Friday, 13 October 2017

Kanda 2,Prapataka 2,Anuvaka 12

Audio file in YouTube
ഹിരണ്യ ഗർഭ
ആപോ ഹ യത്
പ്രജാപതേ
സ വേദ പുത്ര  പിതരഗും സ മാതരഗും സ
സൂനുർ ഭുവസ്സ ഭുവത് പുനർമധ
സ  ദ്യാം  അർണോത് അന്തരീക്ഷം  സ സുവ
സ വിശ്വാ  ഭുവോ അഭവത് .

ഉദുത്യം

ചിത്രം

സ  പ്രത്നവത്  നവീയസാ  അഗ്നേ
ധുംനേന   സമ്യത
ബൃഹത് തതൻധ  ഭാനുനാ  

നി  കാവ്യാം  വേദസ ശശ്വത ക
ഹസ്തേ  ദധാനോ  നര്യാ  പുരൂണി
അഗ്നിർ ഭുവത് രയിപതി രയീണാം
സത്രാ  ചക്രാണോ   അമൃതാനി  വിശ്വാ       


ഹിരന്യപാനി  ഭൂതയെ സവിതാരമുപഹ്വയെ.
ചേതാ ദേവതാ പദം

വാമമസ്മ ഭ്യഗും   സാവീ.
വാമസ്യ  ഹി  ക്ഷയസ്യ  ദേവ ഭൂരേരയാ  ദിയാ
വാമഭാജ  സ്യാമ .



ബഡിത്വാ  പർവതാനാം  ഖിദ്രം ബിബർഷി  പൃഥ്‌വി 
പ്ര  യാ  ഭൂമി  പ്രവത്വതി  മഹ്നാ  ജിനോഷി  മഹിനി .  

സ്‌തോമാ  സത്‌വാ  വിചാരിണി  പ്രതിം  സ്തോഭന്തി  അക്തുഭി 
പ്ര  യാ  വാജം   ന  ഹേഷന്തം  പേരും  അസ്യാസി   അർജുനി . 

റിതു ഉദരേണ സഖ്‌യാം സചേയ 
യോ മാ ന ഋഷയേത്  ഹർഷ്വ പീത 
അയം  യ  സോമോ  ന്യഥായി അസ്‌മേ 
തസ്മാ  ഇന്ദ്രം പ്രതീരം  എമി അച്ഛച്ച .

ആപാന്തമന്യു  ത്രിഫല പ്രബര്മ ധുനി 
ശിമീവാൻ  ശരുമാണ് ഋഷി 
സോമോ  വിശ്വാനി   അതസാ  വനാനി 
ന  അര്വാക് ഇന്ദ്രം പ്രതിമാനാനി  ദ്ദേ ഭു .

പ്ര സുവാന  സോമ ഋതയു  ചികേത 
ഇന്ദ്രായ  ബ്രഹ്മ ജമദഗ്നി അർച്ചൻ 
വൃഷാ   യന്താ അസി ശവസ 
തുരസ്യ അന്തർ യച്ച ഗൃണതെ ധർത്തരം  ഡ്രിംഹ .

സഭാദസ്തേ  മദം  ച ശുഷ്‌മയം ച ബ്രഹ്മ നരോ 
ബ്രഹ്മകൃത  സപര്യൻ 
അർക്കോ   വാ  യത് തുരതെ  സോമ ചക്ഷ 
തത്ര  ഇന്ദ്രോ ദദത്തെ  പ്രിത്സു  തുര്യം .

വഷട്   തേ   വിഷ്ണ വാസ  ആ  കൃണോമി 
തൻമേ   ജുഷസ്വ  ശിപിവിഷ്ട  ഹവ്യം 
വർധന്തു  ത്വാ  സുഷ്ട്യുതയോ  ഗിരോ  മേ 
യൂയം പാത  സ്വസ്തിഭി സദാ  ന.    

പ്ര  തത്   തേ  അദ്യ ശിപിവിഷ്ട  നാമ  ആര്യ ഷംസാമി 
വയുനാനി  വിദ്വാൻ 
തം ത്വാം  ഗൃണാമി   തവസം   അതവീയാൻ
ക്ഷയന്തം  അസ്യ  രജസ  പരാകേ .     

കിമിത്   തേ   വിഷ്ണോ  പരിചക്ഷ്യം   ഭൂത് 
പ്ര  യത്  വവക്ഷേ  ശിപിവിഷ്ടോ അസ്മി 
മാ   വർപ്പോ  അസ്മത്  അപ  ഗുഹ ഏതദ് 
യദ്   അന്യരൂപ  സമിഥേ  ബഭൂത . 

അഗ്നേ   ദാ  ദാശുഷേ  രയും  വീരവന്തം  പരീണസം 
ശിശീഹി  ന  സൂനുമത.    

ദാ  നോ അഗ്നേ ശതിനോ ദാ  സഹസ്രിണോ 
ദുരോ   ന  വാജം  ശ്രുത്യാ  അപാം  വൃദ്ധി 
പ്രാചീ  ദ്യാവാ  പ്രിദ്വീ  ബ്രഹ്മണാ   കൃധി 
സുവർണ  ശുക്രം  ഉഷസോ  വി ദൂതു . 

അഗ്നിർ ദാ   ദ്രവിണം  വീരപേശ  
അഗ്നിർ  ഋഷി  യ  സഹസ്രം സനോതി . 
അഗ്നിർ ദിവി  ഹവ്യം  ആ  തതാണാ
അഗ്നേർ  ധാമാനി  വിഭൃതാ  പുര്‌ത്രാ .     


മാ  നോ മർഥീർ ആഭര 
ദദ്ധി  തന്ന 
പ്ര  ദാശുഷേ ദാതവേ ഭൂരി  യത്  തേ 
നവ്യെ ദേഷ്ണെ  ശസ്തേ അസ്മിൻ ത  ഉക്തേ 
പ്ര  ബ്രവാമ വയം  ഇന്ദ്ര സ്തുവന്ത .
    
   
ആ  തൂ  ഭര മാകിർ ഏതത് പരിഷ്ടാദ് 
വിദ്മാകിത്വ  വസുപതിം  വസൂനാം 
ഇന്ദ്ര യത് തേ മാഹീനം  ദത്രം അസ്തി 
അസ്മഭ്യം തത് ഹര്യാശ്വ പ്ര യന്തി . 

ഘൃതം  ന  പൂതം  തനൂർ  അരേപാ  ശുചി ഹിരണ്യം 
തത്   തേ   രുക്‌മോ ന  രോചത സ്വധാവ . 

ഉഭേ   സുശ്ചന്ദ്ര  സർപിഷോ  ദർവീ  ശ്രീനിഷ  ആസാനി 
ഉതോ   ന  ഉത് പുപൂര്യ  ഉക്തേഷു  ശവസത്പത 
ഇഷം   സ്തോദൃഭ്യ  ആ  ഭര .

വായോ  ശതം   ഹരിണാം  യുവസ്വ  പൊഷ്യാണാം 
ഉത  വാ തേ സഹസ്രിണോ   രഥ  ആ യാതു  പാജസാ . 

പ്ര യാഭിർ യാസി ദാഷ്വാംശം  അച്ഛാ 
നിയുദ്ധ്ഭീർ   വായോ  ഇഷ്ടയേ   ദുരോണെ
നി   നോ രയും  സുബോജസം  യുവേഹ 
നി വീരവത്  ഗവ്യം  അശ്വിയം  ച   രാധ .    

രേവതീർണ   സദമാധ  ഇന്ദ്രേ സന്തു  തുവിവാജ
ക്ഷുമന്തോ   യാഭിർ മഥേമ .  

രേവാൻ  ഇതി രേവത സ്തോതാ  സ്യാത്  ത്വവതോ മഖോന 
പ്രേധു  ഹരിവ  ശ്രുതസ്യ .

------------------------------------------------------------------
ആദിയിൽ  ഹിരണ്യമയമായ  ജലം പ്രജാപതിയാൽ  സൃഷ്ടിക്കപ്പെട്ടു
അതിനു ശേഷം  പരമാത്മാവിനാൽ  പിതാവിനെയും മാതാവിനെയും പുത്രനെയും സൃഷ്ടിച്ചു ഭൂമിയും അന്തരീക്ഷവും വായുവും
അങ്ങനെ ഭുവനം  ഉണ്ടായി.

ഉള്ളിലെ ദൈവീകത അറിയട്ടെ

ഉള്ളിൽ   ആത്മീയതയുടെ  സൂര്യൻ ഉദിക്കട്ടെ

ദൈവീക വെളിച്ചം നിറയട്ടെ


അന്തരാഗ്നി   പരമാത്മാവെന്ന   വെളിച്ചത്തെ  അറിയട്ടെ 
അന്തരാത്മാവല്ലോ  ദൈവീകമായ  കഴിവുകൾ  നൽകുന്നു 
അന്തരാഗ്നി എല്ലാ ഐശ്വര്യങ്ങളും  നൽകട്ടെ 
എല്ലാ  അനശ്വരമായ  അറിവുകളും  നൽകട്ടെ
  

ഐശ്വര്യം ഏകുന്ന സവിതാവിനോട് പ്രാര്ധിക്കുന്നു 
ഞങ്ങളുടെ ഉളളിൽ  പ്രാണൻ നില നില്ക്കുവാൻ

അനുഗ്രഹിക്കുക

സവിതാവേ  ഞങ്ങൾക്ക്  വാമമെന്ന ആനന്ദം ഏകുക


അന്തരാഗ്നി  പുരാതനവും നവവും ആയതിനെ അറിയട്ടെ 

അന്തരാഗ്നി  പരമാത് മാവിനെ  അറിയട്ടെ 
അദ്ദേഹം എല്ലാം അറിയുന്നവൻ ആണല്ലോ.


സവിതാവ്  ഞങ്ങളുടെ ഉള്ളിൽ വസിക്കട്ടെ
ഞങ്ങളുടെ  കര്മഫലം ആകുന്ന  വാമം സ്വന്തോഷകരം ആകട്ടെ.
ഇന്നും,നാളെയും എന്നെന്നും  വാമമെന്ന  ആനന്ദം  ഏകുക.
പരമാത്മാവേ ഞങ്ങളുടെ  പ്രാര്ധനയാൽ
വാമാഭാജമെന്ന  ആനന്ദം ഏകുക.
  
പർവതങ്ങളുടെ   ഭാരം  ഭൂമി താങ്ങിക്കൊണ്ടു 
ഭൂമി പുഴകൾ  ഒഴുക്കുന്നത്  പോലെ 
വിഷമ സന്ധികളിൽ  സഹന  ശക്തിയോടെ 
സന്തോഷം  പരത്തുക.

ഭൂമിയുടെ  അനുഗ്രഹത്താൽ  എങ്ങും ഐശ്വര്യം  നിറയുന്നു 
ജ്ഞാനം  വേണ്ടവർക്ക്  അത്  നേടുവാൻ  കുതിരയെ പോലെ 
പ്രവർത്തിക്കുവാൻ   അനുഗ്രഹിക്കുക.

സമയ നിഷ്ഠ എനിക്ക് സ്വന്തമാകട്ടെ 
മറ്റുള്ളവർ എന്നെ ഉപദ്രവിക്കാതിരിക്കട്ടെ 
എന്നിൽ  സോമമെന്ന  ആനന്ദം  ലീനമല്ലോ 
ഇന്ദ്രിയങ്ങളെ എനിക്ക് നിയന്ത്രിക്കുവാനാകട്ടെ 

സോമമെന്ന  ആനന്ദം  ലഭിക്കുവാൻ 
ത്രിവിധമായ മൂന്ന് തലങ്ങളിലുമുള്ള  പ്രവര്ത്തികള് വേണം 
കഴിവുകൾ  കുറഞ്ഞവർക്കും  സോമമെന്ന  ആനന്ദം  പ്രാപ്യമല്ലോ 
സോമമെന്ന  ആനന്ദം ലഭിച്ചവർ എപ്പോഴും പ്രസന്നരല്ലോ 
സോമമെന്ന  ആനന്ദം ലഭിക്കുവാൻ പ്രയത്നിക്കുക .
സോമമെന്നആനന്ദം   ലഭിക്കുമ്പോൾ എല്ലാ വിപരീത ശക്തികളും അകലുന്നു.

സത്യത്തെ അറിയുവാൻ  പരിശ്രമിക്കുന്ന ഋഷിമാർ 
സോമമെന്ന  ആനന്ദത്തെ  അറിയുന്നു 
ജമദഗ്നി  ബ്രഹ്മത്തെ ഉപാസിച്ച പോലെ 
ഇന്ദ്രിയങ്ങളെ  നിയന്ത്രിക്കുക 
ഇന്ദ്രിയങ്ങളല്ലോ  ഊർജത്തെ നിയന്ത്രിക്കുന്നത് 
ശക്തിയും ഊർജവും  ഉള്ളിൽ നിറയട്ടെ 
ബ്രഹ്മത്തെ  ഉപാസിക്കുവാനാകട്ടെ.

ജീവിതത്തിൽ അടിച്ചമർത്തപ്പെട്ടവർ  മന്ത്രങ്ങളാൽ 
ശക്തിയും ഊർജവും നേടട്ടെ 
മന്ത്രങ്ങളാൽ  പ്രാർഥിക്കുക 
ആർകന്റ്റെ  വെളിച്ചം  ഉള്ളിൽ നിറയട്ടെ 
സോമമെന്ന  ആനന്ദം ലഭിക്കട്ടെ 
ഇന്ദ്രിയങ്ങൾക്ക്  ശക്തിയും  ഊർജവും ലഭിക്കട്ടെ. 

എങ്ങും നിറഞ്ഞ പരംപൊരുളായ വിഷ്‌ണുവിനെ  ഉപാസിക്കുവാനാകട്ടെ 
ശിപിവിഷ്ടനായ  വിഷ്ണു എന്നിൽ  അറിവിന്റെ  വെളിച്ചമായി  നിറയട്ടെ 
എന്നിൽ എപ്പോഴും   ആനന്ദം നിറയട്ടെ 

ശിപിവിഷ്ട  അങ്ങയുടെ  നാമ ജപത്താൽ 
എന്നിൽ  വെളിച്ചം നിറയട്ടെ 
വിഷ്ണു അല്ലോ എങ്ങും നിറഞ്ഞ ശക്തി.


ജീവിതത്തിലെ   വിഷമങ്ങളിൽ  അങ്ങയെ  അറിയാതെ പോയവർക്ക് 
ശിപിവിഷ്ടനായ  അങ്ങ്  അറിവായി  ഉള്ളിൽ  വിളങ്ങുക .

അന്തരാഗ്നിയുടെ   ജ്വലനത്താൽ  ദാനം ചെയ്യുവാനാകട്ടെ 
ധൈര്യം എപ്പോഷും ഉണ്ടാകട്ടെ 
പിൻഗാമികൾ  വേഗം  ജനിക്കട്ടെ.

അന്തരാഗ്നിയുടെ  ജ്വലനത്താൽ  എല്ലാ ഐശ്വര്യങ്ങളും  ജ്ഞാനവും  ലഭിക്കട്ടെ 
ബ്രാഹ്മണമെന്ന  മന്ത്രങ്ങളാൽ  ആകാശവും ഭൂമിയും സ്വർഗീയമാക്കുക.
സൂര്യന്റെ  വെളിച്ചം പോൽ അറിവ് വിളങ്ങട്ടെ .

അന്തരാഗ്നി   എല്ലാ ഐശ്വര്യങ്ങളും ഏകട്ടെ 
അന്തരാഗ്നി  ഋഷിമാരുടെ  ജ്ഞാനം ഏകട്ടെ 
അന്തരാഗ്നിയാല്ലോ  സ്വർഗീയമായ  കഴിവുകൾ നൽകുന്നത് 
എല്ലാ തലത്തിലുമുള്ള  ഐശ്വര്യം ലഭിക്കട്ടെ.


ജീവിതമാകുന്ന  യുദ്ധത്തിൽ 
ശക്തിയേറിയ  ഇന്ദ്രിയങ്ങൾ നൽകുന്ന രക്ഷ 
അപാരം  തന്നെ 
തിളക്കവും  ശക്തിയും ഉള്ള  ഇന്ദ്രിയങ്ങളാൽ 
ഞങ്ങൾ എപ്പോഴും  സംരക്ഷിക്കപ്പെടട്ടെ 
മനസ്സ് നിയന്ത്രണം വിട്ടു പോകാതിരിക്കട്ടെ.

ഞങ്ങൾ  തമ്മിൽ വൈരം ഉണ്ടാകാതിരിക്കട്ടെ 
ദാനം  നൽകുന്നവർക്ക് വീണ്ടും ഐശ്വര്യം 
ലഭിക്കുന്നത് പോലെ ഞങ്ങൾക്ക്  ഐശ്വര്യം  ഏകുക .
ഇന്ദ്രനെ  പ്രകീർത്തിക്കുന്നവർക്കു 

ഐശ്വര്യം  ലഭിക്കട്ടെ.

നൽകപ്പെട്ട  ദേഹം  ദുഷ്ടത ഇല്ലാത്തതാണ് 
അത് കടഞ്ഞെടുത്ത  വെണ്ണ പോലെയല്ലോ 
അത്  സ്വർണം പോലെ പരിശുദ്ധിയുള്ളതല്ലോ 
അത് കാത്തു കൊള്ളുക..

അന്തരാഗ്നി  എന്നിലേക്ക്‌  തെളിച്ചം  നൽകട്ടെ 
പറയുന്നതെല്ലാം  നല്ല വാക്കുകളാകട്ടെ 
ശക്തിയുടെ പ്രതീകമായ  അന്തരാഗ്നി 
എന്നെ അറിയുന്നവർക്കും  ജ്ഞാനം നൽകട്ടെ.

പ്രാണ വായു  സമൃദ്ധമായി ലഭിക്കട്ടെ 
പ്രാണ വായുവിന്റെ സമൃദ്ധിയാൽ   ഊർജം ലഭിക്കട്ടെ.

ദാനം ചെയ്യുന്നവർക്ക്  നല്ല അഭിപ്രായം ലഭിക്കട്ടെ 
സുരക്ഷിതമായ  ഗൃഹം ലഭിക്കട്ടെ 
നല്ല  ഐശ്വര്യമയമായ   ജീവിതം ലഭിക്കട്ടെ 
നേതൃപാടവവും,ജ്ഞാനവും,ഊർജവും  
ജീവിത വിജയവും ലഭിക്കട്ടെ.

ഇന്ദ്രിയങ്ങളുടെ സംയമനത്താൽ  
സന്തോഷകരമായ  ജീവിതം ലഭിക്കട്ടെ 
എല്ലാവിധ  ഐശ്വര്യവും  ലഭിക്കട്ടെ 
ഐശ്വര്യത്താൽ  സന്തോഷം ലഭിക്കട്ടെ.

പരമാത്മാവിനെ   പ്രാർത്ഥിക്കുന്നവർക്ക്  
സന്തോഷവും ഐശ്വര്യവും  ലഭിക്കട്ടെ 
പരമാത്മാവേ   ഭക്തർക്ക്  നല്ല ജ്ഞാനം  ഏകുക .





Sunday, 1 October 2017

Kanda 2,Prapataka 2,Anuvaka 11

Audio file in Youtube

ഐന്ദ്രം  ഏകാദശ  കപാലം നിർവപേത്
മാരുതം   സപ്ത കപാലം
ഗ്രാമകാമ   ഐന്ദ്രം  ചൈവ  മരുതശ്ച
സ്വേന  ഭാഗധേയേന  ഉപ ധാവതി
ത  ഏവാസ്മൈ  സജാതാൻ   പ്ര  യച്ഛന്തി
ഗ്രാംയേവ  ഭവതി
ആഹവനീയം  ഐന്ദ്രം  അധിം  ശ്രയതി
ഗാര്ഹപത്യേ   മാരുതം  പാപവസ്യാസ്യ
വിധൃതിയായ്   സപ്ത കപാലോ   മാരുതോ  ഭവതി
സപ്തഗണാ  വൈ മരുതോ ഗണശ  ഏവാസ്മൈ
സജാതാൻ  അവ രുൺദേ
അനൂച്യമാനാ  ആ  സാധയതി വിശം എവസ്മാ
അനുവത്യാത്മാനം  കരോത്യേ .

താമേവ  നിർവപേത്   കാമയേത
ക്ഷത്രായ     വിശേ സമധം   ദദ്യാം  ഇതി 
ഐന്ദ്രസ്യ  അവധ്യൻ  ഭ്രൂയാത് 
ഇന്ദ്രായ  ആണ്ഭ്രൂഹി  ഇതി ആശ്രാവ്യ  ഭൂയാത് 
മരുതോ  യജേതി  മാരുതസ്യ   അവധ്യൻ ഭ്രൂയാത് .
മരുത്ഭ്യോ  അനു  ഭ്രൂഹീ ഇതി ആശ്രാവ്യ 
ഭ്രൂയാത്  ഇന്ദ്രം  യജേതി സ്വ ഏവേഭ്യോ 
ഭാഗധേയേ  സമധം  ദതാതി  വിത്റുംഹനാ തിഷ്ഠന്തി.    

താമേവ  നിർവപേത്   കാമയേത കൽപേരൻ ഇതി 
യഥാ ദേവതം   അവധായ   യഥാ ദേവതാം  യജേത് 
ഭാഗധേയേന  ഏവൈനാന്  യഥായധം   കല്പയതി   കല്പയന്ത എവൈ.

ഐന്ദ്രം  ഏകാദശ  കപാലം  നിർവപേത്
വൈശ്വദേവം  ദ്വാദശ  കപാലം ഗ്രാമ കാമ 
ഇന്ദ്രം   ചൈവ  വിശ്വാൻ   ദേവാൻ 
സ്വേന  ഭാഗധേയേന  ഉപ ധാവതി 
 ഏവാസ്മൈ   സജാതാൻ  പ്ര യച്ഛന്തി 
ഗ്രാംയേവ  ഭവതി 
ഐന്ദ്രസ്യ  അവധായ  വൈശ്വ ദേവസ്യ അവ ദ്യേത് 
അത   ഐന്ദ്രസ്യ  ഉപരിശ്താത്  ഇന്ദ്രിയേന ഏവാസ്മൈ 
ഉഭയത സജാതൻ   സജാതൻപരി  ഗൃഹനാദി 
ഉപാധ്യായ  പൂർവയം  വാസോ  ദക്ഷിണാ 
സജാതനാം  ഉപ ഹിത്യയ് .    

പ്രിശ്നിയൈ   ദുഗ്ധേ   പ്രൈയങ്കവം  ചരും നിർവപേത്
മരുത്ഭ്യോ  ഗ്രാമ കാമ   പ്രിശ്നിയൈ വൈ പയസോ മരുതോ ജാത 
പ്രിശ്നിയൈ  പ്രിയങ്കവോ   മാരുത ഖലു വൈ ദേവതയാ 
സജാതാ  മരുതം ഏവ 
സ്വേന  ഭാഗധേയേന  ഉപ ധാവതി 
 ഏവാസ്മൈ   സജാതാൻ  പ്ര യച്ഛന്തി
ഗ്രാംയേവ  ഭവതി 
പ്രിയവതീ  യജ്ഞാനുവാക്യേ  ഭവത
പ്രിയമേവൈനം  സമാനാനാം  കരോതി 
ദ്വിപദം  പുരോനുവാക്യാം  ഭവതി 
ദ്വിപദം  ഏവ അവ രുൺദേ 
ചതുഷ്പദ  യാജ്യാം   ചതുഷ്പദ  ഏവ പശൂൻ അവ രുൺദേ.

ദേവാസുരാ  സംയത്ത ആസൻ 
തേ  ദേവാ  മിഥോ വിപ്രിയാ   ആസൻ
തേ   അന്യോ  അന്യസ്മയ്   ജയ്ഷ്ട്ടായ 
അതിഷ്ടമാനാ   ചതുർധാ വ്യക്ക്റാമൻ 
അഗ്നിർ  വസുഭി സോമോ  രുദ്രയ് 
ഇന്ദ്രോ  മരുത്ഭി  വരുണ   ആദിത്യയ് 
ഇന്ദ്ര  പ്രജാപതിർ  ഉപാ ധാവത് 
തം ഏതായ  സംജാനാന്യ അജായത് 
 അഗ്നയെ  വസുമതേ   പുരോഡാശം അഷ്ട്ടാകപാലം നിർവ്വപേത്
സോമായ   രുദ്രവതെ  ചരും 
ഇന്ദ്രായ  മരുത്വതെ       പുരോഡാശം ഏകാദശകപാലം
വരുണായാ   ആദിത്യവതെ ചരും 
ഇന്ദ്ര മേവൈനം   ഭൂതം  ജ്യേഷ്ടായ  സമാനാ 
അഭി  സം   ജാനതേ  വസിഷ്ഠ  സമാനാനാം  ഭവതി .          

 -----------------------------------------------------------------------------------------
ഗ്രാമ  സമ്പത്  ആഗ്രഹിക്കുന്നവർ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
മരുതുക്കൾ  എന്ന  പ്രാണ വായു ലഭിക്കുവാൻ
 ഏഴു   പേർക്ക് ദാനം ചെയ്യുക
സംപ്രീതരായ  ജനങ്ങൾ  കൂടെ വരുന്നു
ഗ്രാമ സമ്പത്  ലഭിക്കുന്നു
ദാനം നൽകപ്പെടുന്ന  പതിനൊന്നു പേരെയും  ഏഴു പേരെയും
വെവ്വേറെ  തൃപ്തി പെടുത്തുക
മര്ത്തുക്കൾ   എന്ന  വായു ഏഴു  സംഘങ്ങളല്ലോ
ഇവയെ  ഏഴു  പേരെയും  തൃപ്തി പെടുത്തുക
ദാനം  എല്ലാവരുടെയും  മുൻപേ ചെയ്യുക
അതിനാൽ  എല്ലാവരുടെയും  പ്രീതി നേടുക.
ക്ഷാത്ര വീര്യം  ആവശ്യം ഉള്ളവരിൽ മാത്രം  നിറയട്ടെ 
അതിനായി  പ്രാർഥിക്കുക 
ഇന്ദ്രിയങ്ങളെ  പുഷ്ടിപ്പെടുത്തുമ്പോൾ 
പ്രാണ വായുവിനെയും  കാക്കുക 
ഇന്ദ്രിയങ്ങളുടെ  പുഷ്ടിപെടുത്തലും 
പ്രാണവായുവിന്റെ  കാക്കലും 
ഒരുമിച്ചു  ചെയ്യുക .


ദൈവീകമായ  കർമങ്ങൾ  ചെയ്യുന്നവരെ 
ഒരുമിച്ചു  പ്രീതിപ്പെടുത്തുക 
അവർ തമ്മിൽ  വേർതിരിവ്  കാട്ടരുത് 
ഓരോരുത്തർക്കും  അവരവർക്കു  അനുയോജ്യമായ 
കാര്യങ്ങൾ ചെയ്യുക 
സൽകർമങ്ങൾ ചെയ്യുന്നവരെ  തൃപ്തി പെടുത്തുക.
  

ഗ്രാമത്തിനു ഐശ്വര്യം  വേണ്ടവർ 
ഇന്ദ്രിയങ്ങളുടെ പ്രീതിക്കായി  പതിനൊന്നു പേർക്ക് ദാനം ചെയ്യുക 
എല്ലാ  ദൈവീക ഭാവമുള്ളവർക്കുമായി 
പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക 
അവരവർക്കു  അർഹത പെട്ടത് ലഭിക്കുന്നു 
ഗ്രാമം  അഭിവൃദ്ധി പെടുമ്പോൾ 
എല്ലാവരും  സംപ്ത്രിപ്തരാകുന്നു 
ഇന്ദ്രിയങ്ങളുടെയും ദൈവീക ഭാവ മുള്ളവരുടെയും മാത്രമല്ല 
മറ്റുള്ളവരെയും  തൃപ്തിപ്പെടുത്തുക 
ഗ്രാമത്തിലുള്ളവർക്കു  നല്ല  വസ്ത്രം നൽകുക.

ഗ്രാമത്തിലുള്ളവർക്കു  ഐശ്വര്യം  വേണ്ടവർ 
അവർക്കെല്ലാം  നല്ല  ആഹാരം  നൽകുക 
മരുത്തുക്കളെന്ന   പ്രാണവായു  ആരോഗ്യത്തിൽ നിന്നല്ലോ 
പ്രാണ വായുവായ മരുതല്ലോ  അഭികാമ്യം 
അവരവർക്കു  അർഹതപ്പെട്ടത്‌  ലഭിക്കുന്നു 
ഗ്രാമത്തിലുള്ളവർ  സംതുഷ്ടരാവാകുമ്പോൾ 
ഐശ്വര്യം  ലഭിക്കുന്നു 
ഗ്രാമത്തിലുള്ളവർക്കു  ഐശ്വര്യം ലഭിക്കുമ്പോൾ 
അവർ പ്രിയതരമാകുന്നു 
മനുഷ്യരും  മൃഗങ്ങളും  സംതുഷ്ടരാകുന്നു.

സൽ ഭാവങ്ങളും  ദുഷ്ട ഭാവങ്ങളും  എപ്പോഴും വിപരീതമല്ലോ 
സൽഗുണങ്ങൾ  നാല് വിധമല്ലോ 
വസുക്കളായ   ജീവിതത്തോട്  കൂടിയ അന്തരാഗ്നി 
സോമമെന്ന  ആനന്ദത്തോട് കൂടിയ  രുദ്രനെന്ന  ഊർജം 
ഇന്ദ്രിയങ്ങളോട് കൂടിയ  മരുത് എന്ന ജീവ വായു 
വരുണനെന്ന  കെട്ടുപാടുകളോട് കൂടിയ ആദിത്യനെന്ന  അറിവ് 
ഇന്ദ്രിയങ്ങൾ  പ്രജാ പതിയെ  സ്മരിക്കുമ്പോൾ 
എല്ലാ ഭാവങ്ങളും ഒരുമയോട് കൂടെ ആകുന്നു 
അഗ്നിയേയും വസുക്കളെയും പ്രീതിപ്പെടുത്തുവാൻ 
എട്ടു പേർക്ക് ദാനം ചെയ്യുക 
സോമമെന്ന ആനന്ദത്തെയും രുദ്രനെന്ന ഊർജത്തെയും നേടുക 
ഇന്ദ്രിയങ്ങളെയും മര്ത്തുക്കളെയും പ്രീതിപ്പെടുത്തുവാൻ 
പതിനൊന്നു പേർക്ക് ദാനം ചെയ്യുക 
വരുണനെന്ന കെട്ടുപാടുകളെ ആദിത്യനെന്ന  അറിവാൽ നേരിടുക  
ഇന്ദ്രിയങ്ങളെ  നിയന്ത്രിക്കുക വഴി എല്ലാ ഭാവങ്ങളെയും ഒരുമിപ്പിക്കുക
അഗ്നിയേയും വസുക്കളെയും പ്രീതി പെടുത്തുവാൻ 
എട്ടു പേർക്ക് ദാനം ചെയ്യുക 
സോമനെയും രുദ്രനെയും പ്രീതി പെടുത്തുക 
ഇന്ദ്രനെയും മര്ത്തുക്കളെയും തൃപ്തി പെടുത്തുവാൻ 
പതിനൊന്നു പേർക്ക് ദാനം ചെയ്യുക 
വരുണനെന്ന കെട്ടുപാടുകളെ ആദിത്യനെന്ന  അറിവാൽ നേരിടുക 
ഇന്ദ്രിയങ്ങളെ  നിയന്ത്രിക്കുക വഴി  നല്ല മനുഷ്യൻ ആകുക.