Saturday, 30 July 2016

kanda 1,Prapataka 7,Anuvaka 3

https://www.youtube.com/watch?v=skLxU-v6hlc

പരോക്ഷം  വാ  അന്യേ  ദേവാ  ഇജ്യന്തേ
പ്രത്യക്ഷം  അന്യേ യത്  യജതേ
യ  ഏവ  ദേവാ  പരോക്ഷം  ഇജ്യന്തേ
താൻ ഏവ  തത്  യജതി .

യത്  അൻവാഹാര്യം ആഹാരത്യേതേ
വൈ  ദേവാ  പ്രത്യക്ഷം യത് ബ്രാഹ്മണാ
താൻ  ഏവ  തേന പ്രീണതി .

അധോ  ദക്ഷിണാ  ഏവ അസ്യ ഏഷാ
അധോ  യജ്ഞസ്യ ഏവ  ഛിദ്രം അപി  ദദാതി .

യദ്വൈ  യജ്ഞസ്യ  ക്രൂരം  യത്  വിലിഷ്ടം
തത്  അൻവാഹാര്യേണ അൻവാഹാരതി
തത്  അൻവാഹാര്യസ്യ  അൻവാഹാര്യത്വം .

ദേവദൂതാ  വാ  ഏതേ  യത്  ഋത്വിജോ
യത്  അൻവാഹാര്യം  ആഹാരതി
ദേവദൂതാൻ   ഏവ   പ്രീണാതി .

പ്രജാപതിർ ദേവേഭ്യോ യജ്ഞാൻ  വ്യാദിശത്
സ  രിരിചാനോ  അമന്യത
സ  ഏതം   അൻവാഹാര്യം  അഭക്തം  അപശ്യത്
താം  ആതമന്നദ്ധത സ വാ ഏഷ പ്രാജാപത്യോ
യത്  അൻവാഹാർയോ  യസ്യൈവ  വിധുഷോ
അൻവാഹരം   ആഹ്‌റിയതെ  സാക്ഷദേവ
പ്രജാപതിം  ര്ധനോതി .

അപരിമിതോ  നിരൂപ്യോ
അപരിമിതാ പ്രജാപതി
പ്രജാപതേ  ആപ്ത്യയ് .

ദേവാ  വൈ  യാദ്യജ്നെ   അകുർവത
തത്   അസുരാ  അകുർവത
തേ   ദേവാ  ഏതം പ്രാജാപത്യം  അൻവാഹാര്യം അപശ്യൻ
താം  അൻവാഹാരന്ത  തതോ  ദേവാ  അഭവൻ
പരാ   അസുരാ  യസ്യ  ഏവം വിധുഷോ
അൻവാഹാര്യം  ആഹ്രിയതേ  ഭവതി
ആത്മാനാ  പരാ  അസ്യ  ഭ്രാതൃവ്യോ ഭവതി.

യജ്ഞേന  വാ  ഇഷ്ടി  പക്വേന  പൂർത്തി  യസ്യ
ഏവം  വിധുഷോ  അൻവാഹാര്യം  ആഹ്രിയതേ
സ  ത്വേവേഷ്ഠാപൂർത്തി.

പ്രജാപതിർ   ഭാഗോ  അസി ഇതി  ആഹ
പ്രജാപതിം  ഏവ ഭാഗധേയേന  സമർദ്ദയതി .

ഊർജസ്‌വാൻ  പയസ്‌വാൻ ഇത്യാഹ
ഊർജമേവ  അസ്മിൻ പയോ  ദദാതി.

പ്രാണാപാനൗ   മേ  പാഹി
 സമാന വ്യാനൗ മേ  പാഹി ഇത്യാഹ
ആശിഷം ഏവൈതം  ആശാസ്‌തേ

അക്ഷിതോ  അസി അക്ഷിത്യൈ  ത്വ
മാ  മേ  ക്ഷേസ്താ  അമുത്ര
അമുഷ്മിൻ  .ലോകേ അന്നമിദ പ്രദാനം ഹി
അമുഷ്മിൻ  .ലോകേ പ്രജാ  ഉപജീവന്തി
യദേവം  അഭിംസ്രതി  അക്ഷിതം ഏവ
ഏനാദ്  ഗമയതി  ന ന  അസ്യ
അമുഷ്മിൻ  .ലോകേ അന്നം  ക്ഷീയതേ .


------------------------------------------------------------------------------
പരമാത്മാവിനെ  പരോക്ഷമായും പ്രത്യക്ഷമായും പ്രാർഥിക്കാം
പരോക്ഷമായി  പ്രാർഥിക്കുവാൻ  യജ്ഞങ്ങൾ ഉപകരിക്കുന്നു.

ജീവിത യജ്ഞത്തിൽ മറ്റുള്ളവർക്ക്  ആഹാരം നൽകുക
ബ്രഹ്മ ജ്ഞാനികൾക്ക്   ആഹാരം  നൽകുമ്പോൾ
പരമാത്മാവ്  പ്രസാദിക്കുന്നു.

ജീവിതത്തിൽ  ദക്ഷിണ  നൽകുമ്പോൾ
യജ്ഞത്തിലെ  തടസ്സങ്ങൾ  ഇല്ലാതെയാകുന്നു.

ജീവിത  യജ്ഞത്തിൽ  അറിഞ്ഞോ  അറിയതോ ചെയ്യുന്ന ക്രൂരതകൾ
മറ്റുള്ളവർക്ക്  ആഹാരം നൽകുമ്പോൾ  ഇല്ലാതെ ആകുന്നു
അതുകൊണ്ടു  തന്നെയാണ്  ഇതിനെ  അൻവാഹാര്യം എന്ന്  പറയുന്നത്.

യജ്ഞ കർമങ്ങൾ  അനുഷ്ഠിക്കുന്നവർ  ദേവദൂതന്മാരല്ലോ
അവർക്ക്  ആഹാരം  നൽകുമ്പോൾ
ദേവതമാർ  സന്തോഷിക്കുന്നു.

പ്രജാപതി  ഭൂമിയിലെ  ആഹാരം
ദൈവീകതയുള്ളവർക്കു വീതിച്ചു  നൽകി.
അൻവാഹാരമായ  ആഹാരം  പ്രജാപതി
തനിക്കായി  നീക്കി  വച്ച്
ഇങ്ങനെ  അൻവാഹരമായ   ആഹാരം മറ്റുള്ളവർക്ക്  നൽകുമ്പോൾ
പ്രജാപതിയെ  അറിയുന്നു.

സമൃദ്ധമായ അളവിൽ  ആഹാരം  നൽകുമ്പോൽ
പ്രജാപതിയെ  അറിയുന്നു.
പ്രജാപതി  അപരിമിതനല്ലോ

ദൈവീകതയുള്ളവരും  ആസുരികതയുള്ളവരും
ജീവിതയന്ജം  നടത്തുന്നു
ദൈവീകതയുള്ളവർ  അൻവാഹര്യം പ്രജാപതിക്കാണെന്ന് അറിഞ്ഞു
ആഹാരം  ദാനം  ചെയ്യുമ്പോൾ  ഐശ്വര്യം  നേടുന്നു
ആസുരികതയുള്ളവർ അൻവാഹാര്യം അറിയാതെ
ഐശ്വര്യം  നേടുന്നില്ല.

ജീവിതയന്ജം  പൂർത്തീകരിക്കുവാൻ
അംവാഹരം എന്ന  അന്ന ദാനം  ചെയ്യുക
ഇതറിഞ്ഞു  അന്നദാനം  ചെയ്യുന്നവർ
ജീവിതത്തിൽ  സംതൃപ്തി  അടയുന്നു.

പ്രജാപതിയുടെ  ഭാഗം തന്നെ എന്ന്  അറിയുന്നവൻ
പ്രജാപതിയോടു  ചേരുന്നു.

ഊർജവും ശക്തിയും  നിറഞ്ഞ  പ്രജാപതി
ഊർജവും  ശക്തിയും  ഏകുന്നു.

പ്രാണനും  അപാനനും  വ്യാനനും
എന്നിൽ  നിറക്കുക എന്ന്  പ്രാർഥിക്കുമ്പോൾ
പരമാത്മാവ്  ഇവയെല്ലാം  ഏകുന്നു.

പരമാത്മാവിനു  അന്ത്യം  ഇല്ലാത്തതു  പോലെ
പരമാത്മാവിന്റെ  ഭാഗമായ  നീയും അന്ത്യമില്ലാത്തവൻ  തന്നെ
ആഹാരം  ജീർണിക്കുന്നു
എന്നാൽ  മറ്റുള്ളവർക്ക്  അന്നദാനം  ചെയ്യുന്നതിലൂടെ
ആഹാരവും  നിന്നിൽ  നിത്യ ഐശ്വര്യം  ഏകുന്നു.

https://soundcloud.com/iyer-4/verse-173






Thursday, 28 July 2016

Kanda 1,Prapataka 7,Anuvaka 2

https://soundcloud.com/iyer-4/verse-172

 സംശ്രവാ  ഹ  സൗവർച്ചനസസ്
തുമ്മിഞ്ചം  ഔപോദിതും   ഉവാച.

യത്  സത്രിണാം  ഹോതാ  അഭൂ
കാമിഡാ൦  ഉപാഹവതാ   ഇതി.

താം  ഉപാഹ്വ  ഇതി  ഹോവാച
യാ  പ്രാണേന  ദേവാൻ  ദാധാര
വ്യാനേന  മനുഷ്യാൻ
അപാനേന   പിതൃൻ   ഇതി.

ചിഹ്നത്തി  സാ  ന
ചിഹ്നത്തി  ഇതി.

ചിഹ്നത്തി  ഇതി  ഹോവാച.

ശരീരം  വാ അസ്യൈ തദ്‌  ഉപാഹ്വധാ
ഇതി  ഹോവാച.

ഗൗർ  വാ അസ്യൈ ശരീരം
ഗാ൦  വാവ  തൗ  തത്  പര്യാവദതാം .

യാ  യജ്ഞേ  ദീയതേ
സാ  പ്രാണേന  ദേവാൻ  ദാധാരാ
യയാ  മനുഷ്യാ  ജീവന്തി
സാ  വ്യാനേന മനുഷ്യാൻ
യാം  പിതൃഭ്യോ   ഘ്നന്തി
സാ  അപാനേന പിതൃൻ .

യ ഏവം  വേദ  പശുമാൻ  ഭവതി.

അദ   വൈ  താം  ഉപാഹ്വ  ഇതി
ഹോവാച  യാ  പ്രജാ പ്രഭവന്തീ
പ്രത്യാഭവതി   ഇതി.

അന്നം   വാ  അസ്യൈ  തദ്  ഉപാഹ്വത
ഇതി  ഹോ ഉവാച  .

ഓഷധയോ  വാ  അസ്യാ അന്നം
ഓഷധയോ  വൈ  പ്രജാ  പ്രഭവന്തി
പ്രത്യാ    ഭവന്തി.

യ  ഏവം വേദ  അന്നാദയോ  ഭവതി.

അത   വൈ  താം  ഉപാഹ്വ  ഇതി ഹോവാച
യാ  പ്രജാ  പരാഭവന്തീർ അനുഗ്ര്‌ ണ്ണാതി
പ്രത്യാഭവന്തീർ  ഘൃഹ്‌നാതി   ഇതി.


പ്രതിഷ്ഠാ൦  വാ  അസ്യൈ  തത്   ഉപാഹ്വത
ഇതി  ഹോവാച .

ഇയം   വാ അസ്യൈ   പ്രതിഷ്ട  യം വൈ
പ്രജാ  പരാഭവന്തീർ അനുഗ്ര്‌ ണ്ണാതി
പ്രത്യാഭവന്തീർ  ഘൃഹ്‌നാതി.

യ  ഏവം  വേദ  പ്രത്യേവ  തിഷ്ഠതി.

അത   വൈ  താം  ഉപാഹ്വ  ഇതി  ഹോവാച
യസ്യൈ  നിഷ്ക്രമണേ  ഘൃതം  പ്രജാ
സഞ്ജീവന്തി  പിബന്തി  ഇതി.

ചിഹ്നത്തി  സാ  ന
ചിഹ്നത്തി  ഇതി.

ന  ചിഹ്നത്തി  ഇതി ഹോവാച
പ്ര  തു  ജനയതി  ഇതി.

ഏഷ   വാ  ഇഡാ൦  ഉപഹവ്യഥാ  ഇതി ഹോവാച.

വൃഷ്ടിർ  വാ  ഇഡാ  വൃഷ്ട്ടയർ  വൈ
നിക്രമണേ   ഘൃതം പ്രജാ  സഞ്ജീവന്തി പിബന്തി
യ  ഏവം വേദ പ്ര  ഏവ ജായതേ  അന്നാദോ  ഭവന്തി.

-------------------------------------------------------------------------------------
ഋഷി സംശ്രവ  സൗവർച്ചനസസ്
ഗുരുവായ  തുമ്മിഞ്ച  ഔപോദിതിയോടു  ചോദിച്ചു.

അങ്ങയുടെ  ജീവിത യജ്ഞത്തിൽ
എന്തു  തരം   ജീവിതമെന്ന ഇഡയാണ്  പ്രാർഥിക്കപ്പെട്ടത് .

പ്രാണനാൽ    ദേവതകളേയും
വ്യാനനാൽ  മനുഷ്യനേയും
അപാനനാൽ  പിതൃക്കളെയും
ഞാൻ  പ്രാർഥിച്ചു.

ഇവയെയെല്ലാം  വേർതിരിക്കപ്പെടുന്നുണ്ടോ
വേർതിരിക്കപ്പെടുന്നില്ലയോ.

വേർതിരിക്കുപ്പെടുന്നുണ്ട് എന്നാണ്  പറയുന്നത്.

ദേഹത്തിന്  ഇവിടെ  പ്രസക്തി ഉണ്ടോ  എന്ന്  ചോദിച്ചു.

ദേഹമാണ്  ഐശ്വര്യത്തിന്  നിദാനം .

പ്രാണനാൽ    ദേവതകളേയും
വ്യാനനാൽ  മനുഷ്യനേയും
അപാനനാൽ  പിതൃക്കളെയും
ജീവിത  യജ്ഞത്തിൽ  തൃപ്തി പെടുത്തുക .

ഇവയെ  അറിയുന്നവൻ  വിവേകിയാകുന്നു.

വരും  തലമുറകൾക്കും  അനുഗ്രഹീതനായി
ജീവിതമെന്ന ഇഡയെ   പ്രാപിക്കുന്നു.

ആഹാരത്തിനായി  പ്രാർത്ഥിച്ചുവോ എന്ന ചോദ്യത്തിന്
ഉത്തരമേകി. ഇങ്ങനെ.

സസ്യ ലതാതികൾ  തന്നേയല്ലോ  ആഹാരം
മനുഷ്യർ  കൂടുന്നത്  അനുസരിച്ചു
സസ്യ  ലതാതികളും  പെരുകുന്നു.

ഇതറിയുന്നവന്    ആഹാരം  ലഭിക്കുന്നു.

വിഷമസന്ധിയിൽ  രക്ഷിക്കുവാനും
ആശ്വസിപ്പിക്കുവാനും  പ്രാർഥിച്ചു.

പരമാത്മാവിന്റെ  അനുഗ്രഹീതനായി  പ്രാർത്ഥിച്ചുവോ
എന്ന  ചോദ്യത്തിന്  ഉത്തരം  പറഞ്ഞു.

ഈ  ഭൂമിതന്നെയാണ്  വിഷമസന്ധിയിൽ  രക്ഷിക്കുന്നതും
ആശ്വസിപ്പിക്കുന്നതും  .

ഇതറിയുന്നവൻ  സംതൃപ്തനാകുന്നു.

ജീവിതത്തിന്ന്റെ  സാരം  അറിയുവാനായും പ്രാർഥിച്ചു.

ഇവയെയെല്ലാം  വേർതിരിക്കപ്പെടുന്നുണ്ടോ
വേർതിരിക്കപ്പെടുന്നില്ലയോ.

വേർതിരിക്കപ്പെടുന്നില്ല
തുടരുന്നുണ്ട്.

ഇഡയെന്ന  ജീവിതത്തെ   തീർച്ചയായും  ഉപാസിക്കണം.

ഇഡ എന്നത്  മഴയുമാണ്
മഴ പെയ്യുമ്പോൾ ജീവികൾ  സന്തോഷിക്കുന്നു
ഇതറിയുന്നവൻ  തലമുറകളോളം  ജീവിക്കുന്നു
അവനു  ആഹാരത്തിനു  ക്ഷാമം  ഉണ്ടാകുന്നില്ല.

https://www.youtube.com/watch?v=k8f2M6iwclI



Wednesday, 27 July 2016

Kanda 1,Prapataka 7,Anuvaka 1


https://soundcloud.com/iyer-4/verse-171
പാകയജ്ഞം   വാ  അൻവാഹിതാഗ്നേ
പശവഃ  ഉപ  തിഷ്ഠന്ത ഇഡാ   ഖലു  വൈ
പാകയജ്ഞാ  സ  ഏഷാ അന്താരാ  പ്രയാജ
അനൂയാജാൻ  യജമാനസ്യ  ലോകേ  അവഹിത .

താം  ആഹ്‌റിയ മാനാം അഭി  മന്ത്രയതേ  സുരൂപ
വർഷ  വർണ  ഏഹി ഇതി  പശവോ  വാ  ഇഡാ
പശൂൻ   ഏവ ഉപ  ഹ്വയതേ .

യജ്ഞം  വൈ  ദേവാ  അദുഹ്‌റൻ
യജ്നോ   അസുരാൻ  അദുഹത്
തേ   അസുരാ  യജ്ഞദുഗ്ദ്ധാ  പരാ   അഭവൻ
യോ വൈ യജ്ഞസ്യ  ദോഹം വിധ്വാൻ യജതേ
അപി  അന്യം  യജമാനാം  ദുഹേ.

സാ  മേ  സത്യാ  ആശീർ അസ്യ  യജ്ഞസ്യ  ഭൂയാത്  ഇത്യാഹ
ഏഷ   വൈ  യജ്ഞസ്യ  ദോഹ
തേന  ഏവ ഏനം  ധുഹേ .

പ്രത്താ  വൈ  ഗൗർ  ദുഹേ
പ്രത്താ  ഇഡാ യജമാനായ ദുഹ
ഏതേ  വാ  ഇഡായൈ
സ്ഥാന  ഇഡാ ഉപഹൂതേതി
വായുർ  വത്സോ.

യർഹി  ഹോതാ  ഇഡാൻ    ഉപഹ്വയേതാ
തർഹി   യജമാനോ  ഹോതാരം ഇക്ഷമാണോ
വായും  മനസാ  ധ്യായേൻ  മാത്രേ
വത്സം  ഉപാവസ്രജതി .

സർവേണ   വൈ  യജ്ഞേന  ദേവാ
സുവർഗം  ലോകം  ആയൻ പാകയജ്ഞേന
മനൂർ  ആശ്രാമയത് സാ  ഇഡാ മനും ഉപാവർത്തത
താം  ദേവാസുരാ  വ്യാഹ്വയന്ത
പ്രതീചിം   ദേവാ  പരാചിം  അസുരാ
സാ  ദേവാൻ ഉപാവർത്തത പശവോ  വൈ
തത്  ദേവാൻ ആവര്ണ്ണത
പശവോ അസുരാണ് അജാഹുർ .

യം   കാമയേത  പശൂ  സ്യാത് ഇതി
പരാചിം   തസ്യ  ഇടാം  ഉപഹ്വയേത
അപശൂർ  ഏവ   ഭവതി.

യം  കാമയേത പശുമാൻ സ്യാത് ഇതി
പ്രതീചിം  തസ്യ  ഇടാം  ഉപ ഹ്വയേത
പശുമാൻ   ഏവ  ഭവതി.

ബ്രഹ്മവാദിനോ  വദന്തി സ  ത്വ ഇഡാ൦   ഉപഹ്വയേത
യാ  ഇഡാ൦  ഉപഹൂയ ആത്മാ  ഇഡായാം  ഉപഹ്വയേതി  ഇതി .

സാ  ന  പ്രിയാ സുപ്രതൂർത്തിർ  മഖോനി  ഇത്യാഹ
ഇഡാ൦  ഏവ  ഉപഹൂയാ  ആത്മാനം  ഇഡായാം  ഉപ ഹ്വയതേ .

വ്യസ്ഥ൦   ഇവ  വാ  ഏതദ്  യജ്ഞസ്യ യദ്  ഇഡാ   സാമി
പ്രാശ്നന്തി  സാമി  മാർജയന്ത  ഏതത്‌   പ്രതി  വാ
അസുരാണാം  യജ്‌നോ  വ്യചിഡ്  യഥാ
ബ്രഹ്മണാ   ദേവാ  സമദദു .

ബ്രിഹസ്പതി  തനുതാം   ഇമം   ന  ഇത്യാഹ
ബ്രഹ്മ  വൈ  ദേവാനാം  ബ്രിഹസ്പതിർ
ബ്രഹ്മണാ   ഏവ  യജ്ഞം സം   ദദാതി .

വിച്ഛിന്നം   യജ്ഞം  സമിമം ദദാതു
ഇത്യാഹ  സന്തത്യയ് .

വിശ്വേ   ദേവാ  ഇഹ  മാദയന്താം  ഇത്യാഹ
സന്തത്യാ   ഏവ   യജ്ഞം ദേവേഭ്യോ  അനു  ദിശതി.

യാം  വൈ  യജ്ഞേ  ദക്ഷിണാം ദദാതി
താം  അസ്യ   പശവോ  അനു സം  ക്രാമ്മന്തി
സ  ഏഷ  ഈജാനോ  അപശൂർ  ഭാവുകോ .
യജമാനേന  ഖലു  വൈ തത്  കാര്യം  ഇത്യാഹുർ
യഥാ  ദേവത്രാ ദത്തം  കുർവിതാ
ആത്മൻ  പശൂൻ  രമയേത് ഇതി.

ബ്രദന  പിൻവസ്വ  ഇത്യാഹ  യജ്‌നോ വൈ
ബ്രദനോ  യജ്ഞം  ഏവ  താൻ  മഹായത്
യാതൊ  ദേവത്ര ഏവ ദത്തം  കുരുത
ആത്മൻ  പശൂൻ രമയതെ .

ദതതോ   മേ  മാ  ക്ഷായി  ഇത്യാഹ
അക്ഷിതം  ഏവ  ഉപൈതി.

കുർവതോ   മേ  മാ  ഉപദസത്  ഇത്യാഹ
ഭൂമാനം  ഏവ ഉപൈതി.
------------------------------------------------------------------------------------------
അന്തരാഗ്നിയെ  ജ്വലിപ്പിക്കുമ്പോൾ
കുടുംബത്തിൽ  ഐശ്വര്യം  ഏറുന്നു
പാക   യജ്ഞമെന്ന  ജീവിതം  ഇഡ തന്നേയല്ലോ
ഇഡ എന്നത്‌ ജീവിതയജ്ഞത്തിന്റ്റെ  മധ്യ ഭാഗം  തന്നെ.

കുടുംബ ജീവിതമെന്ന  പാക യജ്ഞം  നടത്തുമ്പോൾ
പരമാത്മാവിനെ  സ്മരിക്കുക
ഇഡയെന്ന   പാകയജ്ഞത്തിൽ
ഐശ്വര്യം  ഭവിക്കട്ടെ.

യജ്ഞങ്ങൾ  ദൈവീകതയെ  നേടുന്നു
യജ്ഞത്താൽ  ആസുര ഭാവം  അകലുന്നു
ആസുര ഭാവങ്ങൾ യജ്ഞത്താൽ  അകലട്ടെ
യജ്ഞത്താൽ ദൈവീകത  ലഭിക്കുമ്പോൾ മറ്റുള്ളവർക്കും ഗുണം ലഭിക്കുന്നു.

യജ്ഞത്തിന്റെ  ഫലം  എനിക്ക്  ലഭിക്കട്ടെ
യജ്ഞം  ഫല സിദ്ധിക്ക്  വേണ്ടിയല്ലോ
ജീവിത  യജ്ഞം സഫലമാകട്ടെ.


ഇഡ എന്ന  ജീവിതത്തെ യജമാനൻ  അനുഷ്ഠിക്കുമ്പോൾ
ഫലങ്ങൾ  താനേ  ഉണ്ടാകുന്നു
ജീവിതഫലം   കറന്നെടുക്കുവാൻ
വായുവല്ലോ   ഉപകരണം .


ഇഡ  എന്ന  ജീവിതം  അനുഷ്ഠിക്കുമ്പോൾ
വായുവിനെ  ധ്യാനിക്കുക
  ഫലം  സിദ്ധിക്കുവാൻ  വായു അനുഗ്രഹിക്കുന്നു.

ദൈവീക  ഭാവത്താൽ  ജീവിത യജ്ഞം  നടത്തുമ്പോൾ
സ്വർഗീയമായ  അനുഭവം  ലഭിക്കുന്നു
പാക  യജ്ഞമെന്ന  കുടുംബ ജീവിതത്തിൽ
ഇഡ  എന്ന അനുഭവം  സിദ്ധിക്കുന്നു
ദൈവീക ഭാവത്തിൽ  കർമം  അനുഷ്ഠിക്കുമ്പോൾ
ഐശ്വര്യം  വന്നു  ചേരുന്നു
ആസുര  ഭാവത്താൽ  കർമം  അനുഷ്ഠിക്കുമ്പോൾ
ഐശ്വര്യം  അകലുന്നു.

ഇഡയെന്ന  ജീവിതാനുഭവത്താൽ  നേർമാർഗം  അനുഷിടിക്കാഞ്ഞാൽ
ഐശ്വര്യം  അപ്രാപ്യമാകുന്നു.

 ബ്രഹ്മത്തെ   അറിഞ്ഞവർ  ഇഡയെ  ഉപാസിക്കുവാൻ  പറയുന്നു
ആദി  അന്ത്യത്തിലെ ഇഡയെന്ന   ജീവിതത്തെ  അറിയുക.

ജീവിതത്തിലെ  ഇഡയെന്ന  മധ്യഭാഗം
പ്രിയവും  വിജയകരവും സന്തുഷ്ടകരവും  ആകട്ടെ  എന്ന്  വേണ്ടുന്നവർ
ഇഡയെന്ന  ജീവിതത്തിൽ  മുഴുകുന്നു

ജീവിതയജ്ഞത്തിലെ  ഇടയെന്ന  ഭാഗത്തിൽ
ഫലങ്ങൾ  ആസ്വദിക്കപ്പെടുകയും  തൂവപ്പെടുകയും  ചെയ്യുന്നു
ആസുരമായ  ഭാവങ്ങൾ  വെടിയുവാൻ
മന്ത്രങ്ങളാൽ  ഊർജം  നേടുക.

ബ്രിഹസ്പതി  നമ്മെ  അനുഗ്രഹിക്കട്ടെ  എന്ന്  പ്രാർഥിക്കുമ്പോൾ
ബ്രിഹസ്പതിയുടെ  മന്ത്രങ്ങളാൽ  ജീവിത യജ്ഞം  സഫലീകൃതം  ആകുന്നു.

ജീവിതത്തിലെ   തടസങ്ങൾ  ഇല്ലാതെ  ആകട്ടെ
എന്ന്  പ്രാർഥിക്കുക .

ജീവിതയജ്ഞം  തുടരുമ്പോൾ
 ദേവതകളോടും  അനുഗ്രഹത്തിനായി  പ്രാർഥിക്കുക.

ജീവിതയജ്ഞത്തിൽ  ഐശ്വര്യം  മറ്റുള്ളവരുമായി  പങ്കിടുക
ഉത്തമ ലക്ഷ്യത്തോടെ  ഐശ്വര്യം  പങ്കിടുമ്പോൾ
വീണ്ടും  ഐശ്വര്യം  ഭവിക്കുന്നു.

ജീവിത യജ്ഞം  വർദ്ധിതമായി  തുടരട്ടെ
എല്ലാം  പരമാത്മാവിൽ  അർപ്പിച്ചുകൊണ്ട്
ജീവിത യജ്ഞം  തുടരുമ്പോൾ
ഐശ്വര്യം  ജീവിതത്തിൽ  ഭവിക്കുന്നു.

നന്മ  ഭവിക്കട്ടെ  എന്ന്  കരുതി കർമം ചെയ്യുമ്പോൾ
നന്മ  തന്നെ  ഭവിക്കുന്നു.

നന്മ ഭവിക്കുവാനായി  കർമം ചെയ്യുമ്പോൾ
ഐശ്വര്യം  ഭവിക്കുന്നു.

https://www.youtube.com/watch?v=U5ZJ4pQRMuE