Tuesday, 21 November 2017

Kanda 2,Prapataka 3,Anuvaka 2

Audio on Youtube

ദേവാ  വൈ  മൃത്യോർ  അഭിഭയു
തേ   പ്രജാപതിം  ഉപാ ധാവൻ
തേഭ്യ  ഏതാം  പ്രജാപത്യം  ശതകൃഷ്ണലാം നിരവപത്‌
തയാ   ഏവ   ഏഷു  അമൃതം  അധതത്.

യോ  മൃത്യോർ  ബിഭീയാത്  തസ്മാ  ഏതാം പ്രജാപത്യാം
ശത കൃഷ്ണാലം   നിർവപേത്  പ്രജാപതിം ഏവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  എവസ്മിൻ  ആയുർ  ധതാതി
സർവം  ആയുർ ഏതി.

ശത  കൃഷ്ണലാ  ഭവതി
ശതായു  പുരുഷസ്യ
ശത  ഇന്ദ്രിയം
ആയുഷി  ഏവ  ഇന്ദ്രിയെ
പ്രതി  തിഷ്ഠതി.

ഘൃതെ   ഭവതി  ആയുർ വൈ
ഘൃതം  അമൃതം ഹിരണ്യം  ആയുച്ച
ഏവാസ്മാ  അമൃതം  ച
സമീചീ  ദതാതി.

ചത്വാരി ചത്വാരി കൃഷ്ണാലനാനി ഏവ   ധ്യതി
ചതുർ അവ തസ്യാ  ആപ്ത്യാ .

ഏകദാ   ബ്രഹ്മണ  ഉപ  ഹരതി
ഏകദൈവ  യജമാന  ആയുർ  ദതാതി .

അസാവാദിത്യോ  ന വ്യരോചത
തസ്മൈ  ദേവാ  പ്രായശ്ചിത്തമൈച്ചൻ
തസ്മാം  ഏതം  സൗര്യം  ചരും  നിർവപേത്
തേനൈവ  അസ്മിൻ രുചം  അധതുർ
യോ ബ്രഹ്മവർച്ചസ  കാമ  സ്യാത്
തസ്മാം  ഏതം  സൗര്യം  ചരും  നിർവപേത്
അമൂം   ഏവ  ആദിത്യം
സ്വേന ഭാഗധേയേന  ഉപ ധാവതി
സ ഏവാസ്മിൻ  ബ്രഹ്മ വർച്ചസം   ദതാതി
ബ്രഹ്മവാർച്ചസ്ത്യേവ   ഭവതി.   


ഉഭയതോ   രുക്മൗ   ഭവത
ഉഭയതം   ഏവ  അസ്മിൻ രുചം  ദതാതി.

പ്രയാജേ  പ്രയാജേ   കൃഷ്ണാലം  ജുഹോതി
ദിഗ്ഭ്യ   ഏ വാസ്മൈ  ബ്രഹ്മവർച്ചസം  അവര്‌ന്ദാ.

ആഗ്നേയം  അഷ്ടകപാലം നിർവപേത്
സാവിത്രം  ദ്വാദശ കപാലം  ഭൂമ്യൈ  ചരും
യ കാമയേത   ഹിരണ്യം  വിന്ദേയ  ഹിരണ്യം
മാ   ഉപാ നമേത്  ഇതി
യദ്   ആഗ്‌നേയോ  ഭവതി ആഗ്നേയം  വൈ
ഹിരണ്യം  യസ്യൈവ  ഹിരണ്യം
തേന ഏവ   എനത്  വിന്ദതേ
സാവിത്രോ   ഭവതി  സവിതുർ പ്രസൂത
ഏവൈനം  വിന്ദതേ  ഭൂമ്യയ്  ചരുർ   ഭവതി
അസ്യാം   ഏവ   ഏനത്  വിന്ധ്യത
ഉപൈനം   ഹിരണ്യം  നമതി .

വി വാ ഏഷ ഇന്ദ്രിയേണ  വീര്യേണ ര്ഥ്യത്തെ
യോ ഹിരണ്യം വിന്ദത ഏതാം ഏവ  നിർവപെത്
ഹിരണ്യം വിത്വ ന ഇന്ദ്രിയേണ  വീര്യേണ വി രുദ്ധ്യതേ .

ഏതാം ഏവ  നിർവപേത്    യസ്യ ഹിരണ്യം നസ്യേത്
യദ്   ആഗ്നേയോ  ഭവതി ആഗ്നേയം വൈ ഹിരണ്യം
യസ്യൈവ ഹിരണ്യം  തേന  ഏവാത് വിന്ദതി
സാവിത്രോ   ഭവതി  സവിതുർ പ്രസൂത ഏവൈനാത്  വിന്ദതി
ഭൂമ്യൈ  ചരുർ  അസ്യാം  വാ ഏതത്
നശ്യതി  യത് നശ്യതി അസ്യാം  ഏവൈനത്   വിന്ദതി .

ഇന്ദ്ര   ത്വഷ്ടു  സോമം  അഭീഷഹ അപിബത്
സ വിഷ്വങ് വി ആർചത്  സ ഇന്ദ്രിയേണ സോമ പീതേന
വ്യർധ്യത  സ യത് ഊര്ദ്ധവം ഊര്ദ്ധവം ഇതി
തേ  ശ്യാമക  അഭവൻ സ പ്രജാപതിം ഉപാധവത്
തസ്മാ ഏതാം സോമ ഇന്ദ്രം ശ്യാമാകാം ചരും നിർവപേത്
തേന ഏവ അസ്മിൻ ഇന്ദ്രിയം സോമപീതം  അദതാത് .

വി വാ ഏഷ ഇന്ദ്രിയേണ  സോമപീതേന  രുധ്യത്തെ
യ സോമം വമിതി യ സോമവാമീ  സ്യാത്
തസ്മാ  ഏതം സോമ ഇന്ദ്രം  ശ്യാമാകം  ചരും നിർവപേത്
സോമം  ച  ഏവ ഇന്ദ്രം  ച  സ്വേന ഭാഗധേയേന ഉപ ധാവതി
തൗ   ഏവാസ്മിൻ  ഇന്ദ്രിയം സോമപീതം  ധത്തോ
ന ഇന്ദ്രിയേണ സോമപീതേന  വിരുദ്ധ്യതേ   .

യത് സൗമ്യോ ഭവതി സോമപീതം  ഏവ അവ രുൺദേ
യത്  ഐന്ദ്രോ ഭവതി  ഇന്ദ്രിയം വൈ  സോമ പീത
ഇന്ദ്രിയം ഏവ സോമപീതം  അവ രുൺദേ
ശ്യാമാകോ  ഭവതി ഏഷ വാവ  സ സോമ
സാക്ഷാത് ഏവ സോമപീതം അവ രുൺദേ .  
         

അഗ്നയെ  ദാത്രെ   പുരോഡാശം   അഷ്ടാ കപാലം  നിർവപേത്
ഇന്ദ്രായ  പ്രദാത്രേ  പുരോഡാശം ഏകാദശ കപാലം
പശു കാമോ  അഗ്നിർ ഏവാസ്മൈ പശൂൻ പ്ര ജനയതി
വൃഥാൻ   ഇന്ദ്ര  പ്ര യച്ഛതി .

ദധി   മധു ഘൃതം ആപോ ദാന  ഭവന്തി
ഏതത്വൈ  പശൂനാം  രൂപം
രൂപേണ ഏവ   പശൂൻ  അവ രുൺദേ .

പഞ്ചഗൃഹീതം   ഭവതി  പാങ്ത്താ  ഹി
പശവോ   ബഹുരൂപം  ഭവതി
ബഹുരൂപാ ഹി  പശവഃ  സമൃദ്ധയ് .

പ്രാജാപത്യം  ഭവതി  പ്രാജാപത്യാ  വൈ പശവഃ
പ്രജാപതിരേവ  അസ്മൈ  പശൂൻ പ്ര ജനായത്യാ .

ആത്മാ  വൈ  പുരുഷസ്യ  മധു
യത്  മധു  അഗ്നോ ജുഹോതി  ആത്മാനം ഏവ
തത്  യജമാനോ  അഗ്നോ പ്രദതാതി
പങ്കുതൗ   യജ്ഞാനു വാക്യേ ഭവത
പാങ്‌ത്ത പുരുഷ പാങ്‌താ പശവഃ ആത്മാനം ഏവ
മൃത്യോർ  നിഷ്ക്രിയ  പശൂൻ  അവ രുന്ദ്ദേ.
----------------------------------------------------------------------------------------

ദൈവീകമായ  കഴിവുകൾ  ഉള്ളവർ
അവരുടെ  കഴിവുകൾ  നഴ്‌പ്പെടുമെന്ന   മൃതു ഭയം നേരിട്ടപ്പോൾ
പ്രജാപതിയെ   നിരംതരമായി   കൃഷ്ണല മെന്ന   കറുത്ത
രുദ്രാക്ഷരവുമായി പ്രാർഥിച്ചു
പ്രജാപതിയുടെ  അനുഗ്രഹത്താൽ  മൃതു ഭയം  നീങ്ങി
അമൃതത്വം  നേടി.

മത്യുഭയം  നേരിടുമ്പോൾ നൂറോളം  കൃഷ്ണാലങ്ങളാൽ
പ്രജാപതിയെ  പ്രാർഥിക്കുക
അവരവർക്കു  വിധിച്ചത്  ലഭിക്കുന്നു
പ്രജാപതിയുടെ  അനുഗ്രഹത്താൽ മൃത്യുഭയം  നീങ്ങുന്നു .
ആയുസ്സു  ലഭിക്കുന്നു.

കൃഷ്ണാലം  നൂറ് എന്നത്  ആയുസ്സിനെ സൂചിപ്പിക്കുന്നു
മനുഷ്യന്  ആയുസ്സു നൂറല്ലോ
കഴിവുകൾ  നൂറല്ലോ
പ്രജാപതിയുടെ  അനുഗ്രഹത്താൽ
നൂറു വര്ഷം നൂറു കഴിവുകളോടെ
ജീവിക്കുവാനാകട്ടെ.

പ്രാർഥനകൾ  കാച്ചിയ  നെയ്യുപോലെ അല്ലോ
ജീവിതവും  ഹിരണ്യമെന്ന  സമ്പത്തും  നെയ്യുപോലെയല്ലോ
പ്രാർഥനയുടെ   ഫലമായി  കാച്ചിക്കുറുക്കിയ  നെയ്യുപോലെയുള്ള
സമ്പന്നമായ  നല്ല  ജീവിതം  ലഭിക്കുന്നു

ജീവിതത്തിൽ  നാല്  ഘട്ടങ്ങളിൽ
ഓരോരോ  കൃഷ്ണലാളനങ്ങൾ  മാറ്റപ്പെടുന്നു

ഓരോരോ  ഘട്ടങ്ങളിലും ബ്രഹ്മ ജ്ഞാനവും
ആയുസ്സും  പരമാത്മാവ്  നൽകുന്നു.

അന്തരാഗ്നി  കെടുമ്പോൾ  നന്നായി  പ്രയത്നിക്കുക
സൂര്യ ദേവനെന്ന   ജ്ഞാനത്തെ  ആശ്രയിക്കുക
ഞാനമെന്ന  സൂര്യൻ  ഉള്ളിൽ ജ്വലിക്കുമ്പോൾ
ഐശ്വര്യം ലഭിക്കുന്നു
അവരവർക്കു  വിധിച്ചത് ലഭിക്കുന്നു
ജ്ഞാനമെന്ന  സൂര്യൻ ഉള്ളിൽ  ജ്വലിക്കുമ്പോൾ
ഐശ്വര്യത്താൽ   ജ്വലിക്കുന്നു.

സൂര്യദേവണ്റ്റെ  അനുഗ്രഹത്താൽ
എല്ലായ്‌പോഴും  ഐശ്വര്യം  ലഭിക്കുന്നു.

ജീവിതത്തിലെ  ഓരോ ഘട്ടങ്ങളിലും
കൃഷ്ണാലങ്ങൾ  കൂടുതൽ  ഉപയോഗിച്ച്
കൂടുതൽ  പ്രാർഥിക്കുക
അങ്ങിനെ  ബ്രഹ്മ ജ്ഞാനം  നേടുക.

അന്തരാഗ്നി   ജ്വലിക്കുവാനായി എട്ടു പേർക്കും
സവിതാവ്‌  അനുഗ്രഹിക്കുവാനായി  പന്ത്രണ്ടു പേർക്കും  ദാനം ചെയ്യുക
ഭൂമി ദേവിയെ  നമസ്കരിക്കുക
ഐശ്വര്യമെന്ന  ഹിരണ്യം അഗ്നിയുമായി  ബന്ധപ്പെട്ടിരിക്കുന്നു
അന്തരാഗ്നി   ജ്വലിക്കുമ്പോൾ  ഐശ്വര്യം  ലഭിക്കുന്നു
സവിതാവിണ്റ്റെ  അനുഗ്രഹത്തിലല്ലോ
ഐശ്വര്യം  ലഭിക്കുന്നു
ഭൂമീ ദേവി അനുഗ്രഹിക്കുമ്പോൾ
ഐശ്വര്യം  ലഭിക്കുന്നു.


ഐശ്വര്യം  ലഭിക്കുവാനായി അന്തരാഗ്നി  ജ്വലിക്കുവാൻ എട്ടു പേർക്കും
ഇന്ദ്രിയങ്ങൾ  പുഷ്ടി പെടുവാനായി പതിനൊന്നു  പേർക്കും ദാനം ചെയ്യുക
അഗ്നിയുടെ ജ്വലനത്താലും
ഇന്ദ്രിയങ്ങളുടെ  പ്രവർത്തനത്തിലും
ഐശ്വര്യം  ലഭിക്കുന്നു.


ഐശ്വര്യത്തിന്റെ  പ്രതീകങ്ങളായ  തൈര്,തേൻ ,നെയ്യ്,ജലം ,ധാന്യം
എന്നിവ ദാനം ചെയ്യുകയാൽ
ശരീരത്തിന്റെ  അഞ്ചു ഭൂതങ്ങൾക്കും
ഊർജം  ലഭിക്കുന്നു.

സമൃദ്ധി  അഞ്ചു രൂപങ്ങളിലല്ലോ
ഐശ്വര്യവും  പഞ്ച വിധമല്ലോ
പഞ്ച വിധ സമൃദ്ധിയാൽ
ഐശ്വര്യം  ഭവിക്കുന്നു.

ദാനം  ചെയ്യുന്നതിലൂടെ  പ്രജാപതി സന്തുഷ്ടനാകുന്നു
പ്രജാപതിയുടെ അനുഗ്രഹത്താൽ
ഐശ്വര്യം  ഭവിക്കുന്നു.

ആത്മാവിന്റെ  പ്രതീകമല്ലോ  തേൻ
ആത്മാവ്  ജീവിതമെന്ന  യജ്ഞത്തിൽ ഹോമിക്കുമ്പോൾ
അഞ്ചു വിധത്തിലുള്ള  ജീവ കോശങ്ങൾക്കും
ഊർജം ലഭിക്കുന്നു
യാജ്യം ,അനുവാക്യം എന്നിവയും
മനുഷ്യന്റെ  കോശങ്ങളും
ഐശ്വര്യങ്ങളും  പഞ്ച വിധമല്ലോ
അലസത  എന്ന മൃത്യുവിൽ നിന്നും  മോചനം നേടുമ്പോൾ
ഐശ്വര്യം  ഭവിക്കുന്നു.





Wednesday, 15 November 2017

kanda 2,Prapataka 3,Anuvaka 1

Audio file in Youtube

ആദിത്യേഭ്യോ  ഭുവദ്വഭ്യ ചരും   നിർവ്വപേത്  ഭൂതികാമ
ആദിത്യാ   വാ  ഏതം  ഭൂത്യൈ  പ്രതിം  നുദന്തേ
യോ അലം      ഭൂത്യൈ  സൻ ഭൂതിം ന പ്രാപ്നോതി
ആദിത്യാൻ  ഏവ ഭുവത്വത
സ്വേന ഭാഗധേയേന  ഉപ ധാവതി
സ ഏവൈനം ഭൂതിം  ഗമയന്തി ഭവതി ഏവ .

ആദിത്യേഭ്യോ  ധാരയാദ്  വാദഭ്യ ചരും  നിർവ്വപേത്
അപരുദ്ധോ  വാ അപര്ഥ്യമാണോ വാ  ആദിത്യ
അവഗമയിതാര  ആദിത്യാൻ  ഏവ ധാരയിത്വത
സ്വേന ഭാഗധേയേന  ഉപ ധാവതി
സ ഏവൈനം  വിശി ഥാത്രത്തി  അനപറുദ്യോ  ഭവതി .

അതിതേ  അനുമന്യസ്വ  ഇതി അപര്ഥ്യമാണോ  അസ്യ പദം
ആ ദിതീയ അയം  വാ അദിതിർ  ഇയം ഏവ അസ്മൈ രാജ്യം
അനു  മന്യതേ .

സത്യാ ആശീർ ഇത്യാഹ
സത്യമേവ  ആശിഷം കുരുത .

ഇഹ  മന  ഇത്യാഹ പ്രജാ ഏവാസ്മൈ
സമനസ  കരോതി .

ഉപ പ്രേത  മരുത സുദാനവ  ഏനാ
വിശപതിന  അഭി  അമും രാജാൻ  ഇത്യാഹ
 മാരുതി  വൈ  വിട്  ജ്യേഷ്ടോ
വിശപതിർ  വിശാ ഏവ
ഏനം  രാഷ്ട്രേണ   സമർദ്ദയതി .


യ  പരസ്താത്  ഗ്രാമ്യവാദീ  സ്യാദ്
തസ്യ  ഗൃഹാത്  വ്രീഹീനാ ഹരീർ ശുക്ളശ്ച  കൃഷ്‌ണശ്ച
വി  ചിനുയാത്  യേ ശുക്ളാ  സ്യുതം  ആദിത്യം  ചരും  നിർവപെത്
ആദിത്യാ   വൈ  ദേവതയാ  വിട്  വിശം   ഏവ
അവ  ഗച്ഛതി .

അവഗത   അസ്യ  വിട്  അനവഗതം  രാഷ്ട്രം  ഇതി ആഹുർ
യേ   കൃഷ്ണാ   സ്യുസ്ഥം  വാരുണം  ചരും  നിർവപേത്
വാരുണം  വൈ  രാഷ്ട്രം  ഉഭേ  ഏവ
വിശം  ച   രാഷ്ട്രം  ച   അവ ഗച്ഛതി .

യദി  ന  അവഗച്ഛേത്  ഇമം  അഹം  ആദിത്യേഭ്യോ   ഭാഗം നിർവപാമി
ആ   അമുഷ്‌മാത്  അമുഷ്യയ്  വിശോ  അവഗന്തോർ   ഇതി നിർവപെത്
ആദിത്യാ   ഏവൈനം   ഭാഗധേയം  പ്രെപ്സന്തോ വിശം അവ ഗമയന്തി .

യദി  ന  അവഗച്ഛേത്  അശ്വഥാൻ  മയൂഖാൻ
സപ്ത  മധ്യമ ഇഷായാം  ഉപ ഹന്യാത്
ഇദം   അഹം  ആദിത്യാൻ  ബദ്ധനാമി
ആ  അമുഷ്മാത്  അമുഷ്യയ്  വിശോ അവഗ ന്തോർ   ഇതി
ആദിത്യാ   ഏവൈനം   ബദ്ധ വീര
വിശം   അവ  ഗമയന്തി .


യദി  ന അവഗച്ഛേത്  ഏതം   ഏവ ആദിത്യം  ചരും നിർവപെത്
ഇധ്മേ   അപി  മയൂഖാൻ   സം   ന്ഹയേത്
അനപരുദ്ധ്യം   ഏവ  അവ ഗച്ഛതി.

അശ്വത്ഥ  ഭവന്തി  മരുതാം   വാ
ഏതദ്  ഓജോ  യദ്   അശ്വത്ഥ
ഒജസാ   ഏവ   വിശം  അവ ഗച്ഛതി .

സപ്ത  ഭവന്തി  സപ്ത ഗണാ   വൈ മരുതോ
ഗണശ  ഏവ   വിശം അവ ഗച്ഛതി .


--------------------------------------------------------------------------------------------
 ഐശ്വര്യം   വേണ്ടവർ  ആദിത്യന്മാരായ  ജ്ഞാനികൾക്കു
ദാനം ചെയ്യുക
ജ്ഞാനികളുടെ അനുഗ്രഹത്തിലല്ലോ  ഐശ്വര്യം ലഭിക്കുന്നു
അവരവർക്കു  അർഹമായത് ലഭിക്കുന്നു
ജ്ഞാനികളുടെ അനുഗ്രഹത്താൽ ഐശ്വര്യം ലഭിക്കുന്നു.

ജീവിതത്തിൽ പുറംതള്ളപെടൽ  അനുഭവിക്കുമ്പോൾ
ജ്ഞാനികൾക്കു ദാനം  ചെയ്യുക
ജ്ഞാനികളല്ലോ  പുറംതള്ളലിൽ  നിന്നും രക്ഷിക്കുന്നു
അവരവർക്കു അർഹതപ്പെട്ടത്‌ ലഭിക്കുന്നു
ജീവിതത്തിൽ പുറംതള്ളപ്പെടൽ  സംഭവിക്കാതിരിക്കുന്നു .

ഭൂമീ ദേവിയായ അദിതിയെ വണങ്ങുക
ഭൂമി ദേവിയല്ലോ  പുറംതള്ളൽ പെടലിൽ നിന്നും  കാക്കുന്നു
ഭൂമീ ദേവിയുടെ അനുഗ്രഹത്താൽ
ഐശ്വര്യം  ലഭിക്കുന്നു.

സത്യം ആചരിക്കുന്നവർക്കു
സത്യമായതു  ഭവിക്കുന്നു.

മനസ്സിനെ  നിയന്ത്രിക്കുന്നവർക്കു
ജനങ്ങളുടെ   ആദരവ്  നേടുവാനാകുന്നു .

രാഷ്ട്രത്തിന്റെ  ജീവ വായുവായ  മര്ത്തുക്കളല്ലോ  ജനങ്ങൾ
അവരുടെ  ആദരവ് എപ്പോഴും   ഭരണാ ധികാരിക്ക്  ലഭിക്കട്ടെ
ജനങ്ങളല്ലോ  ഭരണാ ധികാരിയെ   നില നിർത്തുന്നത്.

ഗ്രാമത്തിലെ  വിവേകിയായ  ജനങ്ങളുടെ   സഹായത്താൽ
ജ്ഞാനികൾക്കു   ദാനം ചെയ്യുക
ജ്ഞാനികളല്ലോ  ജനങ്ങളെ  നയിക്കുന്നത്.

സാധാരണക്കാരായ   ജനങ്ങളല്ലോ  ദേശത്തെ  നയിക്കുന്നത്
അവരെ  തൃപ്തി പെടുത്തുക
അവരെ  തൃപ്തി പെടുത്തുക വഴി   രാജ്യത്തെ  സമ്പന്നമാക്കുക .

സാധാരണക്കാരെ   ത്രിപ്തിപെടുത്തുവാനായി
ജ്ഞാനികളുടെ  സഹായം  തേടുക
ജ്ഞാനികളുടെ  സഹായത്താൽ  സാദാരണക്കാരെ  തൃപ്‌തി പെടുത്തുക.

ജനങളുടെ   പ്രീതി  ലഭിക്കുവാനായി
ജ്ഞാനികളുടെ  സഹായം തേടുക
അതിനായി  പല വട്ടം  അവരെ  സമീപിക്കുക
അരയാലിന്‌  ഏഴു വട്ടം  പ്രദക്ഷിണം  ചെയ്യുന്നത് പോലെ
ജ്ഞാനികളെ   പ്രസാദി പിക്കുക
അവരല്ലോ  ജനങ്ങളെ  പ്രീതരാക്കുന്നത്

ജനങ്ങളുടെ  പ്രീതി ലഭിക്കുന്നില്ലെങ്കിൽ
പല പ്രാവശ്യം  ജ്ഞാനികളുടെ  സഹായം  തേടുക.

ജനങ്ങളുടെ   പ്രീതി  അശ്വ ധം  പോലെയല്ലോ
പ്രയത്നത്താൽ  ജനങ്ങളുടെ  പ്രീതി  നേടുക.

ജനങ്ങൾ  പല തരക്കാരല്ലോ
ചെറിയ ചെറിയ കൂട്ടങ്ങളിലൂടെ
അവരെ തൃപ്തരാക്കുക .