Monday, 24 April 2017

Kanda 2,Prapataka 1,Anuvaka 6

https://www.youtube.com/watch?v=KaDknet70lc
ബാർഹസ്പത്യം  ശിതിപൃഷ്ഠം  ആ  ലഭേത  ഗ്രാമകാമോ
യ  കാമയേത  പൃഷ്ഠം സമാനാനാം  ശ്യാം  ഇതി
ബാർഹസ്പത്യം   ഏവ സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവൈണം  പൃഷ്ഠം സമാനാനാം  കരോതി
ഗ്രാമ്യേവ   ഭവതി.

ശിതി  പൃഷ്ടോ  ഭവതി  ബാർഹ സ്പത്യോ
ഏഷ   ദേവതയാ   സമൃദ്ധ്യയ് .

പൗഷ്‌ണം  ശ്യാമം  ആ ലഭേത അന്ന കാമോ
അന്നം  വൈ  പൂഷാ
പൂഷണം  ഏവ സ്വേന  ഭാഗധേയേന ഉപ ധാവതി
സ ഏവാശ്മ  അന്നം  പ്ര  യച്ഛതി
അന്നാദ   ഏവ ഭവതി .

ശ്യാമോ  ഭവതി  ഏതദ്  വാ
അന്നസ്യ  രൂപം  സമ്രുധ്യയ് .

മാരുതം  പൃശ്നിം  ആ ലഭേത  അന്ന കാമോ
അന്നം  വൈ  മരുതോ  മരുത   ഏവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
ത  ഏവാസ്മാ  അന്നം  പ്ര യച്ഛന്തി
അന്നാദ  ഏവ   ഭവതി.

പ്രശ്നിർ  ഭവതി  ഏതദ്  വാ
അന്നസ്യ   രൂപം  സമൃദ്ധ്യാ .

ഐന്ദ്രം  അരുണം  ആ  ലഭേത  ഇന്ദ്രിയകാമാ
ഇന്ദ്രമേവ  സ്വേന  സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മിൻ  ഇന്ദ്രിയം  ദധാതി
ഇന്ദ്രിയാവീ  ഏവ   ഭവതി.

അരുണോ   ഭ്രൂമാൻ  ഭവതി  ഏതദ്  വാ
ഇന്ദ്രസ്യ  രൂപം  സമൃദ്ധ്യയ് .

സവിത്രം   ഉപദ്വസ്തം  ആ  ലഭേത  സനി കാമ
സവിതാ  വൈ  പ്രസവാനാം  ഈശേ
സവിതാരമേവ  സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവാസ്മൈ  സനിം  പ്ര സുവതി
ദാന കാമാ  അസ്മൈ  പ്രജാ  ഭവ . 

ഉപധാവസ്തോ  ഭവതി സാവിത്രോ
ഹി ഏഷ ദേവതയാ  സമൃദ്ധ്യയ് .

വൈശ്വദേവം ബഹുരൂപം  ആ  ലഭേത അന്ന കാമോ
വൈശ്വ  ദേവം വാ  അന്നം
വിശ്വാനേവ  ദേവാൻ
സ്വേന  ഭാഗധേയേന  ഉപ ധാവതി
ത  ഏവാസ്മാ  അന്നം  പ്ര  യച്ഛന്തി
അന്നാദ  ഏവ   ഭവതി.

ബഹുരൂപോ  ഭവതി ബഹുരൂപം  ഹി അന്നം സമൃദ്ധയ്‌ .

വൈശ്വദേവം   ബഹുരൂപം  ആ  ലഭേത ഗ്രാമ കാമോ
വൈശ്വ ദേവാ  വൈ  സജാതാ വിശ്വാനേവ ദേവാൻ
തേന  ഭാഗധേയേന  ഉപ ധാവതി
ത  ഏവാസ്മൈ  സ  ജാതാൻ പ്ര  യച്ഛന്തി
ഗ്രാംയേവ  ഭവതി.

ബഹുരൂപോ  ഭവതി ബഹുദേവത്യോ
ഏഷ   സമൃധൈ.

പ്രാജാപത്യം  തൂപുരം   ആലഭേത
യസ്യ  അനാജ്ഞാതം  ഇവ  ജ്യോക്  ആമയേത്
പ്രാജാപത്യോ  വൈ  പുരുഷ  പ്രജാപതി ഖലു വൈ
തസ്യ  വേദ  യസ്യ  അനാജ്ഞാതം  ഇവ ജ്യോക് ഗാമായതി
പ്രജാപതിമേവ  സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവൈനം  തസ്മാത്  ശ്രാമത്  മുഞ്ചതി .

തൂപുരോ  ഭവതി  പ്രാജാപത്യോ
ഏഷ   ദേവതയാ   സമൃധ്യയ്




----------------------------------------------------------------------------------------------------------

ബൃഹസ്പതിയുടെ  അനുഗ്രഹത്താൽ  ഗ്രാമ സമ്പത്  ലഭിക്കണം
എന്ന് ആഗ്രഹിക്കുന്നവർ
സമകാലികർക്കു  നന്മ  ആഗ്രഹിക്കണം
ബൃഹസ്പതിയുടെ  അനുഗ്രഹം എല്ലാവര്ക്കും
അവരവരുടെ  കർമ്മ  ഭാഗമായി  ലഭിക്കുന്നു
സമകാലികരുടെ  നന്മ  ആഗ്രഹിക്കുന്നവർക്ക്
ഗ്രാമ  സമ്പത്തു  ലഭിക്കുന്നു.

  വെളുത്ത പുറമുള്ള  മൃഗം  ബ്രിഹസ്പതിയുടെ  ഇഷ്ടം  അല്ലോ
ഐശ്വര്യം വെണ്മയല്ലോ

ആഹാരം  ഇച്ഛിക്കുന്നവർ  പൂശാവിന്റെ  അനുഗ്രഹത്തിനായി
മറ്റുള്ളവർക്ക്  അന്നം  ദാനം  ചെയ്യുക
എല്ലാവര്ക്കും  വേണ്ടുന്ന  ആഹാരം  പൂഷാവ്  കരുതിയിട്ടുണ്ടല്ലോ
ആഹാരം  ദാനം  ചെയ്യുകയാൽ  ആഹാരം  നിത്യവും  ലഭിക്കുന്നു.

ശ്യാമ നിറമല്ലോ അന്നം
അന്നത്താൽ  സമൃദ്ധി  നേടുക.

മരുതുക്കളുടെ   അനുഗ്രഹത്തിനായി  അന്ന ദാനം  ചെയ്യുക
മര്ത്തുക്കളല്ലോ  അന്നം  നൽകുന്നത്
അവരവർക്കു  വേണ്ടുന്ന  അന്നം  മര്ത്തുക്കൾ  കരുതിയിട്ടുണ്ടല്ലോ
അന്നദാനം  ചെയ്യുകയാൽ  എന്നും  അന്നം  ലഭിക്കുന്നു.

അന്നം  പ്രത്യേകതയുള്ള  രൂപത്തിലല്ലോ
അന്നം  സമൃദ്ധി  ഏകുന്നു.

ശക്തി  ആഗ്രഹിക്കുന്നവർ  ഇന്ദ്രിയങ്ങളെ  നിയന്ത്രിക്കുക
അവരവരുടെ  ഇന്ദ്രിയങ്ങളെ സ്വയം  ശക്തി പെടുത്തുക
ഇന്ദ്രിയങ്ങൾ  നിയന്ത്രിക്കപെടുമ്പോൾ
സ്വയം  ശക്തി  ആർജ്ജിക്കുന്നു .

ഇന്ദ്രിയങ്ങളെ  നിയന്ത്രിക്കുവാൻ
കൺ ഇമകളെ  ശരിയായ  വിധം  ഉപയോഗിക്കുക
ഇന്ദ്രിയങ്ങളുടെ  നിയന്ത്രണത്താലല്ലോ
ഐശ്വര്യം  ഭവിക്കുന്നു.

ലാഭം  ഇച്ഛിക്കുന്നവർ സവിതാവിണ്റ്റെ  പ്രീതിക്കായി  ദാനം  ചെയ്യുക
സവിതാവല്ലോ  എല്ലാം  നിയന്ത്രിക്കുന്നത്
അവര്ക്ക്  നിശ്ചയിക്കപ്പെട്ട  ലാഭം  അവരവർക്കു  ലഭിക്കുന്നു
പിന്ഗാമികൾക്കും  ലഭിക്കുന്നു

സവിതാവിണ്റ്റെ  അനുഗ്രഹത്താൽ  ലാഭത്തിനു
അതിന്റെതായ  രൂപം  ലഭിക്കുന്നു.
ലാഭത്താൽ  ഐശ്വര്യം  ലഭിക്കുന്നു.

ദേവതകൾ എല്ലാരുടെയും  പ്രീതിക്കായി
അന്നദാനം  ചെയ്യുക
ദേവതകളുടെ  പ്രീതിയാലല്ലോ  അന്നം  ലഭിക്കുന്നു
അന്നദാനം  ചെയ്യുമ്പോൾ അന്നം  ലഭിക്കുന്നു.

അന്നം  ബഹുരൂപമല്ലോ
ഐശ്വര്യം  അന്നത്താൽ അല്ലോ .

ഗ്രാമ  സമ്പത്തു  ആഗ്രഹിക്കുന്നവൻ
എല്ലാ ദേവതകളുടെയും  പ്രീതിക്കായി
സമ്പത്തു  ദാനം  ചെയ്യുക
ബന്ധുക്കൾ  പല  തലത്തിലുള്ളവരാല്ലോ
അവർ  ദേവതകളെ  പ്രതി നിദാനം  ചെയ്യുന്നു
ഗ്രാമത്തിലുള്ളവരെ  തൃപ്പെടുത്തുമ്പോൾ
ഐശ്വര്യം  ലഭിക്കുന്നു.

ദേവതകൾ  പല രൂപത്തിലെന്നതുപോലെ
ഐശ്വര്യം  ബഹു രൂപമല്ലോ .

അജ്ഞാതമായ  രോഗത്താൽ  വിഷമിക്കുന്നവർ
പ്രജാപതിയുടെ  പ്രീതിക്കായി  ദാനം  ചെയ്യുക
മനുഷ്യൻ  പ്രജാപതിയോടു  ചേർന്നവർ അല്ലോ
പ്രജാപതിയുടെ  അനുഗ്രഹത്താൽ
അജ്ഞാത  രോഗങ്ങളിൽ  നിന്നും  മുക്തി  നേടുക.

പ്രജാപതിയുടെ  അനുഗ്രഹത്താലല്ലോ
ദാന  വസ്തുക്കൾക്ക്  അവയുടെ ഭാവം  ലഭിക്കുന്നു.






Tuesday, 11 April 2017

Kanda 2,Prapataka 1,Anuvaka 5

https://www.youtube.com/watch?v=84UZlpBVG4o

ഇന്ദ്രോ  വലസ്യ  ബിലം അപോർണോത്‌
സ യ  ഉത്തമ  പശുർ ആസീത്
തം  പുഷ്‌ഠം  പ്രതി  സംഗൃഹ്യ ഉദഖീദത്
തം  സഹശ്രം  പശവോ അനൂധായൻ
സ  ഉന്നതോ  അഭാവത് .

യ  പശുകാമ  സ്യാത് സ ഏതം ഐന്ദ്രം
ഉന്നതം  ആലഭത
ഇന്ദ്രമേവ  സ്വേന  ഭാഗധേയേന  ഉപധാവതി
സ  ഏവാസ്മൈ  പശൂൻ  പ്ര യച്ഛതി
പശുമാനേവ   ഭവ .

ഉന്നതോ  ഭവതി  സാഹശ്രീ വാ  ഏഷാ ലക്ഷ്മി
യദുന്നതോ  ലക്ഷ്മിയേവ പശൂൻ  അവ രുൺദേ .

യഥാ  സഹസ്രം  പശൂൻ പ്രാപ്നുയാത്
അധാ  വൈഷ്ണവം  വാമനം ആ  ലഭേത
ഏതസ്മിൻ  വൈ തത്   സഹസ്രം ആദ്യതിഷ്ഠത്
തസ്മാത്  ഏവ വാമന  സമീക്ഷിത
പശുഭ്യ  ഏവ പ്രജാതേഭ്യ പ്രതിഷ്ട്ടം  ദതാതി .

കോ  അർഹതി   സഹസ്രം പശൂൻ പ്രാപ്തും ഇതി  ആഹുർ
അഹോരാത്രാണി  ഏവ  സഹസ്രം  സമ്പാദ്യ ആ ലഭേത
പശവോ വാ  അഹോരാത്രാണി  പശൂൻഏവ
പ്രജാതൻ  പ്രതിഷ്ട്ടാം   ഗമയ.

ഓഷദീഭ്യോ   വേഹതം ആ  ലഭേത  പ്രജാകാമ
ഓഷധയോ വാ  ഏതം  പ്രജായയ്‌ പരി  ബാദന്തേ
യോ  അലം  പ്രജായയ്‌ സൻ  പ്രജാം ന വിന്ധത
ഓഷധയ ഖലു  വാ ഏതസ്യൈ സൂതും  അപി  ഗ്നന്തി
യാ  വേഹത്  ഭവതി ഓഷധീർ  ഏവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
താ   ഏവാസ്മൈ  സ്വാത്  യോനെ
പ്രജാം പ്രജനയന്തി വിന്ദതേ
പ്രജാം  ആപോ വാ  ഓഷധയോ  സത്
പുരുഷ  ആപ ഏവാസ്മാ  അസത്
പുരുഷ  ആപ  ഏവാസ്മാ  അസത  സത്  ദതാതി
തസ്മാത്  ആഹുർ യ  ചൈവം വേദ
യശ്ച  നാ അപ തു വാവ
അസത്   സത്  ദതാതി  ഇതി.

ഐൻധ്രീം  സൂത  വശാം  ആ  ലഭേത  ഭൂതികാമോ
അജാതോ  വാ  ഏഷാ യോ  അലം ഭൂത്യൈ സൻ
ഭൂതിം  ന പ്രാപ്നോതി ഇന്ദ്രം  ഖലു വാ
ഏഷാ സൂത്‌വാ വശാ  അഭവത്
ഇന്ദ്രമേവ  സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവൈന ഭൂതിം  ഗമയതി  ഭവതി  ഏവ .

യം  സൂത്‌വാ വശാ  സ്യാത്
തം ഐന്ദ്രം ഏവ ആലഭേത
ഏതദ് വാവ  തദ് ഇന്ദ്രിയം
സാക്ഷാത്  ഏവ ഇന്ദ്രിയം  അവ  രുന്ത .

ഐന്ദ്രാഗ്നം  പുനർ  ഉത്‍സൃഷ്ടം ആ ലഭേത
യ  ആ  തൃതീയാത് പുരുഷാത് സോമം  ന  പിബേത്
വിച്ഛിന്നാ  വാ  ഏതസ്യ  സോമ പീതോ യോ  ബ്രാഹ്മണ
സന്ന്  ആ  തൃതീയാത് പുരുഷാത് സോമം  ന  പിബതി
ഇന്ദ്രാഗ്നി  ഏവ സ്വേന  ഭാഗധേയേന  ഉപ ധാവതി
തൗ  ഏവാസ്മൈ  സോമ  പീതം പ്ര  യച്ചത
ഉപൈനം  സോമ  പീതോ  നമതി .

യത്  ഐന്ദ്രോ ഭവതി  ഇന്ദ്രിയം  വൈ സോമപീത
ഇന്ദ്രിയമേവ  സോമപീതം അവ രുൺദേ
യത്  ആഗ്‌നേയോ ഭവതി ആഗ്‌നേയോ  വൈ ബ്രാഹ്മണ
സ്വാം  ഏവ ദേവതാം അനു  സം  തനോതി .

പുനർ  ഉത്സൃഷ്‌ടോ ഭവതി
പുനർ  ഉത്തസൃഷ്ട  ഇവ  ഹി
ഏതസ്യ  സോമ  പീത  സമൃദ്ധയെ .

ബ്രാഹ്മണസ്പത്യം  തൂപാരം  ആ ലഭേത
ആഭിചാരൻ  ബ്രാഹ്മണസ്പതിംഎവ
സ്വേന  ഭാഗധേയേന  ഉപ  ധാവതി
തസ്മാ  ഏവൈനം ആ  വൃശ്ചത്തി
താജക്  ആർതിം ആ  രുചതി .

തൂപരോ  ഭവതി ക്ഷുരപവിർ  വാ
ഏഷാ  ലക്ഷ്മീ  യത്  തൂപര  സമൃദ്ധയ് .

സ്പിയോ യൂപോ  ഭവതി വജ്രോ  വൈ
സ്പിയോ വജ്രമേവാസ്മൈ  പ്രഹരതി .

ശരമയം   ബർഹി  ശ്രുനാതി
ഏവൈനം  വൈഭീധക ഇധ്മോ  ഭിനതി  ഏവൈനം .
-------------------------------------------------------------------------------------------------
ജ്ഞാനത്തെ  മറച്ചുവെക്കുന്ന വലനെന്ന  വിപരീത  ശക്തിയെ
ഇന്ദ്രിയങ്ങളാൽ  പരാജയപ്പെടുത്തുക
ഉന്നതമായ ജ്ഞാന സമ്പാദനത്തിലൂടെ സമ്പന്നനാനുക

ഐശ്വര്യം  ഇജ്‌ജിക്കുന്നവർ  ഇന്ദ്രിയങ്ങളാൽ  ഉന്നതമായ
കർമങ്ങൾ  മാത്രം  ചെയ്യുക
ഇന്ദ്രിയങ്ങളാൽ  ഉന്നതമായ  കർമങ്ങൾ ചെയ്യുമ്പോൾ
ഐശ്വര്യം  ഭവിക്കുന്നു.

ഉന്നതമായ  കർമങ്ങൾ സഹസ്രം ഐശ്വര്യം ഏകുന്നു
ലക്ഷ്മി ദേവിയുടെ  അനുഗ്രഹത്താൽ  ഐശ്വര്യം  ഭവിക്കുന്നു.

ഐശ്വര്യം  സഹസ്രമായി  ലഭിക്കുമ്പോൾ
സർവ്വവ്യാപിയായ  വിഷ്ണുവിന്റെ  അനുഗ്രഹീതനായി
കഴിവ്  കുറഞ്ഞവർക്ക്  ദാനം  ചെയ്യുക
സാധാരണ കാരുടെ   സഹായതല്ലല്ലോ
ഐശ്വര്യം  നേടുവാനാകുന്നു.

സഹസ്രം  ഐശ്വര്യം  ആർക്കു  ലഭിക്കുന്നു
അഹോരാത്രം  പരിശ്രമിക്കുന്നവർക്കു  ഐശ്വര്യം  ലഭിക്കുന്നു
ദിനരാത്രങ്ങൾ  ജനിക്കുമ്പോൾ  തന്നെ  ലഭിക്കുന്നു
അവയെ കർമംകൊണ്ടു  ഐശ്വര്യ പൂര്ണമാക്കുക.

വന്ധ്യത   പരിഹരിക്കുവാൻ  ഔഷധ സസ്യങ്ങൾ  ഉപകരിക്കുന്നു
വന്ധ്യതയുടെ  മൂലകാരണത്തെ  ഔഷധ സസ്യങ്ങൾ അകറ്റുന്നു
അവരവരുടെ  ദേഹത്തിനു അനുയോജ്യമായ  ഔഷധങ്ങൾ സേവിക്കുകയാൽ
വന്ധ്യത  അകന്ന്  സന്തതികൾ  ജനിക്കുന്നു
ജലവും  ഔഷധവും  ചേരുകയാൽ
അസത്തിൽ  നിന്നും  സത് വേര്തിരിക്കപ്പെടുന്നു.

വളർത്തു മൃഗങ്ങൾക്കു  ആരോഗ്യം  ആഗ്രഹിക്കുന്നവർ
കഠിനമായി  അധ്വാനിക്കണം
മൃഗങ്ങളാൽ  സമ്പത്തു വേണ്ടവർ
ഇന്ദ്രിയങ്ങളെ  ശക്തിപ്പെടുത്തുക വഴി
കഠിനമായി  അധ്വാനിക്കണം

ഇന്ദ്രിയങ്ങളുടെ ശക്തിയാൽ മൃഗങ്ങളെ  പരി പോഷിക്കണം
കഠിന  പ്രയത്‌നത്താൽ  മൃഗങ്ങൾക്കു  ആരോഗ്യം  പകരണം .

മൂന്ന്  തലമുറകളായി  സോമമെന്ന  ആനന്ദം  ലഭിക്കാത്തവർ
കഠിനമായ  അധ്വാനത്തിലൂടെ ഇന്ദ്രിയങ്ങളെയും
അന്തരാഗ്നിയെയും  തൃപ്തി പെടുത്തണം .
സോമമെന്ന  ആനന്ദം  ലഭിക്കുവാനായി  കഠിന പ്രയത്നം  ചെയ്യുമ്പോൾ
സോമമെന്ന  ആനന്ദം ലഭിക്കുന്നു.

സോമമെന്ന  ആനന്ദം  ഇന്ദ്രിയങ്ങൾക്ക്  ലഭിക്കുമ്പോൾ
ഇന്ദ്രിയങ്ങൾക്ക്  ശക്തിയും ഊർജവും  ഉണ്ടാകുന്നു
അന്തരാഗ്നിക്ക് സോമമെന്ന  ആനന്ദത്താൽ
ബ്രഹ്മജ്ഞാനം  ലഭിക്കുന്നു.

സോമമെന്ന  ആനന്ദം  ലഭിക്കുമ്പോൾ
ഐശ്വര്യം  ഭവിക്കുന്നു.

ആഭിചാരത്താൽ  വിപരീത  ശക്തികളെ അകറ്റുവാൻ
ദൈവീക  ശക്തി നേടണം
ദൈവീക  ശക്തി  നേടുമ്പോൾ
വിപരീത ശക്തികൾ  അകലുന്നു.

ഐശ്വര്യം  എന്ത്  ക്ഷുരകന്റ്റെ  കത്തി പോലെ  മൂർച്ചയേറിയതല്ലോ
മൂർച്ചയേറിയ  കത്തിപോലെ  ഐശ്വര്യം  വിളങ്ങുന്നു.

ദേഹമെന്ന  യജ്ഞ സ്തൂപം തടികൊണ്ടുള്ള  വാള് പോലെയല്ലോ
ദേഹത്തിനു വജ്രായുധത്തിണ്റ്റെ  ശക്തി പകരുക.

ജീവിതത്തിന്റെ  ഇരിപ്പിടം  ശര പുല്ലു പോലെയല്ലോ
ജീവിതത്തിൽ  ഇവ  ചതക്കപ്പെടുന്നു
വിഭീടകമെന്ന  വിറക്  യജ്ഞത്തിൽ സമർപ്പിക്കുന്നത്
കീറിമുറിച്ചല്ലോ
ജീവിതത്തിലെ  ക്ലേശങ്ങൾ വിഭീടകമെന്ന പോലെ
കീറിമുറിച്ചു  സമർപ്പിക്കുക.






Saturday, 1 April 2017

Kanda 2,Prapataka 1,Anuvaka 4


https://www.youtube.com/watch?v=Sgl3hF5tLlU
അസൗ  ആദിത്യോ  ന  വി അരോചത
തസ്മൈ  ദേവാ  പ്രായശ്ചിതമയ്ച്ചൻ
തസ്മാം  ഏതാം  ദശ  ഋഷഭം  ആലഭന്ത
തയൈവ   അസ്മിൻ  രുചം   അദധാതു .

യോ  ബ്രഹ്മവർചസ  കാമ  സ്യാത്
തസ്മാ  ഏതാം  ദശ  ഋഷഭാം  ആ  ലഭേത
അമും   ഏവ ആദിത്യം സ്വേന  ഭാഗധേയേന  ഉപ  ധാവതി
സ  ഏവാസ്മിൻ  ബ്രഹ്മവർച്ചസം ദതാതി
ബ്രഹ്മവർച്ചസ്യേവ  ഭവതി .

വസന്താ   പ്രാതസ്‌ത്രീൻ  ലാലാമാൻ  ആ ലഭേത
ഗ്രീഷ്മേ  മാധ്യദിനെ ത്രീൻ  ശിഥിപൃഷ്ഠാൻ
ശരഥി അപരാഹ്നേ  ത്രീൻ  ശിഥിവാരാന് .

ത്രീണി  വാ  ആദിത്യസ്യ  തേജാമ്സി
വസന്താo   പ്രാത
ഗ്രീഷ്മേ  മദ്ധ്യദിനേ
ശരത്   അപരാഹ്നേ
യാവാന്ത്യേവ  തേജാമ്‌സി
താന്യേവ  അവരുൻദേ .

ത്രയസ്ത്രയ   ആ ലഭ്യന്തേ
അഭിപൂർവം ഏവാസ്മിൻ  തേജോ   ദതാതി.

സംവത്സരം  പര്യലംഭന്തേ
സംവത്സരോ  വൈ ബ്രഹ്മവർച്ചസസ്യ  പ്രദാതാ
സംവത്സര   ഏവാസ്മൈ  ബ്രഹ്മവർച്ചസം  പ്ര  യച്ഛതി
ബ്രഹ്മവാർച്ചസ്ത്യേവ  ഭവതി.

സംവത്സരസ്യ  പരസ്താത്  പ്രാജാപത്യം  കദ്രുമാഃ ലഭേത
പ്രജാപതി  സർവാ  ദേവതാം ദേവതാസ്വേവ പ്രതി  തിഷ്ഠതി .

യദി  ബിബീയാത്   ദുസ്ച്ചർമാ  ഭവിഷ്യാമി ഇതി
സോമാപൗഷ്‌ണം  ശ്യാമം  ആ ലഭേത
സൗമ്യോ  വൈ  ദേവതായാ  പുരുഷാ  പൗഷ്‌ണാ
സ്വയാ  ഏവാസ്മൈ  ദേവതയാ  പശുഭിഃ ത്വചം  കരോതി
ന  ദുസ്ച്ചർമാ  ഭവതി .

ദേവാശ്ച   വൈ  യമച്ച  അസ്മിൻ  ലോകേ  അസ്പർദ്ധന്ത
സ  യമോ  ദേവാനാം  ഇന്ദ്രിയം  വീര്യം  അയുവത
തത്   യമസ്യ  യമത്വം  തേ  ദേവാ  അമന്യന്ത
യമോ  വാ  ഇദം അബൂത്  യത്  വയം  സ്മ  ഇതി
തേ   പ്രജാപതിം  ഉപാദാവൻ  സ ഏതൗ
പ്രജാപതിർ  ആത്മനാ  ഉക്ഷവശൗ  നിരമിമീത
തേ   ദേവാ  വൈഷ്‌ണാ  വരൂണീം വശാം  ആ  ലഭന്തേ
ഐന്ദ്രം  ഉക്ഷണം  തം  വരുണെനൈവ   ഗ്രാഹയിത്വാ
വിഷ്ണുനാ  യജ്ഞേന  പ്രാണുദന്ത  ഐന്ദ്രേണ  ഏവാസ്യ
ഇന്ദ്രിയം  ആവൃഞ്ജത

യോ  ഭ്രാതൃവ്യൻ  സ്യാത്  സ സ്പർദ്ധമാണോ
വൈഷ്ണാ   വരുണീം  വശാം   ആ  ലഭേത
ഐന്ദ്രം  ഉക്ഷാണം  വരുണേന   ഏവ ഭ്രാതൃവ്യം  ഗ്രാഹായിത്വ
വിഷ്ണുനാ  യജ്ഞേന  പ്ര  നുദത
ഐന്ദ്രേണ  ഏവാസ്യ  ഇന്ദ്രിയം  വൃന്ഗത്തെ ഭവതി
ആത്മനാ  പര  ആസ്യ   ഭ്രാതൃവ്യോ   ഭവതി .

ഇന്ദ്രോ  വൃത്രം  അഹൻ തം  വൃത്രോ  ഹത
ഷോഡശാഭിർ  ഭോഗൈർ അസിനാത്
തസ്യ  വൃത്രസ്യ  ശീർഷതോ ഗാവഃ  ഉദായൻ
താ  വൈദേഹ്യോ  അഭവൻ
താസാം  ഋഷഭോ ജഘനെ അനുദൈത്
തം  ഇന്ദ്രോ  അചായത്
സോ   അമന്യത യോ വാ  ഇമം  ആലഭേത
മുച്യേത  അസ്മാത്  പാപ്മന  ഇതി
സ  ആഗ്നേയം  കൃഷ്ണഗ്രീവം ആ  ആലഭത
ഐന്ദ്രം  ഋഷഭം  തസ്യ  അഗ്നിർ  ഏവ
സ്വേന  ഭാഗധേയേന  ഉപസൃത
ഷോഡശദ്ധ  വൃത്രസ്യ ഭോഗാൻ  അഭ്യാധത്
ഐന്ദ്രേണ  ഇന്ദ്രിയം  ആത്മൻ  അദത്ത.


യ  പാപ്മനാ  ഗൃഹീത  സ്യാത്
സ  ആഗ്നേയം  കൃഷ്ണഗ്രീവം  ആ ലഭേത
ഐന്ദ്രം  ഋഷഭം  അഗ്നിർ  ഏവാസ്യ
 സ്വേന  ഭാഗധേയേന  ഉപസൃത പാപ്മാനം അപി ദഹതി
ഐന്ദ്രേണ  ഇന്ദ്രിയം  ആത്മൻ  ദത്തെ
മുച്യതേ  പാപ്മനോ  ഭവത്യേവ .

ദ്യാവാ പൃഥിവ്യം   ഥേനും ആലഭേത ജ്യോക്
അപരുഥോ  അനയോർ   ഹി  വാ ഏഷോ  അപ്രതിഷ്ഠിതോ
ഏഷ   ജ്യോക്    അപരുഥോ  ദ്യാവാ പൃഥ്‌വി ഏവ
സ്വേന  ഭാഗധേയേന   ഉപ  ധാവതി
തേ   ഏവൈനം   പ്രതിഷ്ട്ടാം  ഗമയത
പ്രതി  ഏവ   തിഷ്ഠതി .

പര്യാരിണീ  ഭവതി  പര്യാറീവ  ഹി  ഏതസ്യ
രാഷ്ട്രം  യോ  ജ്യോഗ്പാരുദ്ധ  സമൃദ്ധയെ .

വായവ്യം   വത്സം   ആ ലഭേത
വായുർവാ  അനയോർ   വത്സ
ഇമേ  വാ  ഏതസ്മൈ ലോകാ
അപശുഷ്‌കാ  വിത്  അപശുഷ്ക
അത   ഏഷ   ജ്യോക്  അപരുഥോ
വായുമേവ  സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മാ  ഇമാൻ   ലോകാൻ വിശം പ്ര താപയതി 
പ്രാസ്മാം   ഇമേ  ലോകാ  ശ്രുവന്തി
ഭുഞ്ചത്ഏനം   വിടുപ  തിഷ്ഠതി .




--------------------------------------------------------------------

ഉള്ളിലെ   വെളിച്ചമായ  സൂര്യൻ  ജ്വലിക്കാത്തവർ
പ്രായശ്ചിത്തമായി  പത്തു പേർക്ക് ദാനം  ചെയ്യുക
ഋഷഭത്തെ പോലെ  കഠിന  പ്രയത്നം  ചെയ്യുമ്പോൾ
ഉള്ളിലെ  വെളിച്ചം  വീണ്ടെടുക്കാം .

ഐശ്വര്യം  ആഗ്രഹിക്കുന്നവർ
കഠിന  പ്രയത്നം ചെയ്യുക
കഠിന പ്രയത്നത്താൽ   തന്റെ  അർഹതപ്പെട്ട
ഐശ്വര്യം  നേടുക .

വസന്ത  കാലത്തിൽ  പുലർച്ചെയും
ഗ്രീഷ്മത്തിൽ  മധ്യാഹ്നത്തിലും
ശരത്  കാലത്തിൽ  അപരാഗ്നത്തിലും
ഇഷ്ടമുള്ള  വസ്തുക്കൾ  ദാനം  ചെയ്യുക.

സൂര്യന്റെ  അനുഗ്രഹം  മൂന്നു  കാലങ്ങളിലല്ലോ
വസന്തത്തിൽ  പുലർച്ചയിലും
ഗ്രീഷ്മത്തിൽ  മധ്യാഹ്നത്തിലും
ശരത്  കാലത്തിൽ  അപരാഗ്നത്തിലും
ഈ കാലങ്ങൾ  അറിഞ്ഞു  പ്രവർത്തിക്കുക.

അനുഗ്രഹങ്ങൾ  മൂന്ന്  വിധമല്ലോ
ഇവയറിഞ്ഞു  പ്രവർത്തിക്കുക.

വര്ഷം  മുഴുവൻ  ഐശ്വര്യം  ലഭിക്കുവാൻ
വര്ഷം  മുഴുവൻ  പ്രയത്നിക്കുക.

വർഷാവസാനം  പ്രജാപതിയുടെ  പ്രീതിക്കായി
വിശിഷ്ട  വസ്തുക്കൾ  ദാനം  ചെയ്യുക
ദൈവീകത  നിറഞ്ഞവരെല്ലാം
പ്രജാപതി തന്നെ അല്ലോ.

സമൂഹത്തിൽ  ദുഷ്‌പേര്  വരാതിരിക്കുവാൻ
സോമദേവന്റെയും  പൂഷാ  ദേവന്റെയും  അനുഗ്രഹം  തേടണം
സോമദേവനെന്ന  സംതൃപ്‍യും
പൂഷാവെന്ന   ഐശ്വര്യവും  ലഭിക്കുവാൻ
ദാനങ്ങൾ  ചെയ്യുക.

കാലവും  ദൈവീകതയും  തമ്മിൽ
ലോകത്തെ  നിയന്ത്രിക്കുവാനായി മത്സരിച്ചപ്പോൾ
കാലം  ദൈവീകതയെ  കീഴടക്കി
ലോകത്തിന്റെ  നിയന്ത്രണം  ലഭിക്കുവാനായി
ദൈവീക  ശക്തികൾ  പ്രജാപതിയോടു പ്രാർഥിച്ചു
പ്രജാപതിയുടെ  ആജ്ഞയാൽ ദൈവീക ശക്തികൾ
എങ്ങും  നിറഞ്ഞ  വിഷ്ണുവിനോട്  ഐശ്വര്യം  പ്രാർഥിച്ചു
ഐശ്വര്യം  ലഭിക്കുവാനായി  കഠിന പ്രയത്‌നം ചെയ്തു
വരുണന്റെ യും   വിഷ്ണുവിന്റെയും  അനുഗ്രഹത്താൽ
കാലത്തിന്റെ  പിടിയിൽ നിന്നും യജ്ഞത്തിലൂടെ
ലോകത്തെ  ദൈവീക ശക്തികൾക്ക്   തിരികെ  ലഭിച്ചു.

വിപരീത  ശക്തികളാൽ  ഗ്രഹിക്കപെട്ടവർ
ദാനധർമങ്ങൾ  ചെയ്യുക
ഇന്ദ്രിയങ്ങളെ  കടിഞ്ഞാണിടുക
ദാന ധര്മങ്ങളാൽ  വിഷ്ണുവെന്ന  സർവ്വവ്യാപിയായ  ശക്തി
ത്രിപ്ത നാകുന്നു   ഐശ്വര്യം  ലഭിക്കുന്നു
ഇന്ദ്രിയങ്ങൾക്ക്  ശക്തിലഭിക്കുമ്പോൾ
വിപരീത ശക്തികൾ  അകലുന്നു.

ഇന്ദ്രിയങ്ങൾ   വിപരീത  ശക്തികളെ
പതിനാറു രീതിയിൽ  തടയുന്നു
വിപരീതശക്തികൾ  തടപ്പെടുമ്പോൾ
ഐശ്വര്യം  ലഭിക്കുന്നു
ഐശ്വര്യം  വർധിക്കുമ്പോൾ
രാജ്യം  വൈദേഹം  ആകുന്നു
ഐശ്വര്യം  ലഭിക്കുന്നപോലെ
കർമം  ചെയ്യുവാനുള്ള ഊർജവും  ലഭിക്കുന്നു
ഇന്ദ്രിയങ്ങൾക്ക്  ഊർജം ലഭിക്കുമ്പോൾ
വിപരീതശക്തികൾ  അകലുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ
വിപരീത ശക്തികൾ  അകലുന്നു
വിപരീത ശക്തികളെ  പതിനാറു  രീതിയിൽ  തടയുവാനുള്ള
ശക്തിയും  ഊർജവും  ലഭിക്കുന്നു.

കഷ്ടകാലം  ഗ്രഹിച്ചവർ  വിപരീത ചിന്തകളെ
ആന്തര അഗ്നിയാൽ  ദഹിപ്പിക്കുക
ഇന്ദ്രിയങ്ങൾക്ക്  ഊർജം  പകരുക
ആന്തര അഗ്നി ജ്വലിക്കുമ്പോൾ
കഷ്ടകാലം  അകലുന്നു

വളരെ  കാലമായി  പ്രവാസ  ജീവിതം  നയിക്കുന്നവർ
ഐശ്വര്യങ്ങൾ   വളരെ  ദാനം  ചെയ്യുക
അവരവർക്കു  അർഹമായ  ഐശ്വര്യം
അവരവർക്കു  ലഭിക്കുന്നു
മറ്റുള്ളവരുടെ  ഐശ്വര്യത്തിൽ
അവരവർക്കു  ഐശ്വര്യം  ലഭിക്കുന്നു.

വളരെ കാലം  പ്രവാസി  ജീവിതം  നയിക്കുന്നവർക്ക്
വളരെ കാലം  സ്വന്തം  രാജ്യത്തിൽ  ഐശ്വര്യത്തിൽ  ജീവിക്കുവാനാകുന്നു..

വായുദേവണ്റ്റെ  അനുഗ്രഹത്തിനായി  ദാനം  ചെയ്യുക
ഇല്ലായ്മയിൽ  ഉഴറുന്നവർക്കു  ദാനം  ചെയ്യുക
ഐശ്വര്യം  ലഭിക്കുന്നത്  ദൈവീക  അനുഗ്രഹം  കൊണ്ടല്ലോ
ദാനം   ചെയ്യുന്നവർക്ക്  അറിവും  ഐശ്വര്യവും  ലഭിക്കുന്നു.