭ്യഗും   സാവീ.
വാമസ്യ  ഹി  ക്ഷയസ്യ  ദേവ ഭൂരേരയാ  ദിയാ
വാമഭാജ  സ്യാമ .



ബഡിത്വാ  പർവതാനാം  ഖിദ്രം ബിബർഷി  പൃഥ്‌വി 
പ്ര  യാ  ഭൂമി  പ്രവത്വതി  മഹ്നാ  ജിനോഷി  മഹിനി .  

സ്‌തോമാ  സത്‌വാ  വിചാരിണി  പ്രതിം  സ്തോഭന്തി  അക്തുഭി 
പ്ര  യാ  വാജം   ന  ഹേഷന്തം  പേരും  അസ്യാസി   അർജുനി . 

റിതു ഉദരേണ സഖ്‌യാം സചേയ 
യോ മാ ന ഋഷയേത്  ഹർഷ്വ പീത 
അയം  യ  സോമോ  ന്യഥായി അസ്‌മേ 
തസ്മാ  ഇന്ദ്രം പ്രതീരം  എമി അച്ഛച്ച .

ആപാന്തമന്യു  ത്രിഫല പ്രബര്മ ധുനി 
ശിമീവാൻ  ശരുമാണ് ഋഷി 
സോമോ  വിശ്വാനി   അതസാ  വനാനി 
ന  അര്വാക് ഇന്ദ്രം പ്രതിമാനാനി  ദ്ദേ ഭു .

പ്ര സുവാന  സോമ ഋതയു  ചികേത 
ഇന്ദ്രായ  ബ്രഹ്മ ജമദഗ്നി അർച്ചൻ 
വൃഷാ   യന്താ അസി ശവസ 
തുരസ്യ അന്തർ യച്ച ഗൃണതെ ധർത്തരം  ഡ്രിംഹ .

സഭാദസ്തേ  മദം  ച ശുഷ്‌മയം ച ബ്രഹ്മ നരോ 
ബ്രഹ്മകൃത  സപര്യൻ 
അർക്കോ   വാ  യത് തുരതെ  സോമ ചക്ഷ 
തത്ര  ഇന്ദ്രോ ദദത്തെ  പ്രിത്സു  തുര്യം .

വഷട്   തേ   വിഷ്ണ വാസ  ആ  കൃണോമി 
തൻമേ   ജുഷസ്വ  ശിപിവിഷ്ട  ഹവ്യം 
വർധന്തു  ത്വാ  സുഷ്ട്യുതയോ  ഗിരോ  മേ 
യൂയം പാത  സ്വസ്തിഭി സദാ  ന.    

പ്ര  തത്   തേ  അദ്യ ശിപിവിഷ്ട  നാമ  ആര്യ ഷംസാമി 
വയുനാനി  വിദ്വാൻ 
തം ത്വാം  ഗൃണാമി   തവസം   അതവീയാൻ
ക്ഷയന്തം  അസ്യ  രജസ  പരാകേ .     

കിമിത്   തേ   വിഷ്ണോ  പരിചക്ഷ്യം   ഭൂത് 
പ്ര  യത്  വവക്ഷേ  ശിപിവിഷ്ടോ അസ്മി 
മാ   വർപ്പോ  അസ്മത്  അപ  ഗുഹ ഏതദ് 
യദ്   അന്യരൂപ  സമിഥേ  ബഭൂത . 

അഗ്നേ   ദാ  ദാശുഷേ  രയും  വീരവന്തം  പരീണസം 
ശിശീഹി  ന  സൂനുമത.    

ദാ  നോ അഗ്നേ ശതിനോ ദാ  സഹസ്രിണോ 
ദുരോ   ന  വാജം  ശ്രുത്യാ  അപാം  വൃദ്ധി 
പ്രാചീ  ദ്യാവാ  പ്രിദ്വീ  ബ്രഹ്മണാ   കൃധി 
സുവർണ  ശുക്രം  ഉഷസോ  വി ദൂതു . 

അഗ്നിർ ദാ   ദ്രവിണം  വീരപേശ  
അഗ്നിർ  ഋഷി  യ  സഹസ്രം സനോതി . 
അഗ്നിർ ദിവി  ഹവ്യം  ആ  തതാണാ
അഗ്നേർ  ധാമാനി  വിഭൃതാ  പുര്‌ത്രാ .     


മാ  നോ മർഥീർ ആഭര 
ദദ്ധി  തന്ന 
പ്ര  ദാശുഷേ ദാതവേ ഭൂരി  യത്  തേ 
നവ്യെ ദേഷ്ണെ  ശസ്തേ അസ്മിൻ ത  ഉക്തേ 
പ്ര  ബ്രവാമ വയം  ഇന്ദ്ര സ്തുവന്ത .
    
   
ആ  തൂ  ഭര മാകിർ ഏതത് പരിഷ്ടാദ് 
വിദ്മാകിത്വ  വസുപതിം  വസൂനാം 
ഇന്ദ്ര യത് തേ മാഹീനം  ദത്രം അസ്തി 
അസ്മഭ്യം തത് ഹര്യാശ്വ പ്ര യന്തി . 

ഘൃതം  ന  പൂതം  തനൂർ  അരേപാ  ശുചി ഹിരണ്യം 
തത്   തേ   രുക്‌മോ ന  രോചത സ്വധാവ . 

ഉഭേ   സുശ്ചന്ദ്ര  സർപിഷോ  ദർവീ  ശ്രീനിഷ  ആസാനി 
ഉതോ   ന  ഉത് പുപൂര്യ  ഉക്തേഷു  ശവസത്പത 
ഇഷം   സ്തോദൃഭ്യ  ആ  ഭര .

വായോ  ശതം   ഹരിണാം  യുവസ്വ  പൊഷ്യാണാം 
ഉത  വാ തേ സഹസ്രിണോ   രഥ  ആ യാതു  പാജസാ . 

പ്ര യാഭിർ യാസി ദാഷ്വാംശം  അച്ഛാ 
നിയുദ്ധ്ഭീർ   വായോ  ഇഷ്ടയേ   ദുരോണെ
നി   നോ രയും  സുബോജസം  യുവേഹ 
നി വീരവത്  ഗവ്യം  അശ്വിയം  ച   രാധ .    

രേവതീർണ   സദമാധ  ഇന്ദ്രേ സന്തു  തുവിവാജ
ക്ഷുമന്തോ   യാഭിർ മഥേമ .  

രേവാൻ  ഇതി രേവത സ്തോതാ  സ്യാത്  ത്വവതോ മഖോന 
പ്രേധു  ഹരിവ  ശ്രുതസ്യ .

------------------------------------------------------------------
ആദിയിൽ  ഹിരണ്യമയമായ  ജലം പ്രജാപതിയാൽ  സൃഷ്ടിക്കപ്പെട്ടു
അതിനു ശേഷം  പരമാത്മാവിനാൽ  പിതാവിനെയും മാതാവിനെയും പുത്രനെയും സൃഷ്ടിച്ചു ഭൂമിയും അന്തരീക്ഷവും വായുവും
അങ്ങനെ ഭുവനം  ഉണ്ടായി.

ഉള്ളിലെ ദൈവീകത അറിയട്ടെ

ഉള്ളിൽ   ആത്മീയതയുടെ  സൂര്യൻ ഉദിക്കട്ടെ

ദൈവീക വെളിച്ചം നിറയട്ടെ


അന്തരാഗ്നി   പരമാത്മാവെന്ന   വെളിച്ചത്തെ  അറിയട്ടെ 
അന്തരാത്മാവല്ലോ  ദൈവീകമായ  കഴിവുകൾ  നൽകുന്നു 
അന്തരാഗ്നി എല്ലാ ഐശ്വര്യങ്ങളും  നൽകട്ടെ 
എല്ലാ  അനശ്വരമായ  അറിവുകളും  നൽകട്ടെ
  

ഐശ്വര്യം ഏകുന്ന സവിതാവിനോട് പ്രാര്ധിക്കുന്നു 
ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ

അനുഗ്രഹിക്കുക

സവിതാവേ  ഞങ്ങൾക്ക്  വാമമെന്ന ആനന്ദം ഏകുക


അന്തരാഗ്നി  പുരാതനവും നവവും ആയതിനെ അറിയട്ടെ 

അന്തരാഗ്നി  പരമാത് മാവിനെ  അറിയട്ടെ 
അദ്ദേഹം എല്ലാം അറിയുന്നവൻ ആണല്ലോ.


സവിതാവ്  ഞങ്ങളുടെ ഉള്ളിൽ വസിക്കട്ടെ
ഞങ്ങളുടെ  കര്മഫലം ആകുന്ന  വാമം സ്വന്തോഷകരം ആകട്ടെ.
ഇന്നും,നാളെയും എന്നെന്നും  വാമമെന്ന  ആനന്ദം  ഏകുക.
പരമാത്മാവേ ഞങ്ങളുടെ  പ്രാര്ധനയാൽ
വാമാഭാജമെന്ന  ആനന്ദം ഏകുക.
  
പർവതങ്ങളുടെ   ഭാരം  ഭൂമി താങ്ങിക്കൊണ്ടു 
ഭൂമി പുഴകൾ  ഒഴുക്കുന്നത്  പോലെ 
വിഷമ സന്ധികളിൽ  സഹന  ശക്തിയോടെ 
സന്തോഷം  പരത്തുക.

ഭൂമിയുടെ  അനുഗ്രഹത്താൽ  എങ്ങും ഐശ്വര്യം  നിറയുന്നു 
ജ്ഞാനം  വേണ്ടവർക്ക്  അത്  നേടുവാൻ  കുതിരയെ പോലെ 
പ്രവർത്തിക്കുവാൻ   അനുഗ്രഹിക്കുക.

സമയ നിഷ്ഠ എനിക്ക് സ്വന്തമാകട്ടെ 
മറ്റുള്ളവർ എന്നെ ഉപദ്രവിക്കാതിരിക്കട്ടെ 
എന്നിൽ  സോമമെന്ന  ആനന്ദം  ലീനമല്ലോ 
ഇന്ദ്രിയങ്ങളെ എനിക്ക് നിയന്ത്രിക്കുവാനാകട്ടെ 

സോമമെന്ന  ആനന്ദം  ലഭിക്കുവാൻ 
ത്രിവിധമായ മൂന്ന് തലങ്ങളിലുമുള്ള  പ്രവര്ത്തികള് വേണം 
കഴിവുകൾ  കുറഞ്ഞവർക്കും  സോമമെന്ന  ആനന്ദം  പ്രാപ്യമല്ലോ 
സോമമെന്ന  ആനന്ദം ലഭിച്ചവർ എപ്പോഴും പ്രസന്നരല്ലോ 
സോമമെന്ന  ആനന്ദം ലഭിക്കുവാൻ പ്രയത്നിക്കുക .
സോമമെന്നആനന്ദം   ലഭിക്കുമ്പോൾ എല്ലാ വിപരീത ശക്തികളും അകലുന്നു.

സത്യത്തെ അറിയുവാൻ  പരിശ്രമിക്കുന്ന ഋഷിമാർ 
സോമമെന്ന  ആനന്ദത്തെ  അറിയുന്നു 
ജമദഗ്നി  ബ്രഹ്മത്തെ ഉപാസിച്ച പോലെ 
ഇന്ദ്രിയങ്ങളെ  നിയന്ത്രിക്കുക 
ഇന്ദ്രിയങ്ങളല്ലോ  ഊർജത്തെ നിയന്ത്രിക്കുന്നത് 
ശക്തിയും ഊർജവും  ഉള്ളിൽ നിറയട്ടെ 
ബ്രഹ്മത്തെ  ഉപാസിക്കുവാനാകട്ടെ.

ജീവിതത്തിൽ അടിച്ചമർത്തപ്പെട്ടവർ  മന്ത്രങ്ങളാൽ 
ശക്തിയും ഊർജവും നേടട്ടെ 
മന്ത്രങ്ങളാൽ  പ്രാർഥിക്കുക 
ആർകന്റ്റെ  വെളിച്ചം  ഉള്ളിൽ നിറയട്ടെ 
സോമമെന്ന  ആനന്ദം ലഭിക്കട്ടെ 
ഇന്ദ്രിയങ്ങൾക്ക്  ശക്തിയും  ഊർജവും ലഭിക്കട്ടെ. 

എങ്ങും നിറഞ്ഞ പരംപൊരുളായ വിഷ്‌ണുവിനെ  ഉപാസിക്കുവാനാകട്ടെ 
ശിപിവിഷ്ടനായ  വിഷ്ണു എന്നിൽ  അറിവിന്റെ  വെളിച്ചമായി  നിറയട്ടെ 
എന്നിൽ എപ്പോഴും   ആനന്ദം നിറയട്ടെ 

ശിപിവിഷ്ട  അങ്ങയുടെ  നാമ ജപത്താൽ 
എന്നിൽ  വെളിച്ചം നിറയട്ടെ 
വിഷ്ണു അല്ലോ എങ്ങും നിറഞ്ഞ ശക്തി.


ജീവിതത്തിലെ   വിഷമങ്ങളിൽ  അങ്ങയെ  അറിയാതെ പോയവർക്ക് 
ശിപിവിഷ്ടനായ  അങ്ങ്  അറിവായി  ഉള്ളിൽ  വിളങ്ങുക .

അന്തരാഗ്നിയുടെ   ജ്വലനത്താൽ  ദാനം ചെയ്യുവാനാകട്ടെ 
ധൈര്യം എപ്പോഷും ഉണ്ടാകട്ടെ 
പിൻഗാമികൾ  വേഗം  ജനിക്കട്ടെ.

അന്തരാഗ്നിയുടെ  ജ്വലനത്താൽ  എല്ലാ ഐശ്വര്യങ്ങളും  ജ്ഞാനവും  ലഭിക്കട്ടെ 
ബ്രാഹ്മണമെന്ന  മന്ത്രങ്ങളാൽ  ആകാശവും ഭൂമിയും സ്വർഗീയമാക്കുക.
സൂര്യന്റെ  വെളിച്ചം പോൽ അറിവ് വിളങ്ങട്ടെ .

അന്തരാഗ്നി   എല്ലാ ഐശ്വര്യങ്ങളും ഏകട്ടെ 
അന്തരാഗ്നി  ഋഷിമാരുടെ  ജ്ഞാനം ഏകട്ടെ 
അന്തരാഗ്നിയാല്ലോ  സ്വർഗീയമായ  കഴിവുകൾ നൽകുന്നത് 
എല്ലാ തലത്തിലുമുള്ള  ഐശ്വര്യം ലഭിക്കട്ടെ.


ജീവിതമാകുന്ന  യുദ്ധത്തിൽ 
ശക്തിയേറിയ  ഇന്ദ്രിയങ്ങൾ നൽകുന്ന രക്ഷ 
അപാരം  തന്നെ 
തിളക്കവും  ശക്തിയും ഉള്ള  ഇന്ദ്രിയങ്ങളാൽ 
ഞങ്ങൾ എപ്പോഴും  സംരക്ഷിക്കപ്പെടട്ടെ 
മനസ്സ് നിയന്ത്രണം വിട്ടു പോകാതിരിക്കട്ടെ.

ഞങ്ങൾ  തമ്മിൽ വൈരം ഉണ്ടാകാതിരിക്കട്ടെ 
ദാനം  നൽകുന്നവർക്ക് വീണ്ടും ഐശ്വര്യം 
ലഭിക്കുന്നത് പോലെ ഞങ്ങൾക്ക്  ഐശ്വര്യം  ഏകുക .
ഇന്ദ്രനെ  പ്രകീർത്തിക്കുന്നവർക്കു 

ഐശ്വര്യം  ലഭിക്കട്ടെ.

നൽകപ്പെട്ട  ദേഹം  ദുഷ്ടത ഇല്ലാത്തതാണ് 
അത് കടഞ്ഞെടുത്ത  വെണ്ണ പോലെയല്ലോ 
അത്  സ്വർണം പോലെ പരിശുദ്ധിയുള്ളതല്ലോ 
അത് കാത്തു കൊള്ളുക..

അന്തരാഗ്നി  എന്നിലേക്ക്‌  തെളിച്ചം  നൽകട്ടെ 
പറയുന്നതെല്ലാം  നല്ല വാക്കുകളാകട്ടെ 
ശക്തിയുടെ പ്രതീകമായ  അന്തരാഗ്നി 
എന്നെ അറിയുന്നവർക്കും  ജ്ഞാനം നൽകട്ടെ.

പ്രാണ വായു  സമൃദ്ധമായി ലഭിക്കട്ടെ 
പ്രാണ വായുവിന്റെ സമൃദ്ധിയാൽ   ഊർജം ലഭിക്കട്ടെ.

ദാനം ചെയ്യുന്നവർക്ക്  നല്ല അഭിപ്രായം ലഭിക്കട്ടെ 
സുരക്ഷിതമായ  ഗൃഹം ലഭിക്കട്ടെ 
നല്ല  ഐശ്വര്യമയമായ   ജീവിതം ലഭിക്കട്ടെ 
നേതൃപാടവവും,ജ്ഞാനവും,ഊർജവും  
ജീവിത വിജയവും ലഭിക്കട്ടെ.

ഇന്ദ്രിയങ്ങളുടെ സംയമനത്താൽ  
സന്തോഷകരമായ  ജീവിതം ലഭിക്കട്ടെ 
എല്ലാവിധ  ഐശ്വര്യവും  ലഭിക്കട്ടെ 
ഐശ്വര്യത്താൽ  സന്തോഷം ലഭിക്കട്ടെ.

പരമാത്മാവിനെ   പ്രാർത്ഥിക്കുന്നവർക്ക്  
സന്തോഷവും ഐശ്വര്യവും  ലഭിക്കട്ടെ 
പരമാത്മാവേ   ഭക്തർക്ക്  നല്ല ജ്ഞാനം  ഏകുക .